മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് ന്യൂഡല്‍ഹിയിലെ അവരുടെ വസന്തിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.
സുഷമാ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ചുകൊണ്ട്, പ്രധാനമന്ത്രി പറഞ്ഞു; ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉജ്ജ്വലമായ ഒരു അധ്യായം അവസാനിച്ചിരിക്കുന്നു. പൊതുജന സേവനത്തിനായും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായും സ്വന്തം ജീവിതം സമര്‍പ്പിച്ച ശ്രദ്ധേയയായ നേതാവിന്റെ വിയോഗത്തില്‍ ഇന്ത്യ വേദനിക്കുന്നു.
സുഷമാജി ഉജ്ജ്വല പ്രാസംഗികയും മികച്ച പാര്‍ലമെന്റേറിയനുമായിരുന്നു. കക്ഷിഭേദമില്ലാതെ അവര്‍ ആദരിക്കപ്പെട്ടു. ബി.ജെ.പിയുടെ ആദര്‍ശങ്ങളും താല്‍പര്യങ്ങളും സംബന്ധിച്ച് ഒരു വിട്ടു വീഴ്ചക്കും അവര്‍ തയാറായില്ല. അതിന്റെ വളര്‍ച്ചയ്ക്ക് അവര്‍ ധാരാളമായി സംഭാവന നല്‍കി.
മികച്ച ഭരണാധികാരിയായിരുന്ന സുഷമാജി, താന്‍ കൈകാര്യം ചെയ്ത മന്ത്രാലയങ്ങളെയെല്ലാം പുതിയ നിലവാരത്തിലേക്കുയര്‍ത്തി. വിവിധ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുന്നതിന് അവര്‍ നിര്‍ണായക പങ്കു വഹിച്ചു. ഒരു മന്ത്രിയെന്ന നിലയില്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള, ദുരിതത്തിലകപ്പെട്ട ഇന്ത്യക്കാരെ സഹായിച്ച, അവരുടെ അനുകാമ്പയാര്‍ന്ന സമീപനം നാം കണ്ടതാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷം വിദേശകാര്യ മന്ത്രിയെന്ന നിലയിലുള്ള അവരുടെ അക്ഷീണ പ്രവര്‍ത്തനം എനിക്ക് മറക്കാനാകില്ല. തന്റെ ആരോഗ്യം മോശമായിരുന്നപ്പോഴും, തന്റെ ജോലിയോട് നീതി പുലര്‍ത്താനും മന്ത്രാലയത്തിന്റെ കാര്യങ്ങളില്‍ എല്ലാഅറിവുകളുമുള്‍ക്കൊള്ളാനും സാധ്യമായ എല്ലാം അവര്‍ ചെയ്യുമായിരുന്നു. ആ ഉത്സാഹവും സമര്‍പ്പണവും തുല്യതയില്ലാത്തതായിരുന്നു.
സുഷമാജിയുടെ വിയോഗം വ്യക്തിപരമായ നഷ്ടമാണ്. ഇന്ത്യക്കുവേണ്ടി ചെയ്ത എല്ലാ കാര്യങ്ങളുടെയും പേരില്‍ അവര്‍ ഓര്‍മ്മിക്കപ്പെടും. ഈ ദൗര്‍ഭാഗ്യ വേളയില്‍ എന്റെ ചിന്തകള്‍ അവരുടെ കുടുംബം, അനുയായികള്‍, ആരാധകര്‍ എന്നിവരോടൊപ്പമുണ്ട്. ഓം ശാന്തി.
മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്നലെ ന്യൂഡല്‍ഹിയില്‍ അന്തരിച്ചു.