ന്യൂഡെല്‍ഹിയില്‍ നെറ്റ്‌വര്‍ക്ക്- 18 റൈസിങ് ഇന്ത്യ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.

യുദ്ധ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ച് അല്‍പസമയത്തിനകം റൈസിങ് ഇന്ത്യ (ഇന്ത്യ ഉയരുന്നു) എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രസംഗിക്കാന്‍ അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. രാഷ്ട്രീയത്തിനതീതമായി രാഷ്ട്രത്തിന്റെ മുന്‍ഗണനകള്‍ നിര്‍വചിക്കല്‍ എന്ന പ്രമേയം വളരെ പ്രധാനപ്പെട്ടതാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ താല്‍പര്യത്തിനു മുന്‍ഗണന നല്‍കിയാല്‍ എത്രത്തോളം നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നു തെളിയിക്കാന്‍ ഭൂതവും വര്‍ത്തമാനവും താരതമ്യം ചെയ്യുകവഴി താന്‍ വിഷയത്തെ സമീപിക്കാമെന്ന് അദ്ദേഹം ആമുഖമായി പറഞ്ഞു.

2014നു മുന്‍പ് പണപ്പെരുപ്പവും ആദായനികുതി നിരക്കും ഉയര്‍ന്നുനില്‍ക്കാനും മൊത്തം ആഭ്യന്തര ഉല്‍പാദനം കുറഞ്ഞുനില്‍ക്കാനും ഇടയാക്കിയതെന്ത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഇപ്പോല്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം ഏഴു മുതല്‍ എട്ടു വരെ ശതമാനമെന്ന നിരക്കിലേക്ക് ഉയര്‍ന്നുവെന്നും പണപ്പെരുപ്പവും ധനക്കമ്മിയും താഴ്ന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആദായനികുതി നിരക്കു താഴ്ത്തി ജനങ്ങള്‍ക്ക് ആശ്വാസമേകിയെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചു പരാമര്‍ശിക്കവേ, 21ാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടായി ഒരുകാലത്തു വിശദീകരിക്കപ്പെട്ടിരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. പക്ഷേ, 2013 ആകുമ്പോഴേക്കും ഇന്ത്യയുടേത് ആഗോളതലത്തിലുള്ള ‘ഫ്രജൈല്‍ ഇക്കണോമി’കളില്‍ ഒന്നായിത്തീരുന്ന സാഹചര്യമാണ് ഉണ്ടായത്. ഇപ്പോള്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന പട്ടികയില്‍ രാജ്യത്തിന്റെ സ്ഥാനം 2011ല്‍ 132 ആയിരുന്നത് 2014ല്‍ 142 ആയി താഴ്ന്നു. എന്നാല്‍, ഇപ്പോള്‍ നമ്മുടെ സ്ഥാനം 77 ആണ്.

ബിസിനസ് ചെയ്യുന്നത് എളുപ്പമായ രാഷ്ട്രങ്ങളുടെ പട്ടികയിലെ സ്ഥാനം കീഴോട്ടുപോകാനുള്ള ഒരു കാരണം അഴിമതിയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. അഴിമതി സംബന്ധിച്ച കല്‍ക്കരി, സി.ഡബ്ല്യു.ജി., സ്‌പെക്ട്രം തുടങ്ങിയ അക്കാലത്തെ പ്രധാന വാര്‍ത്തകള്‍ അദ്ദേഹം ഓര്‍മയില്‍പ്പെടുത്തി.

34 കോടി ബാങ്ക് അക്കൗണ്ടുകളുമായി എങ്ങനെയാണ് ജന്‍ ധന്‍ യോജന പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഈ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുകളുമായും മൊബൈല്‍ ഫോണ്‍ നമ്പറുകളുമായും ബന്ധപ്പടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഏതാണ്ട് 425 ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ ഈ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുണഭോക്താക്കള്‍ക്ക് ആറു ലക്ഷം കോടി രൂപ നേരിട്ടു കൈമാറിയതായി അദ്ദേഹം വെളിപ്പെടുത്തി. എട്ടു കോടി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കാനും അതുവഴി 1.1 ലക്ഷം കോടി രൂപ ലാഭിക്കാനും സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പണം കൈമാറുന്നതു നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കായതിനാല്‍ ചോര്‍ച്ച സംഭവിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്, അവര്‍ തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ 2015ലെ സോഷ്യോ-ഇക്കണോമിക് സര്‍വേയുടെ അടിസ്ഥാനത്തിലാണു താനും. 12 കോടിയോളം കര്‍ഷകര്‍ക്ക് ആനുകൂല്യം നേിട്ടു വിതരണം ചെയ്യുന്ന പിഎം കിസാന്‍ സമ്മാന്‍ നിധിയിലും ചോര്‍ച്ച സംഭവിക്കാനിടയില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബന്‍സഗര്‍ അണക്കെട്ട്, ഝാര്‍ഖണ്ഡിലെ മണ്ടല്‍ അണക്കെട്ട് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ദശാബ്ദങ്ങള്‍ വൈകിയതിനാല്‍ നിര്‍മാണച്ചെലവ് എത്രയോ വര്‍ധിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധനായ നികുതിദായകനാണ് ഈ ദുര്‍വ്യയമൊക്കെ വഹിക്കേണ്ടിവരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി പദ്ധതിയിലൂടെ 12 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ പുരോഗതി താന്‍ നേരിട്ടു വിലയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഏറെ പദ്ധതികളും വടക്കുകിഴക്കന്‍ ഇന്ത്യയിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ഇന്ത്യക്കു ഗവണ്‍മെന്റ് മുന്‍ഗണന കല്‍പിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

തൊഴില്‍രംഗത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്ത്യയുടേതാണ് ഇപ്പോള്‍ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്നും പ്രത്യക്ഷ വിദേശ നിക്ഷേപം ഏറ്റവും ഉയര്‍ന്നിരിക്കുകയാണെന്നും ദാരിദ്ര്യം വളരെയധികം കുറഞ്ഞുവരികയാണെന്നും അടിസ്ഥാന സൗകര്യ വികസനം അതിവേഗം മെച്ചപ്പെടുകയാണെന്നും വിനോദസഞ്ചാരം വികസിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിക്കാതെ ഇതൊന്നും സംഭവിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രഫഷണലുകളുടെ എണ്ണത്തിലും വില്‍ക്കപ്പെടുന്ന വാണിജ്യ വാഹനങ്ങളുടെ എണ്ണത്തിലും ഉണ്ടായിട്ടുള്ള വര്‍ധനയെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം 15 കോടിയിലേറെ സംരംഭകര്‍ക്കായി ഏഴു ലക്ഷം കോടി രൂപയിലേറെ വായ്പ നല്‍കിയതായി അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതും തൊഴിലസവരം സൃഷ്ടിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇ.പി.എഫ്.ഒ. വരിക്കാരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന വസ്തുതയും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.
നവ ഇന്ത്യ സൃഷ്ടിക്കുന്നതിലും സൃഷ്ടിപരമായ പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിലും മാധ്യമങ്ങളുടെ പങ്ക് പ്രധാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi Receives Kuwait's Highest Civilian Honour, His 20th International Award

Media Coverage

PM Modi Receives Kuwait's Highest Civilian Honour, His 20th International Award
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi remembers former PM Chaudhary Charan Singh on his birth anniversary
December 23, 2024

The Prime Minister, Shri Narendra Modi, remembered the former PM Chaudhary Charan Singh on his birthday anniversary today.

The Prime Minister posted on X:
"गरीबों और किसानों के सच्चे हितैषी पूर्व प्रधानमंत्री भारत रत्न चौधरी चरण सिंह जी को उनकी जयंती पर विनम्र श्रद्धांजलि। राष्ट्र के प्रति उनका समर्पण और सेवाभाव हर किसी को प्रेरित करता रहेगा।"