മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ഗാന്ധിജിയോടുള്ള ആദരസൂചകമായി ഖാദി, കരകൗശല ഉൽപന്നങ്ങൾ വാങ്ങാനും ശ്രീ മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനാൽ ഈ ഗാന്ധി ജയന്തി കൂടുതൽ സവിശേഷമാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി . മഹാത്മാഗാന്ധിയെക്കുറിച്ചുള്ള തന്റെ ചിന്തകളുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
" ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്നതിനാൽ ഈ ഗാന്ധിജയന്തി കൂടുതൽ സവിശേഷമാണ്. ബാപ്പുവിന്റെ ആദർശങ്ങളിൽ നമുക്ക് എന്നും ജീവിക്കാം. ഗാന്ധിജിക്കുള്ള ആദരാഞ്ജലിയായി ഖാദി, കരകൗശല ഉൽപ്പന്നങ്ങൾ എന്നിവ വാങ്ങാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ."
Paying homage to Mahatma Gandhi on #GandhiJayanti . This Gandhi Jayanti is even more special because India is marking Azadi Ka Amrit Mahotsav. May we always live up to Bapu’s ideals. I also urge you all to purchase Khadi and handicrafts products as a tribute to Gandhi Ji. pic.twitter.com/pkU3BJHcsm
— Narendra Modi (@narendramodi) October 2, 2022