അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ടെലിഫോണിൽ സംസാരിച്ചു.
ഈ മേഖലയിലെ കോവിഡ് പകർച്ചവ്യാധിയുടെ ആഘാതത്തെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ആരോഗ്യ പ്രതിസന്ധി ഘട്ടത്തിൽ പോലും ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം നിലച്ചിട്ടില്ലെന്ന് സംതൃപ്തി പ്രകടിപ്പിച്ചു.
കോവിദാനന്തര ലോകത്ത് ഇന്ത്യ-യുഎഇ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വർധിച്ച കൂടിയാലോചനകളും സഹകരണവും തുടരാൻ അവർ സമ്മതിച്ചു. ഈ സാഹചര്യത്തിൽ, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ വൈവിധ്യവത്കരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു.
യുഎഇയിലെ പ്രവാസി ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമത്തിനായി കിരീടാവകാശി എല്ലായ്പ്പോഴും കാണിച്ച വ്യക്തിപരമായ ശ്രദ്ധയ്ക്കും കരുതലിനും പ്രധാനമന്ത്രി പ്രത്യേക മതിപ്പ് പ്രകടിപ്പിച്ചു.
കോവിഡ് പ്രതിസന്ധി ഉടൻ മറികടക്കുമെന്ന് ഇരു നേതാക്കളും ആത്മവിശ്വാസം പങ്കുവെച്ചു.
സമീപഭാവിയിൽ നേരിട്ട് കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു.