Quoteരാഷ്ട്രപതി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് ലോക്‌സഭയില്‍ പ്രധാനമന്ത്രി നല്‍കിയ മറുപടി
Quoteകോൺഗ്രസിന് ബി.സി എന്നാല്‍ കോഗ്രസിന് മുമ്പും എ.ഡി. എന്നാല്‍ രാജവാഴ്ചയ്ക്ക് ശേഷവും എന്നാണ്: പ്രധാനമന്ത്രി മോദി
Quoteകഴിഞ്ഞ നാല് വർഷങ്ങളിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. നിക്ഷേപം, ഉരുക്ക് മേഖല, സ്റ്റാർട്ടപ്പുകൾ, പാൽ, കാർഷിക മേഖല തുടങ്ങിയ മറ്റ് എല്ലാ മേഖലകളിലും ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കാഴ്ച്ചവെച്ചു: പ്രധാനമന്ത്രി

പാര്‍ലമെന്റില്‍ രാഷ്ട്രപതി നടത്തിയ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ലോക്‌സഭയില്‍ മറുപടി നല്‍കി. ചര്‍ച്ചക്ക് ഊര്‍ജ്ജം പകര്‍ന്നതിനും ഉള്‍ക്കാഴ്ച നിറഞ്ഞ വീക്ഷണങ്ങള്‍ അവതരിപ്പിച്ചതിനും വിവിധ അംഗങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു.

ആദ്യ പരാമര്‍ശം തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനശൈലി വെളിപ്പെടുത്തുന്നതായിരുന്നു. ‘ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ്, ജനങ്ങളുടെ പ്രതീക്ഷകളോടു പ്രതികരിക്കുന്നതും സത്യസന്ധവും അഴിമതി വിരുദ്ധവും അതിവേഗമുള്ള വികസനത്തിന് പ്രാധാന്യം കല്‍പ്പിക്കുന്നതുമായ ഗവണ്‍മെന്റ്.’

നാലുവര്‍ഷത്തിനിടെ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി നേടിയതായി പ്രധാനമന്ത്രി പറഞ്ഞു. വിദേശ നിക്ഷേപം മുതല്‍ ഉരുക്ക് മേഖല വരെ, സ്റ്റാര്‍ട്ട് അപ്പുകള്‍, പാല്‍, കൃഷി, വ്യോമഗതാഗതം എന്നീ മേഖലകളിലെല്ലാം ഇന്ത്യക്ക് ഉണ്ടായ പുരോഗതി മികച്ചതായിരുന്നു. ‘നാം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉരുക്ക് ഉല്‍പ്പാദകരായി, ഏറ്റവും വലിയ രണ്ടാമത്തെ മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദകരായി, ഏറ്റവും വലിയ നാലാമത്തെ ഓട്ടോമൊബൈല്‍ ഉല്‍പാദകരും ആയി. മികച്ച വിളവ് ഉല്‍പാദനമുള്ള രാഷ്ട്രമാണ് നമ്മുടേത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ ഗവണ്‍മെന്റിന്റെ മികച്ച നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം കഴിഞ്ഞ 55 മാസത്തിനിടെ തന്റെ ഗവണ്‍മെന്റ് ഉണ്ടാക്കിയ നേട്ടങ്ങള്‍ കഴിഞ്ഞ 55 വര്‍ഷത്തിനിടെ രാജ്യത്ത് ഉണ്ടായ നേട്ടങ്ങളേക്കാള്‍ കൂടുതലാണെന്നു പറഞ്ഞു. ’98 ശതമാനത്തിലേറെ പ്രദേശത്ത് ശുചിത്വം ഉറപ്പാക്കി, നമ്മുടെ ജനങ്ങള്‍ക്കായി 10 കോടി ശൗചാലയങ്ങള്‍ നിര്‍മിച്ചു. 55 വര്‍ഷത്തിനിടെ 12 കോടി ഗ്യാസ് കണക്ഷനുകള്‍ ആണ് നല്‍കിയത്. എന്നാല്‍ 55 മാസത്തിനിടെ 13 കോടി ഗ്യാസ് കണക്ഷനുകള്‍ നല്‍കി എന്നുമാത്രമല്ല 6 കോടി കണക്ഷനുകള്‍ ഉജ്ജ്വല യുടെ ഭാഗമാണ്. പ്രവര്‍ത്തനത്തിന് വേഗവും ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തനം നടത്തിയത് എന്നതും നിങ്ങള്‍ തന്നെ ചിന്തിക്കുക’, അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ കുറിച്ച് പരാമര്‍ശിക്കവെ, വ്യക്തമായ ഭൂരിപക്ഷമുള്ള ഗവണ്‍മെന്റിനു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു ജനങ്ങള്‍ കണ്ടു കഴിഞ്ഞു എന്നും തന്റെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ കണ്ടു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.

തന്നെ ആര്‍ക്കും വിമര്‍ശിക്കാം എന്നും എന്നാല്‍ അതിലൂടെ രാഷ്ട്രത്തെ വിമര്‍ശിക്കരുത് എന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

അഴിമതിയെക്കുറിച്ച് സംസാരിക്കവേ, അഴിമതിക്കാരെ പിടികൂടാന്‍ തന്റെ ഗവണ്‍മെന്റ് അക്ഷീണം പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ബിനാമി നിയമത്തെക്കുറിച്ച് പരാമര്‍ശിക്കവെ, തന്റെ ഗവണ്‍മെന്റാണ് ബിനാമി നിയമം നടപ്പാക്കിയതെന്നും ബിനാമി വസ്തുക്കള്‍ കൈവശം വെക്കുന്നവര്‍ പിടിയിലാകുന്ന സാഹചര്യം ഇപ്പോഴുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

റാഫേലിനെക്കുറിച്ച് സംസാരിക്കവെ, ഇതുസംബന്ധിച്ച് എല്ലാ ആരോപണങ്ങള്‍ക്കും വിശദമായി പ്രതിരോധമന്ത്രി മറുപടി നല്‍കിക്കഴിഞ്ഞുവെന്നും ഒരു പ്രതിരോധ ഇടപാടും തിരിച്ചടികളില്ലാതെ നടത്താന്‍ സാധിക്കില്ല എന്നു കരുതുന്നവരാണ് വിവാദം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു.

കിട്ടാക്കടങ്ങളെ കുറിച്ച് പറയവേ, മുന്‍ ഗവണ്‍മെന്റുകള്‍ ബാക്കിവെച്ച പാരമ്പര്യം നിലവിലുണ്ടെന്നും രാജ്യത്തുനിന്ന് കടന്നുകളഞ്ഞവര്‍ ഇപ്പോള്‍ ട്വിറ്ററില്‍ കരയുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ‘ ഞാന്‍ 7800 കോടി രൂപ എടുത്തിട്ടുണ്ട് എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ 13,000 കോടി രൂപയുടെ സ്വത്തുക്കള്‍ ഗവണ്‍മെന്റ് കണ്ടുകിട്ടിയിട്ടുണ്ട്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന ചോദ്യം ഉയര്‍ത്തിയതോടെ ഇരുപതിനായിരം എന്‍ജിഒകള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്നും അത്തരം എന്‍ജിഒകളുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാം എന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോരുത്തരുടെയും ജീവിതം സുഗമമാക്കിമാറ്റാന്‍ എന്‍ഡിഎ ഗവണ്‍മെന്റ് എങ്ങനെയാണ് കഠിനാധ്വാനം ചെയ്തുവരുന്നത് എന്നു വിശദീകരിക്കവേ, മുന്‍ ഗവണ്‍മെന്റുകളില്‍ നിന്ന് വ്യത്യസ്തമായി വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ ഈ ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ആരോഗ്യമുള്ള ഇന്ത്യ എന്ന ആശയത്തോടുള്ള തന്റെ പ്രതിബദ്ധത വെളിപ്പെടുത്തവേ, മരുന്നുകളുടെയും വൈദ്യ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വില താഴ്ത്തിക്കൊണ്ടുവന്നിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

തൊഴില്‍ മേഖലയെ കുറിച്ച് പരാമര്‍ശിക്കവെ, ഗതാഗത മേഖലയിലാണ് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം വിശദീകരിച്ചു. തൊഴില്‍ സേനയില്‍ കഴിഞ്ഞ നാലുവര്‍ഷത്തിനിടെ 600000 പുതിയ വിദഗ്ധര്‍ ചേര്‍ന്നുവെന്നും അതുവഴി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിച്ചുവെന്നും ശ്രീ നരേന്ദ്ര മോദി വിശദീകരിച്ചു. 2017 സെപ്റ്റംബറിനും 2018 നവംബറിനും ഇടയിലുള്ള ഏതാണ്ട് 15 മാസക്കാലയളവില്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ 1.8 കോടി പേര്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്ന് അദ്ദേഹം ചോദിച്ചു. 64 ശതമാനം പേരും 28 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. നാഷണള്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് പദ്ധതിയില്‍ 1.2 കോടിയിലേറെ ജനങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ലോക്‌സഭയെ പ്രധാനമന്ത്രി അറിയിച്ചു.

വിദേശനയം ഇന്ത്യയെ ആഗോളതലത്തില്‍ മുന്‍നിരയിലേക്ക് ഉയര്‍ത്തിയിട്ടുണ്ടെന്നും ഇന്ത്യക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ എല്ലാവരും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാരീസ് കരാറിന് അന്തിമ രൂപം നല്‍കും മുമ്പ് ലോകത്തിലെ പ്രമുഖരായ നേതാക്കള്‍ ഇന്ത്യയുമായി ആശയവിനിമയം നടത്തയിരുന്നുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇസ്രായേലുമായും പലസ്തീനുമായും അതുപോലെ സൗദിഅറേബ്യയുമായും ഇറാനുമായും ഇന്ത്യ സൗഹൃദം നിലനിര്‍ത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യയുടെ പുരോഗതി സംബന്ധിച്ച പട്ടിക തയ്യാറാക്കുന്നതില്‍ വരുംതലമുറയ്ക്കുള്ള പങ്കിനെ അഭിനന്ദിക്കവേ പ്രധാനമന്ത്രി പറഞ്ഞു: ‘ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ജനിച്ചവര്‍ വോട്ടര്‍മാരായിത്തീരാന്‍ പോവുകയാണ്. ഇന്ത്യയുടെ പുരോഗതിക്ക് രൂപം നല്‍കുന്നതില്‍ അവര്‍ക്ക് പങ്കു വഹിക്കും’.
ഗവണ്‍മെന്റ് എല്ലായ്‌പ്പോഴും ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ ശ്രമിക്കും എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിച്ചു.

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
PM Modi urges states to unite as ‘Team India’ for growth and development by 2047

Media Coverage

PM Modi urges states to unite as ‘Team India’ for growth and development by 2047
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 25
May 25, 2025

Courage, Culture, and Cleanliness: PM Modi’s Mann Ki Baat’s Blueprint for India’s Future

Citizens Appreciate PM Modi’s Achievements From Food Security to Global Power