Government is open to discuss all issues in Parliament: PM
Like the previous session, I urge the MPs to actively participate in all debates and discussions: PM

രാജ്യസഭയുടെ 250- ാം സമ്മേളനവും ഇന്ത്യന്‍ ഭരണഘടനയുടെ 70ാം വാര്‍ഷികവുമെന്ന നിലയില്‍ നടപ്പു പാര്‍ലമെന്റ് സമ്മേളനം വളരെ പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ പുരോഗതിയുടെ പാതയിലെത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചതിന് പ്രധാനമന്ത്രി രാജ്യസഭയെ പ്രശംസിച്ചു.

“സുഹൃത്തുക്കളേ, 2019 ലെ അവസാന പാര്‍ലമെന്റ് സമ്മേളനമാണിത്. ഇന്ത്യയുടെ വികസനത്തിലും പുരോഗതിയിലും സുപ്രധാന പങ്കുവഹിച്ച രാജ്യസഭയുടെ 250-ാം സമ്മേളനമെന്ന പ്രാധാന്യവും ഈ സമ്മേളനത്തിനുണ്ട്”.

നവംബര്‍ 26 ന് നാം എഴുപതാമത് ഭരണഘടനാ ദിനം ആഘോഷിക്കും. 1949 നവംബര്‍ 26 ന് നാം സ്വീകരിച്ച ഭരണഘടനയ്ക്ക് അന്ന് 70 വര്‍ഷം പൂര്‍ത്തിയാകും.

രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, വൈവിധ്യം എന്നിവ ഉയര്‍ത്തിപ്പിടിച്ച പ്രമാണമാണ് ഭരണഘടനയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

“നവംബര്‍ 26 ന് ഭരണഘടന സ്വീകരിച്ച് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നാം എഴുപതാമത് ഭരണഘടനാദിനം ആഘോഷിക്കുകയാണ്. ഈ ഭരണഘടന ഇന്ത്യയുടെ ഐക്യം, അഖണ്ഡത, വൈവിധ്യം എന്നിവ ഉയര്‍ത്തിപ്പിടിക്കുന്നു. ഇന്ത്യയുടെ സൗന്ദര്യം അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. അത് രാജ്യത്തിന്റെ ചാലക ശക്തിയാണ്. നമ്മുടെ ഭരണഘടനയുടെ 70 വര്‍ഷത്തെക്കുറിച്ച് അവബോധം പകരുന്ന ഒരു സ്രോതസ്സായി മാറണം പാര്‍ലമെന്റിന്റെ ഈ സമ്മേളനം”.

കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും വിവിധ ചര്‍ച്ചകളില്‍ സജീവമായും സക്രിയമായും പങ്കെടുക്കാന്‍ പ്രധാനമന്ത്രി എം.പിമാരോടാവശ്യപ്പെട്ടു. ചര്‍ച്ചകളില്‍ നിന്ന് ഏറ്റവും മികച്ച ഫലം ലഭ്യമാക്കാനും അത് രാഷ്ട്രത്തിന്റെ പുരോഗതിയ്ക്കും ക്ഷേമത്തിനും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

“കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഏകദേശം എല്ലാ പാര്‍ട്ടികളില്‍നിന്നുമുള്ള വിവിധ നേതാക്കളെ കാണാനുള്ള അവസരം നമുക്കുണ്ടായി. പുതിയ ഗവണ്‍മെന്റ് അധികാരത്തിലെത്തിയ ഉടന്‍ ചേര്‍ന്ന കഴിഞ്ഞസമ്മേളനത്തിലേതുപോലെ, ഈ സമ്മേളനത്തിലും എല്ലാ എം.പിമാരുടെയും സജീവവും ക്രിയാത്മകവുമായ പങ്കാളിത്തം ഉണ്ടാവണം. മുന്‍പില്ലാത്ത നേട്ടങ്ങളാണ് കഴിഞ്ഞ സമ്മേളനത്തിലുണ്ടായത്. ഈ നേട്ടങ്ങള്‍ ഗവണ്‍മെന്റിനും ട്രഷറി ബെഞ്ചിനും മാത്രം അവകാശപ്പെട്ടതല്ലെന്ന് എനിയ്ക്ക് പരസ്യമായി സമ്മതിക്കേണ്ടി വരും, മുഴുവന്‍ പാര്‍ലമെന്റിനും, മുഴുവന്‍ അംഗങ്ങള്‍ക്കുമാണ് ഈ നേട്ടങ്ങളുടെ അവകാശം.

ഒരിക്കല്‍ക്കൂടി എല്ലാ എം.പിമാര്‍ക്കും അവരുടെ സജീവമായ പങ്കാളിത്തത്തിന് ഞാന്‍ നന്ദി പ്രകടിപ്പിക്കുന്നു. ഈ സമ്മേളനവും വര്‍ദ്ധിച്ച വീര്യത്തോടെ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

എല്ലാ വിഷയങ്ങളിലും നമുക്ക് ചര്‍ച്ചകള്‍ ആവശ്യമാണ്, അനുകൂലമായും പ്രതികൂലമായും മികച്ച ചര്‍ച്ചകള്‍ ഉണ്ടാകേണ്ടത് ആവശ്യമാണ്. ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിയുന്ന പരിഹാരങ്ങള്‍ രാഷ്ട്രത്തിന്റെ പുരോഗതിയ്ക്കും ക്ഷേമത്തിനുമായി ഉപയോഗിക്കണം.

എല്ലാ അംഗങ്ങള്‍ക്കും ഞാന്‍ ആശംസകള്‍ നേരുന്നു”

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Chief Minister of Andhra Pradesh meets Prime Minister
December 25, 2024

Chief Minister of Andhra Pradesh, Shri N Chandrababu Naidu met Prime Minister, Shri Narendra Modi today in New Delhi.

The Prime Minister's Office posted on X:

"Chief Minister of Andhra Pradesh, Shri @ncbn, met Prime Minister @narendramodi

@AndhraPradeshCM"