Quoteതെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു പുറത്തുള്ളവര്‍ക്കും രാജ്യത്തിനും വികസനത്തിനും സംഭാവന അര്‍പ്പിക്കുന്നതിനു രാജ്യസഭ അവസരം നല്‍കുന്നു: പ്രധാനമന്ത്രി
Quoteരാജ്യസഭയ്ക്ക് എന്നും രാഷ്ട്രതാല്‍പര്യത്തിനായി അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടുണ്ട്: പ്രധാനമന്ത്രി
Quoteരാഷ്ട്രതാല്‍പര്യത്തിനായി പ്രവർത്തിക്കാൻ നമ്മുടെ ഭരണഘടന നമ്മെ പ്രചോദിപ്പിക്കുന്നു. സംസ്ഥാനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനും ഇത് നമ്മളെ പ്രേരിപ്പിക്കുന്നു: പ്രധാനമന്ത്രി മോദി

രാജ്യസഭയുടെ 250ാമതു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി പരാമര്‍ശിച്ച കാര്യങ്ങള്‍

രാജ്യസഭയുടെ 250ാമതു സമ്മേളനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ സംഘടിപ്പിക്കപ്പെട്ട പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംസാരിച്ചു.
ചരിത്രപരമായ സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, രാജ്യത്തിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ സംഭാവന നല്‍കാന്‍ രാജ്യസഭയ്ക്കു സാധിച്ചിട്ടുണ്ടെന്നും ചരിത്രം സൃഷ്ടിക്കപ്പെടുന്നതിനു സഭ സാക്ഷിയാണെന്നും അദ്ദേഹം പറഞ്ഞു. ഇരു സഭകളോടുകൂടിയ നിയമനിര്‍മാണ ചട്ടക്കൂടു സൃഷ്ടിക്കാനുള്ള നമ്മുടെ ഭരണഘടനാ ശില്‍പികളഉടെ വീക്ഷണം നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യസഭ ഇന്ത്യയുടെ നാനാത്വത്തെ പ്രതിനിധാനം ചെയ്യുന്നു എന്നും ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ പ്രതിഫലിപ്പിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭ ഒരിക്കലും പിരിച്ചുവിടപ്പെടുന്നില്ലെന്നും തുടര്‍ച്ചയായ നിലനില്‍പ് രാജ്യസഭയെ ശാശ്വതമാക്കുന്നു എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിനു പുറത്തുള്ളവര്‍ക്കും രാജ്യത്തിനും വികസനത്തിനും സംഭാവന അര്‍പ്പിക്കുന്നതിനു രാജ്യസഭ അവസരം നല്‍കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയില്‍ പറയുംപ്രകാരം സഹകരണാടിസ്ഥാനത്തിലുള്ള ഫെഡറലിസത്തിന്റെ കരുത്തു വര്‍ധിപ്പിക്കുന്നതില്‍ രാജ്യസഭയ്ക്കുള്ള പങ്കു പ്രധാനമന്ത്രി ഉയര്‍ത്തിക്കാട്ടി.

രാജ്യസഭയ്ക്ക് എന്നും രാഷ്ട്രതാല്‍പര്യത്തിനായി അവസരത്തിനൊത്ത് ഉയരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി.എസ്.ടി., മുത്തലാഖ്, 370ാം വകുപ്പ് എന്നിവ സംബന്ധിച്ച പ്രധാനപ്പെട്ട നിയമനിര്‍മാണങ്ങള്‍ പാസ്സാക്കുന്നതില്‍ രാജ്യസഭ വഹിച്ചിട്ടുള്ള പങ്കു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

രാജ്യസഭയുടെ പ്രാധാന്യത്തെക്കുറിച്ച് അടല്‍ ബിഹാരി വാജ്‌പേയി പറഞ്ഞ വാക്കുകള്‍ അനുസ്മരിച്ച ശ്രീ. മോദി, രാജ്യത്തിന്റെ പുരോഗതിക്കു സജീവ പിന്‍തുണ നല്‍കുന്ന സഭയായിരിക്കണം രാജ്യസഭയെന്ന് അഭിപ്രായപ്പെട്ടു. പാര്‍ലമെന്റിന്റെ ഉപരിസഭയിലൂടെ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അര്‍പ്പിച്ച സംഭാവനകള്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.

പാര്‍ലമെന്ററി ചട്ടങ്ങളില്‍ അടിയുറച്ചുനിന്നുകൊണ്ട് സഭയുടെ നടത്തിപ്പിനു തടസ്സം വരുത്താത്തവിധം തങ്ങളുടെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്ന ചില പാര്‍ലമെന്റംഗങ്ങളുടെ ധാര്‍മികതയെ ശ്രീ. മോദി അഭിനന്ദിച്ചു.

നമ്മുടെ ജനാധിപത്യത്തിന്റെ ഫലപ്രദമായ നടത്തിപ്പിനു രാജ്യസഭ പ്രധാനമാണെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, ഇടപെടുന്നതിന് ഉപരിസഭയ്ക്കുള്ള അധികാരം തടസ്സം സൃഷ്ടിക്കുന്നതിനായി ദുരുപയോഗം ചെയ്യപ്പെടരുതെന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു.

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Finepoint | How Modi Got Inside Pakistan's Head And Scripted Its Public Humiliation

Media Coverage

Finepoint | How Modi Got Inside Pakistan's Head And Scripted Its Public Humiliation
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 8
May 08, 2025

PM Modi’s Vision and Decisive Action Fuel India’s Strength and Citizens’ Confidence