Shri Narendra Modi campaigns in Srinagar & Pithoragarh districts of Uttarakhand
Congress has turned ‘Dev Bhoomi’ into “Loot Bhoomi: Shri Modi
Samajwadi party & Congress ruined Uttarakhand. They played with aspirations of people here: PM
Dev Bhoomi can attract tourists from all over the country. This land has so much potential for tourism sector to flourish: PM
Congress did not even note the difficulties our ex-servicemen faced: PM Modi
Why development projects are stalled in Uttarakhand? This has badly hit progress of the state: PM

ഉത്തരാഖണ്ഡിലെ ശ്രീനഗറിലും പിത്തോറാഗഢിലും നടന്ന റാലികളെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധനചെയ്തു.

ഉത്തരാഖണ്ഡിൻ്റെ രൂപീകരണത്തിൽ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പങ്കിനെ ഈ റാലികളെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി മോദി അനുസ്മരിച്ചു. അദ്ദേഹം പറഞ്ഞു, “അടൽ ജി മൂന്നു സംസ്ഥാനങ്ങൾ രൂപീകരിച്ചു - ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, ഉത്തരാഖണ്ട്. ഛത്തീസ്ഗഡും ഝാർഖണ്ഡും ബി.ജെ.പിയുടെ കീഴിൽ പുരോഗതി പ്രാപിച്ചു.” അദ്ദേഹം തുടർന്നു, “എന്തുകൊണ്ടാണ് കോൺഗ്രസ് ഉത്തരാഖണ്ഡിനെ പ്രത്യേകസംസ്ഥാനമാക്കുന്നതിനെ എതിർത്തത്? ഇവിടത്തെ ജനങ്ങളെക്കുറിച്ച് നന്നായി ചിന്തിക്കാനാവാത്തവർക്ക് എങ്ങനെയാണ് ഭരിക്കാനാവുക?”

 

എതിർപാട്ടികളെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, “സമാജ്വാദി പാർട്ടിയും കോൺഗ്രസും ഉത്തരാഖണ്ഡിനെ നശിപ്പിച്ചു. അവർ ഇവിടത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ വച്ച് കളിക്കുകയായിരുന്നു.”

“ദേവഭൂമിക്ക് രാജ്യത്തെമ്പാടുനിന്നുമുള്ള സഞ്ചാരികളെ ആകർഷിക്കാൻ കഴിവുണ്ട്. വിനോദസഞ്ചാരമേഖലക്ക് വളരാനാവശ്യമായ എല്ലാ ഘടകങ്ങളും ഈ നാടിനുണ്ട്” എന്ന് ഉത്തരാഖണ്ഡിലെ വിനോദസഞ്ചാരസാദ്ധ്യതയെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ചാർധാമിനെ മികച്ച റോഡുകളിലൂടെ ബന്ധപ്പെടുത്താൻ കേന്ദ്രസർക്കാർ 12000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. “ഉത്തരാഖണ്ഡിനെ സർവഋതു റോഡുകളാൽ മൊത്തം രാജ്യവുമായി ബന്ധിപ്പിക്കാൻ ഞങ്ങൾക്കാശയുണ്ട്. ചാർധാമിനായി 12,000 കോടി രൂപ ഞങ്ങൾ അനുവദിച്ചു.”

ഉത്തരാഖണ്ഡിൻ്റെ വികസനവും അതിൻ്റെ സമ്പദ്വ്യവസ്ഥയും തൻ്റെ സർക്കാരിന് ഏറ്റവും പ്രാധാന്യമേറിയതാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു, “ആരെങ്കിലും യോഗയെക്കുറിച്ച് ചിന്തിക്കുമ്പോൾ അവർ ഹരിദ്വാറിനെയും ഋഷികേശിനെയും കുറിച്ച് ചിന്തിക്കും. യോജിച്ച അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച്  ഈ മേഖലക്ക് ഞങ്ങൾ ഗതിനൽകും.” അദ്ദേഹം തുടർന്നു, “ലോകം സമസ്ത ആരോഗ്യപരിപാലനത്തിലേക്ക് നീങ്ങുകയാണ്. ഈ മേഖലയിൽ സംഭാവന നൽകാൻ ഉത്തരാഖണ്ഡിന് കഴിവുണ്ട്.”

നമ്മുടെ വിമുക്തഭടൻമാർക്കായി മുൻസർക്കാർ ഒന്നും ചെയ്തില്ലെന്ന് ശ്രീ മോദി പരാമർശിച്ചു. പ്രധാനമന്ത്രി പറഞ്ഞു, “നമ്മുടെ വിമുക്തഭടൻമാർ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് കോൺഗ്രസ് ശ്രദ്ധിക്കുന്നേ ഉണ്ടായിരുന്നില്ല! രാജ്യത്തിനായി പോരാടുന്നവരുടെ കാര്യത്തിൽ ഇതെങ്ങനെ ഉൾക്കൊള്ളാനാവും?” അദ്ദേഹം തുടർന്നു, “ഓ.ആർ.ഓ.പി. പദ്ധതിയെ കോൺഗ്രസ് തമാശയാക്കി. ഞങ്ങൾ അധികാരത്തിലെത്തിയതിനുശേഷമാണ് ഈ പദ്ധതി നടപ്പാക്കിയത്.”

കോൺഗ്രസ് 70 വർഷങ്ങളായി രാജ്യത്തെ കൊള്ളയടിച്ചപ്പോൾ താൻ അഴിമതിക്കെതിരെ തുടർച്ചയായി പൊരുതുകയായിരുന്നു എന്ന കാര്യം പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു. “ഞങ്ങൾ അഴിമതിക്കെതിരെ കടുത്ത നടപടികളെടുത്തപ്പോൾ ചിലർക്ക് പൊള്ളുന്നുണ്ട്. രാജ്യത്തെ കൊള്ളയടിച്ചവരെ വെറുതേവിടില്ല,” എന്ന് പ്രധാനമന്ത്രി പറഞ്ഞു. “പാവങങൾക്ക് ഗുണമുണ്ടാക്കുന്ന തീരുമാനങ്ങളെടുക്കുന്നതിൽനിന്ന് പിന്നോട്ടുപോകില്ല. എല്ലാ പ്രശ്നങ്ങളേയും നേരിടും പക്ഷേ പാവങ്ങളുടെ ആശകളെ പന്താടാൻ ആരെയും അനുവദിക്കില്ല,” എന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

ഉത്തരാഖണ്ഡിലെ ജനങ്ങൾക്ക് ഒരു നല്ല ജീവിതം നൽകാൻ തൻ്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. “ഞങ്ങളുടെ സർക്കാർ പാവങ്ങളെ സേവിക്കാൻ നിരതമായിരിക്കുന്നു. ഞങ്ങൾ പാവങ്ങൾക്ക് ഗ്യാസ് കണക്ഷനുകൾ കൊടുക്കുന്നു. ഇത് നിരവധി ഗ്രാമീണകുടുംബങ്ങൾക്ക് ഗുണം ചെയ്തു,” എന്നദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡിന് വികസനം വേണം, പക്ഷേ നിലവിലുള്ള സംസ്ഥാനസർക്കാർ അതിനുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് പ്രധാനമന്ത്രി മോദി ഊന്നിപ്പറഞ്ഞു, “ചിലർ ഹർദാ നികുതിയെക്കുറിച്ച് പറയുന്നത് കേട്ടപ്പോൾ ഞാൻ അത്ഭുതപ്പെട്ടുപോയി! പക്ഷേ എന്തുകൊണ്ടാണ് വികസനപദ്ധതികൾ മുടങ്ങിക്കിടക്കുന്നത്? ഇത് സംസ്ഥാനത്തിൻ്റെ പുരോഗതിയെ പിന്നോട്ടടിച്ചു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait

Media Coverage

Snacks, Laughter And More, PM Modi's Candid Moments With Indian Workers In Kuwait
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM to attend Christmas Celebrations hosted by the Catholic Bishops' Conference of India
December 22, 2024
PM to interact with prominent leaders from the Christian community including Cardinals and Bishops
First such instance that a Prime Minister will attend such a programme at the Headquarters of the Catholic Church in India

Prime Minister Shri Narendra Modi will attend the Christmas Celebrations hosted by the Catholic Bishops' Conference of India (CBCI) at the CBCI Centre premises, New Delhi at 6:30 PM on 23rd December.

Prime Minister will interact with key leaders from the Christian community, including Cardinals, Bishops and prominent lay leaders of the Church.

This is the first time a Prime Minister will attend such a programme at the Headquarters of the Catholic Church in India.

Catholic Bishops' Conference of India (CBCI) was established in 1944 and is the body which works closest with all the Catholics across India.