പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണി(പി.എം.എ.വൈ.-ജി)ന്റെ മഹാരാഷ്ട്രയിലെ ഗുണഭോക്താക്കളുടെ ഗൃഹപ്രവേശത്തിന്റെ ഭാഗമായി അദ്ദേഹം താക്കോല്‍ കൈമാറി.
ദസറ ആഘോഷവേളയില്‍ ജനങ്ങള്‍ക്കൊപ്പം കഴിയാന്‍ സാധിക്കുന്നതു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്കു നവ ഊര്‍ജം പകരുന്നു: പ്രധാനമന്ത്രി മോദി
ശ്രീ സായിബാബയുടെ പാഠങ്ങള്‍ ശക്തവും ഏകീകൃതവുമായ സമൂഹം കെട്ടിപ്പടുക്കാനും മനുഷ്യനെ സ്‌നേഹപൂര്‍വം സേവിക്കാനുമുള്ള മന്ത്രങ്ങള്‍ നമുക്കു നല്‍കുന്നു: പ്രധാനമന്ത്രി മോദി
ആളുകൾക്ക് സ്വന്തമായി വീടുകൾ ലഭിക്കുന്നത് ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിലെ വലിയ ചുവടാണ്: പ്രധാനമന്ത്രി മോദി
കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഗവണ്‍മെന്റ് 1.25 കോടി വീടുകള്‍ നിര്‍മ്മിച്ചു: പ്രധാനമന്ത്രി മോദി
തുറന്ന സ്ഥലത്തു മലവിസര്‍ജനം നടത്തുന്ന സാഹചര്യം ഇല്ലാതാക്കിയതിനു മഹാരാഷ്ട്രയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.
പി.എം.ജെ.എ.വൈ. പ്രകാരം ചികില്‍സാരംഗത്ത് ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യം ഒരുക്കിവരികയാണ്: പ്രധാനമന്ത്രി മോദി
മഹാരാഷ്ട്രയിലെ വരള്‍ച്ച നേരിടാന്‍ ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമങ്ങള്‍ പ്രധാനമന്ത്രി മോദി എടുത്തുകാട്ടി.

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മഹാരാഷ്ട്രയിലെ ഷിര്‍ദി സന്ദര്‍ശിച്ചു. 
ശ്രീ സായിബാബ സന്‍സ്ഥാന്‍ ട്രസ്റ്റിന്റെ വിവിധ വികസന പദ്ധതികള്‍ക്കു തറക്കല്ലിടുന്നതിന്റെ ഭാഗമായി ശിലാഫലകം അനാച്ഛാദനവും അദ്ദേഹം നിര്‍വഹിച്ചു. ശ്രീ.

സായിബാബ സമാധിയുടെ ശതവാര്‍ഷികാചരണത്തിന്റെ ഓര്‍മയ്ക്കായുള്ള വെള്ളിനാണയം പ്രകാശിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണി(പി.എം.എ.വൈ.-ജി)ന്റെ മഹാരാഷ്ട്രയിലെ ഗുണഭോക്താക്കളുടെ ഗൃഹപ്രവേശത്തിന്റെ ഭാഗമായി അദ്ദേഹം താക്കോല്‍ കൈമാറി. മഹാരാഷ്ട്രയിലെ സത്താറ, ലാത്തൂര്‍, നന്ദര്‍ബാര്‍, അമരാവതി, താനെ, ഷോലാപ്പൂര്‍, നാഗ്പൂര്‍ തുടങ്ങിയ ജില്ലകളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തുകയും ചെയ്തു. ഗുണഭോക്താക്കള്‍, അവരില്‍ ഏറെയും സ്ത്രീകള്‍, പി.എം.എ.വൈ.-ജി. പദ്ധതി പ്രകാരം മെച്ചപ്പെട്ട വീടുകള്‍ നിര്‍മിച്ചു നല്‍കിയതിനും എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയതിനും അഴിമതിമുക്തമായ നടപടിക്രമങ്ങള്‍ ഉറപ്പാക്കിയതിനും പ്രധാനമന്ത്രിയെ നന്ദി അറിയിച്ചു. തുടര്‍ന്നു നടന്ന പൊതുയോഗത്തെ ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. 

പ്രസംഗത്തിനിടെ അദ്ദേഹം എല്ലാ ഇന്ത്യക്കാര്‍ക്കും ദസറ ആശംസകള്‍ നേര്‍ന്നു. ദസറ ആഘോഷവേളയില്‍ ജനങ്ങള്‍ക്കൊപ്പം കഴിയാന്‍ സാധിക്കുന്നതു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ തനിക്കു നവ ഊര്‍ജം പകരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 

ശ്രീ. സായിബാബ സമൂഹത്തിനായി ചെയ്ത സേവനങ്ങള്‍ അനുസ്മരിക്കവേ, അദ്ദേഹം പകര്‍ന്നു നല്‍കിയ പാഠങ്ങള്‍ ശക്തവും ഏകീകൃതവുമായ സമൂഹം കെട്ടിപ്പടുക്കാനും മനുഷ്യനെ സ്‌നേഹപൂര്‍വം സേവിക്കാനുമുള്ള മന്ത്രങ്ങള്‍ നമുക്കു നല്‍കുന്നുവെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. പൊതുസേവനത്തിന്റെ കേന്ദ്രമായാണ് ഷിര്‍ദി എല്ലായ്‌പ്പോഴും കണക്കാക്കിപ്പോരുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. സായിബാബയുടെ പാതയാണ് ശ്രീ. സായിബാബ സംസ്ഥാന്‍ ട്രസ്റ്റ് പിന്‍തുടരുന്നത് എന്നതില്‍ അദ്ദേഹം ആഹ്ലാദം രേഖപ്പെടുത്തി. സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെ ശാക്തീകരിക്കുന്നതിലും ചിന്തകളെ ആത്മീയ പാഠങ്ങളിലൂടെ നവീകരിക്കുന്നതിലും ട്രസ്റ്റ് നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 

ദസറ ആഘോഷിക്കുന്ന വേളയില്‍ പി.എം.എ.വൈ.-ജി. പദ്ധതിയിലെ രണ്ടു ലക്ഷത്തിലേറെ ഗുണഭോക്താക്കള്‍ക്കു പുതിയ വീടുകള്‍ കൈമാറാന്‍ സാധിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഇതു ദാരിദ്ര്യത്തിനെതിരെയുള്ള പോരാട്ടത്തിലെ വലിയ ചുവടാണെന്നു വ്യക്തമാക്കി. 2022 ആകുമ്പോഴേക്കും എല്ലാവര്‍ക്കും വീട് ഉറപ്പാക്കുന്നതിനുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഗവണ്‍മെന്റ് 1.25 കോടി വീടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നു വ്യക്തമാക്കി. നിര്‍മിക്കപ്പെടുന്ന ഓരോ വീടിന്റെയും മേന്മ ഉറപ്പുവരുത്തുന്നതോടൊപ്പം അവയൊക്ക ശൗചാലയവും പാചക വാതക കണക്ഷനും വൈദ്യുതി കണക്ഷനും ഉള്ളവയാണെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

തുറന്ന സ്ഥലത്തു മലവിസര്‍ജനം നടത്തുന്ന സാഹചര്യം ഇല്ലാതാക്കിയതിനു മഹാരാഷ്ട്രയെ അദ്ദേഹം അഭിനന്ദിച്ചു. സ്വച്ഛ് ഭാരത് പ്രവര്‍ത്തനം മികവോടെ നടത്താന്‍ മഹാരാഷ്ട്ര ഗവണ്‍മെന്റ് നടത്തുന്ന പ്രവര്‍ത്തനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന (പി.എം.ജെ.എ.വൈ.) പദ്ധതി ഒരു ലക്ഷത്തോളം പേര്‍ക്കു ഗുണകരമായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പി.എം.ജെ.എ.വൈ. പ്രകാരം ചികില്‍സാരംഗത്ത് ആധുനിക രീതിയിലുള്ള അടിസ്ഥാന സൗകര്യം ഒരുക്കിവരികയാണെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

മഹാരാഷ്ട്രയിലെ വരള്‍ച്ച നേരിടാന്‍ ഗവണ്‍മെന്റ് നടത്തിവരുന്ന ശ്രമങ്ങള്‍ അദ്ദേഹം എടുത്തുകാട്ടി. ഈ അവസരത്തില്‍ കൃഷി സീഞ്ചായ് യോജനയെക്കുറിച്ചും ഫസല്‍ ബീമ യോജനയെക്കുറിച്ചും പരാമര്‍ശിച്ച പ്രധാനമന്ത്രി, മഹാരഷ്ട്ര ഗവണ്‍മെന്റിന്റെ ജല്‍യുക്ത് ശിവിര്‍ അഭിയാനെ അഭിനന്ദിച്ചു. ജലസേചന കനാലുകളില്‍ അടിഞ്ഞ മണ്ണു നീക്കാനുള്ള മഹാരാഷ്ട്ര ഗവണ്‍മെന്റ് പദ്ധതിയിലുള്ള ജനപങ്കാളിത്തത്തെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. 

ബി.ആര്‍.അംബേദ്കര്‍, ജ്യോതിറാവു ഫൂലെ, ഛത്രപതി ശിവജി എന്നിവര്‍ പകര്‍ന്നുനല്‍കിയ പാഠങ്ങള്‍ ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, വിഭജിതമല്ലാത്ത കരുത്തുറ്റ സമൂഹം കെട്ടിപ്പടുക്കുന്നതിനായി അവരുടെ സവിശേഷമായ ആശയങ്ങളും പാഠങ്ങളും പിന്‍തുടരാന്‍ നിര്‍ദേശിച്ചു. എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം പദ്ധതിയും ഏക ഭാരതം, ശ്രേഷ്ഠഭാരതം പദ്ധതിയും വിജയിപ്പിക്കാനായി പ്രവര്‍ത്തിക്കണമെന്നു ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു. 
നേരത്തേ, പ്രധാനമന്ത്രി ഷിര്‍ദി സായിബാബ ക്ഷേത്ര സമുച്ചയം സന്ദര്‍ശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്തു. ശ്രീ. സായിബാബ ശതാബ്ദി ആഘോഷ സമാപനച്ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read PM's speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Modi blends diplomacy with India’s cultural showcase

Media Coverage

Modi blends diplomacy with India’s cultural showcase
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 23
November 23, 2024

PM Modi’s Transformative Leadership Shaping India's Rising Global Stature