ലോക്സഭാ സ്പീക്കർ, ശ്രീമതി. സുമിത്ര മഹാജൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ച രണ്ട് പുസ്തകങ്ങൾ ഇന്ന് പ്രകാശനം ചെയ്യുകയും രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദ്യ പ്രതി കൈമാറുകയും ചെയ്തു.
പുസ്തക പ്രകാശനത്തിൽ പങ്കെടുത്ത അതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പ്രണബ് മുഖർജി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫലപ്രദമായ ആശയവിനിമയശേഷിയെ അഭിനന്ദിച്ചു. പൗരന്മാരുമായി ബന്ധപ്പെടാനുള്ള മാദ്ധ്യമായ മാൻ കി ബാത്ത് പരിപാടിയെ പ്രശംസിച്ച ശ്രീ പ്രണബ് മുഖർജി, ഓരോ ഭാഗത്തിനുമുള്ള വിഷയങ്ങളുടെ തിരഞ്ഞെടുക്കുന്നതിൻ്റെ പേരിലും പ്രധാനമന്ത്രിയെ അഭിനന്ദിച്ചു.
പ്രസിഡന്റ് പറഞ്ഞു, "എല്ലാ നല്ല പ്രസിഡന്റുമാരെയും പ്രധാനമന്ത്രിമാരെയും കുറിച്ചുള്ള പൊതുവായ കാര്യം അവർ നല്ല വാഗ്മികളാണെന്നുള്ളതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ ഫലത്തായ വാഗ്മിയാണ്. മൻ കീ ബാത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ നൂറു കോടി ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. അദ്ദേഹം സമ്പദ്വ്യവസ്ഥയ്ക്ക് പുതിയ ദിശാബോധം നൽകിയിട്ടുണ്ട്. ചില തീരുമാനങ്ങൾ ചരിത്രപരമാണ്."