പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മൈസൂരിലെ ശ്രീ സുത്തൂർ മഠത്തിൽ നടന്ന പരിപാടിയിൽ പങ്കെടുത്തു. ജഗദ്ഗുരു ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമിജി, കർണാടക ഗവർണർ ശ്രീ സിദ്ധേശ്വര സ്വാമിജി, ശ്രീ താവർ ചന്ദ് ഗെഹ്ലോട്ട്, മുഖ്യമന്ത്രി ശ്രീ ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രി ശ്രീ പ്രഹ്ളാദ് ജോഷി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ചാമുണ്ഡേശ്വരി ദേവിയെ വണങ്ങുകയും മഠത്തിലും സന്യാസിമാർക്കിടയിലും സന്നിഹിതനായിരിക്കുന്നതിന് നന്ദി അറിയിക്കുകയും ചെയ്തു. ശ്രീ സുത്തൂർ മഠത്തിന്റെ ആത്മീയ പാരമ്പര്യത്തെ അദ്ദേഹം ആദരിച്ചു. നിലവിൽ വരുന്ന ആധുനിക സംരംഭങ്ങളിലൂടെ സ്ഥാപനത്തിന്റെ തീരുമാനങ്ങൾക്ക് പുതിയ വൈപുല്യം നൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ശ്രീ സിദ്ധേശ്വര സ്വാമിജിയുടെ നാരദ് ഭക്തി സൂത്ര, ശിവസൂത്ര, പതഞ്ജലി യോഗസൂത്ര എന്നിവയ്ക്ക് പ്രധാനമന്ത്രി ജനങ്ങൾക്കായി അനേകം 'ഭാഷ്യങ്ങൾ ' സമർപ്പിച്ചു. ശ്രീ സിദ്ധേശ്വര സ്വാമിജി പുരാതന ഇന്ത്യയിലെ ‘ശ്രുതി’ പാരമ്പര്യത്തിൽ പെട്ടയാളാണെന്ന് അദ്ദേഹം പറഞ്ഞു.
വേദങ്ങൾ പ്രകാരം , അറിവിനോളം ശ്രേഷ്ഠമായ മറ്റൊന്നില്ല, അതുകൊണ്ടാണ്, അത് അറിവിനാൽ ഇഴചേർന്നതും ശാസ്ത്രത്താൽ അലങ്കരിച്ചതും, പ്രബുദ്ധതയാൽ വളരുന്നതും ഗവേഷണത്താൽ ശക്തമാകുന്നതുമായ ഒന്ന് എന്ന തരത്തിൽ നമ്മുടെ ഋഷിമാർ നമ്മുടെ ബോധത്തെ രൂപപ്പെടുത്തിയത്. “കാലവും യുഗങ്ങളും മാറി, ഇന്ത്യ നിരവധി കൊടുങ്കാറ്റുകളെ അഭിമുഖീകരിച്ചു. പക്ഷേ, ഇന്ത്യയെക്കുറിച്ചുള്ള അവബോധം കുറഞ്ഞപ്പോൾ, രാജ്യത്തുടനീളമുള്ള സന്യാസിമാരും ഋഷിമാരും ഇന്ത്യയെ മുഴുവൻ ഇളക്കിമറിച്ച് രാജ്യത്തിന്റെ ആത്മാവിനെ പുനരുജ്ജീവിപ്പിച്ചു”, പ്രധാനമന്ത്രി പറഞ്ഞു. നൂറ്റാണ്ടുകളുടെ ദുഷ്‌കരമായ കാലഘട്ടത്തിൽ ക്ഷേത്രങ്ങളും മഠവും സംസ്‌കാരത്തെയും അറിവിനെയും ജീവനോടെ നിലനിർത്തിയെന്ന് അദ്ദേഹം പറഞ്ഞു.
സത്യത്തിന്റെ അസ്തിത്വം കേവലം ഗവേഷണത്തിലല്ലെന്നും സേവനത്തിലും ത്യാഗത്തിലും അധിഷ്ഠിതമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സേവനവും ത്യാഗവും വിശ്വാസത്തിനുമപ്പുറം നിലനിർത്തുന്ന ഈ ചൈതന്യത്തിന്റെ ഉദാഹരണങ്ങളാണ് ശ്രീ സുത്തൂർ മഠവും ജെഎസ്എസ് മഹാവിദ്യാപീഠവും.
ദക്ഷിണേന്ത്യയുടെ സമത്വപരവും ആത്മീയവുമായ ധാർമ്മികതയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, "നമ്മുടെ സമൂഹത്തിന് ഭഗവാൻ ബസവേശ്വര നൽകിയ ഊർജ്ജം, ജനാധിപത്യം, വിദ്യാഭ്യാസം, സമത്വം എന്നിവയുടെ ആദർശങ്ങൾ ഇപ്പോഴും ഇന്ത്യയുടെ അടിത്തറയിലുണ്ട്" എന്ന് പറഞ്ഞു. ലണ്ടനിൽ ബസവേശ്വരന്റെ പ്രതിമ പ്രതിഷ്ഠിച്ച സന്ദർഭം ശ്രീ മോദി അനുസ്മരിച്ചു, മാഗ്നാകാർട്ടയും ബസവേശ്വര ഭഗവാന്റെ അനുശാസനങ്ങളും താരതമ്യം ചെയ്താൽ നൂറ്റാണ്ടുകൾക്കു മുമ്പുള്ള സമത്വ സമൂഹത്തിന്റെ കാഴ്ചപ്പാടിനെക്കുറിച്ച് നമുക്ക് മനസ്സിലാകുമെന്ന് പറഞ്ഞു. നിസ്വാർത്ഥ സേവനത്തിന്റെ ഈ പ്രചോദനമാണ് നമ്മുടെ രാജ്യത്തിന്റെ അടിത്തറയെന്ന് പ്രധാനമന്ത്രി പറഞ്ഞു. അമൃത് കാലത്തിന്റെ ഈ കാലഘട്ടം ഋഷിമാരുടെ ഉപദേശങ്ങൾക്കനുസൃതമായി സബ്ക പ്രയാസിന് നല്ല അവസരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി നമ്മുടെ ശ്രമങ്ങളെ ദേശീയ പ്രതിജ്ഞകളുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സമൂഹത്തിൽ വിദ്യാഭ്യാസത്തിന്റെ സ്വാഭാവികമായ ഇടം എടുത്തുകാട്ടി പ്രധാനമന്ത്രി പറഞ്ഞു, “ഇന്ന് വിദ്യാഭ്യാസ മേഖലയിലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഉദാഹരണം നമ്മുടെ മുന്നിലുണ്ട്. രാജ്യത്തിന്റെ സ്വഭാവത്തിന്റെ ഭാഗമായ അനായാസതയോടെ, നമ്മുടെ പുതുതലമുറയ്ക്ക് മുന്നോട്ട് പോകാനുള്ള അവസരം ലഭിക്കണം. ഇതിനായി പ്രാദേശിക ഭാഷകളിൽ ഓപ്ഷനുകൾ നൽകുന്നുണ്ട്. രാജ്യത്തിന്റെ പൈതൃകത്തെ കുറിച്ച് ഒരു പൗരൻ പോലും അറിയാതെ പോകാതിരിക്കാനാണ് ഗവണ്മെന്റിന്റെ ശ്രമമെന്നും മോദി പറഞ്ഞു. ഈ പ്രചാരണത്തിലും പെൺകുട്ടികളുടെ വിദ്യാഭ്യാസം, പരിസ്ഥിതി, ജലസംരക്ഷണം, ശുചിത്വ ഭാരതം തുടങ്ങിയ പ്രചാരണങ്ങളിലും ആത്മീയ സ്ഥാപനങ്ങളുടെ പങ്ക് അദ്ദേഹം അടിവരയിട്ടു. പ്രകൃതി കൃഷിയുടെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. തന്നിൽ നിന്നുള്ള എല്ലാ പ്രതീക്ഷകളും പൂർത്തീകരിക്കുന്നതിന് മഹത്തായ പാരമ്പര്യത്തിന്റെയും സന്യാസിമാരുടെയും മാർഗനിർദേശവും അനുഗ്രഹവും തേടിക്കൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു.
मैं मैसूर की अधिष्ठात्री देवी माता चामुंडेश्वरी को प्रणाम करता हूं।
— PMO India (@PMOIndia) June 20, 2022
ये माँ की कृपा ही है कि आज मुझे मैसूर आने का सौभाग्य मिला, मैसूर के विकास के लिए कई बड़े कार्यों के लोकार्पण का अवसर भी मिला।
और अब, मैं यहाँ आप सब संतों के बीच इस पुण्य कार्यक्रम में उपस्थित हूँ: PM
हमारे शास्त्रों में कहा गया है कि ज्ञान के समान पवित्र कुछ और नहीं है, ज्ञान का कोई और विकल्प नहीं है।
— PMO India (@PMOIndia) June 20, 2022
और इसलिए,
हमारे ऋषियों, मनीषियों ने भारत को उस चेतना के साथ गढ़ा- जो ज्ञान से प्रेरित है, विज्ञान से विभूषित है।
जो बोध से बढ़ती है, और शोध से सशक्त होती है: PM @narendramodi
युग बदले, समय बदला, भारत ने समय के अनेक तूफानों का सामना किया।
— PMO India (@PMOIndia) June 20, 2022
लेकिन, जब भारत की चेतना क्षीण हुई, तो देश के कोने-कोने में संतों-ऋषियों ने पूरे भारत को मथकर देश की आत्मा को पुनर्जीवित कर दिया: PM @narendramodi
भगवान बसवेश्वर ने हमारे समाज को जो ऊर्जा दी थी, उन्होंने लोकतंत्र, शिक्षा और समानता के जो आदर्श स्थापित किए थे, वो आज भी भारत की बुनियाद में हैं: PM @narendramodi
— PMO India (@PMOIndia) June 20, 2022
शिक्षा के क्षेत्र में आज ‘राष्ट्रीय शिक्षा नीति’ का उदाहरण हमारे सामने है।
— PMO India (@PMOIndia) June 20, 2022
शिक्षा हमारे से भारत के लिए सहज स्वभाव रही है।
इसी सहजता के साथ हमारी नई पीढ़ी को आगे बढ़ने का अवसर मिलना चाहिए।
इसके लिए स्थानीय भाषाओं में पढ़ाई के विकल्प दिये जा रहे हैं: PM @narendramodi