അംബേദ് ജയന്തിയുടെ അവസരത്തില്‍ നാളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാഗ്പൂര്‍ സന്ദര്‍ശിക്കും.
അംബേദ്കര്‍ ജയന്തിയുടെ ഈ പ്രത്യേക അവസരത്തില്‍ നാളെ നാഗ്പൂര്‍ സന്ദര്‍ശിക്കാന്‍ സാഹചര്യമൊരുങ്ങിയതിലൂടെ താന്‍ അങ്ങേയറ്റം ബഹുമാനിതനായെന്ന് നിരവധി ട്വീറ്റുകളിലൂടെ പ്രധാനമന്ത്രി വ്യക്തമാക്കി.
നാഗ്പൂരില്‍ ഡോ: അംബേദ്കറുമായി വളരെ അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ദീക്ഷാഭൂമിയില്‍ താന്‍ പ്രാര്‍ത്ഥനനടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ജനങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്ന ഒരുപറ്റം വികസന പദ്ധതികള്‍ നാളെ നാഗ്പൂരില്‍ ഉദ്ഘാടനം ചെയ്യും.
ഐ.ഐ.ഐ.ടി, ഐ.ഐ.എം, എയിംസ്, കോറാഡി താപനിലയത്തിന്റെ തുടക്കം എന്നിവ ഈ വികസന പദ്ധതികളില്‍ ഉള്‍പ്പെടുന്നവയാണ്. ഇതോടൊപ്പം ഒരു പൊതുസമ്മേളനത്തേയും പ്രധാനമന്ത്രി അഭിസംബോധനചെയ്യും.
ഡിജി ധന്‍മേള അതിന്റെ പരകോടിയില്‍ എത്തുന്ന അവസരത്തില്‍ അതിനോട് ചേരുകയും ഇതിന്റെ ഭാഗമായ വമ്പന്‍ നറുക്കെടുപ്പിന്റെ പാരിതോഷികങ്ങള്‍ ലക്കി ഗ്രാഹക് യോജനാ വിജയികള്‍ക്കും ഡിജിധന്‍ വ്യാപാര യോജന വിജയികള്‍ക്കും പ്രധാനമന്ത്രി സമ്മാനിക്കും.
ഡോ: അംബേദ്കര്‍ സ്വപ്നം കണ്ടതുപോലെയുള്ള ശക്തവും അഭിവൃദ്ധിനേടിയതുമായ ഒരു സമ്പൂര്‍ണ്ണ ഇന്ത്യയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക്ക്കുള്ള നമ്മുടെ ചുവടുവയ്പുകള്‍ അചഞ്ചലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
I am extremely honoured to be visiting Nagpur tomorrow, on the very special occasion of #AmbedkarJayanti.
— Narendra Modi (@narendramodi) April 13, 2017
In Nagpur, I will pray at Deekshabhoomi, a holy spot that is very closely associated with Dr. Ambedkar. #AmbedkarJayanti
— Narendra Modi (@narendramodi) April 13, 2017
A series of development projects are going to be inaugurated in Nagpur tomorrow, which will have a positive impact on people's lives.
— Narendra Modi (@narendramodi) April 13, 2017
The development projects include IIIT, IIM & AIIMS and launch of Koradi Thermal Power Station. Will also address a public meeting.
— Narendra Modi (@narendramodi) April 13, 2017
Will join culmination of the DigiDhan Mela, where I will present awards to Mega Draw winners of Lucky Grahak Yojana & DigiDhan Vyapar Yojna.
— Narendra Modi (@narendramodi) April 13, 2017
We are unwavering in our efforts towards creating a strong, prosperous & inclusive India of Dr. Ambedkar’s dreams. #JaiBhim
— Narendra Modi (@narendramodi) April 13, 2017