വേദിയിലുള്ള ആദരണീയരായ വിശിഷ്ട വ്യക്തികളെ,
ഇന്ത്യയില്‍ നിന്നും പുറത്തുനിന്നുമുള്ള പ്രതിനിധികളെ,
മഹതികളെ, മഹാന്മാരെ,
നമസ്‌തേ
ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് 2018 ലെ പങ്കാളിത്ത ഫോറത്തിലേക്ക് ഊഷ്മളമായ സ്വാഗതം.
പൗരന്മാര്‍ തമ്മിലുള്ള പങ്കാളിത്തം, സമുദായങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം, രാജ്യങ്ങള്‍ തമ്മിലുള്ള പങ്കാളിത്തം, തുടങ്ങിയ പങ്കാളത്തത്തില്‍ കൂടി മാത്രമേ നമുക്ക് നമ്മുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുകയുള്ളു. സുസ്ഥിര വികസന അജണ്ട എന്നത് ഇതിന്റെ പ്രതിഫലനമാണ്.
തനിച്ചുള്ള പ്രയത്‌നം എന്നതില്‍ നിന്ന് രാജ്യങ്ങള്‍ വളരെയധികം മുന്നോട്ടുപോയിക്കഴിഞ്ഞു. സമൂഹങ്ങളെ ശക്തിപ്പെടുത്തുന്നതിനും ആരോഗ്യ വിദ്യാഭ്യാസരംഗത്തെ മെച്ചപ്പെടുത്തുന്നതിനും ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും സാമ്പത്തികവളര്‍ച്ച ശക്തിപ്പെടുത്തുന്നതിനും ആരും പിന്തള്ളപ്പെടാതിരിക്കാനും ഇന്നവര്‍ പ്രതിജ്ഞാബദ്ധരാണ്. അമ്മമാരുടെ ആരോഗ്യമാണ് കുട്ടികളുടെ ആരോഗ്യം നിശ്ചയിക്കുന്നത്. കുട്ടികളുടെ ആരോഗ്യം നമ്മുടെ നാളെയുടെ ആരോഗ്യം നിര്‍ണ്ണയിക്കും.
അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കാനുമാണ് നാം ഇവിടെ ഒത്തുചേര്‍ന്നിരിക്കുന്നത്. നമ്മുടെ ഇന്നത്തെ ചര്‍ച്ചകളിലുണ്ടാകുന്ന തീരുമാനങ്ങള്‍ നമ്മുടെ നാളെയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായിരിക്കും.
ലോകം ഒരു കുടുംബം എന്ന ഇന്ത്യയുടെ പ്രാചീന ജ്ഞാനമായ 'വസുദൈവകുടുംബകം' എന്നതിലധിഷ്ഠിതമായ വീക്ഷണമാണ് പങ്കാളിത്ത ഫോറത്തിനുള്ളത്. എന്റെ ഗവണ്‍മെന്റിന്റെ തത്വമായ 'എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം'' എന്നതിലധിഷ്ഠിതവുമാണ് ഇത്.
മാതൃത്വത്തിന്, നവജാതശിശുവിന്, കുട്ടികളുടെ ആരോഗ്യത്തിന് വേണ്ട പങ്കാളിത്തങ്ങള്‍ വളരെയധികം സവിശേഷവും കാര്യക്ഷമവുമായ വേദികളാണ്. കൂടുതല്‍ മികച്ച ആരോഗ്യത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ മാത്രമല്ല, വേഗത്തിലുള്ള വളര്‍ച്ചയ്ക്ക് വേണ്ട വാദപ്രതിവാദം നടത്തുക കൂടിയാണ് നമ്മള്‍ ചെയ്യുന്നത്.
അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്കായി ലോകം പുതിയ വഴികള്‍ തേടുമ്പോള്‍, സ്ത്രീകള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയെന്നത് അതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ഇക്കാര്യത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മള്‍ വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇനിയും വളരെയധികം കൈവരിക്കാനുണ്ട്. വലിയ ബജറ്റില്‍ നിന്ന് മികച്ച ഫലത്തിലേക്കും മനോനിലയിലെ മാറ്റത്തില്‍ നിന്ന് നിരീക്ഷണത്തിലേക്കും എത്തുന്നതടക്കം പലതും ചെയ്യാനുണ്ട്.
ഇന്ത്യയുടെ കഥ പ്രതീക്ഷ പകരുന്ന ഒന്നാണ്. മാര്‍ഗ്ഗതടസങ്ങള്‍ മറികടക്കാമെന്നാണ് പ്രതീക്ഷ. പെരുമാറ്റരീതിയിലുള്ള മാറ്റം ഉറപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. അതിവേഗ വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്.
മിലേനിയം വികസന ലക്ഷ്യങ്ങള്‍ അംഗീകരിച്ചപ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീകളുടെയും കുട്ടികളുടെയും മരണനിരക്കുണ്ടായിരുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. സുസ്ഥിരമായ ചലനാത്മകതയിലൂടെ, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ കൊണ്ടു കൈവരിച്ച മരണനിരക്കിലെ വേഗത്തിലുള്ള കുറവു വഴി ലക്ഷ്യം നേടാന്‍ നിശ്ചയിച്ചിരിക്കുന്ന 2030ന് വളരെ മുമ്പുതന്നെ മാതൃ ശിശു മരണനിരക്കില്‍ ഇന്ത്യ എസ്.ജി.ഡി ലക്ഷ്യം കൈവരിക്കാനുള്ള ശ്രമത്തിലാണ്.
കൗമാരക്കാര്‍ക്ക് ശ്രദ്ധ നല്‍കണമെന്നും കൗമാര്‍ക്കാര്‍ക്ക് വേണ്ടി വിശാലമായ ആരോഗ്യ പ്രോത്സാഹന പരിപാടി നടപ്പാക്കണമെന്നും വാദിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നമ്മുടെ പ്രയത്‌നംകൊണ്ട് 2015 ല്‍ അംഗീകരിച്ച സ്ത്രീകള്‍, കുട്ടികള്‍, കൗമാരക്കാര്‍ എന്നിവരുടെ ആരോഗ്യത്തിന് വേണ്ടിയുള്ള ആഗോള തന്ത്രം വഴി (ഗ്ലോബല്‍ സ്ട്രാറ്റജി ഫോര്‍ വുമന്‍ ചില്‍ഡ്രന്‍ ആന്റ അഡോളസന്റ്‌സ് ഹെല്‍ത്ത്) അവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം ഉറപ്പാക്കാനുമായി.
ഈ ഫോറത്തിനിടയില്‍ ഇന്ത്യയും ലാറ്റിനമേരിക്കന്‍, കരീബിയന്‍ രാജ്യങ്ങളും ആഗോള തന്ത്രത്തില്‍ നിന്ന് അവര്‍ സ്വീകരിച്ച കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. മറ്റു രാജ്യങ്ങളെയും മേഖലകളേയും ഇത്തരം തന്ത്രങ്ങള്‍ വികസിപ്പിക്കുന്നതിന് ഇത് പ്രേരിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നു.
സുഹൃത്തുക്കളെ,
''സ്ത്രീകളെ മാനിക്കുന്നിടത്ത് ദൈവികത പുഷ്പിക്കുമെന്നാ''ണ് നമ്മുടെ വേദങ്ങള്‍ പറയുന്നത്. ഒരു രാജ്യം സമ്പല്‍സമൃദ്ധമാകണമെങ്കില്‍ പ്രധാനമായും അവിടുത്തെ സ്ത്രീകളേയും കുട്ടികളേയും വിദ്യാസമ്പന്നരാക്കണമെന്നും അവരെ ശാക്തീകരിക്കുകയും സ്വതന്ത്രമായും ആരോഗ്യത്തോടെയും ജീവിക്കാന്‍ കഴിയുന്നവരാക്കണമെന്നും ഞാന്‍ അടിയുറച്ച് വിശ്വസിക്കുന്നു.
എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിഷയമായ ഇന്ത്യയുടെ പ്രതിരോധകുത്തിവയ്പ്പ് പരിപാടി ഒരു വിജയഗാഥയായി ഈ ഫോറത്തില്‍ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. മിഷന്‍ ഇന്ദ്രധനുഷിലൂടെ കഴിഞ്ഞ മൂന്നുവര്‍ഷത്തിനുളളില്‍ 32.8 മില്യണ്‍ കുട്ടികളുടെയും 8.4 മില്യണ്‍ ഗര്‍ഭവതികളായ സ്ത്രീകളുടെയും അടുത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. സാര്‍വത്രിക പ്രതിരോധ പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രതിരോധകുത്തിവയ്പ്പുകളുടെ എണ്ണം നാം 7 ല്‍ നിന്നും 12 ആയി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ നമ്മുടെ പ്രതിരോധ കുത്തിവയ്പ്പുകളില്‍ ജീവന് ഭീഷണിയുണ്ടാക്കുന്ന ന്യുമോണിയ, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ക്കുള്ളവയും ഉള്‍പ്പെടുന്നുണ്ട്.
സുഹൃത്തുക്കളെ,
എന്റെ ഗവണ്‍മെന്റ് 2014ല്‍ അധികാരത്തിലേറുമ്പോള്‍, പ്രസവത്തില്‍ പ്രതിവര്‍ഷം 44,000 അമ്മമാര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരുന്നത്. ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് കഴിയുന്നത്ര മികച്ച പരിചരണം നല്‍കുന്നതിനായി ഞങ്ങള്‍ ' പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്' തുടക്കം കുറിച്ചു. ഈ സംരംഭത്തിനായി മാസത്തില്‍ ഒരുദിവസം നീക്കിവയ്ക്കാ്‌റപ പ്രതിജ്ഞയെടുക്കാന്‍ ഞങ്ങള്‍ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു. ഈ സംരംഭത്തിന്റെ കീഴില്‍ 16 ദശലക്ഷം പ്രസവ പൂര്‍വ്വ പരിശോധനകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
രാജ്യത്ത് 25 ദശലക്ഷം നവജാതശിശുക്കളുണ്ട്. അത്യാധുനിക സൗകര്യങ്ങളുള്ള 794 നവജാത ശിശുപരിചരണ യൂണിറ്റുകളിലൂടെ ഒരു ദശലക്ഷത്തിലേറെ നവജാതശിശുക്കള്‍ക്ക് പരിചരണം നല്‍കിക്കഴിഞ്ഞു. ഇതൊരു വിജയകരമായ മാതൃകയായിട്ടുണ്ട്. നമ്മുടെ ഇടപെടലിന്റെ ഫലമായി നാലുവര്‍ഷത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ച് പ്രതിദിനം അഞ്ചുവയസിന് താഴെയുള്ള 840 കുട്ടികളുടെ ജീവന്‍ അധികമായി രക്ഷിക്കാനാകുന്നുണ്ട്.
'പോഷണ്‍ അഭിയാനി'ലൂടെ കുട്ടികളുടെ പോഷകാഹാര പ്രശ്‌നങ്ങള്‍ അഭിസംബോധനചെയ്യുന്നു. വിവിധ പദ്ധതികളെയും ഇടപെടലുകളേയും ഒന്നിപ്പിച്ചുകൊണ്ട് പോഷകാഹാരകുറവില്ലാത്ത ഇന്ത്യ എന്ന പൊതുലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നു. കുട്ടികളുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്താനായി 'രാഷ്ട്രീയ ബാല്‍ സ്വസ്ഥ്യ കാര്യക്രം' ഞങ്ങള്‍ നടപ്പാക്കുന്നു. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഇത് 800 ദശലക്ഷം ആരോഗ്യ സ്‌ക്രീനിംഗ് പരിശോധനകളും 20 ദശലക്ഷം കുട്ടികള്‍ക്ക് റഫറല്‍ ചികിത്സയും ലഭ്യമാക്കിക്കഴിഞ്ഞു.
വൈദ്യപരിചരണം ലഭ്യമാകുന്നതിന് വേണ്ട വലിയ ചെലവാണ് നമ്മെ നിരന്തരം വിഷമിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ ആയുഷ്മാന്‍ ഭാരത് യോജനയ്ക്ക് തുടക്കം കുറിച്ചു. ആയുഷ്മാന്‍ ഭാരതിന് ദ്വിമുഖ തന്ത്രമാണുള്ളത്.
ആരോഗ്യ, സൗഖ്യ കേന്ദ്രങ്ങള്‍ വഴി ആരോഗ്യകരമായ ജീവിതരീതിയ്ക്കും യോഗയ്ക്കുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം ഉള്‍പ്പെടെ സമൂഹത്തിന് അവര്‍ക്കരികിലുള്ള സംവിധാനങ്ങള്‍ വഴി സമഗ്രമായ പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുകയാണ് ആദ്യത്തേത്. ഫിറ്റ് ഇന്ത്യ (ആരോഗ്യമുള്ള ഇന്ത്യ)'' '' ഈറ്റ് റൈറ്റ് (ശരിയായ ഭക്ഷണം)'' പ്രസ്ഥാനങ്ങളും ആരോഗ്യ സൗഖ്യത്തിന് വേണ്ടിയുള്ള നമ്മുടെ തന്ത്രത്തിന്റെ പ്രധാന ഭാഗങ്ങളാണ്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ബ്രസ്റ്റ്, സെര്‍വിക്, ഓറല്‍ എന്നീ പൊതുവായി കാണുന്ന മൂന്ന് അര്‍ബുദങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുവായ അസുഖങ്ങള്‍ക്ക് സമൂഹത്തിന് സൗജന്യപരിശോധനയും പരിചരണവും ലഭിക്കുകയും ചെയ്യും. രോഗികള്‍ക്ക് അവരുടെ വീടിനടുത്ത് നിന്ന് സൗജന്യ മരുന്നുകളും രോഗപരിശോധന സഹായങ്ങളും ലഭിക്കും. 2022 ഓടെ അത്തരത്തിലുള്ള 150000 ആരോഗ്യ സൗഖ്യ കേന്ദ്രങ്ങളാണ് ഞങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്.
ആയുഷ്മാന്‍ ഭാരതിന്റെ അടുത്ത ശാഖ 'പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയാണ്'. ഒരോ കുടുംബത്തിനും ഇത് പ്രതിവര്‍ഷം 5 ലക്ഷംരൂപ വരെ പണരഹിത ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കും. വളരെയധികം പാവപ്പെട്ടവരും ദുര്‍ബലരുമായ 500 ദശലക്ഷം പൗരന്മാരായിരിക്കും ഇതിന്റെ പരിധിയില്‍ വരിക. ഇത് കാനഡ, മെക്‌സികോ, യു.എസ്. എന്നീ രാജ്യങ്ങളെ ഒന്നായി എടുത്താല്‍ അവിടുത്തെ ജനസംഖ്യയ്ക്ക് ഏകദേശം തുല്യമാണ്. ഈ പദ്ധതി ആരംഭിച്ച് 10 ആഴ്ചയ്ക്കകം തന്നെ അഞ്ചുകോടി കുടുംബങ്ങള്‍ക്ക് 700 കോടി രൂപയുടെ സൗജന്യ ചികിത്സ ഞങ്ങള്‍ ലഭ്യമാക്കികഴിഞ്ഞു.
എല്ലാവര്‍ക്കും സാര്‍വത്രിക ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് സാര്‍വദേശീയ ആരോഗ്യ പരിരക്ഷാദിവസമായ ഇന്ന് ഞാന്‍ ആവര്‍ത്തിച്ച് പറയുന്നു.
രജിസ്റ്റര്‍ ചെയ്ത സാമൂഹിക ആരോഗ്യ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ ആശാ പ്രവര്‍ത്തകരായ ഒരു ദശലക്ഷം പേരും 2.32 ലക്ഷം അംഗനവാടി നഴ്‌സ് മിഡ്-വൈഫുമാരും ചേര്‍ന്ന് നമുക്ക് സ്ത്രീകള്‍നയിക്കുന്ന, വളരെ ശക്തമായ ആരോഗ്യ പ്രവര്‍ത്തന സംവിധാനമുണ്ട്. അവരാണ് നമ്മുടെ പരിപാടിയുടെ ശക്തി.
ഇന്ത്യ ഒരു വലിയ രാജ്യമാണ്. ചില സംസ്ഥാനങ്ങളും ജില്ലകളും വികസിത രാജ്യങ്ങളുടെ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മറ്റുള്ളവര്‍ തങ്ങളുടെ പ്രവര്‍ത്തനത്തിന് രൂപം നല്‍കിക്കൊണ്ടിരിക്കുകയാണ്. വികസനം കാംക്ഷിക്കുന്ന 117 ജില്ലകള്‍ കണ്ടെത്താന്‍ ഞാന്‍ എന്റെ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്തരത്തിലുള്ള ഓരോ ജില്ലകളെയും ആരോഗ്യത്തിനും പോഷകാഹാരത്തിനും മുന്‍ഗണന നല്‍കികൊണ്ട് വിദ്യാഭ്യാസം, ജലവിതരണം ശുചിത്വം, ഗ്രാമവികസനം, എന്നീ മേഖകളിലെ പ്രവര്‍ത്തകരടങ്ങുന്ന ഒരു ടീമിനെ വിശ്വസിച്ച് ഏല്‍പ്പിക്കും.
മറ്റു വകുപ്പുകളിലൂടെയും നമ്മള്‍ വനിതാകേന്ദ്രീകൃത പദ്ധതിക്ക് രൂപം നല്‍കുന്നുണ്ട്. 2015 വരെ ഇന്ത്യയിലെ പകുതിയിലേറെ സ്ത്രീകള്‍ക്ക് പാചകത്തിന് ശുദ്ധ ഇന്ധനം ലഭ്യമായിരുന്നില്ല. ഉജ്ജ്വല യോജനയിലൂടെ 58 മില്യണ്‍ സ്ത്രീകള്‍ക്ക് ശുദ്ധപാചക സംവിധാനങ്ങള്‍ ലഭ്യമാക്കികൊണ്ട് ഞങ്ങള്‍ ഇതിനെ മാറ്റിമറിച്ചു.
2019 ഓടെ ഇന്ത്യയെ വെളിയിട വിസര്‍ജ്ജനമുക്തമാക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തില്‍ ഞങ്ങള്‍ 'സ്വച്ഛ് ഭാരത് മിഷന്‍' പദ്ധതി ഏറ്റെടുത്തു. കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഗ്രാമീണമേഖലയിലെ ശുചിത്വസംവിധാനങ്ങള്‍ 39 ശതമാനത്തില്‍ നിന്നും 95 ശതമാനമായി ഉയര്‍ന്നു.
ഒരു പുരുഷന് വിദ്യാഭ്യാസം നല്‍കിയാല്‍ നിങ്ങള്‍ ഒരു വ്യക്തിക്കാണ് വിദ്യാഭ്യാസം നല്‍കുന്നതെന്നും ഒരു സ്ത്രീയ്ക്ക് വിദ്യാഭ്യാസം നല്‍കിയാല്‍ അത് ഒരു കുടുംബത്തിനാണെന്നുമുള്ള ചൊല്ല് നമുക്ക് അറിയാവുന്നതാണ്. ഇതിനെ നാം ''ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ''(പെണ്‍കുട്ടികളെ പഠിപ്പിക്കു, പെണ്‍കുട്ടികളെ രക്ഷിക്കു) എന്ന പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചുള്ള, അവര്‍ക്ക് മികച്ച വിദ്യാഭ്യാസവും ഗുണനിലവാരമുള്ള ജീവിതം നല്‍കുന്ന പദ്ധതിയാക്കി മാറ്റി. ഇതിന് പുറമെ പെണ്‍കുട്ടികള്‍ക്കായി 'സുകന്യ സമൃദ്ധിയോജന' എന്ന ചെറിയ ഒരു നിഷേപ പദ്ധതിയ്ക്കും രൂപം നല്‍കി. ഇതില്‍ 12.6 ദശലക്ഷത്തിലധികം അക്കൗണ്ടുകള്‍ ഇതിനോടകം തുറന്നിട്ടുണ്ട്. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കുന്നതിന് ഈ പദ്ധതി നമ്മെ സഹായിക്കുന്നു.
50 ദശലക്ഷത്തിലധികം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്ക് പ്രയോജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്ന 'പ്രധാനമന്ത്രി മാതൃ വന്ദന യോജന'യ്ക്കും ഞങ്ങള്‍ തുടക്കം കുറിച്ചു. നഷ്ടപ്പെടുന്ന വേതനം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തിക്കുക, മികച്ച പോഷകാഹാര സൗകര്യമൊരുക്കുക, പ്രസവത്തിന് മുമ്പും പിമ്പും ആവശ്യത്തിന് വിശ്രമം എന്നിവ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നു.
മുമ്പുണ്ടായിരുന്ന 12 ആഴ്ച പ്രസവാവധി ഞങ്ങള്‍ 26 ആഴ്ചയായി ഉയര്‍ത്തി. ഇന്ത്യയുടെ ആരോഗ്യരംഗത്തെ ചെലവ് 2025 ഓടെ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.5% ആയി വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇത് 100 ബില്യണ്‍ യു.എസ്. ഡോളറിനടുത്തുവരും. വെറും എട്ടുവര്‍ഷം കൊണ്ട് ഇന്നത്തെ വിഹിതത്തില്‍ നിന്ന് 345% വര്‍ദ്ധനയുണ്ടാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുടെ നന്മയ്ക്ക് വേണ്ടി ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. എല്ലാ നയങ്ങളുടെയും സംരംഭങ്ങളുടെയും പരിപാടികളുടേയും ഹൃദയത്തില്‍ തുടര്‍ന്നും സ്ത്രീകളും കുട്ടികളും യുവാക്കളുമായിരിക്കും.
വിജയം നേടാനായി ബഹുതല ഓഹരിപങ്കാളിത്തത്തിന്റെ ആവശ്യത്തിനാണ് ഞാന്‍ ഊന്നല്‍ നല്‍കുന്നത്. നമ്മുടെ എല്ലാ പരിശ്രമത്തിലും കാര്യക്ഷമമായ ആരോഗ്യ സുരക്ഷ, പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും ഉണ്ടാകണമെന്ന് ഞങ്ങള്‍ക്ക് ബോദ്ധ്യമുണ്ട്, കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ഇത് നല്ലരീതിയില്‍ സംഘടിപ്പിക്കാനാകും.
സുഹൃത്തുക്കളെ,
അടുത്ത രണ്ടുദിവസം ഈ ഫോറത്തില്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 12 വിജയഗാഥകള്‍ ചര്‍ച്ചചെയ്യുമെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്നും എന്ത് പഠിക്കാനും പങ്കുവയ്ക്കാനും കഴിയുമെന്ന് രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ചയ്ക്കുള്ള ശരിയായ അവസരവുമാണിത്. നൈപുണ്യ-പരിശീലന പദ്ധതികള്‍, മരുന്നുകളും പ്രതിരോധ കുത്തിവയ്പ്പുകളും എല്ലാവര്‍ക്കും പ്രാപ്യമാക്കല്‍, അറിവ് പങ്കുവയ്ക്കല്‍ വിനിമയ പരിപാടികള്‍ എന്നിവകളിലൂടെ വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹരാജ്യങ്ങളെ സഹായിക്കാന്‍ ഇന്ത്യ തയാറാണ്.
ഈ ചര്‍ച്ചകള്‍ക്ക് സംഭാവനകള്‍ നല്‍കുന്നതിനായി രൂപം നല്‍കിയിരിക്കുന്ന മന്ത്രിമാരുടെ കോണ്‍ക്ലേവിന്റെ തീരുമാനങ്ങള്‍ കേള്‍ക്കാന്‍ ഞാന്‍ ഏറെ ഉത്സുകനാണ്. 'അതിജീവനം-അഭിവൃദ്ധിപ്പെടല്‍-പരിവര്‍ത്തനം''(സര്‍വൈവ്-ത്രൈവ്-ട്രാന്‍സ്‌ഫോം) എന്നിവ പരിപോഷിപ്പിക്കുന്നതിന് വേണ്ട ചലനാത്മകത നല്‍കുന്നതിനുള്ള വളരെ സജീവമായ വേദിയായാണ് ഇത്.
ഞങ്ങള്‍ ഞങ്ങളുടെ ലക്ഷ്യം ശരിയായി പാകിയിട്ടുണ്ട്, എല്ലാവര്‍ക്കും ആരോഗ്യം ലഭ്യമാക്കുന്നതിനായി തുടര്‍ന്നും ഞങ്ങള്‍ ആത്മാര്‍പ്പണത്തോടെയും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിക്കും. എല്ലാ പങ്കാളികളുമായും എപ്പോഴും ഐക്യത്തോടെ ഇന്ത്യ നിലകൊള്ളും.
സാങ്കേതികവിദ്യ വഴി ഈ സമ്മേളനത്തില്‍ നമ്മോട് ഒത്തുചേര്‍ന്നിട്ടുള്ളവരും ഇവിടെ സന്നിഹിതരായിരിക്കുന്നവരും ഉള്‍പ്പെടെ നിങ്ങള്‍ ഓരോരുത്തരോടും ശരിയായ ഊര്‍ജ്ജത്തില്‍ ഇതിനെ ഉള്‍ക്കൊള്ളാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. എന്നാലേ നമുക്ക് മുഴുവന്‍ മനുഷ്യരാശിക്കും നമ്മുടെ പിന്തുണ വ്യാപിപ്പിക്കാന്‍ കഴിയുകയുള്ളു.
ഈ മഹനീയ കാര്യത്തിന് വേണ്ടിയുള്ള നമമുടെ പ്രതിബന്ധതയായി നമുക്ക് നമുക്ക് ഒന്നിച്ച് കൈകോര്‍ക്കാം.
നിങ്ങള്‍ക്ക് നന്ദി!
It is only partnerships, that will get us to our goals.
— PMO India (@PMOIndia) December 12, 2018
Partnerships between citizens
Partnerships between communities
Partnerships between countries: PM
Health of mothers will determine the health of the children.
— PMO India (@PMOIndia) December 12, 2018
Health of children will determine the health of our tomorrow.
We have gathered to discuss ways to improve health and wellbeing of mothers & children.
The discussions today will have an impact on our tomorrow: PM
We have achieved a lot of progress in the last few years and yet a lot remains to be done.
— PMO India (@PMOIndia) December 12, 2018
From bigger budgets to better outcomes,
and from mindset change to monitoring,
there are a lot of interventions required: PM
But when I look at the India story, it gives me hope.
— PMO India (@PMOIndia) December 12, 2018
Hope that impediments can be overcome,
hope that behavioural change can be ensured and
hope that rapid progress can be achieved: PM
India was one of the first countries, to advocate focused attention on adolescence and implement a full-fledged health promotion and prevention programme for adolescents: PM
— PMO India (@PMOIndia) December 12, 2018
I am pleased to note that India’s immunization programme, a subject close to my heart, is being featured as a success story in this forum.
— PMO India (@PMOIndia) December 12, 2018
Under Mission Indradhaush, we reached 32.8 million children and 8.4 million pregnant women over the last three years: PM
India stands ready to support its fellow countries in the march to achieving their development goals through skill building and training programmes, provision of affordable medicines and vaccines, knowledge transfers and exchange programs: PM
— PMO India (@PMOIndia) December 12, 2018