എന്റെ സഹ പൗരന്മാരേ,
ഏതാനും മണിക്കൂറുകൾക്കകം നാം 2017ലേക്കു കടക്കും. ലോകത്തോടൊപ്പം 125 കോടി ഇന്ത്യക്കാരും പുതിയ പ്രതീക്ഷയോടും പുതിയ ഊർജത്തോടും പുതിയ സ്വപ്നങ്ങളോടുംകൂടി നവവത്സരത്തെ സ്വാഗതം ചെയ്യും.
ദീപാവലി മുതൽ നമ്മുടെ രാഷ്ട്രം ചരിത്രപരമായ ശുദ്ധീകരണത്തിനു സാക്ഷ്യം വഹിച്ചുവരികയാണ്. വരുംവർഷങ്ങളിലെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ 125 കോടി ഇന്ത്യക്കാർ പ്രകടിപ്പിച്ച ക്ഷമയും അച്ചടക്കവും നിശ്ചയദാർഢ്യവും നിർണായക പങ്കു വഹിക്കും.
ദൈവത്തിന്റെ സൃഷ്ടികളിൽ അടിസ്ഥാനപരമായ നന്മയുള്ളതു മനുഷ്യനാണ്.
എന്നാൽ, കാലം കടന്നുപോയപ്പോൾ തിൻമ കടന്നുകൂടി. ചുറ്റുമുള്ള ഇത്തരം വീർപ്പുമുട്ടിക്കുന്ന സാഹചര്യത്തിൽനിന്നു രക്ഷപ്പെടാനായി ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഇന്ത്യയുടെ സാമൂഹിക ഘടനയിൽ അഴിമതിയും കള്ളപ്പണവും വ്യാജ കറൻസികളും വ്യാപകമായതോടെ സത്യസന്ധർ പോലും പിടിക്കപ്പെടുന്ന സ്ഥിതിയുണ്ടായി.
സാഹചര്യങ്ങളുടെ സമ്മർദം നിമിത്തം ഉള്ളിലുള്ള നന്മയെ കൈവിടാൻ ജനങ്ങൾ നിർബന്ധിതരാകുന്നു. സമൂഹത്തിലെ കൊള്ളരുതായ്മകളും അഴിമതിയും അറിഞ്ഞോ അറിയാതെയോ, ബോധപൂർവമോ അല്ലാതെയോ, നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിത്തീർന്നതായി തോന്നുന്നു. ഈ ശ്വാസംമുട്ടലിൽനിന്നു രക്ഷ നേടാൻ കോടിക്കണക്കിന് ഇന്ത്യക്കാർ ആഗ്രഹിക്കുന്നതായാണു ദീപാവലിക്കു ശേഷമുള്ള സംഭവവികാസങ്ങൾ തെളിയിക്കുന്നത്.
1962 ലും 1965 ലും 1971 ലും പിന്നീട് കാർഗിലിലും വൈദേശിക ആക്രമണം ഉണ്ടായപ്പോൾ നമ്മുടെ പൗരന്മാരുടെ ഉൾക്കരുത്തു നാം കണ്ടതാണ്. ബാഹ്യഭീഷണികൾ ഉണ്ടാകുമ്പോൾ പ്രകടമാകുന്ന യോജിപ്പും ദേശസ്‌നേഹവും മനസ്സിലാക്കാൻ സാധിക്കും. എന്നാൽ, ആന്തരികമായ ദൂഷ്യങ്ങൾക്കെതിരെ പൊരുതാനായി കോടിക്കണക്കിന് ഇന്ത്യക്കാർ യോജിച്ചുനിൽക്കുന്നതു സമാനതകളില്ലാത്ത അനുഭവമാണ്.
നിശ്ചയദാർഢ്യത്തോടും അളവില്ലാത്ത ക്ഷമയോടുംകൂടി, വിഷമതകളെ പുഞ്ചിരിച്ചുകൊണ്ടു നേരിടാനും ത്യാഗമെന്ന ആശയത്തെ തന്നെ പുനർനിർവചിക്കാനും ഇന്ത്യക്കാർ തയ്യാറായി. നാം ഈ ആദർശങ്ങൾ പിൻതുടരുന്നവരാണ്. സത്യത്തിനും നന്മയ്ക്കും കൽപിക്കുന്ന പ്രാമുഖ്യം എത്രത്തോളമാണെന്ന് 125 കോടി ഇന്ത്യക്കാരും വെളിപ്പെടുത്തി. ഇതു കാലം രേഖപ്പെടുത്തിയിരിക്കുന്നു.
ജനശക്തിയുടെയും അങ്ങേയറ്റത്തെ അച്ചടക്കത്തിന്റെയും തെറ്റായ പ്രചരണങ്ങളെ മറികടന്നു സത്യത്തെ തിരിച്ചറിയാനുള്ള ശേഷിയുടെയും കരുത്ത് ഇന്ത്യക്കാർ തെളിയിച്ചിരിക്കുന്നു. ആത്മാർഥമായ സത്യസന്ധതയ്ക്ക് സത്യസന്ധതയില്ലായ്മയെ കീഴ്‌പ്പെടുത്താൻ സാധിക്കുമെന്ന് അവർ തെളിയിച്ചു.
ദാരിദ്ര്യത്താൽ വലയുന്ന ജനങ്ങൾ പോലും തിളക്കമാർന്ന ഇന്ത്യയുടെ സൃഷ്ടിക്കായി എന്തുമാത്രം പ്രവർത്തിക്കാൻ തയ്യാറാണെന്ന് അവർ വെളിപ്പെടുത്തി. ഉറച്ച നിലപാടിലൂടെയും വിയർപ്പിലൂടെയും അധ്വാനത്തിലൂടെയും ഒരു രാഷ്ട്രത്തിന്റെ ശോഭനമായ ഭാവിക്കായി പൗരന്മാർ ചെയ്യാൻ തയ്യാറാകുന്ന ത്യാഗത്തിന്റെ ഉദാഹരണം ലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാൻ അവർക്കു സാധിക്കുകയും ചെയ്തു.
പൊതുവേ, ജനകീയ മുന്നേറ്റങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങൾ ഒരുപക്ഷത്തും ഗവൺമെന്റ് മറുപക്ഷത്തും നിലകൊള്ളുന്ന സാഹചര്യമാണ് ഉണ്ടാകാറുള്ളത്.
എന്നാൽ, തിന്മയ്‌ക്കെതിരെയുള്ള ഈ പോരാട്ടത്തിൽ ജനങ്ങളും ഗവൺമെന്റും ഒരേ പക്ഷത്താണെന്നതു ചരിത്രപരമായ വസ്തുതയാണ്. ഈ നാളുകളിൽ സ്വന്തം പണം കയ്യിൽ കിട്ടാനായി വരി നിൽക്കേണ്ടിവന്നുവെന്നും ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നുവെന്നും ഗവൺമെന്റ് തിരിച്ചറിയുന്നുണ്ട്. ബുദ്ധിമുട്ടുകൾ സംബന്ധിച്ച് ഏറെപ്പേരുടെ കത്തുകൾ എനിക്കു ലഭിച്ചിരുന്നു. അവർ ദുഃഖവും വിഷമവും പങ്കുവെക്കുന്നതിനൊപ്പം പിന്തുണ ആവർത്തിക്കുകയും ചെയ്തു. സ്വന്തക്കാരനോടെന്ന നിലയിലാണു നിങ്ങൾ എന്നോടു സംവദിച്ചത്. അഴിമതിക്കും കള്ളപ്പണത്തിനും എതിരായുള്ള ഈ യുദ്ധത്തിൽ ഞങ്ങൾക്കൊപ്പം തോളോടുതോൾ ചേർന്നു നിൽക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു വ്യക്തമാണ്. ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹമാണ്.
പുതുവർഷത്തിൽ ബാങ്കിങ് സംവിധാനം എത്രയും വേഗത്തിൽ സാധാരണ നിലയിലാക്കാനാണ് എന്റെ ശ്രമം. ഇതിനു പ്രാധാന്യം നൽകാൻ ബന്ധപ്പെട്ട ഗവൺമെന്റ് ഉദ്യോഗസ്ഥർക്കെല്ലാം നിർദേശം നൽകിയിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന് അവരോടു പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഇന്ത്യയിൽ ഇപ്പോൾ നടപ്പാക്കപ്പെട്ട കാര്യം ലോകത്തെവിടെയും ഇതിനു മുമ്പ് നടപ്പാക്കപ്പെട്ടിട്ടില്ല. നമ്മുടേതിനു സമാനമായ രാഷ്ട്രങ്ങൾക്കു നമുക്കുള്ളിടത്തോളം രൂപാനോട്ടുകൾ ഇല്ല. കഴിഞ്ഞ പത്തോ പന്ത്രണ്ടോ വർഷങ്ങളായി അഞ്ഞൂറ്, ആയിരം രൂപ നോട്ടുകൾ നിയമവിധേയമായ ഇടപാടുകളേക്കാൾ സമാന്തര സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിക്കപ്പെട്ടിട്ടുള്ളത്. പണം അധികമായതോടെ പണപ്പെരുപ്പവും കരിഞ്ചന്തയും വ്യാപിച്ചു. ദരിദ്രർക്ക് അർഹതപ്പെട്ടതു നിഷേധിക്കുന്ന സാഹചര്യമാണ് അത്. പണം കുറയുന്നതു ബുദ്ധിമുട്ട് സൃഷ്ടിക്കും; പക്ഷേ, അതിലേറെ ബുദ്ധിമുട്ടാണു പണം കൂടുമ്പോൾ ഉണ്ടാവുക. സന്തുലിതാവസ്ഥ സൃഷ്ടിക്കുകയാണു നമ്മുടെ ലക്ഷ്യം. പണം വ്യവസ്ഥാപിത സമ്പദ്‌വ്യവസ്ഥയ്ക്കു പുറത്തു നിലകൊള്ളുന്നതു പ്രശ്‌നം സൃഷ്ടിക്കുമെന്നു സാമ്പത്തിക വിദഗ്ധർ സമ്മതിക്കും. എന്നാൽ, പണം മുഖ്യധാരയിലെത്തുന്നതോടെ വികസനത്തിനുള്ള അവസരം സൃഷ്ടിക്കപ്പെടും.
ഇന്ത്യയുടെ മഹാൻമാരായ പുത്രൻമാരായ ജയപ്രകാശ് നാരായണനെയും ലാൽ ബഹദൂർ ശാസ്ത്രിയെയും റാം മനോഹർ ലോഹ്യയെയും കാമരാജിനെയും പോലുള്ളവർ ഇന്നുണ്ടായിരുന്നെങ്കിൽ നമ്മുടെ ദേശവാസികളുടെ ക്ഷമയെയും അച്ചടക്കത്തെയും ദൃഢനിശ്ചയത്തെയും പ്രശംസിച്ചേനെ.
കഴിഞ്ഞ ഏതാനും ആഴ്ചകളായി സംതൃപ്തി പകരുന്ന ചില സംഭവങ്ങളുണ്ടായി. അവയുടെ പട്ടിക തയ്യാറാക്കാൻ ആഴ്ചകൾ തന്നെ വേണ്ടിവരും.
നിയമം പാലിച്ചും ദരിദ്രരെ സേവിക്കാൻ ഗവൺമെന്റിനെ സഹായിച്ചും ജനങ്ങൾ മുഖ്യധാരയിലേക്ക് ഉണരുന്നത് ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം ആരോഗ്യകരമായ കാര്യമാണ്.
സുഹൃത്തുക്കളേ,
നമ്മെ തുറിച്ചുനോക്കുന്ന ചില വസ്തുതകളെ നാം എത്ര കാലം അവഗണിക്കും? നിങ്ങളെ ചിരിപ്പിക്കുകയോ ചിലപ്പോൾ ദേഷ്യപ്പെടുത്തുകയോ ചെയ്യുന്ന ചില കാര്യങ്ങൾ ഞാൻ വെളിപ്പെടുത്താം. ഗവൺമെന്റിനു ലഭിച്ച വിവരങ്ങൾ പ്രകാരം തങ്ങളുടെ വാർഷിക വരുമാനം പത്തു ലക്ഷം രൂപയിലേറെ ആണെന്ന് അംഗീകരിക്കുന്ന 24 ലക്ഷം പേർ മാത്രമേ നമ്മുടെ രാജ്യത്തുള്ളൂ. ഇത് ഉൾക്കൊള്ളാൻ നമുക്കു സാധിക്കുമോ? നിങ്ങളുടെ നാട്ടിലുള്ള വലിയ ബംഗ്ലാവുകളും കാറുകളും നോക്കൂ.
നാം ഒറ്റ നഗരം പരിഗണിക്കുകയാണെങ്കിൽ അവിടെത്തന്നെ പത്തൂ ലക്ഷത്തിലേറെ വാർഷിക വരുമാനമുള്ള ലക്ഷക്കണക്കിനു പേരുണ്ടാകും. സത്യസന്ധതയുടെ പാതയിലുള്ള ഇന്നത്തെ മുന്നേറ്റം തുടരേണ്ടതാണെന്നു നിങ്ങൾ കരുതുന്നില്ലേ?
അഴിമതിക്കും കള്ളപ്പണത്തിനും എതിരായുള്ള യുദ്ധത്തിനിടെ സ്വാഭാവികമായും ഉയരാവുന്ന ചർച്ചയാണ് സത്യസന്ധതയില്ലാത്തവരുടെ ഭാവി എന്തായിരിക്കുമെന്ന്. അവർക്ക് എന്തു ശിക്ഷയാണു ലഭിക്കുക? നിയമം പൂർണമായ കരുത്തോടെ അതിന്റെ വഴിക്കു നീങ്ങും. എന്നാൽ, ഇപ്പോൾ ഗവൺമെന്റ് മുൻഗണന നൽകുന്നത് സത്യസന്ധതയുള്ളവരെ എങ്ങനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യാമെന്നും അവരുടെ ബുദ്ധിമുട്ടുകൾ എങ്ങനെ കുറച്ചുകൊണ്ടുവരാം എന്നതിനും ആണ്. എങ്ങനെ സത്യസന്ധതയ്ക്ക് കൂടുതൽ അഭിമാനം പകർന്നുനൽകാൻ സാധിക്കും എന്നതാണു ചോദ്യം.
നല്ല ജനങ്ങളുടെ കൂട്ടുകാരനാണ് ഗവൺമെന്റ്. സത്യസന്ധതയില്ലാത്തവരെ സത്യസന്ധതയുടെ വഴിയിലേക്കു തിരിച്ചുവിടാനുള്ള പരിതസ്ഥിതി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്നുമുണ്ട്.
ഗവൺമെന്റ് സംവിധാനത്തെക്കുറിച്ചും ചില ഗവൺമെന്റ് ഉദ്യോഗസ്ഥരെക്കുറിച്ചും ജനങ്ങൾക്കു മോശം അനുഭവമുണ്ടെന്നതു കയ്‌പേറിയ സത്യമാണ്.
ഈ യാഥാർഥ്യത്തെ തള്ളിക്കളയാൻ സാധിക്കില്ല. സാധാരണ പൗരന്മാരെക്കാൾ ഉത്തരവാദിത്തം ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നതു നിഷേധിക്കാൻ ആർക്കും സാധിക്കുകയുമില്ല.
സാധാരണക്കാരനെ സംരക്ഷിക്കുകയും സത്യസന്ധരെ സഹായിക്കുകയും സത്യസന്ധതയില്ലാത്തവരെ ഒറ്റപ്പെടുത്തുകയും ചെയ്യേണ്ടത് കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഗവൺമെന്റുകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരുടെ ഉത്തരവാദിത്തമാണ്.
സുഹൃത്തുക്കളേ, ഭീകരവാദവും നക്‌സലിസവും മാവോയിസവും വ്യാജകറൻസി കച്ചവടവും ലഹരിമരുന്നു കച്ചവടവും മനുഷ്യക്കടത്തും കള്ളപ്പണത്തെ ആശ്രയിച്ചാണു നടക്കുന്നതെന്നതു ലോകം അംഗീകരിച്ച വസ്തുതയാണ്.
ഇവയൊക്കെ സമൂഹത്തിലും ഗവൺമെന്റുകളിലും ഒരു വ്രണമായിത്തീർന്നിട്ടുണ്ട്.
എന്നാൽ, നോട്ട് അസാധുവാക്കൽ ഇതിനൊക്കെ തിരിച്ചടിയായിട്ടുണ്ട്.
വഴിതെറ്റിപ്പോയ ഏറെ യുവാക്കൾ ഈ ദിവസങ്ങളിൽ മുഖ്യധാരയിൽ തിരികെയെത്തി. ജാഗ്രത പാലിച്ചാൽ നമ്മുടെ മക്കൾ അക്രമത്തിന്റെയും ക്രൂരതയുടെയും തിന്മകളിൽ പെട്ടുപോകാതെ സംരക്ഷിക്കാം. ഉപയോഗത്തിലുണ്ടായിരുന്ന ഇത്രയധികം പണം ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു എന്നതു തന്നെ ഈ ദൗത്യത്തിന്റെ വിജയത്തെ കാണിക്കുന്നു.
സത്യസന്ധതയില്ലാത്തവർക്കു രക്ഷപ്പെടാൻ സാധിക്കുന്ന പഴുതുകളെല്ലാം അടച്ചിട്ടുണ്ടെന്നാണു കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ സംഭവവികാസങ്ങളിൽനിന്നു വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ സാങ്കേതികവിദ്യ ഏറെ സഹായകമായി. പതിവായി നിയമം ലംഘിക്കുന്നവർ തെറ്റായ വഴികൾ ഉപേക്ഷിച്ചു മുഖ്യധാരയുടെ ഭാഗമായിത്തീരാൻ നിർബന്ധിതരാകും.
സുഹൃത്തുക്കളേ, രാജ്യത്തെ ബാങ്കിങ് സംവിധാനത്തിനും ഇതൊരു സുവർണാവസരമാണ്. ഈ ദിവസങ്ങളിൽ ബാങ്ക് ഉദ്യോഗസ്ഥർ രാവും പകലും ജോലി ചെയ്തിട്ടുണ്ട്. ഇതൊരു ദൗത്യമായിക്കണ്ടു രാത്രി വൈകുവോളം ജോലി ചെയ്യാൻ വനിതാജീവനക്കാരും തയ്യാറായി. പോസ്റ്റ് ഓഫീസ് ജീവനക്കാരുമൊക്കെ നല്ല രീതിയിൽ പ്രവർത്തിച്ചു.
ഈ ബൃഹത്തായ പ്രവർത്തനത്തിനിടയിൽ ചില ബാങ്കുകളിലെ ചില ഉദ്യോഗസ്ഥർ നടത്തിയ ഗൗരവമായ കുറ്റകൃത്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചില ഗവൺമെന്റ് ഉദ്യോഗസ്ഥരും ഗൗരവമായ കുറ്റകൃത്യങ്ങൾ നടത്തി അവസരം മുതലെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. അവരെ വെറുതെ വിടില്ല.
ചരിത്രപരമായ ഈ അവസരത്തിൽ ബാങ്കുകളോട് ഒരു അഭ്യർഥന നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.
ചുരുങ്ങിയ കാലത്തിനകം ഇന്ത്യൻ ബാങ്കുകൾക്ക് ഇത്രയധികം പണം ലഭിച്ച സാഹചര്യം മുൻപുണ്ടായിട്ടില്ല എന്നതിനു ചരിത്രം സാക്ഷിയാണ്.
ബാങ്കുകളുടെ സ്വാശ്രയത്വത്തെ അംഗീകരിച്ചുകൊണ്ടു തന്നെ അഭ്യർഥിക്കട്ടെ, കാലാകാലമായി കൽപിച്ചുവരുന്ന മുൻഗണനകൾക്കപ്പുറം ദരിദ്രരെയും മധ്യവർഗത്തെയും ലക്ഷ്യംവെച്ചു പ്രവർത്തിക്കാൻ ബാങ്കുകൾ തയ്യാറാകണം.
പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മവാർഷികം ഗരീബ് കല്യാൺ വർഷമായി ഇന്ത്യ ആഘോഷിക്കുകയാണ്. ഈ അവസരം ബാങ്കുകളും നഷ്ടപ്പെടുത്തരുത്. പൊതുതാൽപര്യം മുൻനിർത്തി യുക്തമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ അവർ തയ്യാറാകണം.
വ്യക്തമായ ലക്ഷ്യങ്ങളോടെ നയങ്ങളും പദ്ധതികളും തയ്യാറാക്കപ്പെടുമ്പോൾ ഗുണഭോക്താക്കൾ ശാക്തീകരിക്കപ്പെടുന്നു എന്നു മാത്രമല്ല, ഹ്രസ്വകാല-ദീർഘകാല നേട്ടങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ചെലവു ശ്രദ്ധാപൂർവം പരിശോധിക്കപ്പെടുകയും നല്ല ഫലം ലഭിക്കാനുള്ള സാധ്യതകൾ പരമാവധി വർധിക്കുകയും ചെയ്യുന്നു. ഗ്രാമീണരും ദരിദ്രരും കർഷകരും ദളിതരും ഗോത്രവർഗക്കാരും പാർശ്വവൽക്കരിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരും ഇല്ലായ്മ അനുഭവിക്കുന്നവരും സ്ത്രീകളും എത്രത്തോളം ശാക്തീകരിക്കപ്പെടുകയും സാമ്പത്തികമായി സ്വന്തം കാലിൽ നിൽക്കാൻ കെൽപുള്ളവരായി മാറ്റപ്പെടുകയും ചെയ്യുന്നുവോ അത്രത്തോളം രാജ്യം ശക്തമാവുകയും വികസനം വേഗത്തിലാവുകയും ചെയ്യും.
സുഹൃത്തുക്കളേ, സബ്കാ സാത്ത്-സബ്കാ വികാസ് തത്വം വ്യാപിപ്പിക്കുന്നതിന് ഈ പുതുവര്‍ഷത്തില്‍ സര്‍ക്കാര്‍ ചില പദ്ധതികള്‍ ജനങ്ങള്‍ക്കു വേണ്ടി കൊണ്ടുവരികയാണ്.
സ്വാതന്ത്ര്യത്തിന്റെ നിരവധി വര്‍ഷങ്ങള്‍ക്കു ശേഷംപോലും ദശലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്കു സ്വന്തം വീടില്ല. നമ്മുടെ സമ്പദ്ഘടനയില്‍ കള്ളപ്പണം പെരുകുമ്പോള്‍ മധ്യവര്‍ഗ്ഗക്കാര്‍ക്കുപോലും വീട് ലക്ഷ്യത്തിനു പുറത്താകുന്നു. പാവപ്പെട്ടവര്‍ക്കും നവ മധ്യവര്‍ഗ്ഗത്തിനും മധ്യവര്‍ഗ്ഗത്തിനും വീടുകള്‍ ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ ചില സുപ്രധാന തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു.
നഗരപ്രദേശങ്ങളില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ രണ്ട് മധ്യവര്‍ഗ വരുമാന വിഭാഗങ്ങളെ സൃഷ്ടിച്ചു. 2017ല്‍ 9 ലക്ഷം രൂപ വരെ വായ്‌പെടുക്കുന്നവര്‍ക്ക് 4 ശതമാനം പലിശയിളവ് നല്‍കും. 2017ല്‍ 12 ലക്ഷം രൂപ വരെ വായ്പയെടുക്കുന്നവര്‍ക്ക് 3 ശതമാനം പലിശയിളവു നല്‍കും.
പ്രധാനമന്ത്രി ആവാസ് യോജനയ്ക്കു കീഴില്‍ ഗ്രാമപ്രദേശങ്ങളില്‍ പാവപ്പെട്ടവര്‍ക്കു വേണ്ടി നിര്‍മിക്കുന്ന വീടുകളുടെ എണ്ണം 33 ശതമാനം വര്‍ധിപ്പിക്കും.
ഇതിനു പുറമേ, ഗ്രാമപ്രദേശങ്ങളിലെ നവ മധ്യവര്‍ഗത്തിനും മധ്യവര്‍ഗത്തിനും വേണ്ടി മറ്റൊരു പദ്ധതിയും നടപ്പാക്കും. പുതിയ വീടു നിര്‍മിക്കുന്നതിനോ വീട് വലുതാക്കുന്നതിനോ ഗ്രാമപ്രദേശങ്ങളില്‍ 2017ല്‍ 2 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് 3 ശതമാനം പലിശ ഇളവ് നല്‍കും.
സുഹൃത്തുക്കളേ, കാര്‍ഷിക മേഖല തകര്‍ന്നുവെന്ന ഒരു പ്രതീതി കഴിഞ്ഞ ഏതാനും ആഴ്ചകളായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ ചെയ്യുന്നവര്‍ക്ക് കര്‍ഷകര്‍ സ്വന്തം നിലയില്‍ത്തന്നെ യോജിച്ച മറുപടി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യംചെയ്യുമ്പോള്‍ വിത്ത് വിതയ്ക്കല്‍ 6 ശതമാനം ഉയര്‍ന്നിട്ടുണ്ട്. വളം ഉപയോഗം 9 ശതമാനം വര്‍ധിച്ചു. ഈ കാലയളവില്‍ വിത്ത്, വളം, വായ്പ എന്നിവയുടെ ലഭ്യതക്കുറവ് മൂലം കര്‍ഷകര്‍ ബുദ്ധിമുട്ടുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ഗവണ്‍മെന്റ് ശ്രദ്ധ ചെലുത്തി. ഇപ്പോള്‍, കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടി നാം ചില തീരുമാനങ്ങള്‍ കൂടി എടുത്തിരിക്കുകയാണ്.
വിളവെടുപ്പിനു വേണ്ടി ജില്ലാ സഹകരണ ബാങ്കുകളില്‍ നിന്നും പ്രാഥമിക സംഘങ്ങളില്‍ നിന്നും വായ്പയെടുത്ത കര്‍ഷകര്‍ 60 ദിവസം വരെ അത്തരം വായ്പകള്‍ക്ക് പലിശ നല്‍കേണ്ട. കഴിഞ്ഞ രണ്ട് മാസക്കാലം പലിശ അടച്ച കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ആ പണം തിരിച്ചു നല്‍കും.
സഹകരണ ബാങ്കുകളില്‍ നിന്നും സംഘങ്ങളില്‍ നിന്നും വായ്പാലഭ്യത മെച്ചപ്പെടുത്തുന്നതിനു പോലും സജ്ജീകരണങ്ങള്‍ ഉണ്ടാക്കിക്കഴിഞ്ഞു. കഴിഞ്ഞ മാസം നബാര്‍ഡ് 21,000 കോടി രൂപയുടെ ഫണ്ട് ഉണ്ടാക്കി. ഇതിനുപുറമേ ഇപ്പോള്‍ സര്‍ക്കാര്‍ 20,000 കോടി രൂപ കൂടി ചേര്‍ക്കുന്നു. സഹകരണ ബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നതുവഴി നബാര്‍ഡിന് ഉണ്ടാകുന്ന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും.
കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുള്ള മൂന്ന് കോടി കര്‍ഷകര്‍ക്ക് മുന്നു മാസത്തിനുള്ളില്‍ റുപെ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ 1998ല്‍ നടപ്പാക്കിയതാണെങ്കിലും അവ ഉപയോഗിക്കുന്നതിന് ഒരു ബാങ്കില്‍ പോവുക ഇത്രകാലവും നിര്‍ബന്ധമായിരുന്നു. ഇനി കര്‍ഷകര്‍ക്ക് എവിടെയും ഉപയോഗിക്കാവുന്ന റുപെ ഡെബിറ്റ് കാര്‍ഡുകളാണ് ഉണ്ടാവുക.
സമ്പദ്ഘടനയ്ക്ക് കൃഷി നിര്‍ണായകമാണ് എന്നതുപോലെ മധ്യതല,ചെറുകിട സംരംഭങ്ങളും എംഎസ്എംഇ മേഖലയായി കണക്കാക്കും. ചെറുകിട, മധ്യതല വ്യവസായങ്ങളുടെ താല്‍പര്യാര്‍ത്ഥം ഗവണ്‍മെന്റ് ചില തീരുമാനങ്ങളെടുത്തിട്ടുണ്ട്. അവയും തൊഴിലിനെ അഭിവൃദ്ധിപ്പെടുത്തും.
ചെറുകിട വ്യവസായങ്ങള്‍ക്ക് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് ഉത്തരവാദിത്തമേല്‍ക്കുന്നു. ഇതുവരെ വായ്പകള്‍ ഒരു കോടി രൂപ വരെയായിരുന്നു. ഈ പരിധി ഇപ്പോള്‍ രണ്ടു കോടിയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. നേരത്തേ ഈ പദ്ധതി ബാങ്ക് വായ്പകള്‍ക്ക് മാത്രമായിരുന്നു. ഇനി മുതല്‍ ബാങ്കിങ്ങിതര സാമ്പത്തിക സ്ഥാപനങ്ങള്‍ (എന്‍ബിഎഫ്‌സി) നല്‍കുന്ന വായ്പകള്‍ക്കും ഇത് ബാധകമായിരിക്കും. ചെറുകിട കട ഉടമകള്‍ക്കും ചെറിയ സംരംഭകര്‍ക്കും വായ്പാ ലഭ്യത കൂടുതലാകാന്‍ ഈ തീരുമാനം സഹായകമാകും. കേന്ദ്ര ഗവണ്‍മെന്റാണ് ചെലവിന്റെ ഉത്തരവാദിത്തം വഹിക്കുന്നത് എന്നതുകൊണ്ടുതന്നെ ബാങ്കുകളും എന്‍ബിഎഫ്‌സികളും ഈ വായ്പകളില്‍ വലിയ പലിശ ചുമത്തില്ല.
ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനുള്ള പരിധി വിറ്റുവരവിന്റെ 20 ശമാനത്തില്‍ നിന്ന് 25 ശതമാനമായി ഉയര്‍ത്താനും ഗവണ്‍മെന്റ് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡിജിറ്റല്‍ ഇടപാട് നടത്തുന്ന സംരംഭങ്ങള്‍ക്ക് പ്രവര്‍ത്തന മൂലധന വായ്പ വിറ്റുവരവിന്റെ 20 ശതമാനത്തില്‍നിന്ന് 30 ശതമാനമാക്കി ഉയര്‍ത്താനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ഈ മേഖലയുമായി ബന്ധപ്പെട്ട നിരവധിയാളുകള്‍ പണം നിക്ഷേപിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധനം നിര്‍ണയിക്കുമ്പോള്‍ ഇത് കണക്കിലെടുക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്, ചെറുകിട വ്യവസായികള്‍ക്ക് ഗവണ്‍മെന്റ് ഒരു വലിയ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. 2 കോടി രൂപ വരെ വിറ്റുവരവുള്ള വ്യവസായത്തിലെ വരുമാനം വിറ്റുവരവിന്റെ 8 ശതമാനമായി കണക്കാക്കും. ഇനി ഡിജിറ്റല്‍ ഇടപാട് നടത്തുന്ന അത്തരം വ്യവസായങ്ങളുടെ വരുമാനം 6 ശതമാനമായാണ് കണക്കാക്കുക. ഇത് അവരുടെ നികുതി ബാധ്യതയില്‍ 25 ശതമാനം കുറവുണ്ടാക്കും.
സുഹൃത്തുക്കളേ,
മുദ്ര യോജനയുടെ പുരോഗതി വളരെ ആവേശകരമാണ്. കഴിഞ്ഞ വര്‍ഷം മൂന്നരക്കോടിയോളം ആളുകള്‍ അതില്‍ നിന്നു നേട്ടമുണ്ടാക്കി. ദളിതുകള്‍ക്കും ആദിവാസികള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് അത് ഇരട്ടിയാക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കു വേണ്ടി ഒരു പുതിയ പദ്ധതി നടപ്പാക്കും.
ഗര്‍ഭിണികളായ സ്ത്രീകളെ സഹായിക്കാന്‍ നാം ഒരു ദേശവ്യാപക പദ്ധതി പരിചയപ്പെടുത്തുകയാണ്. ആശുപത്രിയില്‍ പോയി പ്രസവിക്കുകയും അവരുടെ കുഞ്ഞിന് വാക്‌സിന്‍ നല്‍കുകയും ചെയ്യുന്ന സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടില്‍ 6000 രൂപ നിക്ഷേപിക്കും. ശിശുമരണ നിരക്ക് വന്‍തോതില്‍ കുറയ്ക്കാന്‍ ഈ പദ്ധതി സഹായകമാകും. ഇത് പ്രസവത്തിനു മുമ്പും ശേഷവും പോഷകാഹാരം ഉറപ്പു വരുത്തുകയും അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുന്നതിനു സഹായകമാകുകയും ചെയ്യും. പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ പദ്ധതിപ്രകാരം ഇതുവരെ 53 ജില്ലകളിലെ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് 4000 രൂപ ധനസഹായം നല്‍കി.
മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ടി ഒരു പദ്ധതി നാം കൊണ്ടുവരികയാണ്. അവര്‍ക്ക് വലിയ തോതിലുള്ള തുക ലഭിക്കുമ്പോള്‍ ബാങ്കുകള്‍ അവരുടെ നിക്ഷേപ നിരക്കുകള്‍ കുറയ്ക്കും. ഇത് മുതിര്‍ന്ന പൗരന്മാരെ ദോഷകരമായി ബാധിക്കില്ല. ഈ പദ്ധതിക്കു കീഴില്‍ 7.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് പത്തുവര്‍ഷം വരെ മുതിര്‍ന്ന പൗരന്മാര്‍ക്ക് 8 ശതമാനം നിശ്ചിത പലിശ നിരക്ക് ലഭിക്കും. പലിശ ഓരോ മാസവും നല്‍കും.
സുഹൃത്തുക്കളേ,
അഴിമതിയെയും കള്ളപ്പണത്തെയും കുറിച്ചുള്ള ഏത് സംവാദത്തിലും രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും തെരഞ്ഞെടുപ്പ് പണം മുടക്കലും പ്രധാനമായി ഇടം നേടും.
രാജ്യത്തിലെ സത്യസന്ധരായ ജനങ്ങളുടെ വികാരവും രോഷവും മാനിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും തയ്യാറാകേണ്ട സമയമാണ് ഇത്.
വ്യവസ്ഥിതിയെ നന്നാക്കാന്‍ കാലാകാലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍മാണാത്മകമായ യത്‌നം നടത്തിയിട്ടുണ്ട് എന്നത് സത്യമാണ്.
‘മറ്റുുള്ളവരേക്കാള്‍ തങ്ങള്‍ മാത്രം വിശുദ്ധരാണെന്ന’ സമീപനം മാറ്റി സുതാര്യതയ്ക്ക് മുന്‍ഗണ നല്‍കാനും കള്ളപ്പണത്തിന്റെയും അഴിമതിയുടെയും രാഷ്ട്രീയത്തില്‍ നിന്നു മുക്തരാകാനും എല്ലാ പാര്‍ട്ടികളോടും നേതാക്കളോടും ഞാന്‍ ആവശ്യപ്പെടുന്നു.
നമ്മുടെ രാജ്യത്ത്, സാധാരണ ജനം മുതല്‍ രാഷ്ട്രപതി വരെയുള്ളവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സംസ്ഥാന, ദേശീയ തെരഞ്ഞെടുപ്പുകള്‍ ഒരേസമയം നടത്തണമെന്ന് ഉപദേശിക്കുന്നവരാണ്.
ഇത് തെരഞ്ഞെടുപ്പുകളുടെ അവസാനിക്കാത്ത വ്യൂഹത്തിനു തടയിടുകയും തെരഞ്ഞെടുപ്പ് ചെലവ് കുറയ്ക്കുകയും ഭരണയന്ത്രത്തിനുമേലുള്ള സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും.
ഇത് ഒരു ഗൗരവപൂര്‍ണമായ സംവാദമായി പരിഗണിക്കേണ്ട സമയമായി.
പ്രസാദാത്മകമായ മാറ്റങ്ങള്‍ക്ക് എപ്പോഴും നമ്മുടെ രാജ്യത്തില്‍ ഇടം കണ്ടെത്താന്‍ കഴിയും.
ഇന്ത്യയിലെ ഡിജിറ്റല്‍ ഇടപാടുകളിലൂടെ പുരോഗമനപരമായ ഒരു ദിശ നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നുണ്ട്.
കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുന്നു.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒരു പുതിയ സ്വദേശി സംവിധാനം എന്ന നിലയില്‍ ബാബാ സാഹേബ് ഭീംറാവു അംബേദേകറുടെ പേരില്‍ ഭീം എന്ന പുതിയ ആപ്പ് ഇന്നലെ ഗവണ്‍മെന്റ് പുറത്തിറക്കി.
ഭാരത് ഇന്റര്‍ഫേസ് മണി എന്നാണ് ഭീം എന്നതിന്റെ പൂര്‍ണരൂപം. ഇടപാടുകള്‍ കഴിയുന്നത്ര ഭീം വഴി നടത്താന്‍ യുവജനങ്ങളോടും വ്യാപാര സമൂഹത്തോടും കര്‍ഷകരോടും ഞാന്‍ ആഹ്വാനം ചെയ്യുന്നു.സുഹൃത്തുക്കളേ, ദീപാവലിക്കു ശേഷം നടപ്പാക്കിയ വികസനങ്ങള്‍, തീരുമാനങ്ങള്‍, നയങ്ങള്‍ എന്നിവ സാമ്പത്തിക വിദഗ്ധര്‍ തീര്‍ച്ചയായും വിലയിരുത്തും.
സാമൂഹിക ശാസ്ത്രജ്ഞരും അത് ചെയ്യുന്നത് നല്ലതാണ്.
ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ ഗ്രാമങ്ങള്‍, പാവപ്പെട്ടവര്‍, കര്‍ഷകര്‍, യുവജനങ്ങള്‍, വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരുമായ സ്ത്രീപുരുഷന്മാര്‍ എന്നിവരെല്ലാം അതിരറ്റ ക്ഷമയും കരുത്തും പ്രദര്‍ശിപ്പിച്ചു. 2017 പിറക്കാന്‍ അല്‍പ്പം സമയമേയുള്ളു. കൃത്യം 100 വര്‍ഷം മുമ്പ് 1917ല്‍ ചമ്പാരനില്‍ മഹാത്മാ ഗാന്ധി ഒരു സത്യഗ്രഹം നടത്തി. ഇപ്പോള്‍ ഒരു നൂറ്റാണ്ടിനുശേഷം സത്യത്തിന്റെയും നന്മയുടെയും ആ വികാരം പങ്കുവയ്ക്കല്‍ ഇന്ത്യയിലെ ജനം തുടരുന്നതിന് നാം സാക്ഷ്യം വഹിക്കുകയാണ്.
മഹാത്മാ ഗാന്ധി നമ്മുടെ കൂടെയില്ല. എന്നാല്‍ അദ്ദേഹം കാട്ടിത്തന്ന സത്യത്തിന്റെ മാര്‍ഗ്ഗം ഇപ്പോഴും വളരെ ശരിയായതാണ്. സത്യാഗ്രഹത്തിന്റെ നൂറാം വര്‍ഷം തുടങ്ങുമ്പോള്‍ നമുക്ക് മഹാത്മാവിനെ സ്മരിക്കുകയും സത്യത്തിന്റെയും നന്മയുടേതുമായ അദ്ദേഹത്തിന്റെ സന്ദേശം പാലിക്കുമെന്ന് ദൃഢനിശ്ചയമെടുക്കുകയും ചെയ്യാം.
കള്ളപ്പണത്തിനും അഴിമതിക്കും എതിരായ ഈ പോരാട്ടം നിര്‍ത്തുകയോ ലഘൂകരിക്കുകയോ ചെയ്യുന്നത് നമുക്ക് അനുവദിക്കാന്‍ കഴിയില്ല. സത്യനിഷ്ഠ വിജയത്തിനുള്ള ഉറപ്പാണ്. 65 ശതമാനം പേരും 35 വയസില്‍ താഴെ പ്രായക്കാരായ 125 കോടി ജനതയ്ക്ക്, വിഭവങ്ങളും കഴിവുമുള്ള ജനതയ്ക്ക്, പിന്നില്‍ നില്‍ക്കേണ്ട ഒരു കാര്യവുമില്ല.
പുതിയ വര്‍ഷത്തിന്റെ പുത്തന്‍ പ്രഭാതം പുതിയ വിജയത്തിന്റേതുമാകട്ടെ.
തടസ്സങ്ങളെയും ഞെരുക്കങ്ങളെയും മറികടന്ന് മുന്നോട്ടു പോകാന്‍ നമുക്ക് ഒന്നിച്ചുനീങ്ങാം.
നവവല്‍സരാശംസകള്‍,
ജയ്ഹിന്ദ്.
कुछ ही घंटों के बाद हम सब 2017 के नववर्ष का स्वागत करेंगे: PM @narendramodi
— PMO India (@PMOIndia) December 31, 2016
भारत के सवा सौ करोड़ नागरिक नया संकल्प, नई उमंग, नया जोश, नए सपने लेकर स्वागत करेंगे: PM @narendramodi https://t.co/Iy8hu3Nre5< /a>
— PMO India (@PMOIndia) December 31, 2016
दीवाली के तुरंत बाद हमारा देश ऐतिहासिक शुद्धि यज्ञ का गवाह बना : PM @narendramodi
— PMO India (@PMOIndia) December 31, 2016
जब हम कहते हैं कि- कुछ बात है कि हस्ती मिटती नहीं हमारी, इस बात को देशवासियों ने जीकर दिखाया है: PM @narendramodi
— PMO India (@PMOIndia) December 31, 2016
हर हिंदुस्तानी के लिए सच्चाई और अच्छाई कितनी अहमियत रखती है : PM @narendramodi
— PMO India (@PMOIndia) December 31, 2016
गरीबी से बाहर निकलने को आतुर जिंदगी, भव्य भारत के निर्माण के लिए क्या कुछ नहीं कर सकती : PM @narendramodi
— PMO India (@PMOIndia) December 31, 2016
देशवासियों ने जो कष्ट झेला है, वो भारत के उज्जवल भविष्य के लिए नागरिकों के त्याग की मिसाल है : PM @narendramodi
— PMO India (@PMOIndia) December 31, 2016
भ्रष्टाचार, कालाधन, जालीनोट के खिलाफ लड़ाई में आप एक कदम भी पीछे नहीं रहना चाहते हैं। आपका ये प्यार आशीर्वाद की तरह है : PM @narendramodi
— PMO India (@PMOIndia) December 31, 2016
बैंकिंग व्यवस्था को सामान्य करने पर ध्यान केंद्रित किया जाए: PM @narendramodi
— PMO India (@PMOIndia) December 31, 2016
विशेषकर ग्रामीण इलाकों में, दूर-दराज वाले इलाकों में प्रो-एक्टिव होकर हर छोटी से छोटी कमी को दूर किया जाए : PM @narendramodi
— PMO India (@PMOIndia) December 31, 2016
हिंदुस्तान ने जो करके दिखाया है, ऐसा विश्व में तुलना करने के लिए कोई उदाहरण नहीं : PM @narendramodi
— PMO India (@PMOIndia) December 31, 2016
क्या आपको नहीं लगता कि देश की भलाई के लिए ईमानदारी के आंदोलन को और अधिक ताकत देने की जरूरत है : PM @narendramodi
— PMO India (@PMOIndia) December 31, 2016
ये सरकार सज्जनों की मित्र है और दुर्जनों को सज्जनता के रास्ते पर लौटाने के लिए उपयुक्त वातावरण को तैयार करने के पक्ष में है: PM
— PMO India (@PMOIndia) December 31, 2016
आदतन बेईमान लोगों को भी अब टेक्नोलॉजी की ताकत के कारण, काले कारोबार से निकलकर कानून-नियम का पालन करते हुए मुख्यधारा में आना होगा: PM
— PMO India (@PMOIndia) December 31, 2016
देश के सवा सौ करोड़ नागरिकों के लिए सरकार कुछ नई योजनाएं ला रही है: PM @narendramodi
— PMO India (@PMOIndia) December 31, 2016
गरीब, निम्न मध्यम वर्ग, और मध्यम वर्ग के लोग घर खरीद सकें, इसके लिए सरकार ने कुछ बड़े फैसले लिए हैं: PM @narendramodi
— PMO India (@PMOIndia) December 31, 2016
अब प्रधानमंत्री आवास योजना के तहत शहरों में इस वर्ग को नए घर देने के लिए दो नई स्कीमें बनाई गई हैं: PM @narendramodi
— PMO India (@PMOIndia) December 31, 2016
2017 में घर बनाने के लिए 9 लाख रुपए तक के कर्ज पर ब्याज में 4 प्रतिशत की छूट और 12 लाख रुपए तक के कर्ज पर ब्याज में 3 प्रतिशत की छूट: PM
— PMO India (@PMOIndia) December 31, 2016
पिछले साल की तुलना में इस वर्ष रबी की बुवाई 6 प्रतिशत ज्यादा हुई है: PM @narendramodi
— PMO India (@PMOIndia) December 31, 2016
फर्टिलाइजर भी 9 प्रतिशत ज्यादा उठाया गया है: PM @narendramodi
— PMO India (@PMOIndia) December 31, 2016
डिस्ट्रिक्ट कॉपरेटिव सेंट्रल बैंक और प्राइमरी सोसायटी से जिन किसानों ने खरीफ और रबी की बुवाई के लिए कर्ज लिया था: PM @narendramodi (1/2)
— PMO India (@PMOIndia) December 31, 2016
उस कर्ज के 60 दिन का ब्याज सरकार वहन करेगी और किसानों के खातों में ट्रांसफर करेगी: PM @narendramodi (2/2)
— PMO India (@PMOIndia) December 31, 2016
अगले तीन महीने में 3 करोड़ किसान क्रेडिट कार्डों को RUPAY कार्ड में बदला जाएगा: PM @narendramodi
— PMO India (@PMOIndia) December 31, 2016
7.5 लाख रुपए तक की राशि पर 10 साल तक के लिए सालाना 8 प्रतिशत का interest rate सुरक्षित किया जाएगा: PM @narendramodi
— PMO India (@PMOIndia) December 31, 2016
मैं देश के युवाओं से, व्यापारी वर्ग से, किसानों से आग्रह कहता हूं कि BHIM से ज्यादा से ज्यादा जुड़ें: PM @narendramodi
— PMO India (@PMOIndia) December 31, 2016
भ्रष्टाचार औऱ कालेधन के खिलाफ इस लड़ाई को हमें रुकने नहीं देना है: PM @narendramodi
— PMO India (@PMOIndia) December 31, 2016
Patience, discipline, resolve displayed by 125 crore Indians will play a critical role in shaping future of the nation for years to come: PM
— PMO India (@PMOIndia) December 31, 2016
Corruption, black money, fake notes had become so rampant in India’s social fabric that even honest people were brought to their knees: PM
— PMO India (@PMOIndia) December 31, 2016
In this fight against corruption and black money, it is clear that you wish to walk shoulder to shoulder with us: PM @narendramodi
— PMO India (@PMOIndia) December 31, 2016
Do you not feel, that for the good of the country, this movement for honesty, needs to be further strengthened: PM @narendramodi
— PMO India (@PMOIndia) December 31, 2016
On the eve of the new year, Government is bringing some new programmes for the people: PM @narendramodi
— PMO India (@PMOIndia) December 31, 2016
Loans of up to 9 lakh rupees taken in 2017 will receive interest subvention of 4 per cent: PM @narendramodi
— PMO India (@PMOIndia) December 31, 2016
Loans of up to 12 lakh rupees taken in 2017 will receive interest subvention of 3 per cent: PM @narendramodi
— PMO India (@PMOIndia) December 31, 2016
The number of houses being built for the poor, under the Pradhan Mantri Awaas Yojana in rural areas, is being increased by 33 per cent: PM
— PMO India (@PMOIndia) December 31, 2016
Loans of up to 2 lakh rupees taken in 2017 for new housing, or extension of housing in rural areas (1/2)
— PMO India (@PMOIndia) December 31, 2016
will receive an interest subvention of 3 per cent: PM @narendramodi (2/2)
— PMO India (@PMOIndia) December 31, 2016
3 crore farmers who have Kisan Credit Cards, will be given RuPay debit cards within three months: PM @narendramodi
— PMO India (@PMOIndia) December 31, 2016