Our links with Malaysia have been civilizational and historic. Our relationship is rich and diverse: PM Modi
The contributions of a large Indian community in Malaysia are of special value. They have not only nurtured our shared heritage: PM
India and Malaysia have built a thriving economic partnership: PM Narendra Modi
India’s infrastructure needs and our ambitious vision of developing Smart cities match well with the Malaysian capacities: PM
The U.T.A.R. University of Malaysia has started Ayurveda degree courses in Malaysia for the first time. This is a welcome development: PM
Our (India and Malaysia) wide-ranging defence partnership has already brought our armed forces closer, says PM Modi

ആദരണീയനായ പ്രധാനമന്ത്രി ശ്രീ. മുഹമ്മദ് നജീബ് ബിന്‍ തുന്‍ അബ്ദുല്‍ റസാക്ക്, മാധ്യമ പ്രവര്‍ത്തകരേ,

മലേഷ്യയുടെ ആദരണീയനായ പ്രധാനമന്ത്രിയെ ഇന്ത്യയിലേക്കു സ്വാഗതം ചെയ്യാനായത് മഹത്തായ ഒരു ആഹ്ലാദമാണ്. ആദരണീയനാ നജീബ്, 2015 നവംബറില്‍ എന്റെ മലേഷ്യാ സന്ദര്‍ശത്തില്‍ ഞാന്‍ ആസ്വദിച്ച ഊഷ്്മളതയും നല്ല അനുഭവവും തിരിച്ചു നല്‍കാനുള്ള അവസരമാണ് താങ്കളുടെ സന്ദര്‍ശനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. താങ്കളുടെ സന്ദര്‍ശനം നമ്മുടെ ബന്ധങ്ങളില്‍ ചരിത്രപരമായ ഒരു സന്ദര്‍ഭമാണ് കൊണ്ടുവന്നിരിക്കുന്നത്. നമ്മുടെ നയതന്ത്ര ബന്ധങ്ങള്‍ സ്ഥാപിതമായതിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുകയാണ് നാം. ആദരണീയരേ, താങ്കളുടെ വ്യക്തിപരമായ ശ്രദ്ധയും നേതൃത്വവും നമ്മുടെ ഇടപെടലുകളില്‍ കൂടുതല്‍ സുസ്ഥിര ദിശയും കരുത്തും ചലനാത്മകതയും നല്‍കിയിരിക്കുന്നു. ഇന്ത്യയുമായി വിശാലമായ തന്ത്രപ്രധാന സഖ്യം രൂപപ്പെടുത്തുന്നതിനു താങ്കളുടെ സംഭാവനകള്‍ ഉപകരണമായിട്ടുണ്ട്്.

സുഹൃത്തുക്കളേ,

മലേഷ്യയുമായുള്ള നമ്മുടെ ബന്ധം സാംസ്‌കാരികവും ചരിത്രപരവുമാണ്. നമ്മുടെ ബന്ധം സമ്പന്നവും വൈവിധ്യപൂര്‍ണവുമാണ്. പല തലങ്ങളില്‍ നമ്മുടെ സമൂഹങ്ങള്‍ പരസ്പര ബന്ധിതമാണ്. സംസ്‌കാരത്തിന്റെയും മതത്തിന്റെയും അടുപ്പങ്ങള്‍ നമ്മുടെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ ഒരു ചേര്‍ച്ച സാധ്യമാക്കിയിട്ടുണ്ട്. മലേഷ്യയിലെ വന്‍തോതിലുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവകകള്‍ പ്രത്യേകം മൂല്യവത്താണ്. നമ്മുടെ പങ്കുവയ്ക്കപ്പെട്ട പൈതൃകത്തെ പരിപോഷിപ്പിക്കുക മാത്രമല്ല അവര്‍ ചെയ്തത്, രണ്ടു രാജ്യങ്ങളിലെയും സമ്പദ്ഘടനാപരവും ജനങ്ങള്‍ തമ്മില്‍ തമ്മിലുള്ള ബന്ധത്തിന്റെയും കരുത്തുറ്റ വാഹകരുമാണ് അവര്‍. എന്റെ കഴിഞ്ഞ സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നജീബും ഞാനും ചേര്‍്്ന്ന് കുലാലംപൂരില്‍ ടൊറാന കവാടം ഉദ്ഘാടനം ചെയ്തു. സാന്‍ചി സ്തൂപത്തില്‍ സ്ഥാപിച്ചിരിക്കുന്ന ടൊറാന കവാടങ്ങള്‍ നമ്മുടെ സുസ്ഥിര ബന്ധത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു.

 

സുഹൃത്തുക്കളേ,

ഇന്നത്തെ ഞങ്ങളുടെ സമഗ്ര ചര്‍ച്ചയില്‍, നമ്മുടെ സാംസ്‌കാരികവും സാമ്പത്തികവും തന്ത്രപ്രധാനവുമായ ഇടപാടുകളുടെ പൂര്‍ണ ശ്രേണിയെ പ്രധാനമന്ത്രി നജീബും ഞാനും ്‌വിലയിരുത്തി. 2015 നവംബറിലെ എന്റെ മലേഷ്യാ സന്ദര്‍ശന വേളയില്‍ എടുത്ത പ്രധാന തീരുമാനങ്ങള്‍ നടപ്പാക്കുന്നതിലെ ദൃഢ പുരോഗതി ഞങ്ങള്‍ അവലോകനം ചെയ്യുകയും നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തം വര്‍ധിപ്പിക്കണം എന്നതില്‍ യോജിച്ച കാഴ്്ചപ്പാടോടെ സമ്മതിക്കുകയും ചെയ്തു. പ്രവര്‍ത്തനാധിഷ്ഠിത സമീപനത്തിന് മുന്‍ഗണന നല്‍കുന്ന ഒരു കാഴ്ചപ്പാട്. ഈ പ്രയത്‌നത്തില്‍, നിലവിലെ സഹകരണത്തിന്റെ മേഖലകള്‍ ആഴത്തിലാക്കുകയും പുതിയ ഇടപാടുകളുടെ മേഖല രൂപപ്പെടുത്തുകയുമാണ് നമ്മുടെ പ്രധാന ലക്ഷ്യങ്ങള്‍.

സുഹൃത്തുക്കളേ,

സമ്പുഷ്ടിപ്പെടുന്ന ഒരു സാമ്പത്തിക പങ്കാളിത്തമാണ് ഇന്ത്യയും മലേഷ്യയും കെട്ടിപ്പടുത്തിരിക്കുന്നത്. ഇത് ഇനിയും ഉയര്‍ത്താനുള്ള നമ്മുടെ ശ്രമങ്ങളില്‍ ലോകത്തിലെ അതിവേഗം വളരുന്ന ഏറ്റവും വലിയ സമ്പദ്ഘടന എന്ന നിലയില്‍ സമാനതകളില്ലാത്ത അവസരങ്ങള്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. നമ്മുടെ സമൂഹങ്ങളില്‍ ഐശ്വര്യത്തിന്റെ പുതിയ വിശാല വീഥികള്‍ കെട്ടിപ്പടുക്കുന്നതിന് നമ്മുടെ രണ്ട് സമ്പദ്്ഘടനകള്‍ക്കും ഇടയില്‍ വ്യാപാരവും മൂലധന ഒഴിക്കും വാപിപ്പിക്കാന്‍ നാം തയ്യാറുമാണ്. അടിസ്ഥാന സൗകര്യമാണ് നമുക്കിടയിലെ ഫലപ്രദമായ പങ്കാളിത്തങ്ങളുടെ ഒരു മേഖല. പക്ഷേ, നമുക്ക് കൂടുതല്‍ ചെയ്യാന്‍ കഴിയും. ഇന്ത്യയുടെ ആവശ്യങ്ങളും സ്മാര്‍ട് സിറ്റികള്‍ വികസിപ്പിക്കാനുള്ള നമ്മുടെ തീവ്ര ആഗ്രഹം നിറഞ്ഞ കാഴ്ചപ്പാടും മലേഷ്യയുടെ ശേഷിയുമായി നന്നായി ചേര്‍ന്നു പോകുന്നതാണ്. മലേഷ്യന്‍ കമ്പനികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി അടിസ്ഥാനസൗകര്യ പദ്ധതികളില്‍ പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യന്‍ കമ്പനികള്‍ മലേഷ്യന്‍ സമ്പദ്ഘടനയില്‍ ആഴത്തില്‍ ഇടപെടുകയും നിക്ഷേപം നടത്തുകയും ചെയ്യുന്നുമുണ്ട്. പ്രധാനമന്ത്രി നജീബിനെ അനുഗമിച്ച് ഒരു ഉന്നത തല വ്യവസായ പ്രതിനിധി സംഘം എത്തിയതില്‍ ഞങ്ങള്‍ക്ക് സംസൃപ്തരാണ്. അവര്‍ കെട്ടിപ്പടുക്കുന്ന വ്യവസായ പങ്കാളിത്തം നമ്മുടെ വാണിജ്യ ഇടപാടുകളുടെ ഗതിവേഗം വര്‍ധിപ്പിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. നമ്മുടെ കര്‍ഷകരുടെ നല്ല ജീവിതവുമായി ബന്ധപ്പെട്ട ഭക്ഷ്യസുരക്ഷ ഉന്നംവച്ചുള്ള യോജിച്ച ശ്രമങ്ങളും നാം നടത്തുന്നു. മലേഷ്യയില്‍ ഒരു വളം ഉല്‍പാദനശാല തുടങ്ങാനുള്ള നിര്‍ദിഷ്ട ധാരണാപത്രവും മലേഷ്യയില്‍ അധിക ശേഖരമുള്ള യൂറിയ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതും സ്വാഗതാര്‍ഹമായ സംഭവ വികാസങ്ങളാണ്

സുഹൃത്തുക്കളേ,

മലേഷ്യയിലെ യു റ്റി എ ആര്‍ സര്‍വകലാശാല മലേഷ്യയില്‍ ഇതാദ്യമായി ആയുര്‍വേദ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ചിരിക്കുന്നു. ഇത് സ്വാഗതം ചെയ്യേണ്ട ഒരു സംഭവ വികാസമാണ്. അതേ സര്‍വകലാശാലയില്‍ ഒരു ആയുര്‍വേദ ചെയര്‍ തുടങ്ങാനുള്ള നീക്കവും നടന്നു വരുന്നു. അത് വേഗത്തില്‍ നടപ്പാകുന്നത് ഈ മേഖലയില്‍ നമ്മുടെ സഹകരണം കൂടുതല്‍ ഉറപ്പിക്കും. രണ്ടു രാജ്യങ്ങള്‍ക്കും ഇടയില്‍ ജനതകള്‍ തമ്മിലുള്ള ബന്ധത്തിന് നമ്മുടെ വിദ്യാഭ്യാസപരമായ കൈമാറ്റങ്ങള്‍ എല്ലായ്‌പോഴും ശക്തമായ പ്രോല്‍സാഹനമാണ് നല്‍കുന്നത്. ബിരുദങ്ങള്‍ പരസ്പരം അംഗീകരിക്കുന്നതു സംബന്ധിച്ച് ഇന്ന് ഒപ്പുവയ്ക്കുന്ന ധാരണാപത്രം നമ്മുടെ രണ്ട് രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും നേട്ടമുണ്ടാക്കുന്ന നാഴികക്കല്ലാണ്.
സുഹൃത്തുക്കളേ,

പരമ്പരാഗതവും പരമ്പരാഗതമല്ലാത്തതുമായ സുരക്ഷാ ഭീഷണികള്‍ സ്ഥിരമായി ഉയരുന്ന കാലത്തും ഒരു മേഖലയിലുമാണ് നാം ജീവിക്കുന്നത്. ഈ വെല്ലുവിളികള്‍ നമ്മുടെ രാജ്യങ്ങളുടെയും മേഖലയുടെയും സ്ഥിരതയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും ഭീഷണിയാണെന്ന് പ്രധാനമന്ത്രി നജീബും ഞാനും അംഗീകരിച്ചു. നമ്മളും മേഖലയിലെ മറ്റു രാജ്യങ്ങളും യോജിച്ചു പ്രവര്‍ത്തിക്കേണ്ടത് ആവശ്യവുമാണ്. ഈ പശ്ചാത്തലത്തില്‍, മലേഷ്യന്‍ സര്‍ക്കാരുമായി തുടര്‍ച്ചയായി സഹകരിച്ച് നാം നടത്തുന്ന യോജിച്ച ഭീകരപ്രവര്‍ത്തന വിരുദ്ധ യത്‌നങ്ങളെ ഞാന്‍ ആഴത്തില്‍ അഭിനന്ദിക്കുന്നു.

ആദരീണയരേ, തീവ്രവാദവും ഭീകരപ്രവര്‍ത്തനവും ചെറുക്കുന്നതിന് താങ്കള്‍ നല്‍കുന്ന നേതൃത്വം മേഖലയ്ക്കാകെ പ്രചോദനമാണ്. നമ്മുടെ വിശാലമായ പ്രതിരോധ പങ്കാളിത്തം ഇപ്പോള്‍ത്തന്നെ നമ്മുടെ സായുധ സേനകളെ തമ്മില്‍ അടുപ്പിച്ചിട്ടുണ്ട്.

– പരിശീലനവും ശേഷി കെട്ടിപ്പടുക്കലും;

– ഉപകരണങ്ങളുടെയും സൈനിക ഹാര്‍ഡ്‌വെയറിന്റെയും അറ്റകുറ്റപ്പണികള്‍;

– സമുദ്രതീര സുരക്ഷ;

– അത്യാഹിത സന്ദര്‍ഭങ്ങളിലെ പ്രതികരണം.

എന്നീ കാര്യങ്ങളില്‍ നാം സഹകരിക്കുന്നു.

സാമ്പത്തിക അഭിവൃദ്ധി, നാവിക സ്വാതന്ത്ര്യം, ഏഷ്യാ- പസിഫിക് മേഖലയിലെ, പ്രത്യേകിച്ചും മേഖലയിലെ സമുദ്രങ്ങളുടെ സുസ്ഥിരത എന്നിവ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ പങ്കും ഉത്തരവാദിത്തവും സംബന്ധിച്ച് പ്രധാനമന്ത്രി നജീബിനും എനിക്കും ബോധ്യമുണ്ട്. നമ്മുടെ സമൂഹങ്ങളെ സുരക്ഷിതമാക്കാനും മേഖലയുടെ മഹത്തായ നന്മയ്ക്കു വേണ്ടിയും നമ്മുടെ പൊതുവായ ഉത്കണ്ഠകളോടും വെല്ലുവിളികളോടും ഫലപ്രദമായ പ്രതികരണം രൂപപ്പെടുത്തുന്നതിന് നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ നാം സമ്മതിക്കുന്നു.

ആദരണീയനായ പ്രധാനമന്ത്രി നജീബ്,

ഇന്ത്യയിലേക്ക് താങ്കളെ ഒരിക്കല്‍ക്കൂടി സ്വാഗതം ചെയ്യാന്‍ എന്നെ അനുവദിക്കുക. വളരെ ഉത്പാദനപരമായ ചര്‍ച്ചകള്‍ക്ക് ഞാന്‍ താങ്കളോട് നന്ദി പറയുന്നു. ഇന്ന് നാം സ്വീകരിച്ച തീരുമാനങ്ങള്‍ നമ്മുടെ തന്ത്രപ്രധാന പങ്കാളിത്തം അടുത്ത തലത്തിലേക്ക് തെളിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്. ഇന്ത്യയില്‍ ഫലസമ്പൂര്‍ണവും ആസ്വാദ്യവുമായ പാര്‍ക്കല്‍ ഞാന്‍ ആശംസിക്കുന്നു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi