രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് രാജ്യസഭയില്‍ മറുപടി നല്‍കി. ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ച ഉപരി സഭയിലെ അംഗങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. അന്തരിച്ച രാജ്യസഭാ എം.പി. ശ്രീ. മദന്‍ലാല്‍ സെയ്‌നിക്ക് അദ്ദേഹം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

സ്ഥിരതയ്ക്ക് വേണ്ടിയുള്ള ജനാഭിലാഷമാണ് 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉറച്ച ഗവണ്‍മെന്റുകളെ തിരഞ്ഞെടുക്കുന്ന പ്രവണത വിവിധ സംസ്ഥാനങ്ങളിലും ഇപ്പോള്‍ കാണാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തിടെ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ മൊത്തം പ്രക്രിയയുടെ വലിപ്പം ബൃഹത്താണെന്ന് ചൂണ്ടിക്കാട്ടി. ‘ജനാധിപത്യം നഷ്ടമായി’ എന്ന ചില നേതാക്കളുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. സമ്മതിദായകരുടെ ബുദ്ധിയെ ചേദ്യം ചെയ്യരുതെന്ന് അദ്ദേഹം അംഗങ്ങളോട് ആവശ്യപ്പെട്ടു. ‘നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയെയും, ജനാധിപത്യത്തെയും ബഹുമാനിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ (ഇ.വി.എം) ചൊല്ലി ഉയര്‍ന്ന ചോദ്യങ്ങളെ പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഇ.വി.എം. കള്‍ ബൂത്ത് പിടിച്ചടക്കലും അക്രമ സംഭവങ്ങളും കുറച്ചിട്ടുണ്ട്. ‘ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത് ഉയരുന്ന വോട്ടിംഗ് ശതമാനത്തെ കുറിച്ചാണ്. ഇത് നമ്മുടെ ജനാധിപത്യത്തിന് ആരോഗ്യകരമായൊരു സൂചനയാണ്’, പ്രധാനമന്ത്രി പറഞ്ഞു. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുക മാത്രമാണ് വി.വി. പാറ്റുകള്‍യെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളെ കുറിച്ച് സംസാരിക്കവെ, ഇന്ത്യയിലെ തിരഞ്ഞടുപ്പ് പ്രക്രിയ ശക്തിപ്പെടുത്തുന്നതിന് പരിഷ്‌ക്കാരങ്ങള്‍ തീര്‍ത്തും അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്’ പോലുള്ള തിരഞ്ഞെടുപ്പ് പരിഷ്‌ക്കരണ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് നിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ടത് പ്രധാന്യമര്‍ഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജനങ്ങള്‍ക്ക് ഗുണകരമാകും വിധം നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് യത്‌നിച്ച് വരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണ ജനങ്ങളുടെ ശാക്തീകരണത്തിലാണ് ഗവണ്‍മെന്റ് വിശ്വസിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്ക് പാര്‍പ്പിടം, വൈദ്യുതി, പാചകവാതക കണക്ഷന്‍, ശൗചാലയം മുതലായവ ഉറപ്പ് വരുത്തുന്നതില്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു.

ഇനന്ത്യയെ ഒരു അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ്ഘടനയാക്കി മാറ്റുന്നതിന് വേണ്ടി യത്‌നിക്കാന്‍ ശ്രീ. മോദി ഏവരെയും ആഹ്വാനം ചെയ്തു. ഈ ലക്ഷ്യം കൈവരിക്കുന്നതിലേയ്ക്ക് പ്രത്യാശ ഉളവാക്കുന്ന മനോഭാവത്തോടെ പ്രവര്‍ത്തിക്കാനും ആശയങ്ങളും, നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാനും അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളോടും ആവശ്യപ്പെട്ടു.

ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവത്തില്‍ താന്‍ അതീവ ദുഖിതനാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ നിയമങ്ങള്‍ പ്രകാരം കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. ഒരു സംഭവത്തിന്റെ പേരില്‍ ഒരു സംസ്ഥാനത്തെ മൊത്തം അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയല്ലന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അക്രമികളെ കര്‍ശനമായി നേരിടണമെന്നും ഏത് സംസ്ഥാനത്തുണ്ടായാലും ഇത്തരം സംഭവങ്ങളെ ഇതേ തരത്തില്‍ നിയമപരമായി കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

ആയുഷ്മാന്‍ ഭാരതിനെ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ‘നമ്മുടെ പാവപ്പെട്ടവര്‍ക്ക് ഏറ്റവും ഗുണനിലവാരമുള്ളതും, താങ്ങാവുന്ന നിരക്കിലുള്ളതുമായ ചികിത്സ ലഭിക്കേണ്ടതുണ്ട്’, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെയും, വികസനം കാംഷിക്കുന്ന ജില്ലകളുടെയും വികസനത്തിന് ശക്തമായ ഊന്നലാണ് നല്‍കി വരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സഹകരണ ഫെഡലിസത്തെ കുറിച്ച് സംസാരിക്കവെ, പ്രാദേശിക അഭിലാഷങ്ങളോട് കൂടിയ ദേശീയ അഭീഷ്ടം ഉണ്ടാകേണ്ടത് പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കൂടുതല്‍ മെച്ചപ്പെട്ടതും കരുത്തുറ്റതുമാക്കാന്‍ തങ്ങളാല്‍ കഴിയുന്നത് എല്ലാം ചെയ്യാന്‍ പ്രധാനമന്ത്രി ജനങ്ങളെ ആഹ്വാനം ചെയ്തു. ഇന്ത്യയെ പുതിയ ഉയരങ്ങളിലേയ്ക്ക് കൊണ്ട് പോകാനും, ഒരു പുതിയ ഇന്ത്യയെ സൃഷ്ടിക്കാനും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി ഏവരെയും ആഹ്വാനം ചെയ്തു. 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
'Goli unhone chalayi, dhamaka humne kiya': How Indian Army dealt with Pakistani shelling as part of Operation Sindoor

Media Coverage

'Goli unhone chalayi, dhamaka humne kiya': How Indian Army dealt with Pakistani shelling as part of Operation Sindoor
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 20
May 20, 2025

Citizens Appreciate PM Modi’s Vision in Action: Transforming India with Infrastructure and Innovation