പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സൗദി അറേബ്യയിലെ രാജകുമാരൻ , മുഹമ്മദ് ബിൻ സൽമാനുമായി ടെലിഫോൺ സംഭാഷണം നടത്തി. 2019 ൽ സ്ഥാപിതമായ ഉഭയകക്ഷി തന്ത്രപ്രധാന പങ്കാളിത്ത കൗൺസിലിന്റെ പ്രവർത്തനം ഇരു നേതാക്കളും അവലോകനം ചെയ്യുകയും ഇന്ത്യ-സൗദി പങ്കാളിത്തത്തിലെ സ്ഥിരമായ വളർച്ചയെക്കുറിച്ച് സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും നിക്ഷേപവും കൂടുതൽ വ്യാപിപ്പിക്കാനുള്ള ആഗ്രഹം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രകടിപ്പിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ സൗദി നിക്ഷേപകർക്ക് നൽകുന്ന അവസരങ്ങൾ അദ്ദേഹം ഉയർത്തിക്കാട്ടി. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രത്യേക സൗഹൃദത്തിന്റെയും ജനങ്ങളുമായുള്ള ബന്ധത്തിന്റെയും ആവേശത്തിൽ, കോവിഡ് -19 മഹാമാരിക്കെതിരായ പരസ്പര ശ്രമങ്ങൾക്ക് പിന്തുണ തുടരാൻ നേതാക്കൾ സമ്മതിച്ചു. പൊതുവായ പരസ്പര താൽപ്പര്യമുള്ള
ന്തർദ്ദേശീയ, മേഖലാ സംഭവവികാസങ്ങളും അവർ അവലോകനം ചെയ്തു. സൗദി രാജകുമാരന് ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം പ്രധാനമന്ത്രി ആവർത്തിച്ചു.