പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അമേരിക്കൻ പ്രസിഡന്റ് ജോസഫ് ആർ. ബിഡനുമായി ടെലിഫോൺ സംഭാഷണം നടത്തി.
പ്രസിഡന്റ് ബിഡനെ പ്രധാനമന്ത്രി ഊഷ്മളമായി അഭിനന്ദിച്ചു, അദ്ദേഹത്തിന്റെ കാലാവധിക്ക് ആശംസകൾ നേർന്നു, ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിന് അദ്ദേഹവുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹാം പ്രകടിപ്പിച്ചു.
മേഖലയിലെ സംഭവവികാസങ്ങളും വിശാലമായ ഭൗമ-രാഷ്ട്രീയ പശ്ചാത്തലവും ഇരു നേതാക്കാളും ചർച്ച ചെയ്തു. ഇന്ത്യ-യുഎസ് പങ്കാളിത്തം ജനാധിപത്യ മൂല്യങ്ങളോടും പൊതുവായ തന്ത്രപരമായ താൽപ്പര്യങ്ങളോടുമുള്ള പങ്കിട്ട പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. നിയമാനുസൃതമായ ഒരു അന്താരാഷ്ട്ര ക്രമവും, സ്വതന്ത്രവും തുറന്നതും ഉൾക്കൊള്ളുന്നതുമായ ഇന്തോ-പസഫിക് മേഖല ഉറപ്പാക്കാൻ സമാന ചിന്താഗതിക്കാരായ രാജ്യങ്ങളുമായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം അവർ ആവർത്തിച്ചു.
ആഗോള കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയും പ്രസിഡന്റ് ബിഡെനും ആവർത്തിച്ചു വ്യക്തമാക്കി. പാരീസ് കരാറിൽ വീണ്ടും പ്രതിജ്ഞാബദ്ധനാകാനുള്ള പ്രസിഡന്റ് ബിഡന്റെ തീരുമാനത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും പുനരുപയോഗ ഊ ർജ്ജമേഖലയിൽ ഇന്ത്യ സ്വയം നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. ഈ വർഷം ഏപ്രിലിൽ കാലാവസ്ഥാ നേതാക്കളുടെ ഉച്ചകോടി സംഘടിപ്പിക്കാനുള്ള പ്രസിഡന്റ് ബിഡന്റെ സംരംഭത്തെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുകയും അതിൽ പങ്കെടുക്കാൻ ആഗ്രഹാം പ്രകടിപ്പിക്കുകയും ചെയ്തു..
പ്രസിഡന്റ് ബിഡനേയും ഡോ. ജിൽ ബിഡനേയും അവരുടെ സൗകര്യാർത്ഥം ഇന്ത്യ സന്ദർശിക്കുന്നതിനായി ക്ഷണിക്കാനും പ്രധാനമന്ത്രി ഈ അവസരം ഉപയോഗിച്ചു.
President @JoeBiden and I are committed to a rules-based international order. We look forward to consolidating our strategic partnership to further peace and security in the Indo-Pacific region and beyond. @POTUS
— Narendra Modi (@narendramodi) February 8, 2021