ഗുജറാത്തിലെ ബറൂച്ചില്‍ 'ഉത്കര്‍ഷ് സമരോഹ്'നെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തു. ജില്ലയില്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ നാല് പ്രധാന പദ്ധതികള്‍ 100% പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവും ഇതിനൊപ്പം നടന്നു. ആവശ്യമുള്ളവര്‍ക്ക് സമയബന്ധിതമായി സാമ്പത്തിക സഹായം നല്‍കാന്‍ ഇതു സഹായിക്കും. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേല്‍ ഉള്‍പ്പെടെയുള്ളവർ ചടങ്ങില്‍ പങ്കെടുത്തു.
പ്രധാനമന്ത്രിക്ക് ആരോഗ്യവും ദീര്‍ഘായുസും ആശംസിച്ചും രാജ്യത്തെ സ്ത്രീകളുടെ അന്തസ്സിനും ജീവിത സൗകര്യത്തിനും വേണ്ടി അദ്ദേഹം ചെയ്ത എല്ലാത്തിനും നന്ദി പറഞ്ഞുകൊണ്ടും പ്രദേശത്തെ സ്ത്രീകള്‍ പ്രധാനമന്ത്രിക്ക് ഒരു വലിയ രാഖി സമ്മാനിച്ചു. വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു.
കാഴ്ച വൈകല്യമുള്ള ഒരു ഗുണഭോക്താവിനോട് സംവദിച്ച പ്രധാനമന്ത്രി, അദ്ദേഹത്തിന്റെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ച് ആരാഞ്ഞു. അച്ഛന്റെ ദുരിതത്തില്‍ മകള്‍ വികാരാധീനയായി. അവളുടെ സംവേദനക്ഷമതയാണ് അവളുടെ ശക്തിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുടുംബവുമൊത്ത് എങ്ങനെയാണ് ഈദ് ആഘോഷിച്ചതെന്നും പ്രധാനമന്ത്രി ചോദിച്ചു. വാക്‌സിനേഷന്‍ എടുക്കുന്നതിനും തന്റെ പെണ്‍മക്കളുടെ അഭിലാഷങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും ഗുണഭോക്താവിനെ അദ്ദേഹം അഭിനന്ദിച്ചു. പ്രധാനമന്ത്രി ഒരു സ്ത്രീ ഗുണഭോക്താവിനോട് അവരുടെ ജീവിതത്തെക്കുറിച്ച് ചോദിക്കുകയും അന്തസ്സുറ്റ ജീവിതം നയിക്കാനുള്ള ദൃഢനിശ്ചയത്തെ പ്രശംസിക്കുകയും ചെയ്തു. മക്കള്‍ക്ക് നല്ല ജീവിതം നല്‍കാനുള്ള തന്റെ യാത്രയെക്കുറിച്ച് ഒരു യുവ വിധവ പ്രധാനമന്ത്രിയെ അറിയിച്ചു. അവള്‍ ചെറിയ സമ്പാദ്യത്തില്‍ ഏര്‍പ്പെടണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, അവളുടെ നിശ്ചയദാര്‍ഢ്യമുള്ള യാത്രയില്‍ അവളെ പിന്തുണയ്ക്കാന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ചു.
നിശ്ചയദാര്‍ഢ്യത്തോടെ ഗവണ്‍മെന്റ് ഗുണഭോക്താവിലേക്ക് ആത്മാര്‍ത്ഥമായി എത്തുമ്പോള്‍ കൈവരിച്ച സാർത്ഥകമായ ഫലങ്ങളുടെ സാക്ഷ്യമാണ് ഇന്നത്തെ ഉത്കര്‍ഷ് സമരോഹ് എന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട 4 പദ്ധതികളുടെ 100 ശതമാനം പൂര്‍ത്തീകരണം നടത്തിയതിന് അദ്ദേഹം ബറൂച്ച് ജില്ലാ ഭരണകൂടത്തെയും ഗുജറാത്ത് ഗവണ്‍മെന്റിനെയും അഭിനന്ദിച്ചു. ഗുണഭോക്താക്കള്‍ക്കിടയിലുള്ള സംതൃപ്തിയും ആത്മവിശ്വാസവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആദിവാസി, പട്ടികജാതി, ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി പൗരന്മാര്‍ക്ക് വിവരങ്ങളുടെ അഭാവം മൂലം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം നിന്ന് എല്ലാവരെയും വിശ്വാസത്തിലെടുക്കുന്നതിന്റെ ആത്മാവും സത്യസന്ധമായ ഉദ്ദേശ്യങ്ങളും മാറ്റമില്ലാതെ നല്ല ഫലങ്ങള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന എട്ടാം വാര്‍ഷികം ചൂണ്ടിക്കാട്ടി, ഗവണ്‍മെന്റിന്റെ 8 വര്‍ഷം 'സേവ സുശാസന്‍ ഔര്‍ ഗരീബ് കല്യാണിനാ'യി നീക്കിവച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇല്ലായ്മ, വികസനം, പട്ടിണി എന്നിവയെക്കുറിച്ച് പഠിക്കുന്ന ആളുകളില്‍ ഒരാളെന്ന നിലയില്‍ നേടിയ അനുഭവമാണ് തന്റെ ഭരണത്തിന്റെ വിജയങ്ങളില്‍ അദ്ദേഹം എണ്ണിയത്. സാധാരണക്കാരുടെ ദാരിദ്ര്യത്തിന്റെയും ആവശ്യങ്ങളുടെയും വ്യക്തിപരമായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം, അര്‍ഹരായ ഓരോ വ്യക്തിക്കും പദ്ധതിയുടെ മുഴുവന്‍ പ്രയോജനവും ലഭിക്കണമെന്ന് പറഞ്ഞു. നേട്ടങ്ങളില്‍ വിശ്രമിക്കരുതെന്ന് ഗുജറാത്തിന്റെ മണ്ണ് തന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും പൗരന്മാരുടെ ക്ഷേമത്തിന്റെ വ്യാപ്തിയും ലഭ്യതയും മെച്ചപ്പെടുത്താനും വികസിപ്പിക്കാനുമാണ് താന്‍ എപ്പോഴും ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ''എന്റെ സ്വപ്‌നം പൂര്‍ത്തീകരണം ആണ്. 100 ശതമാനം ആളുകളിലും എത്തിക്കുന്നതിലേക്ക് നാം നീങ്ങണം. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുകയും പൗരന്മാര്‍ക്കിടയില്‍ ഒരു വിശ്വാസം ജനിപ്പിക്കുകയും വേണം.
2014-ല്‍ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം പേര്‍ക്കും ശൗചാലയങ്ങള്‍, വാക്സിനേഷന്‍, വൈദ്യുതി കണക്ഷന്‍, ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ നഷ്ടപ്പെട്ടിരുന്നതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി, എല്ലാവരുടെയും പ്രയത്‌നത്താല്‍, നിരവധി സ്‌കീമുകള്‍ 100% പൂര്‍ത്തീകരണത്തിലേക്ക് അടുപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. 8 വര്‍ഷത്തിന് ശേഷം, പുതിയ നിശ്ചയദാര്‍ഢ്യത്തോടെയും ദൃഢനിശ്ചയത്തോടെയും നാം സ്വയം പുനര്‍നിര്‍മ്മിക്കണമെന്ന് പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു.
ഗുണഭോക്താക്കളില്‍ 100% എത്തിക്കുക എന്നാല്‍ അര്‍ത്ഥമാക്കുന്നത് എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിന് എന്നിവയ്ക്കൊപ്പം എല്ലാ മതങ്ങള്‍ക്കും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യമായി എത്തിക്കുക എന്നാണ്. പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പദ്ധതികളില്‍ നിന്നും ആരും പിന്തള്ളപ്പെടരുത്. ഇത് പ്രീണന രാഷ്ട്രീയവും അവസാനിപ്പിക്കുന്നു. പൂര്‍ത്തീകരണം എന്നാല്‍ അതിന്റെ പ്രയോജനം സമൂഹത്തിലെ അവസാനത്തെ വ്യക്തിയിലും എത്തുന്നു എന്നാണ്.
പ്രദേശത്തെ വിധവ സഹോദരിമാര്‍ തനിക്ക് സമ്മാനിച്ച രാഖിയുടെ രൂപത്തില്‍ ശക്തി നല്‍കിയതിന് അദ്ദേഹം നന്ദി പറഞ്ഞു. അവരുടെ അനുഗ്രഹങ്ങള്‍ തനിക്ക് ഒരു കവചം പോലെയാണെന്നും കൂടുതല്‍ കഠിനാധ്വാനം ചെയ്യാന്‍ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും പരിശ്രമവും വിശ്വാസവും കാരണം ചെങ്കോട്ടയില്‍ നിന്ന് പൂര്‍ത്തീകരണം എന്ന ലക്ഷ്യം പ്രഖ്യാപിക്കാന്‍ സാധിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമൂഹിക സുരക്ഷയുടെ ബൃഹത്തായ പരിപാടിയാണിതെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരോടുള്ള അന്തസ്സ് ആയിട്ടാണ് അദ്ദേഹം ഈ പ്രചാരണത്തെ സംഗ്രഹിച്ചത് ('ഗരീബ് കോ ഗരിമ').
ഗുജറാത്തിയില്‍ സംസാരിച്ച പ്രധാനമന്ത്രി ബറൂച്ചിന്റെ വാണിജ്യ സാംസ്‌കാരിക പൈതൃകം അനുസ്മരിച്ചു. ബറൂച്ചുമായുള്ള ദീര്‍ഘകാല ബന്ധവും അദ്ദേഹം ഓര്‍ത്തു. വ്യാവസായിക വികസനവും പ്രാദേശിക യുവാക്കളുടെ അഭിലാഷങ്ങളുടെ സാക്ഷാത്കാരവും വികസനത്തിന്റെ 'പ്രധാന ലൈനില്‍' ബറൂച്ചിന്റെ സ്ഥാനവും അദ്ദേഹം ശ്രദ്ധിച്ചു. സമ്പദ്വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യം, കണക്റ്റിവിറ്റി തുടങ്ങിയ പുതിയ മേഖലകളിലെ സാധ്യതകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
आज का ये उत्कर्ष समारोह इस बात का प्रमाण है कि जब सरकार ईमानदारी से, एक संकल्प लेकर लाभार्थी तक पहुंचती है, तो कितने सार्थक परिणाम मिलते हैं।
— PMO India (@PMOIndia) May 12, 2022
मैं भरूच जिला प्रशासन को, गुजरात सरकार को सामाजिक सुरक्षा से जुड़ी 4 योजनाओं के शत-प्रतिशत सैचुरेशन के लिए बधाई देता हूं: PM
2014 में जब आपने हमें सेवा का मौका दिया था तो देश की करीब-करीब आधी आबादी शौचालय की सुविधा से, टीकाकरण की सुविधा से, बिजली कनेक्शन की सुविधा से, बैंक अकाउंट की सुविधा से वंचित थी।
— PMO India (@PMOIndia) May 12, 2022
इन वर्षों में हम, सभी के प्रयासों से अनेक योजनाओं को शत प्रतिशत सैचुरेशन के करीब ला पाए हैं: PM
शत-प्रतिशत लाभार्थियों की कवरेज यानि हर मत, हर पंथ हर वर्ग को एक समान रूप से सबका साथ, सबका विकास।
— PMO India (@PMOIndia) May 12, 2022
गरीब कल्याण की हर योजना से कोई छूटे ना, कोई पीछे ना रहे: PM @narendramodi