ആദരണീയ, പ്രധാനമന്ത്രി ഷേയ്ഖ് ഹസീന, മാധ്യമ സുഹൃത്തുക്കളേ,
ആദരണീയ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യാന്‍ നിര്‍വ്യാജമായ സന്തോഷമുണ്ട്.
ആദരണീയരേ,
താങ്കളുടെ ഇന്ത്യാ സന്ദര്‍ശനം ശുഭ കാലത്താണ്, പൊയ്‌ലാ വൈശാഖിനു തൊട്ടുമുമ്പ്. താങ്കള്‍ക്കും ബംഗ്ലാദേശ് ജനതയ്ക്കും നല്ല പുതുവര്‍ഷം ആശംസിക്കാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു. നമ്മുടെ ജനതകള്‍ക്കും രാജ്യങ്ങള്‍ക്കും ഇടയില്‍ മറ്റൊരു സുവര്‍ണ യുഗം താങ്കളുടെ ഈ സന്ദര്‍ശനം അടയാളപ്പെടുത്തും. നമ്മുടെ ബന്ധത്തില്‍ അസാധാരണമായ പരിവര്‍ത്തനവും നമ്മുടെ പങ്കാളിത്തത്തിന്റെ നേട്ടങ്ങളും താങ്കളുടെ ദൃഢ നേതൃത്വത്തിന്റെ വ്യക്തമായ അംഗീകാരമാണ്. 1971ലെ വിമോചന യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ ഇന്ത്യന്‍ സൈനികരുടെ സ്മരണയെ ആദരിക്കാനുള്ള താങ്കളുടെ തീരുമാനം ഇന്ത്യന്‍ ജനതയെ ആഴത്തില്‍ സപര്‍ശിക്കുകയുണ്ടായി. ബംഗ്ലാദേശിനെ ഭീകരാധിപത്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യന്‍ സൈനികരും വീരമുക്തി യോദ്ധാക്കളും ഒന്നിച്ചു പോരാടി എന്ന് അറിയുന്നത് എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനകരമാണ്.
സുഹൃത്തുക്കളേ,
നമ്മുടെ പങ്കാളിത്തത്തിന്റെ സമ്പൂര്‍ണ ശ്രേണിയേക്കുറിച്ച് ഷെയ്ഖ് ഹസീനയും ഞാനും ഇന്ന് ഉല്‍പ്പാദനപരവും സമഗ്രവുമായ ചര്‍ച്ചകള്‍ നടത്തി. നമ്മുടെ സഹകരണ പരിപാടിയുടെ ഊന്നല്‍ സോദ്ദേശപരമായ പ്രവര്‍ത്തനങ്ങളില്‍ തന്നെ നിലനില്‍ക്കണമെന്ന് ഞങ്ങള്‍ സമ്മതിച്ചു. നമ്മുടെ ബന്ധം മെച്ചപ്പെടുത്താനുള്ള പുതിയ അവസരങ്ങള്‍ പകര്‍ന്നെടുക്കാനും വിശാല വീഥികള്‍ രൂപപ്പെടുത്താനും ഞങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കുന്നു. പുതിയ മേഖലകളില്‍, പ്രത്യേകിച്ചും നമ്മുടെ രണ്ട് സമൂഹങ്ങളിലെയും യുവജനങ്ങളുമായി ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്ന ചില ഉന്നത സാങ്കേതികവിദ്യാ മേഖലകളില്‍ സഹകരണം കെട്ടിപ്പടുക്കേണ്ടത് നമുക്ക് ആവശ്യമാണ്. ഇലക്ട്രോണിക്‌സ്, വിവര സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, ബഹിരാകാശ പര്യവേക്ഷണം, സൈനികേതര ആണവോര്‍ജ്ജം തുടങ്ങിയ മേഖലകളും മറ്റും ഉള്‍പ്പെട്ടതായിരിക്കും അത്.
സുഹൃത്തുക്കളേ,
ബംഗ്ലാദേശിന്റെയും അവിടുത്തെ ജനതയുടെയും ഐശ്വര്യത്തിനു വേണ്ടിയാണ് ഇന്ത്യ എല്ലായ്‌പോഴും നിലകൊള്ളുന്നത്. ബംഗ്ലാദേശിന്റെ വികസനത്തില്‍ ദീര്‍ഘകാലത്തെ വിശ്വസ്ത പങ്കാളികളാണ് ഞങ്ങള്‍. നമ്മുടെ സഹകരണത്തിന്റെ ഫലങ്ങള്‍ നമ്മുടെ ജനങ്ങള്‍ക്ക് നിര്‍ബന്ധമായും നേട്ടമായി മാറണമെന്നതില്‍ ഇന്ത്യയും ബംഗ്ലാദേശും ദൃഢമാണ്. ഈ പശ്ചാത്തലത്തില്‍ ബംഗ്ലാദേശിന്റെ മുന്‍ഗണനാ മേഖലകളില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് 4.5 ദശലക്ഷം ഡോളറിന്റെ പുതിയ സൗജന്യ നിരക്കിലുള്ള വായ്പാ സഹായം പ്രഖ്യാപിക്കാന്‍ എനക്ക് സന്തോഷമുണ്ട്. ഇതോടെ കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായി ബംഗ്ലാദേശിനുള്ള നമ്മുടെ വിഭവ നീക്കിവയ്പ്പ് 8 ശതലക്ഷം ഡോളറിലധികമായി മാറും. ഊര്‍ജ്ജ സുരക്ഷ നമ്മുടെ വികസന പങ്കാളിത്തത്തില്‍ ഒരു പ്രധാന മാനമാണ്. നമ്മുടെ ഊര്‍ജ്ജ പങ്കാളിത്തം വളര്‍ച്ചയിലേക്ക് തുടരുകയാണ്. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് നിലവിലുള്ള 600 മെഗാവാട്ട് വൈദ്യുതി പ്രവാഹത്തിനൊപ്പം അധികമായി 60 മെഗാവാട്ട് വൈദ്യുതി കൂടി ഇന്ന് നാം ചേര്‍ക്കുന്നു. നിലവിലെ അന്തര്‍ ബന്ധത്തില്‍ നിന്ന് മറ്റൊരു 500 മെഗാവാട്ട് കൂടി വിതരണം ചെയ്യാനും ഇപ്പോള്‍ത്തന്നെ പ്രതിജ്ഞാബദ്ധരാണ്. നുമാലിഗാരില്‍ നിന്ന് പാര്‍ബതീപുരത്തേക്കുള്ള ഡീസല്‍ എണ്ണ പൈപ്പ്‌ലൈന് സാമ്പത്തിക സഹായം നല്‍കാനും നാം സമ്മതിച്ചു. ബംഗ്ലാദേശിന് അതിവേഗ ഡീസല്‍ വിതരണം ചെയ്യുന്നതിനുള്ള ദീര്‍ഘകാല കരാറില്‍ നമ്മുടെ കമ്പനികള്‍ പ്രവേശിക്കുകയാണ്. പൈപ്പ്‌ലൈന്‍ നിര്‍മിക്കുന്നതുവരെ സ്ഥിര വിതരണത്തിന് ഒരു സമയ വിവര പട്ടിക ഉണ്ടാക്കാന്‍ ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. രണ്ടു രാജ്യങ്ങളിലെയും ഈ മേഖലയില്‍ കടക്കുന്നതിന് സ്വകാര്യ സംരംഭങ്ങളെ നാം പ്രോല്‍സാഹിപ്പിക്കുന്നു. ബംഗ്ലാദേശിലെ ഊര്‍ജ്ജ മേഖലയില്‍ നിക്ഷേപത്തിന് വരുംദിവസങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ നിരവധി നിക്ഷേപ കരാറുകള്‍ ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘രണ്ടായിരത്തി ഇരുപത്തി ഒന്നോടെ എല്ലാവര്‍ക്കും വൈദ്യുതി’ എന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാനും ബംഗ്ലാദേശിന്റെ ഊര്‍ജ്ജ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിന് സന്നദ്ധരുമായ ഒരു പങ്കാളിയായിരിക്കും ഇന്ത്യ.
സുഹൃത്തുക്കളേ,
ഉഭയകക്ഷി വികസന പങ്കാളിത്തം, ഉപ മേഖലാ സാമ്പത്തിക പദ്ധതികള്‍ എന്നിവയുടെ വിജയത്തിനും വന്‍തോതിലുള്ള മേഖലാപരമായ സാമ്പത്തിക സമൃദ്ധിക്കും പരസ്പരം ബന്ധിപ്പിക്കല്‍ നിര്‍ണായകമാണ്. ബഹുമാനപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായി ചേര്‍ന്ന് നമ്മുടെ വളരുന്ന ആ ബന്ധിപ്പിക്കലിന് ഇന്ന് നാം പുതിയ നിരവധി പുതിയ ചങ്ങലക്കണ്ണികള്‍ കൂട്ടിച്ചേര്‍ത്തു. കോല്‍ക്കൊത്തയ്ക്കും ഖുല്‍നയ്ക്കും ഇടയിലും സാധികാപൂരിനും വിരോളിനും ഇടയിലും ബസ്, ട്രെയിന്‍ ബന്ധങ്ങള്‍ ഇന്ന് പുന:സ്ഥാപിച്ചിരിക്കുന്നു. ഉള്‍നാടന്‍ ജല പാതാ റൂട്ടുകള്‍ പ്രവര്‍ത്തന യോഗ്യമാക്കുകയും തീരദേശ കപ്പല്‍ ഗതാഗത കരാറുകള്‍ പ്രവര്‍ത്തന പഥത്തില്‍ എത്തിക്കുന്നതിനു നടപടികളെടുക്കുകയും ചെയ്തു. രണ്ടു ദിശയിലും ചരക്ക് കപ്പല്‍ ഗതാഗത പുരോഗതി സാധ്യമാക്കിയതിലും നാം സന്തുഷ്ടരാണ്. ബി ബി ഐ എന്‍ മോട്ടോര്‍ വാഹന കരാറിന്റെ നേരത്തയുള്ള നടപ്പാക്കലിനു വേണ്ടിയാണ് നാം ശ്രമിക്കുന്നത്. പുതിയ ഒരു ഉപ മേഖലാ ഉദ്ഗ്രഥന യുഗത്തിന് ഇത് അകമ്പടി സേവിക്കും.
.
സുഹൃത്തുക്കളേ,
നമ്മുടെ വാണിജ്യപരമായ ഇടപാടുകള്‍ വൈവിധ്യവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഞാനും അംഗീകരിക്കുന്നു. രണ്ടു രാജ്യങ്ങള്‍ക്കും ഇടയിലെ വിശാല തലത്തിലുള്ള വ്യാപാര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനു മാത്രമല്ല. മറിച്ച്, മഹത്തായ മേഖലാപരമായ നേട്ടങ്ങള്‍ക്കു വേണ്ടിക്കൂടിയാണ് അത്. രണ്ടു രാജ്യങ്ങളിലെയും വ്യാപാര, വ്യവസായ മേഖലകളില്‍ നിന്നാണ് ഇതില്‍ സുപ്രധാനമായ ഒരു ഭാഗത്തിന്റെ പരിശ്രമം ഉണ്ടാകുന്നത്. പ്രധാനമന്ത്രിയെ അനുഗമിക്കുന്ന ഉന്നതതല വ്യാപാര പ്രതിനിധി സംഘത്തെ സ്വീകരിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അതിര്‍ത്തികളില്‍ പുതിയ ‘ബോര്‍ഡര്‍ ഹാത്തുകള്‍’ തുറക്കുന്നതിനുള്ള നമ്മുടെ കരാര്‍ വ്യാപാരത്തിലൂടെ അതിര്‍ത്തി സമൂഹങ്ങളെ ശാക്തീകരിക്കുകയും അവരുടെ ജീവിതായോജനത്തിനു സംഭാവന നല്‍കുകയും ചെയ്യും.
സുഹൃത്തുക്കളേ,
ശേഷി വികസനത്തിലെയും പരിശീലന മുന്‍കൈയെടുക്കലിലെയും നമ്മുടെ വിജയം പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ഞാനും ശ്രദ്ധിച്ചു. 1500 ബംഗ്ലാദേശ് സര്‍ക്കാര്‍ ജീവനക്കാരുടെ ഇന്ത്യയിലെ പരിശീലനം ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. അതേവിധംതന്നെ ബംഗ്ലാദേശിലെ 1500 ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ക്ക് നമ്മുടെ ജുഡീഷ്യല്‍ അക്കാദമികളില്‍ പരിശീലനം നല്‍കും.
സുഹൃത്തുക്കളേ,
നമ്മുടെ പങ്കാളിത്തം നമ്മുടെ ജനങ്ങള്‍ക്ക് സമൃദ്ധി നല്‍കുന്നതോടെ തീവ്രവാദ, വിപ്ലവാശയ ശക്തികളില്‍ നിന്ന് അത് അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും. അത്തരം ശക്തികളുടെ വ്യാപനം ഇന്ത്യയ്‌ക്കോ ബംഗ്ലാദേശിനോ മാത്രമല്ല മുഴുവന്‍ ലോകത്തിനും ഭീഷണിയാണ്. ഭീകരവാദത്തെ ശക്തമായി കൈകാര്യം ചെയ്യുന്നുവന്ന് ഉറപ്പാക്കുന്ന പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് നമുക്ക് വലിയ ആദരവാണുള്ളത്. ഭീകരവാദത്തോട് അവരുടെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ‘ശൂന്യ സഹിഷ്ണുതാ’ നയം നമുക്കെല്ലാം പ്രചോദനമാണ്. നമ്മുടെ ജനങ്ങള്‍ക്കും മേഖലയ്ക്കും സമാധാനവും സുരക്ഷയും വികസനവും എന്നത് നമ്മുടെ ഇടപാടുകളുടെ കേന്ദ്രമായി തുടരും. നമ്മുടെ സായുധ സേനകള്‍ക്കിടയില്‍ വളരെ അടുത്ത സഹകരണത്തിന് ഒരു കരാര്‍ ഒപ്പിടാനുള്ള ദീര്‍ഘകാലമായി നീണ്ടുപോയ ചുവടുവയ്പും ഇന്നു നാം ഏറ്റെടുത്തിരിക്കുന്നു. ബംഗ്ലാദേശിന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട ശേഖരണത്തിന് 500 ദശലക്ഷം യു എസ് ഡോളറുകളുടെ സഹായം പ്രഖ്യാപിക്കാനും എനിക്ക് സന്തോഷമുണ്ട്. ഈ ധനസഹായം നടപ്പാക്കുമ്പോള്‍ ബംഗ്ലാദേശിന്റെ ആവശ്യങ്ങളും മുന്‍ഗണനകളും സംബന്ധിച്ച് നമുക്ക് മാര്‍ഗ്ഗദര്‍ശനം ലഭിക്കും.
സുഹൃത്തുക്കളേ,
ഏറ്റവും നീളമുള്ള ഭൂ അതിര്‍ത്തികളിലൊന്നാണ് നാം രണ്ടു രാജ്യങ്ങളും പങ്കുവയ്ക്കുന്നത്. 2015 ജൂണിലെ എന്റെ ധാക്കാ സന്ദര്‍ശന വേളയില്‍ ഭൂ അതിര്‍ത്തി കരാറിനു നാം അന്തിമ രൂപം നല്‍കിയിരുന്നു. അതിന്റെ നടപ്പാക്കല്‍ ഇപ്പോള്‍ പ്രയോഗത്തിലാണ്. നമ്മുടെ പങ്കുവയ്ക്കപ്പെട്ട ഭൂ അതിര്‍ത്തികളില്‍ പങ്കുവയ്ക്കപ്പെട്ട പുഴകളും പെടും. അവ നമ്മുടെ ജനങ്ങളെയും അവരുടെ ജീവിതോപാധികളെയും സുസ്ഥിരമാക്കുന്നു. ടീസ്തയ്ക്കു ലഭിക്കുന്ന വന്‍ തോതിലുള്ള ്ശ്രദ്ധ അതില്‍ ഒരു ആകര്‍ഷണമാണ്. ഇത് ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇന്ത്യാ- ബംഗ്ലാദേശ് ബന്ധത്തിനും പ്രധാനമാണ്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ഇന്ന് എന്റെ ആദരണീയ അതിഥിയാണ് എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ബംഗ്ലാദേശിനു വേണ്ടിയുള്ള അവരുടെ വികാരങ്ങള്‍ എന്റേതുപോലെ തന്നെ ഊഷ്മളമാണ് എന്ന് എനിക്കറിയാം. ഞങ്ങളുടെ പ്രതിബദ്ധതയും തുടര്‍ച്ചയായ പരിശ്രമവും താങ്കള്‍ക്കും ബംഗ്ലാദേശ് ജനതയ്ക്കും ഞാന്‍ ഉറപ്പു നല്‍കുന്നു. ടീസ്താ ജലം പങ്കുവയ്ക്കലില്‍ വേഗത്തിലുള്ള ഒരു പരിഹാരം ഉണ്ടാക്കാനാകുന്നതും അത് കണ്ടെത്താന്‍ കഴിയുന്നതും എന്റെ സര്‍ക്കാരിനും ആദരണീയ ഷെയ്ഖ് ഹസീനാ, താങ്കളുടെ സര്‍ക്കാരിനുമാണ് എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
സുഹൃത്തുക്കളേ,
ബംഗാബന്ധു ഷെയ്ഖ് മുജീബുര്‍റഹ്മാന്‍ ഇന്ത്യയുടെ ഒരു പ്രിയപ്പെട്ട സുഹൃത്തും അത്യുന്നത നേതാവുമായിരുന്നു. ബംഗ്ലാദേശിന്റെ പിതാവിനോടുളള ബഹുമാന സൂചനകമായും ആഴത്തിലുള്ള ആദരവ് അറിയിച്ചും നമ്മുടെ തലസ്ഥാന നഗരത്തിലെ പ്രധാനപ്പെട്ട ഒരു റോഡിന് അദ്ദേഹത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ബംഗാബന്ധുവിന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് സംയുക്തമായി ഒരു സിനിമ നിര്‍മിക്കാനും ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. അത് അദ്ദേഹത്തിന്റെ ജന്മ ശതാബ്ധി വര്‍ഷമായ 2020ല്‍ പുറത്തുവരും. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനാ ജിയുടെ ഒപ്പം ബംഗാബന്ധുവിന്റെ ‘പൂര്‍ത്തിയാകാത്ത ഓര്‍മകളുടെ’ ഹിന്ദി പരിഭാഷ പ്രകാശനം ചെയ്യാനുള്ള അവസരം നല്‍കി എന്നെയും ആദരിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവിതം, പോരാട്ടം, ബംഗ്ലാദേശ് സൃഷ്ടിക്കാനുള്ള സംഭാവന എന്നിവ ഭാവി തലമുറകള്‍ക്ക് പ്രചോദനമായി തുടരും. ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷമായി 2021 നെ അടയാളപ്പെടുത്തുന്നതിന് ബംഗ്ലാദേശ് വിമോചന യുദ്ധത്തേക്കുറിച്ച് സംയുക്തമായി ഒരു ഡോക്യുമെന്ററി സിനിമ നിര്‍മിക്കാനും ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്.
ആദരണീയരേ,
ബംഗാബന്ധുവിന്റെ ദര്‍ശനവും പൈതൃകവും താങ്കള്‍ വിജയകരമായി ഏറ്റെടുത്തു മുന്നോട്ടു കൊണ്ടുപോകുന്നു. താങ്കളുടെ നേതൃത്വത്തിനു കീഴില്‍ ഇന്ന് ബംഗ്ലാദേശ് ഉയര്‍ന്ന വളര്‍ച്ചയുടെയും വികസനത്തിന്റെയും വീഥിയില്‍ മുന്നേറുകയാണ്. ബംഗ്ലാദേശുമായുള്ള അടുപ്പം ഞങ്ങള്‍ ഇന്ത്യയില്‍ കൊണ്ടാടുന്നു. ബന്ധുത്വത്തിന്റെ രക്തത്തിലും തലമുറകളിലും ഊതിക്കാച്ചിയെടുത്ത അടുപ്പമാണ് അത്. നമ്മുടെ ജനതയുടെ കൂടുതല്‍ മെച്ചപ്പെട്ടതും സുരക്ഷിതവുമായ ഭാവി ആ അടുപ്പം ആവശ്യപ്പെടുന്നു. ഈ വാക്കുകളില്‍, ആദരണീയരേ, ഒരിക്കല്‍ക്കൂടി താങ്കളെയും താങ്കളുടെ പ്രതിനിധി സംഘത്തെയും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നു.
നന്ദി,
നിങ്ങള്‍ക്ക് വളരെ നന്ദി.
PM wishes people of B'desh on upcoming शुवो नबा बर्षो, notes Sheikh Hasina visit marks a शोनाली अध्याय (golden era) in India-BD friendship. pic.twitter.com/XkuEeaevTj
— Gopal Baglay (@MEAIndia) April 8, 2017
PM @narendraModi credits decisive leadership of Sheikh Hasina for achievements of India-BD partnership.
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM @narendramodi says honouring Indian martyrs of Liberation War deeply touched Indians, proud of fighting together with Bir Muktijoddha
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM says that India is a long-standing and trusted development partner of BD & is determined that fruits of coop'n benefit our people.
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM announces a new concessional LOC of 4.5 bn $ for projects in priority sectors, bringing India's resource all'n to over 8 bn $ in 6 years.
— Gopal Baglay (@MEAIndia) April 8, 2017
PM@NarendraModi exprsd firm belief tht only his govt n govt of Sheikh Hasina can & will find an early solution to Teesta Water Sharing.
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM announces India to partner Bangladesh in goal of Power for all by 2021. 60 MW added to 600 MW supply frm India, commitment of 500 MW more
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi India to finance diesel oil pipeline frm Numaligarh-Parbatipur. Indian cos. entering into a long-term agr for supply of high speed diesel pic.twitter.com/5Jo3RADmgZ
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM @narendramodi stresses significance of connectivity and lauds restoration of
— Gopal Baglay (@MEAIndia) April 8, 2017
bus & train links btw Kolkata-Khulna, & Radhikapur-Birol
.@narendramodi PM says India looks forward to early implementation of B.B.I.N. Motor Vehicles Agreement for a new era of sub-regional integration
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM @narendramodi expresses greatest admiration for Sheikh Hasina’s ‘zero-tolerance’ policy to deal w terrorism. pic.twitter.com/VVvLgPmva3
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM @narendramodi says spread of radicaliztion and extremism poses grave threat to India, Bangladesh & entire region
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM says peace, security & dev't central to engagement. Announces agreement on armed forces coopn & LOC of $ 500 mn for BD defence procur't
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM @narendramodi recalls Bangabandu Sheikh Mujib as dear friend of India & a towering leader.
— Gopal Baglay (@MEAIndia) April 8, 2017
.@narendramodi PM concludes: India rejoices in its ties w/ BD forged in blood & kinship, as BD marches on a trajectory of hi growth u/ Sheikh Hasina lead'p pic.twitter.com/ZpPXh9sYcN
— Gopal Baglay (@MEAIndia) April 8, 2017