ആദരണീയനായ പ്രസിഡന്റ് പുടിന്‍, പ്രസിഡന്റ് ബാട്ടുല്‍ഗാ, പ്രധാനമന്ത്രി ആബേ, പ്രധാനമന്ത്രി മഹാതീര്‍, സുഹൃത്തുക്കളെ, നമസ്‌ക്കാരം, ഡോബ്രി ഡെന്‍!
ശാന്ത സുന്ദരമായ വ്‌ളാഡിവോസ്‌റ്റോക്കിന്റെ അന്തരീക്ഷത്തില്‍ നിങ്ങളുമായി സംവദിക്കാന്‍ കഴിഞ്ഞത് വളരെ ആഹ്‌ളാദകരമായ അനുഭവമാണ്. പ്രഭാതവെളിച്ചം ഇവിടെ നിന്ന് പരന്നാണ് ലോകത്തെയാകമാനം ഊര്‍ജ്ജവല്‍ക്കരിക്കുന്നത്. നമ്മുടെ ഇന്നത്തെ മസ്തിഷ്‌കോദ്ദീപനം കിഴക്കന്‍ റഷ്യയ്ക്ക് ഊര്‍ജ്ജവും ചലനാത്മകതയും നല്‍കുന്നത് മാത്രമല്ല, ലോകത്തിലാകെയുള്ള മനുഷ്യകുലത്തിന്റെ ക്ഷേമത്തിന് വേണ്ട പ്രയത്‌നവുമുണ്ടാകും. ഈ സുപ്രധാനമായ അവസരത്തില്‍ എന്നെയൂം ഭാഗമാക്കാക്കിയതില്‍ ഞാന്‍ എന്റെ സുഹൃത്ത് പുടിനോട് വളരെ നന്ദിയുള്ളവനാണ്. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുതന്നെ പ്രസിഡന്റ് എനിക്ക് ഇതിനുള്ള ക്ഷണം നല്‍കിയിരുന്നു. 130 കോടി ഇന്ത്യാക്കാര്‍ അവരുടെ വിശ്വാസം എന്നില്‍ ഉറപ്പിച്ചു, നിങ്ങളുടെ ക്ഷണം ആ വിശ്വാസത്തില്‍ മുദ്രവച്ചു. രണ്ടുവര്‍ഷത്തിന് മുമ്പ് പ്രസിഡന്റ് പുടിന്‍ എന്നെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് സാമ്പത്തിക ഫോറത്തിലേക്ക് ക്ഷണിച്ചിരുന്നു. യൂറോപ്പിന്റെ അതിര്‍ത്തിയില്‍ നിന്നും പസഫിക്കിന്റെ പ്രവേശനമാര്‍ഗ്ഗം വരെ ഒരുതരത്തില്‍ ഞാന്‍ പൂര്‍ണ്ണ സൈബീരിയന്‍ യാത്ര തന്നെ നടത്തി. വ്‌ളാഡിവോസ്‌റ്റോക്ക് യുറേഷ്യയുടെയൂം പസഫിക്കിന്റെയും സംഗമമാണ്. ആര്‍ട്ടിക്കിലേയും വടക്കന്‍ കടല്‍മാര്‍ഗ്ഗത്തിന്റെയും ഈ പുതിയ അവസരങ്ങള്‍ പരിഗണിച്ചാല്‍ റഷ്യയുടെ ഭൂമിയിലെ മൂന്നിലൊന്ന ്എഷ്യയിലാണ്. കിഴക്കന്‍ റഷ്യ ഈ മഹത്തായ രാജ്യത്തിന്റെ ഏഷ്യന്‍ തിരിച്ചറിവ് വീണ്ടുമുറപ്പിക്കുകയാണ്. ഈ മേഖല എന്നാല്‍ 6 മില്യണ്‍ ജനസംഖ്യയോടെ ഏകദേശം ഇന്ത്യയുടെ ഇരട്ടിവരും, എന്നാല്‍ ഈ മേഖല ധാതുക്കളും എണ്ണയും പ്രകൃതിവാതകവും പോലുള്ള പ്രകൃതി വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. തങ്ങളുടെ അക്ഷീണമായ പ്രവര്‍ത്തനവും, ധൈര്യവും നൂതനാശയങ്ങളും കൊണ്ട് ഇവിടുത്തെ ജനങ്ങള്‍ പ്രകൃതിയുടെ വെല്ലുവിളികളെ മറികടന്നു. ഇത് മാത്രമല്ല, കല, ശാസ്ത്രം, സാഹിത്യം, കായികം, വ്യവസായം സാഹസികപ്രവര്‍ത്തനങ്ങള്‍ തുടങ്ങി പൂര്‍വ്വേഷ്യയിലെ ജനങ്ങള്‍, വ്‌ളാഡ്‌വോസ്‌റ്റോക്കിലെ താമസക്കാര്‍ വിഷയം കൈവരിക്കാത്ത ഒരു മേഖലയുമില്ല. അതേസമയം അവര്‍ റഷ്യയ്ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും നിരവധി അവസരങ്ങളും സൃഷ്ടിച്ചു. തണുത്തുറഞ്ഞ ഭൂമിയെ ഒരു പുഷ്പശയ്യയായി പരിണമിപ്പിച്ച് സുവര്‍ണ്ണഭാവി തയാറാക്കി. ഇന്നലെ പ്രസിഡന്റ് പുടിനുമൊത്ത് ”സ്ട്രീറ്റ് ഓഫ് ഫാര്‍ ഈസ്റ്റ്’ പ്രദര്‍ശനം ഞാന്‍ കണ്ടു. ഇവിടുത്തെ വൈവിദ്ധ്യം, ജനങ്ങളുടെ പ്രതിഭ, സാങ്കേതികവിദ്യയുടെ വികസനം എന്നിവ എന്നില്‍ വളരെയധികം മതിപ്പുളവാക്കി. ഇവിടെ സഹകരണത്തിന്റെയും പുരോഗതിയുടെ വളരെയധികം സാദ്ധ്യതയുണ്ടെന്ന് എനിക്ക് തോന്നി.
സുഹൃത്തുക്കളെ,
ഇന്ത്യയും കിഴക്കന്‍ റഷ്യയും തമ്മിലുള്ള ബന്ധം ഇന്നത്തേത് മാത്രമല്ല, അത് വളരെ പഴക്കമേറിയതാണ്. വ്‌ളാഡ്‌വോസ്‌റ്റോക്കില്‍ കോണ്‍സുലേറ്റ് ആരംഭിച്ച ആദ്യരാജ്യം ഇന്ത്യയാണ്. അപ്പോഴും അതിന് മുമ്പും ഇന്ത്യയും റഷ്യയും തമ്മില്‍ വലിയ വിശ്വാസമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ കാലത്ത് മറ്റു വിദേശികള്‍ക്ക് സന്ദര്‍ശനവിലക്കുണ്ടായിരുന്നപ്പോഴും ഇന്ത്യന്‍ പൗരന്മാര്‍ക്കായി വ്‌ളാഡ്‌വോസ്‌റ്റോക്ക് തുറന്നിട്ടിരുന്നു. ധാരാളം പ്രതിരോധ, വികസന ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് വ്‌ളാഡ്‌വോസ്‌റ്റോക്കില്‍ നിന്നും എത്തുന്നുണ്ട് ഇന്ന് ഈ പങ്കാൡത്തിന്റെ വൃക്ഷം അതിന്റെ വേരുകള്‍ ആഴത്തിലുറപ്പിക്കുകയാണ്. ഇത് രണ്ടു രാജ്യങ്ങളിലേയും ജനങ്ങളുടെ സമ്പല്‍സമൃദ്ധിയുടെ സ്തൂപമായി മാറിയിരിക്കുകയാണ്.
ഊര്‍ജ്ജമേഖലയിലും മറ്റ് പ്രകൃതി വിഭവ മേഖലകളായ വജ്രം എന്നിവയില്‍ ഇന്ത്യ വളരെ സവിശേഷമായ നിക്ഷേപം ഇവിടെ നടത്തിയിട്ടുണ്ട്. സഖലിന്റെ എണ്ണപാടങ്ങള്‍ ഇന്ത്യന്‍ നിക്ഷേപത്തിന്റെ വിജയത്തിലെ ഏറ്റവും മികച്ച ഉദാഹരണങ്ങളുമാണ്.
സുഹൃത്തുക്കളെ,
കിഴക്കന്‍ റഷ്യയോടുള്ള പ്രസിഡന്റ് പുടിന്റെ അടുപ്പവും വീക്ഷണവും ആ മേഖലയ്ക്ക് മാത്രമല്ല, അതിന്റെ പങ്കാളികളായ ഇന്ത്യപോലുള്ളവര്‍ക്കും മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള അവസരങ്ങളാണ് കൊണ്ടുവന്നത്. റഷ്യയുടെ പൂര്‍വ്വ ഏഷ്യന്‍ പ്രദേശത്തിന്റെ വികസനമാണ് 21-ാം നൂറ്റാണ്ടിലെ ദേശീയ മുന്‍ഗണന എന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ ഇവിടേയ്ക്കുള്ള സമഗ്രമായ സമീപനം ജീവിതത്തിന്റെ എല്ലാ വശത്തേയും അത് സമ്പദ്ഘടനയായിക്കോട്ടെ, അല്ലെങ്കില്‍ വിദ്യാഭ്യാസമാകട്ടെ, ആരോഗ്യമോ, അല്ലെങ്കില്‍ കായികമോ, സാംസ്‌ക്കാരികമോ അല്ലെങ്കില്‍ വാര്‍ത്താവിനിമയമോ, വ്യാപാരം അല്ലെങ്കില്‍ പാരമ്പര്യം, തുടങ്ങിയവ മികച്ചതാക്കാന്‍ പ്രചോദിതമായിട്ടുണ്ട്. ഒരുവശത്ത് അദ്ദേഹം നിക്ഷേപത്തിനും മറ്റുമുള്ള സാദ്ധ്യതകള്‍ തുറന്നിടുകയും മറുവശത്ത് സാമൂഹികമേഖലകള്‍ക്ക് തുല്യ പ്രധാന്യവും ശ്രദ്ധയും നല്‍കുകയും ചെയ്തു. അദ്ദേഹത്തിന്റെ ദര്‍ശനത്തില്‍ എനിക്ക് തന്നെ അതിയായ മതിപ്പുണ്ടാകുകയും അത് പങ്കുവയ്ക്കുകയും ചെയ്യുന്നു. ഈ ദാര്‍ശനികമായ യാത്രയില്‍ ഇന്ത്യയും റഷ്യയ്‌ക്കൊപ്പം പടിപടിയായി സഞ്ചരിക്കാനാണ് ആഗ്രഹിക്കുന്നത്.
എന്റെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍, കിഴക്കന്‍ റഷ്യയുടെയും വ്‌ളാഡ്‌വോസ്‌റ്റോക്കിന്റെയൂം അതിവേഗ, സന്തുലിത, സംശ്ലേഷിത വികസനത്തിനുള്ള പുടിന്റെ ദര്‍ശനം വിജയകരമായിരിക്കും, എന്തെന്നാല്‍ അത് വസ്തുതാപരവും മൂല്യവത്തായ വിഭവങ്ങളുടെയും ഇവിടുത്തെ ജനങ്ങളുടെ വലിയ പ്രതിഭകളുടെ പിന്തുണയുള്ളതുമാണ്. ഇവിടുത്തെ ജനങ്ങളോടുള്ള സ്‌നേഹവും ഈ മേഖലയോടുള്ള ബഹുമാനവും അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ പ്രതിഫലിക്കുന്നുണ്ട്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ്’ (എല്ലാവര്‍ക്കും ഒപ്പം വികസനവും, എല്ലാവരുടെയൂം വിശ്വാസവും)എന്ന മന്ത്രത്തിലൂടെ ഒരു നവ ഇന്ത്യയുടെ സൃഷ്ടി ഇന്ത്യയിലും നടക്കുന്നുണ്ട്. 2024 ഓടെ ഇന്ത്യയെ ഒരു 5 ട്രില്യണ്‍ യു.എസ്. ഡോളര്‍ സമ്പദ്ഘടനയാക്കുന്നതിനുള്ള പ്രതിജ്ഞ സാക്ഷാത്കരിക്കുന്നതിനുള്ള പ്രയത്‌നത്തിലാണ് ഞങ്ങള്‍. അതിവേഗം വളരുന്ന ഇന്ത്യയും അതിന്റെ പ്രതിഭകളും ഈ മേഖലയും തമ്മിലുള്ള പങ്കാളിത്തം ചരിത്രപരവും ‘ ഒന്ന് അധികം ഒന്ന് സമം പതിനൊന്ന്’ എന്നതിനുള്ള അവസരവുമാണ്.
സുഹൃത്തുക്കളെ,
ഈ പ്രചോദനം കൊണ്ട് കിഴക്കന്‍ സാമ്പത്തിക ഫോറത്തില്‍ നമ്മുടെ പങ്കാളിത്തത്തിന് മുമ്പൊന്നുമില്ലാത്ത തരത്തിലുള്ള ഒരുക്കങ്ങളാണ് നടത്തിയത്. നാലു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, നിരവധി മന്ത്രിമാര്‍, 150 വ്യാപാര നേതാക്കള്‍ എന്നിവര്‍ ഇവിടെ വന്നിട്ടുണ്ട്. അവര്‍ കിഴക്കന്‍ റഷ്യയിലേക്കുള്ള പ്രസിഡന്റിന്റെ പ്രത്യേക സ്ഥാനപതിയുമായും അതിന്റെ 11 ഗവര്‍ണര്‍മാരുമായും വ്യപാര നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. പൂര്‍വ്വ ഏഷ്യയില്‍ നിന്നുളള റഷ്യന്‍ മന്ത്രിമാരും വ്യാപാര നേതാക്കളും ഇന്ത്യയും സന്ദര്‍ശിച്ചിട്ടുണ്ട്. ഈ പ്രയത്‌നങ്ങള്‍ വളരെ നല്ല ഫലമാണ് നല്‍കുന്നതെന്ന് പറയാന്‍ എനിക്ക് സന്തോഷമുണ്ട്. ഊര്‍ജ്ജം മുതല്‍ ആരോഗ്യം വരെ, വിദ്യാഭ്യാസം മുതല്‍ നൈപുണ്യവികസനം വരെ, ഖനനം മുതല്‍ തടിവരെ, തുടങ്ങി നിരവധി മേഖലകളില്‍ 50ല്‍ പരം വ്യാപാര ഉടമ്പടികളുണ്ട്. അവര്‍ നിരവധി ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും.
സുഹൃത്തുക്കളെ,
കിഴക്കന്‍ റഷ്യയുടെ വികസനത്തിന് കൂടുതല്‍ സഹായം എന്ന നിലയില്‍ ഇന്ത്യ ഒരു ബില്യണ്‍ യു.എസ്. ഡോളര്‍ ലൈന്‍ ഓഫ് ക്രെഡിറ്റായി നല്‍കും. ഒരു രാജ്യത്തിന്റെ ഒരു പ്രത്യേക മേഖലയ്ക്ക് ലൈന്‍ ഓഫ് ക്രഡിറ്റ് നല്‍കുന്നത് ഇത് ആദ്യമായിട്ടാണ്. എന്റെ ഗവണ്‍മെന്റിന്റെ ആക്ട് ഈസ്റ്റ് നയം കിഴക്കന്‍ റഷ്യയുമായി വളരെ സജീവമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ പ്രഖ്യാപനം ആക്ട് ഫാര്‍ ഈസ്റ്റ് നയത്തിന്റെ ഒരു കുതിച്ചുയരലായിരിക്കും, ഈ നടപടി നമ്മുടെ സാമ്പത്തിക നയതന്ത്രജ്ഞതയ്ക്ക് പുതിയ മാനങ്ങള്‍ നല്‍കുമെന്നും ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. നമ്മുടെ സൗഹൃദരാജ്യങ്ങളിലെ പ്രദേശങ്ങളില്‍ അവരുടെ മുന്‍ഗണനയനുസരിച്ചുള്ള വികസനത്തിലെ സജീവ പങ്കാളികളാണ് ഞങ്ങള്‍.
സുഹൃത്തുക്കളെ,
പ്രകൃതിയില്‍ നിന്നും നമുക്ക് എത്രമാത്രമാണോ ആവശ്യമുള്ളത് അതു മാത്രമേ എടുക്കാന്‍ പാടുള്ളുവെന്ന് പ്രാചിന ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ മുല്യങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പ്രകൃതിവിഭവങ്ങളുടെ അഭിവൃദ്ധിയില്‍ നാം വിശ്വസിക്കുന്നു. പ്രകൃതിയുമായുള്ള ഈ ബന്ധമാണ് നൂറ്റാണ്ടുകളായി നമ്മുടെ നിലനില്‍പ്പിന്റെയൂം വികസനത്തിന്റെയും ഏറ്റവും ആന്തരികഭാഗം.
സുഹൃത്തുക്കളെ,
ഇന്ത്യന്‍ വംശജരുള്ള രാജ്യങ്ങളിലെ നേതാക്കളെല്ലാം ഇന്ത്യാക്കാരുടെ തൊഴില്‍, അച്ചടക്കം, സത്യസന്ധത എന്നിവയെക്കുറിച്ചൊക്കെ ഞാന്‍ അവരുമായി കുടിക്കാഴ്ച നടത്തുമ്പോള്‍ പറയാറുണ്ട്. ഇന്ത്യന്‍ കമ്പനികളും വ്യപാരികളും ലോകവ്യാപകമായി നിരവധിമേഖലകളുടെ വികസനത്തിന് വേണ്ട സംഭാവനകള്‍ നല്‍കുകയും സമ്പത്ത് സൃഷ്ടിക്കുന്നതിന് അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ കമ്പനികളും ഇന്ത്യാക്കാരും എല്ലായ്‌പ്പോഴും പ്രാദേശിക വികാരത്തെയും സംസ്‌ക്കാരത്തേയും ബഹുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യക്കാരുടെ പണം, വിയര്‍പ്പ്, പ്രതിഭ, പ്രൊഫഷണലിസം എന്നിവയെല്ലാം കിഴക്കന്‍ റഷ്യയില്‍ അതിവേഗമുള്ള വികസനം കൊണ്ടുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. കിഴക്കന്‍ സാമ്പത്തി ഫോറത്തില്‍ ഇന്ത്യ കൈവരിച്ച മികച്ച ഫലം മുന്നോട്ടുകൊണ്ടുപോകുന്നതിന് കിഴക്കന്‍ റഷ്യയിലെ 11 ഗവര്‍ണര്‍മാരെയും ഇന്ത്യ സന്ദര്‍ശിക്കാന്‍ ഞാന്‍ ക്ഷണിക്കുകയാണ്.
സുഹൃത്തുക്കളെ,
ഇന്ത്യാ-റഷ്യന്‍ സഹകരണത്തിന് ഞാനും പ്രസിഡന്റ് പുടിനും ചേര്‍ന്ന് തീവ്ര ഉല്‍കര്‍ഷേച്ഛയുള്ള ലക്ഷ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നമ്മുടെ ബന്ധത്തില്‍ ഞങ്ങള്‍ പുതിയ മാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും അവയെ വൈവിദ്ധ്യവല്‍ക്കരിക്കുകയും ചെയ്തു. ഗവണ്‍മെന്റ് മേഖലയ്ക്ക് പുറത്തുനിന്നുള്‌ള ബന്ധം കൊണ്ടുവരുന്നത് സ്വകാര്യ വ്യവസായങ്ങളുടെ ശക്തമായ സഹകരണത്തിലേക്ക് നയിച്ചിട്ടുണ്ട്. നമ്മുടെ ബന്ധത്തെ തലസ്ഥാനങ്ങള്‍ക്ക് പുറത്ത്, സംസ്ഥാനങ്ങളിലും മേഖലകളിലും കൊണ്ടുപോയി. നമ്മുടെ പ്രത്യേക സവിശേഷ തന്ത്രപര പങ്കാളിത്ത ചട്ടക്കുടിന്റെ അടിസ്ഥാനത്തില്‍ എല്ലാ മേഖലകളിലേയും സഹകരണത്തെ ഞങ്ങള്‍ വിപുലമാക്കുകയും മാതൃകാപരമാക്കുകയും ചെയ്തു. ഒന്നിച്ച് നമ്മള്‍ ബഹിരാകാശത്തിന്റെ ദൂരങ്ങള്‍ താണ്ടുകയും കടലിന്റെ അഗാധകളില്‍ നിന്നും സമ്പല്‍ സമൃദ്ധി കൊണ്ടുവരികയും ചെയ്യും.
സുഹൃത്തുക്കളെ,
ഇന്തോ-പസഫിക്ക് മേഖലയില്‍ സഹകരണത്തിന്റെ ഒരു പുതിയ കാലം ഞങ്ങള്‍ ആരംഭിക്കാന്‍ പോകുകയാണ്. വ്‌ളാഡിവോസ്‌റ്റോക്കില്‍ നിന്നും ചെന്നൈയിലേക്ക് കപ്പലുകള്‍ സഞ്ചരിച്ചുതുടങ്ങുമ്പോള്‍, വടക്ക് കിഴക്കന്‍ ഏഷ്യന്‍ വിപണിയിലെ ഇന്ത്യയുടെ സ്പ്രിംഗ് ബോര്‍ഡായി വ്‌ളാഡിവോസ്‌റ്റോക്ക് മാറിക്കഴിയുമമ്പാള്‍, ഇന്ത്യ-റഷ്യന്‍ പങ്കാളിത്തം കുടുതല്‍ അഗാധവും സമ്പുഷ്ടവുമാകും. അപ്പോള്‍ പൂര്‍വ്വ ഏഷ്യ യുറേഷ്യന്‍ യൂണിയന്‍ ഒരുവശത്തും തുറക്കപ്പെട്ട, സ്വതന്ത്ര, സംശ്ലേഷിത ഇന്തോ-പസഫിക് മേഖല മറുവശത്തുമായുള്ള ഒരു സംഗമകേന്ദ്രമാകും. ഈ മേഖലയിലെ നമ്മുടെ ബന്ധങ്ങള്‍ക്ക് നിയമാധിഷ്ഠിത ഉത്തരവുകളുടെയും പരമാധികാരത്തിനെ ബഹുമാനിക്കുന്നതിലേയും ഭൂപ്രദേശങ്ങളുടെ സമഗ്രതയുടെയും രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെയും ശക്തമായ അടിത്തറയുണ്ട്.
സുഹൃത്തുക്കളെ,
പ്രശസ്തനായ എഴുത്തുകാരനും ചിന്തകനുമായിരുന്ന ടോള്‍സ്‌റ്റോയിയെ വേദങ്ങളുടെ അപാരമായ അറിവുകള്‍ സ്വാധീനിച്ചിരിന്നു, ??? एकम सत विप्रःबहुधा वदन्ति।। എന്ന വാചകത്തിനെ അദ്ദേഹം അതിയായി ഇഷ്ടപ്പെട്ടിരുന്നു. ” നിലനില്‍ക്കുന്നതെല്ലാം ഒന്നാണ്, ജനങ്ങള്‍ ആ ഒന്നിനെ വിവിധ പേരുകളില്‍ വിളിക്കുന്നു”. എന്നാണ് തന്റേതായ ഭാഷയില്‍ അദ്ദേഹം അതിനെ പ്രകടിപ്പിച്ചിട്ടുള്ളത്.
ഇക്കൊല്ലം ലോകമാകെ മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. ടോള്‍സ്‌റ്റോയിയും ഗാന്ധിജിയും പരസ്പരം ശാശ്വതമായ സ്വാധീനം ഉപേക്ഷിച്ചിട്ടാണ് പോയത്. ഇന്ത്യയുടെയും റഷ്യയുടെയും ഈ പങ്കാളത്തി പ്രചോദനത്തെ നമ്മുക്ക് ശക്തിപ്പെടുത്തികൊണ്ട് അന്യേന്യമുള്ള പുരോഗതിയുടെ വലിയ പങ്കാളികളായി മാറാം. നമ്മുടെ പങ്കാളത്തി വീക്ഷണത്തിനും ലോകത്തിന്റെ സ്ഥായിയും സുരക്ഷിതവുമായ ഭാവിക്കു വേണ്ടിയും നമുക്ക് ഒന്നിച്ച് പ്രവര്‍ത്തിക്കാം. ഇത് നമ്മുടെ പങ്കാളത്തിത്തിലെ പുതിയ അദ്ധ്യായത്തിന്റെ ആരംഭമാണ്. ഞാന്‍ റഷ്യയില്‍ വന്നിട്ടുള്ളപ്പോഴൊക്കെ ഇന്ത്യാര്‍ക്ക് ഇവിടെ സ്‌നേഹവും സൗഹൃദവും ബഹുമാനവുമുള്ളതായി കാണാനായിട്ടുണ്ട്. ഇന്നും ഈ വികാരങ്ങളുടെ വിലമതിക്കാനാകാത്ത സമ്മാനവും കൂടുതല്‍ ആഴത്തിലുള്ള സഹകരണത്തിന്റെ പ്രതിജ്ഞയുമായാണ് ഞാന്‍ ഇവിടെ നിന്നും പോകുന്നത്. എന്റെ സുഹൃത്ത് പ്രസിഡന്റ് പുടിന് പ്രത്യേക നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എപ്പോഴൊക്കെ നമ്മള്‍ കണ്ടുമുട്ടാറുണ്ടോ, അപ്പോഴൊക്കെ തുറന്നമനസോടെ കണ്ടുമുട്ടുകയും ധാരാളം സമയം സമര്‍പ്പിക്കുകയും ചെയ്യാറുണ്ട്. ഇന്നലെ വളരെയധികം ജോലിതിരക്കുണ്ടായിട്ടും അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ വച്ച് മണിക്കൂറുകളോളം എന്നോടൊപ്പം ചിലവഴിക്കുകയും രാത്രി ഒരു മണിവരെ എന്നോടൊപ്പം തങ്ങുകയും ചെയ്തു. ഇത് അദ്ദേഹത്തിന് എന്നോടുള്ള സ്‌നേഹം മാത്രമല്ല, ഇന്ത്യയോടുള്ള സ്‌നേഹം കൂടിയാണ് കാട്ടുന്നത്. ഇവിടെയും ഇന്ത്യയിലും മറ്റൊരു സാംസ്‌ക്കാരിക സമാനതകളും ഞാന്‍ കാണുന്നുണ്ട്. എന്റെ നാട്ടില്‍, ഗുജറാത്ത് സംസ്ഥാനത്ത് ഞങ്ങള്‍ ബൈ-ബൈയ്ക്ക് പകരം, ഞങ്ങള്‍ ബൈ-ബൈ എന്ന് പറയാറില്ല, അതിന് പകരം അവാജോ, എന്നാണ് പറയുന്നത്-വീണ്ടു വേഗം വരിക എന്നാണ് അതിന്റെ അര്‍ത്ഥം. ഇവിടെ ഇതിന് പറയുന്നത് ഡാസ്‌വിഡാനിയ.
അതുകൊണ്ട് ഞാന്‍ എല്ലാവരോടും പറയുന്നു-അവാജോ, ഡാസ്‌വിഡാനിയ.
നിങ്ങള്‍ക്ക് വളരെയധികം നന്ദി. സ്പാസിബോ ബോള്‍ഷോയി!
Honoured to be addressing the Eastern Economic Forum, says PM @narendramodi. pic.twitter.com/45aNYb3LsU
— PMO India (@PMOIndia) September 5, 2019
Was in St. Petersburg two years ago and here I am today in Vladivostok. In a way, it’s been a trans-Siberian journey for me as well. pic.twitter.com/rYXzFzOCgL
— PMO India (@PMOIndia) September 5, 2019
PM @narendramodi pays tributes to the hard work and courage of those living in Russia’s Far East. pic.twitter.com/nQhAeR1o3p
— PMO India (@PMOIndia) September 5, 2019
Got a glimpse of the culture of Russia’s Far East last evening, says PM @narendramodi at the Eastern Economic Forum. pic.twitter.com/BxMRWC3Wnp
— PMO India (@PMOIndia) September 5, 2019
India and Russia’s Far East have enjoyed close ties for ages. pic.twitter.com/wfM3IKyUCX
— PMO India (@PMOIndia) September 5, 2019
At the Eastern Economic Forum, PM @narendramodi appreciates the vision of President Putin for the welfare for Russia’s Far East. pic.twitter.com/tNMOMpmxpc
— PMO India (@PMOIndia) September 5, 2019
PM @narendramodi emphasises on India’s commitment to become a five trillion dollar economy. pic.twitter.com/wCCtVT9Tyd
— PMO India (@PMOIndia) September 5, 2019
India is a proud and active participant in the various activities of the Eastern Economic Forum. Participation has come from top levels of government and industry. pic.twitter.com/svMGc9qf15
— PMO India (@PMOIndia) September 5, 2019
A landmark announcement made by PM @narendramodi that will further India’s cooperation with regions of friendly nations. pic.twitter.com/1hfxCvwQoV
— PMO India (@PMOIndia) September 5, 2019
At the core of Indian culture is to live in harmony with nature. pic.twitter.com/X4ig5bgsmH
— PMO India (@PMOIndia) September 5, 2019
India is proud of the achievements of the Indian diaspora. I am sure here in the Russian Far East too the Indian diaspora will make an active contribution towards the region’s progress. pic.twitter.com/8b3T29EKJX
— PMO India (@PMOIndia) September 5, 2019
India and Russia friendship isn’t restricted to governmental interactions in capital cities. This is about people and close business relations. pic.twitter.com/CLC56SbuX3
— PMO India (@PMOIndia) September 5, 2019
India and Russia friendship isn’t restricted to governmental interactions in capital cities. This is about people and close business relations. pic.twitter.com/CLC56SbuX3
— PMO India (@PMOIndia) September 5, 2019
Let us deepen the bond between India and Russia even further, says PM @narendramodi. pic.twitter.com/3kRC0D7Sw6
— PMO India (@PMOIndia) September 5, 2019
In Russia, I have always experienced warm hospitality and friendship.
— PMO India (@PMOIndia) September 5, 2019
Whenever President Putin and me meet, we do so in a very informal atmosphere. Our discussions are also extensive. pic.twitter.com/IBNkHJzrPo
India and Russia friendship isn’t restricted to governmental interactions in capital cities. This is about people and close business relations. pic.twitter.com/jetGLoiomX
— PMO India (@PMOIndia) September 5, 2019