Technology is the bridge to achieve ‘Sabka Saath Sabka Vikas’: PM
Challenge of technology, when converted into opportunity, transformed ‘Dakiya’ into ‘Bank Babu’: PM

ന്യൂഡെല്‍ഹി ലോക് കല്യാണ്‍ മാര്‍ഗ് ഏഴില്‍ സംഘടിപ്പിക്കപ്പെട്ട ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ‘ബ്രിഡ്ജിറ്റല്‍ നേഷന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയും ആദ്യ പ്രതി ശ്രീ. രത്തന്‍ ടാറ്റയ്ക്കു കൈമാറുകയും ചെയ്തു. ശ്രീ. എന്‍.ചന്ദ്രശേഖരനും ശ്രീമതി രൂപ പുരുഷോത്തമനും ചേര്‍ന്നാണു പുസ്തകം രചിച്ചിരിക്കുന്നത്.

‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികാസം’ സാധ്യമാക്കാനുള്ള പാലമാണു സാങ്കേതികവിദ്യ

സൃഷ്ടിപരതയും ശുഭാപ്തിവിശ്വാസവും നിറഞ്ഞതും സാങ്കേതിക വിദ്യയുടെ പ്രാധാന്യത്തെക്കുറിച്ച് ആഴത്തില്‍ വിശദീകരിക്കുന്നതുമായ പുസ്തകം രചിച്ചതിനു ഗ്രന്ഥകര്‍ത്താക്കളെ സദസ്സിനെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി അഭിനന്ദിച്ചു. സാങ്കേതികവിദ്യ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതത്തില്‍ ഗുണപരമായ പരിവര്‍ത്തനം സാധ്യമാക്കുന്ന അവസരത്തിലാണ് ഈ പുസ്തകം പുറത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സാങ്കേതിക വിദ്യ പാലമാണെന്നും വിഭജിക്കുന്ന ഒന്നല്ലെന്നും തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയ്ക്കു പ്രധാനമന്ത്രി ഊന്നല്‍ നല്‍കി. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം’ എന്നതു യാഥാര്‍ഥ്യമാക്കുന്നതിനായി പ്രതീക്ഷകളും നേട്ടങ്ങളും തമ്മിലും ആവശ്യകതയും ലഭ്യതയും തമ്മിലും ഗവണ്‍മെന്റും ഭരണവും തമ്മിലും ഉള്ള വിടവ് ഇല്ലാതാക്കുന്ന പാലമായി സാങ്കേതിക വിദ്യ വര്‍ത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രതീക്ഷകളോടെ അതിവേഗം വളരുന്ന ഇന്ത്യക്കു സൃഷ്ടിപരതയും സര്‍ഗശക്തിയും നിര്‍മാണോല്‍സുകമായ മാനസികാവസ്ഥയും അനിവാര്യമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. നിര്‍മിത ബുദ്ധിയും മനുഷ്യന്റെ ലക്ഷ്യങ്ങളും തമ്മിലുള്ള വിടവു നികത്തപ്പെടേണ്ടതാണെന്ന് അദ്ദേഹം വിശദീകരിച്ചു.


സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയുള്ള ഭരണം: കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളിലെ യാത്ര

പരിഷ്‌കാരവും മാറ്റവും മെച്ചപ്പെട്ട പ്രകടനവും സാധ്യമാക്കുന്നതിനായി ഗവണ്‍മെന്റ് പദ്ധതികളുടെ പ്രധാന ഭാഗമായി സാങ്കേതിക വിദ്യ എങ്ങനെ നിലകൊണ്ടുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദശലക്ഷക്കണക്കിനു സ്ത്രീകളുടെ ജീവിതങ്ങള്‍ മാറ്റിമറിച്ച ഉജ്വല യോജനയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഡാറ്റ ഇന്റലിജന്‍സും ഡിജിറ്റല്‍ മാപ്പിങ്ങും തല്‍സമയ നിരീക്ഷണവും ഉപയോഗപ്പെടുത്തിയതിനെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ജന്‍ധന്‍ യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികളിലൂടെ ജനങ്ങളെ ശാക്തീകരിക്കുന്നതിനു സാങ്കേതിക വിദ്യ എങ്ങനെ ഉപകാരപ്പെട്ടുവെന്നും പ്രധാനമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി.

ഗവണ്‍മെന്റ് വകുപ്പുകള്‍ തമ്മിലുള്ള അകല്‍ച്ച നീക്കുന്നതിനായും ഇ-വിപണി പോലുള്ള നൂതന ആശയങ്ങളിലൂടെ ആവശ്യകതയും ലഭ്യതയും തമ്മിലുള്ള വിടവു നികത്താനും സാങ്കേതിക വിദ്യയെ ഗവണ്‍മെന്റ് ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ തീര്‍ത്തും പുതിയ ചുറ്റുപാടു വികസിപ്പിക്കുന്നതില്‍ സഹായകമായിത്തീര്‍ന്ന കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് സംവിധാനം രാജ്യത്തു സൃഷ്ടിക്കുന്നതിനായി സാങ്കേതിക വിദ്യ എങ്ങനെ ഉപയോഗപ്പെടുത്തിയെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളെ പ്രത്യേകിച്ചു പരാമര്‍ശിച്ചു.

സാങ്കേതിക വിദ്യ നേരിടുന്ന വെല്ലുവിളികളെ സാധ്യതകളാക്കി മാറ്റുകയെന്ന വെല്ലുവിളിയെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് ആരംഭിച്ചത് ഉദാഹരണമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി. സമഗ്ര തപാല്‍ സംവിധാനത്തിനു സാങ്കേതിക വിദ്യ സൃഷ്ടിച്ച തടസ്സം സാങ്കേതികവിദ്യയാല്‍ നയിക്കപ്പെടുന്ന ബാങ്കിങ് സംവിധാനമാക്കി പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും ഇതു പോസ്റ്റല്‍ ബാങ്കിലൂടെ ദശലക്ഷക്കണക്കിനു പേര്‍ക്കു ഗുണകരമായിത്തീര്‍ന്നുവെന്നും ‘ദാകിയ’യെ ‘ബാങ്കിങ് ബാബു’ ആക്കിത്തീര്‍ന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

നയതന്ത്ര പ്രതിനിധികളും ഗവണ്‍മെന്റ് പ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും പങ്കെടുത്തു

അമേരിക്ക, ബ്രിട്ടന്‍, ചൈന അംബാസഡര്‍മാര്‍ ഉള്‍പ്പെടെയുള്ള നയതന്ത്ര പ്രതിനിധികള്‍ പങ്കെടുത്തു. ഒട്ടേറെ കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരും സി.ഐ.ഐ., എഫ്.ഐ.സി.സി.ഐ., നാസ്‌കോം തുടങ്ങിയ വ്യാവസായിക സംഘടനകളുടെ പ്രതിനിധികളും രജത് ശര്‍മ, നാവിക കുമാര്‍, രാജ്കമല്‍ ഝാ, സുധീര്‍ ചൗധരി, സ്മിത പ്രകാശ് തുടങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകരും ടാറ്റ ഗ്രൂപ്പ് അംഗങ്ങളും പങ്കെടുത്തു.

പുസ്തകത്തെക്കുറിച്ച്

പരസ്പരം സഹായകമായ സാഹചര്യത്തില്‍ സാങ്കേതിക വിദ്യയും മനുഷ്യനും സഹവര്‍ത്തിക്കുന്ന ഭാവിയെക്കുറിച്ചുള്ള കരുത്തേറിയ വീക്ഷണം അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഇത്. മനുഷ്യാധ്വാനത്തിന്റെ ഇടം സാങ്കേതിക വിദ്യ ഏറ്റെടുക്കുമെന്നു കരുതുന്നതിനുപകരം കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കാനുള്ള ഉപാധിയായി ഇന്ത്യ അതിനെ ഉപയോഗപ്പെടുത്തണമെന്നു പുസ്തകം വാദിക്കുന്നു. പ്രതീക്ഷകളും നേട്ടങ്ങളും തമ്മിലുള്ള വിടവു നികത്തുന്ന പാലമായി വര്‍ത്തിക്കാന്‍ ഡിജിറ്റല്‍ പണിയായുധങ്ങള്‍ക്കു സാധിക്കും. അതിനാലാണു ‘ബ്രിഡ്ജിറ്റല്‍’ എന്ന പ്രയോഗം.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”