ന്യൂഡെല്‍ഹിയില്‍ നെറ്റ്‌വര്‍ക്ക്- 18 റൈസിങ് ഇന്ത്യ ഉച്ചകോടിയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്തു.
യുദ്ധ സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിച്ച് അല്‍പസമയത്തിനകം റൈസിങ് ഇന്ത്യ (ഇന്ത്യ ഉയരുന്നു) എന്ന ആശയത്തെ അടിസ്ഥാനമാക്കി പ്രസംഗിക്കാന്‍ അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. രാഷ്ട്രീയത്തിനതീതമായി രാഷ്ട്രത്തിന്റെ മുന്‍ഗണനകള്‍ നിര്‍വചിക്കല്‍ എന്ന പ്രമേയം വളരെ പ്രധാനപ്പെട്ടതാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ താല്‍പര്യത്തിനു മുന്‍ഗണന നല്‍കിയാല്‍ എത്രത്തോളം നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നു തെളിയിക്കാന്‍ ഭൂതവും വര്‍ത്തമാനവും താരതമ്യം ചെയ്യുകവഴി താന്‍ വിഷയത്തെ സമീപിക്കാമെന്ന് അദ്ദേഹം ആമുഖമായി പറഞ്ഞു.
2014നു മുന്‍പ് പണപ്പെരുപ്പവും ആദായനികുതി നിരക്കും ഉയര്‍ന്നുനില്‍ക്കാനും മൊത്തം ആഭ്യന്തര ഉല്‍പാദനം കുറഞ്ഞുനില്‍ക്കാനും ഇടയാക്കിയതെന്ത് എന്ന് അദ്ദേഹം വിശദീകരിച്ചു. ഇപ്പോല്‍ മൊത്തം ആഭ്യന്തര ഉല്‍പാദനം ഏഴു മുതല്‍ എട്ടു വരെ ശതമാനമെന്ന നിരക്കിലേക്ക് ഉയര്‍ന്നുവെന്നും പണപ്പെരുപ്പവും ധനക്കമ്മിയും താഴ്ന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആദായനികുതി നിരക്കു താഴ്ത്തി ജനങ്ങള്‍ക്ക് ആശ്വാസമേകിയെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തെക്കുറിച്ചു പരാമര്‍ശിക്കവേ, 21ാം നൂറ്റാണ്ട് ഇന്ത്യയുടെ നൂറ്റാണ്ടായി ഒരുകാലത്തു വിശദീകരിക്കപ്പെട്ടിരുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. പക്ഷേ, 2013 ആകുമ്പോഴേക്കും ഇന്ത്യയുടേത് ആഗോളതലത്തിലുള്ള ‘ഫ്രജൈല്‍ ഇക്കണോമി’കളില്‍ ഒന്നായിത്തീരുന്ന സാഹചര്യമാണ് ഉണ്ടായത്. ഇപ്പോള്‍ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്ന പട്ടികയില്‍ രാജ്യത്തിന്റെ സ്ഥാനം 2011ല്‍ 132 ആയിരുന്നത് 2014ല്‍ 142 ആയി താഴ്ന്നു. എന്നാല്‍, ഇപ്പോള്‍ നമ്മുടെ സ്ഥാനം 77 ആണ്.
ബിസിനസ് ചെയ്യുന്നത് എളുപ്പമായ രാഷ്ട്രങ്ങളുടെ പട്ടികയിലെ സ്ഥാനം കീഴോട്ടുപോകാനുള്ള ഒരു കാരണം അഴിമതിയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. അഴിമതി സംബന്ധിച്ച കല്‍ക്കരി, സി.ഡബ്ല്യു.ജി., സ്‌പെക്ട്രം തുടങ്ങിയ അക്കാലത്തെ പ്രധാന വാര്‍ത്തകള്‍ അദ്ദേഹം ഓര്‍മയില്‍പ്പെടുത്തി.
34 കോടി ബാങ്ക് അക്കൗണ്ടുകളുമായി എങ്ങനെയാണ് ജന്‍ ധന്‍ യോജന പദ്ധതി കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഈ അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുകളുമായും മൊബൈല്‍ ഫോണ്‍ നമ്പറുകളുമായും ബന്ധപ്പടുത്തിയതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ഏതാണ്ട് 425 ക്ഷേമ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ ഈ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നു പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗുണഭോക്താക്കള്‍ക്ക് ആറു ലക്ഷം കോടി രൂപ നേരിട്ടു കൈമാറിയതായി അദ്ദേഹം വെളിപ്പെടുത്തി. എട്ടു കോടി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കാനും അതുവഴി 1.1 ലക്ഷം കോടി രൂപ ലാഭിക്കാനും സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ പണം കൈമാറുന്നതു നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കായതിനാല്‍ ചോര്‍ച്ച സംഭവിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുണഭോക്താക്കള്‍ക്ക് ആധാര്‍ കാര്‍ഡുണ്ട്, അവര്‍ തെരഞ്ഞെടുക്കപ്പെട്ടതാകട്ടെ 2015ലെ സോഷ്യോ-ഇക്കണോമിക് സര്‍വേയുടെ അടിസ്ഥാനത്തിലാണു താനും. 12 കോടിയോളം കര്‍ഷകര്‍ക്ക് ആനുകൂല്യം നേിട്ടു വിതരണം ചെയ്യുന്ന പിഎം കിസാന്‍ സമ്മാന്‍ നിധിയിലും ചോര്‍ച്ച സംഭവിക്കാനിടയില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബന്‍സഗര്‍ അണക്കെട്ട്, ഝാര്‍ഖണ്ഡിലെ മണ്ടല്‍ അണക്കെട്ട് തുടങ്ങിയ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ ദശാബ്ദങ്ങള്‍ വൈകിയതിനാല്‍ നിര്‍മാണച്ചെലവ് എത്രയോ വര്‍ധിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. സത്യസന്ധനായ നികുതിദായകനാണ് ഈ ദുര്‍വ്യയമൊക്കെ വഹിക്കേണ്ടിവരുന്നതെന്നു പ്രധാനമന്ത്രി പറഞ്ഞു. പ്രഗതി പദ്ധതിയിലൂടെ 12 ലക്ഷം കോടി രൂപയുടെ പദ്ധതികളുടെ പുരോഗതി താന്‍ നേരിട്ടു വിലയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഏറെ പദ്ധതികളും വടക്കുകിഴക്കന്‍ ഇന്ത്യയിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കിഴക്കന്‍ ഇന്ത്യക്കു ഗവണ്‍മെന്റ് മുന്‍ഗണന കല്‍പിച്ചുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
തൊഴില്‍രംഗത്തെക്കുറിച്ചു പരാമര്‍ശിക്കവേ, ഇന്ത്യയുടേതാണ് ഇപ്പോള്‍ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്നും പ്രത്യക്ഷ വിദേശ നിക്ഷേപം ഏറ്റവും ഉയര്‍ന്നിരിക്കുകയാണെന്നും ദാരിദ്ര്യം വളരെയധികം കുറഞ്ഞുവരികയാണെന്നും അടിസ്ഥാന സൗകര്യ വികസനം അതിവേഗം മെച്ചപ്പെടുകയാണെന്നും വിനോദസഞ്ചാരം വികസിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. തൊഴിലവസരങ്ങള്‍ വര്‍ധിക്കാതെ ഇതൊന്നും സംഭവിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രഫഷണലുകളുടെ എണ്ണത്തിലും വില്‍ക്കപ്പെടുന്ന വാണിജ്യ വാഹനങ്ങളുടെ എണ്ണത്തിലും ഉണ്ടായിട്ടുള്ള വര്‍ധനയെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു. പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം 15 കോടിയിലേറെ സംരംഭകര്‍ക്കായി ഏഴു ലക്ഷം കോടി രൂപയിലേറെ വായ്പ നല്‍കിയതായി അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതും തൊഴിലസവരം സൃഷ്ടിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ഇ.പി.എഫ്.ഒ. വരിക്കാരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന വസ്തുതയും അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി.
നവ ഇന്ത്യ സൃഷ്ടിക്കുന്നതിലും സൃഷ്ടിപരമായ പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിലും മാധ്യമങ്ങളുടെ പങ്ക് പ്രധാനമാണെന്നു പ്രധാനമന്ത്രി പറഞ്ഞു.
अब जब मैं मीडिया के साथियों के बीच हूं तो इस चर्चा को आगे बढ़ाने के लिए आपका पसंदीदा तरीका ही अपनाउंगा।
— PMO India (@PMOIndia) February 25, 2019
यानि पहले क्या था और अब क्या है।
इसी से ये भी पता चलेगा कि राजनीति से अलग हटकर जब राष्ट्रनीति को प्राथमिकता दी जाती है,
तो किस तरह के परिणाम निकलते हैं: PM
2014 के पहले देश में स्थिति ये थी कि जो बढ़ना चाहिए था वो घट रहा था और जो घटना चाहिए था, वो बढ़ रहा था।
— PMO India (@PMOIndia) February 25, 2019
महंगाई का उदाहरण लीजिए।
पिछली सरकार में आप ने खूब रिपोर्ट किया था कि महंगाई दर 10% का आंकड़ा भी पार कर गई थी।
हमारी सरकार में महंगाई दर गिरकर 2-4% के आसपास रह गई है: PM
यही स्थिति इनकम टैक्स को लेकर थी।
— PMO India (@PMOIndia) February 25, 2019
मिडिल क्लास छूट के लिए निरंतर आवाज़ देता रहता था लेकिन राहत के नाम पर कुछ नहीं मिलता था।
हमारी सरकार ने 5 लाख तक की टैक्सेबल इनकम को ही टैक्स के दायरे से बाहर कर दिया है: PM
यही हाल भारत की Global Standing का रहा।
— PMO India (@PMOIndia) February 25, 2019
हम पढ़ते आए थे कि इक्कीसवीं सदी भारत की सदी है।
भारत को 2013 में दुनिया के ‘Fragile Five’ देशों में पहुंचा दिया गया।
आज सरकार के दृढ़ निश्चय और 125 करोड़ देशवासियों के परिश्रम के बल पर भारत
‘Fastest Growing Large Economy’ बन गया है: PM
हमारी सरकार के दौरान करीब-करीब 6 लाख करोड़ रुपए केंद्र सरकार ने सीधे लाभार्थियों के खाते में भेजे हैं।
— PMO India (@PMOIndia) February 25, 2019
और मुझे ये कहते हुए गर्व है कि पहले की तरह 100 में से सिर्फ 15 पैसे नहीं, बल्कि पूरे पैसे लाभार्थियों को मिल रहे हैं: PM
जनधन अकाउंट, आधार और मोबाइल को जोड़ने का नतीजा ये हुआ कि एक के बाद एक करके कागजों में दबे हुए फर्जी नाम सामने आने लगे।
— PMO India (@PMOIndia) February 25, 2019
आप सोचिए, अगर आपके ग्रुप में 50 लोग ऐसे हो जाएं जिनकी हर महीने सैलरी जा रही हो, लेकिन वो हकीकत में हो ही नहीं, तो क्या होगा: PM
पहले की सरकारों ने, देश में जो व्यवस्था बना रखी थी, उसमें एक-दो नहीं 8 करोड़ ऐसे फर्जी नाम थे,
— PMO India (@PMOIndia) February 25, 2019
जिनके नाम पर सरकारी लाभ ट्रांसफर किया जा रहा था।
साथियों, सरकार के इस प्रयास से एक लाख 10 हजार करोड़ रुपए से ज्यादा गलत हाथों में जाने से बच रहे हैं: PM
हमारी सरकार ने #PMKisan की शुरुआत की है।
— PMO India (@PMOIndia) February 25, 2019
12 करोड़ किसान परिवारों को उसकी जरूरत पूरा करने के लिए,
जैसे चारा खरीदने के लिए,
बीज खरीदने के लिए,
खाद खरीदने के लिए सरकार 75 हजार करोड़ रुपए,
सीधे किसानों के खाते में ट्रांसफर करने जा रही है। लीकेज संभव नहीं है: PM
अब सोचिए,
— PMO India (@PMOIndia) February 25, 2019
किसी को चारा घोटाला करना हो तो कैसे करेगा ?
क्योंकि अब तो सीधे मोबाइल पर मैसेज आता है,
कच्ची-पक्की पर्ची का तो सारा इंतजाम ही मोदी ने खत्म कर दिया है।
इसलिए ही तो मुझे पानी पी-पी कर गाली दी जाती है: PM
हमारे यहां किस तरह जनता के पैसे को जनता का न समझने की परंपरा अरसे तक हावी रही है,
— PMO India (@PMOIndia) February 25, 2019
आप भी जानते हैं।
अगर ऐसा न होता तो सैकड़ों योजनाएं दशकों तक अधूरी न रहतीं, अटकती-भटकती न रहतीं।
इसलिए ही हमारी सरकार, योजनाओं में देरी को आपराधिक लापरवाही से कम नहीं मानती: PM
जरा सोचिए भारत जब सबसे तेजी से बढ़ने वाली अर्थव्यवस्था बन गया है तो क्या ये संभव है कि बिना नौकरी को सृजित किए ये हो जाए ?
— PMO India (@PMOIndia) February 25, 2019
जब देश में एफडीआई All-Time High है तो क्या ये संभव है कि नौकरियां पैदा
नहीं हो रही हों?: PM
जब कई अंतर्राष्ट्रीय रिपोर्ट कह रही हैं कि भारत सबसे तेजी से गरीबी हटा रहा है तो क्या ये संभव है कि बिना नौकरी के लोग गरीबी से बाहर आ रहे हों?: PM
— PMO India (@PMOIndia) February 25, 2019
जब देश में पहले की तुलना में कई गुना रफ्तार से सड़क बनाने का काम चल रहा है,
— PMO India (@PMOIndia) February 25, 2019
रेल मार्गों के विस्तार का काम हो रहा है।
गरीबों के लिए लाखों मकान बनाने से लेकर नए पुल, नए बांध, नए हवाई अड्डे रिकॉर्ड कार्य हो रहा है।
तो क्या ये संभव है कि रोजगार पैदा नहीं हुए हों?: PM
बीते 4 वर्षों में विदेशी पर्यटकों की संख्या में क़रीब 45% की वृद्धि हुई है।
— PMO India (@PMOIndia) February 25, 2019
पर्यटन से होने वाली विदेशी मुद्रा की कमाई भी बीते 4 वर्षों में 50% बढ़ गई है।
भारत के एविएशन सेक्टर में भी ऐतिहासिक बढ़ोतरी हुई है।
क्या इन सबसे रोजगार के अवसर सृजित नहीं हुए हैं?: PM