പരീക്ഷാ പേ ചര്‍ച്ച 2.0ന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് ന്യൂ ഡല്‍ഹിയിലെ താല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ വിദ്യാര്‍ത്ഥികള്‍, അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരുമായി സംവദിച്ചു. തൊണ്ണൂറു മിനിട്ട് നീണ്ടുനിന്ന ആശയവിനിമയത്തിനിടെ വിദ്യാര്‍ത്ഥികളും, അദ്ധ്യാപകരും, രക്ഷിതാക്കളും നര്‍മ്മവും വാക്ചാതുര്യവും നിറഞ്ഞ പ്രധാനമന്ത്രിയുടെ നീരീക്ഷണങ്ങളില്‍ സ്വാസ്ഥ്യത്തോടെ ചിരിക്കുകയും, തുടരരെത്തുടരെ കൈയ്യടിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു.

 

ഇക്കൊല്ലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിദേശത്തുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഈ പരിപാടിയില്‍ പങ്കെടുത്തു.

സംവാദത്തിന് തുടക്കം കുറിച്ച് കൊണ്ട് പരീക്ഷാ പേ ചര്‍ച്ച ടൗണ്‍ഹാള്‍ ഒരു കൊച്ചു ഇന്ത്യയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയുടെ ഭാവിയുടെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു. രക്ഷകര്‍ത്താക്കളും അദ്ധ്യാപകരം ഈ പരിപാടിയുടെ ഭാഗമായതില്‍ അദ്ദേഹം സന്തുഷ്ടി പ്രകടിപ്പിക്കുകയും ചെയ്തു.

തങ്ങളുടെ കുട്ടികളുടെ പരീക്ഷയെ കുറിച്ചോര്‍ത്ത് ആധി കയറുന്ന, അയാഥാര്‍ത്ഥ്യമായ പ്രതീക്ഷകള്‍ വച്ച് പുലര്‍ത്തുന്ന രക്ഷിതാക്കളോട് അദ്ധ്യാപകര്‍ എന്താണ് പറയേണ്ടതെന്ന് ഒരു അദ്ധ്യാപകന്‍ പ്രധാനമന്ത്രിയോട് ചോദിച്ചു. യു.പി.എസ്.സി പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന ഒരു വിദ്യാര്‍ത്ഥിയും ഇതേ ചോദ്യം ചോദിച്ചു. പരീക്ഷ ഒട്ടും ബാധിക്കാതിരിക്കണമെന്ന് താന്‍ പറയില്ലെങ്കിലും പരീക്ഷയുടെ സന്ദര്‍ഭത്തിന്റെ പ്രാധാന്യം മനസിലാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു പരീക്ഷ ജീവിതത്തിന്റെ പരീക്ഷയോ അല്ലെങ്കില്‍, പത്ത്, പന്ത്രണ്ട് ക്ലാസുകളലേതുപോലെ പ്രത്യേക ഗ്രേഡിനുള്ളതാണോയെന്ന് അദ്ദേഹം സദസിനോട് ചോദിച്ചു. ഈ സന്ദര്‍ഭം മനസിലാക്കികഴിഞ്ഞാല്‍ സമ്മര്‍ദ്ദം കുറയും.

 

തങ്ങളുടെ പൂര്‍ത്തിയാകാതെ പോയ സ്വപ്‌നങ്ങള്‍ തങ്ങളുടെ മക്കള്‍ പൂര്‍ത്തീകരിക്കണമെന്ന് രക്ഷിതാക്കള്‍ പ്രതീക്ഷിക്കരുതെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും അവരുടേതായ ശേഷികളും കഴിവുകളുമുണ്ടാകും, ഓരോ കുട്ടിയുടെയും ഈ ഗുണപരമായ കഴിവുകള്‍ മനസിലാക്കുകയെന്നതാണ് പ്രധാനം, അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രതീക്ഷകള്‍ അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിരാശയുടെയും, സന്തോഷമില്ലായ്മയുടെയും ഒരു അന്തരീക്ഷത്തില്‍ നമുക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു.

രക്ഷകര്‍ക്കാക്കളുടെ സമ്മര്‍ദ്ദം, രക്ഷിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദം എന്നിവ സംബന്ധിച്ച ഒരുകൂട്ടം ചോദ്യങ്ങള്‍ക്ക്, ഒരു കുട്ടിയുടെ പ്രകടനം രക്ഷിതാക്കളെ അറിയാനുള്ള രേഖയായി കാണരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതാണ് ലക്ഷ്യമെങ്കില്‍ പ്രതീക്ഷകള്‍ യാഥാര്‍ത്ഥ്യബോധമില്ലാത്തവയാകും. മോദി പ്രധാനമന്ത്രിയെന്ന നിലയില്‍ പ്രതീക്ഷകള്‍ ഉയര്‍ത്തിയെന്ന വീക്ഷണം ചിലയാളുകള്‍ക്കുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. 1.25 ബില്യണ്‍ ജനങ്ങള്‍ക്ക് 1.25 ബില്യണ്‍ അഭിലാഷങ്ങള്‍ ഉണ്ടാകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ അഭിലാഷങ്ങളും ഉയര്‍ത്തിക്കാട്ടണം എന്നിട്ട് നാം സംയുക്തമായി നമ്മുടെ കഴിവുകള്‍ ആ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാനായി വിനിയോഗിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

തന്റെ മകന്‍ പഠിക്കാന്‍ മിടുക്കനായിരുന്നെങ്കിലും ഓണ്‍ലൈന്‍ ഗെയിമുകളില്‍പ്പെട്ട് ഇപ്പോള്‍ പതറിപ്പൊയെന്നുള്ള തന്റെ ആശങ്ക ഒരു രക്ഷകര്‍ത്താവ് പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയുമായി കുട്ടികളെ ഇടപഴകാന്‍ അനുവദിക്കുന്നത് കുട്ടികള്‍ക്ക് മോശമാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ സാങ്കേതികവിദ്യ ലഭ്യമാകുന്നത് നല്ലതാണെന്ന് താന്‍ വിശ്വസിക്കുന്നു. എന്നാല്‍ സാങ്കേതികവിദ്യ മനസിന്റെ വികാസത്തിലേക്ക് നയിക്കുന്നതാകണം. അതിന്റെ അര്‍ത്ഥം നൂതനാശയമായിരിക്കണം. പ്ലേസ്റ്റേഷനുകള്‍ നല്ലതാണ്, എന്നാല്‍ കളിസ്ഥലങ്ങളെ മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

സമയപരിപാലനവും തളര്‍ച്ചയും സംബന്ധിച്ച ചോദ്യത്തിന് 1.25 ബില്യണ്‍ ഇന്ത്യക്കാരെല്ലാവരും തന്റെ കുടുംബമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരാള്‍ തന്റെ കുടുംബത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും ചെയ്യുകയാണെങ്കില്‍ എങ്ങനെ അദ്ദേഹത്തിന് ക്ഷീണിതനാണെന്ന് തോന്നും? അദ്ദേഹം ചോദിച്ചു. ഓരോ പുതിയ ദിവസവും താന്‍ പുതിയ ഊര്‍ജ്ജത്തോടെയാണ് തന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

 

പഠനം എങ്ങനെ കൂടുതല്‍ രസകരമാക്കാമെന്നും പരീക്ഷകള്‍ എങ്ങനെ ഒരാളുടെ വ്യക്തിത്വം മികച്ചതാക്കാനും ഉപയോഗിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയോട് ചോദിച്ചു. പരീക്ഷകളും ടെസ്റ്റുകളും ശരിയായ ഊര്‍ജ്ജത്തോടെ എടുക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷകള്‍ ഒരാളെ കുടുതല്‍ ശക്തമാക്കും അതുകൊണ്ട് അതിനെ ആരൂം വെറുപ്പോടെ കാണരുത്.

വിഷയങ്ങളിലും തൊഴില്‍തെരഞ്ഞെടുക്കുന്നതിലും വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുടെ ഉപദേശം ആരാഞ്ഞു. ഓരോ വിദ്യാര്‍ത്ഥിക്കും വ്യത്യസ്തമായ കരുത്തുകളാണുള്ളത്. അപ്പോള്‍ എല്ലാ കുട്ടികളും എങ്ങനെ കണക്കിലും സയന്‍സിലും മികച്ചവരാകണമെന്ന് പ്രതീക്ഷിക്കാനാകും. ചിന്തയിലെയും ദൃഢനിശ്ചയത്തിലേയും വ്യക്തത അനിവാര്യമാണെന്ന് അതിനോടുള്ള പ്രതികരണമായി പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രവും കണക്കും അനിവാര്യമാണ്, എന്നാല്‍ പര്യവേഷണം ചെയ്യപ്പെടേണ്ട മറ്റ് വിഷയങ്ങളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് വിവിധ മേഖലകളില്‍ അവസരമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പരീക്ഷയും, തൊഴിലും എന്നീ വിഷയം വന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ടൗണ്‍ഹാള്‍ സംവാദത്തെ സ്മരിച്ചുകൊണ്ട് തന്റെ രക്ഷിതാക്കള്‍ കൂടുതല്‍ ആയാസരഹിതരായത് ഒരു വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടി. കുട്ടികളുടെ ജീവിതത്തില്‍ രക്ഷിതാക്കളുടെ ഗുണപരമായ നിലപാടുകള്‍ക്ക് വലിയ സംഭാവനചെയ്യാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടതിനെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചു. മറ്റുള്ളവരുമായല്ല, തന്റെ തന്നെ റെക്കാര്‍ഡുകളോടാണ് മത്സരിക്കേണ്ടതെന്ന് അതിന് അദ്ദേഹം മറുപടി നല്‍കി. ഒരാള്‍ തന്റെ സ്വന്തം ഭൂതകാല റെക്കാര്‍ഡുകളുമായി മത്സരിക്കുമ്പോള്‍ നിഷേധാത്മകതയേയും അശുഭപ്രതീക്ഷയേയും പരാജയപ്പെടുത്താനാകും.

വിദ്യാഭ്യാസ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിന്റെയും പരീക്ഷകളെ വെറും പഠനം മാത്രമായി കുറച്ചുകാട്ടാതെ വിദ്യാര്‍ത്ഥികള്‍ എന്താണ് പഠിച്ചതെന്ന് പ്രകടിപ്പിക്കേണ്ടതായി മാറ്റേണ്ടതിനെയും കുറിച്ച് വിദ്യാര്‍ത്ഥികള്‍ സൂചിപ്പിച്ചു.

നമ്മുടെ പഠനം പരീക്ഷകളില്‍ മാത്രമായി ഒതുക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി ഇതിന് മറുപടിയായി പറഞ്ഞു. നമ്മുടെ വിദ്യാഭ്യാസം നമ്മെ വിവിധ വെല്ലുവിളികള്‍ നേരിടുന്നതിന് സജ്ജമാക്കുന്നതുമാകണമെന്നും അദ്ദേഹം പറഞ്ഞു.

 

വിഷാദത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, നമ്മുടേതുപോലെ ഒരു രാജ്യത്ത് ഈ വിഷയം വല്ലാതെ വിഷമിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ നേരിടുന്നതിനുള്ള സംവിധാനം ഇന്ത്യന്‍ സംസ്‌ക്കാരത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷാദത്തേയും മാനസികാരോഗ്യത്തിന്റെയും കാര്യങ്ങളെക്കുറിച്ച് നാം എത്രത്തോളം തുറന്ന് സംസാരിക്കുമോ അത്രയും മെച്ചമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു വ്യക്തിക്ക് പെട്ടെന്ന് വിഷാദം പിടിപെടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വ്യക്തി വിഷാദത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകള്‍ കാണിക്കും. ഈ സൂചനകളെ അവഗണിക്കുന്നത് നല്ല ആശയമായിരിക്കില്ല. അതിന് പകരം നാം അതിനെക്കുറിച്ച് സംസാരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൗണ്‍സിലിംഗ് സഹായകരമായിരിക്കും, എന്തെന്നാല്‍ അത് ഒരാള്‍ക്ക് അവരുടെ പ്രശ്‌നത്തെക്കുറിച്ച് സംസാരിക്കുന്നതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi