പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 മെയ് 20 ന് ഹിരോഷിമയിൽ നടക്കുന്ന ജി-7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
ഈ വർഷം മാർച്ചിൽ പ്രധാനമന്ത്രി കിഷിദയുടെ ഇന്ത്യാ സന്ദർശനത്തെത്തുടർന്ന് 2023-ലെ അവരുടെ രണ്ടാമത്തെ കൂടിക്കാഴ്ചയായിരുന്നു ഇത്.
2023 മാർച്ചിൽ പ്രധാനമന്ത്രി മോദി സമ്മാനിച്ച ബോധി തൈ ഹിരോഷിമയിൽ നട്ടുപിടിപ്പിച്ചതിന് പ്രധാനമന്ത്രി കിഷിദയ്ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.
ഇന്ത്യൻ പാർലമെന്റ് എല്ലാ വർഷവും ഹിരോഷിമ ദിനം അനുസ്മരിക്കുന്ന കാര്യം അനുസ്മരിച്ച പ്രധാനമന്ത്രി, ജാപ്പനീസ് നയതന്ത്രജ്ഞർ ഈ അവസരത്തിൽ സദാ സന്നിഹിതരായിരുന്നുവെന്നും ചൂണ്ടിക്കാട്ടി.
അതത് ജി-20, ജി-7 പ്രസിഡൻസികളുടെ ശ്രമങ്ങളെ സമന്വയിപ്പിക്കുന്നതിനുള്ള വഴികൾ നേതാക്കൾ ചർച്ച ചെയ്തു. ഗ്ലോബൽ സൗത്തിന്റെ ആശങ്കകളും മുൻഗണനകളും ഉയർത്തിക്കാട്ടേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
സമകാലിക പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഇന്തോ-പസഫിക്കിലെ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.
ഉഭയകക്ഷി പ്രത്യേക തന്ത്രപരവും ആഗോളവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് നേതാക്കൾ സമ്മതിച്ചു. വിദ്യാഭ്യാസം, നൈപുണ്യ വികസനം, വിനോദസഞ്ചാരം, പരിസ്ഥിതിക്കുള്ള ജീവിതശൈലി (ലൈഫ്), ഗ്രീൻ ഹൈഡ്രജൻ, ഉയർന്ന സാങ്കേതികവിദ്യ, സെമി കണ്ടക്ടറുകൾ , ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ മേഖലകൾക്ക് ചർച്ചകൾ ഊന്നൽ നൽകി. ഭീകരതയ്‌ക്കെതിരെ പോരാടുന്നതും ഐക്യരാഷ്ട്രസഭയുടെ പരിഷ്‌കരണവും ചർച്ച ചെയ്തു.
Had an excellent meeting with PM @kishida230 this morning. We reviewed the full range of India-Japan relations and also discussed the focus areas of India’s G-20 Presidency and Japan’s G-7 Presidency towards making our planet better. pic.twitter.com/2vFF2WQst5
— Narendra Modi (@narendramodi) May 20, 2023
本日朝、岸田首相と会談を行い素晴らしい結果を得ました。会談では、これまでの印日関係を振り返り、よりよい地球環境の構築に向け、G20議長国、G7議長国として注力すべき分野について協議を行いました。@kishida230 pic.twitter.com/c5doYimw9T
— Narendra Modi (@narendramodi) May 20, 2023