വര്‍ധ ചുഴലിക്കാറ്റ് മൂലമുണ്ടായ പ്രതികൂല കാലാവസ്ഥ നേരിടേണ്ടി വന്ന എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള തന്‍റെ പ്രാര്‍ത്ഥന പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദുരിതബാധിതരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായി പ്രാദേശീക ഭരണകൂടങ്ങളുമായും സൈന്യവുമായും ഒത്തുചേര്‍ന്ന് കേന്ദ്രം പ്രവര്‍ത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
" വര്‍ധ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മോശപ്പെട്ട കാലാവസ്ഥ മൂലം ദുരിതം അനുഭവിക്കുന്ന മുഴുവന്‍ ജനങ്ങളോടൊപ്പമാണ് എന്‍റെ പ്രാര്‍ത്ഥനകള്‍ സുരക്ഷിതരായി ഇരിക്കുക.
ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ കേന്ദ്രവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും തദ്ദേശ ഭരണകൂടങ്ങളുമായും സൈന്യവുമായി ഒത്തുച്ചേര്‍ന്ന് പ്രവര്‍ത്തിച്ച് വരികയാണ്" പ്രധാനമന്ത്രി പറഞ്ഞു.
My prayers are with all those people who are affected due to adverse weather conditions caused by #CycloneVardah. Stay safe.
— Narendra Modi (@narendramodi) December 12, 2016
Centre, @ndmaindia is working closely with local administrations & army for safety of life and property.
— Narendra Modi (@narendramodi) December 12, 2016