റഷ്യൻ ഫെഡറേഷന്റെ വിദേശകാര്യ മന്ത്രി ഹിസ് എക്സലൻസി സെർജി ലാവ്റോവ് ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
ഉക്രൈനിലെ സമാധാന ചർച്ചകൾ ഉൾപ്പെടെയുള്ള സാഹചര്യങ്ങൾ വിദേശകാര്യ മന്ത്രി ലാവ്‌റോവ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു. അക്രമം നേരത്തേ അവസാനിപ്പിക്കാനുള്ള തന്റെ ആഹ്വാനം പ്രധാനമന്ത്രി ആവർത്തിച്ചു,.സമാധാന ശ്രമങ്ങൾക്ക് ഏത് വിധത്തിലും സംഭാവന ചെയ്യാനുള്ള ഇന്ത്യയുടെ സന്നദ്ധത അദ്ദേഹം അറിയിച്ചു.
2021 ഡിസംബറിൽ നടന്ന ഇന്ത്യ-റഷ്യ ഉഭയകക്ഷി ഉച്ചകോടിയിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതി റഷ്യൻ വിദേശകാര്യ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു .