Technology can be beneficial in reducing poverty to a great extent: PM Modi
High Speed Rail project project would bring in latest technology and ensure fast-paced progress: PM Modi
Whether it is railways, highways, waterways or airways, we are focusing on all areas. Integrated transport system is the dream of new India: PM
Our efforts are to provide benefits of new technology to the common man: PM Modi
Economic development has a direct relation with productivity. Our aim is: More productivity with high-speed connectivity: PM Modi

മുംബൈയില്‍നിന്ന് അഹമ്മദാബാദിലേക്കുള്ള ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയില്‍വേ പദ്ധതിക്ക് പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും സംയുക്തമായി ഇന്ന് തറക്കല്ലിട്ടു.

 

 

 അഹമ്മദാബാദില്‍ ഇതോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യവെ, പുതിയ ഇന്ത്യയുടെ ഉയര്‍ന്ന അഭിലാഷങ്ങളും ഇച്ഛാശക്തിയും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വേഗതയും പുരോഗതിയും പ്രദാനം ചെയ്യുകയും വേഗത്തില്‍ ഫലം ലഭ്യമാക്കുകയും ചെയ്യുമെന്നും പറഞ്ഞു. അതിവേഗ കണക്ടിവിറ്റിയിലൂടെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനാണ് ഗവണ്‍മെന്റിന്റെ ഊന്നലെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയ്ക്കായി സാങ്കേതികവും സാമ്പത്തികവുമായ സഹായം നല്‍കിയതിന് പ്രധാനമന്ത്രി ജപ്പാനെ നന്ദിയറിയിച്ചു. ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ പദ്ധതിയ്ക്ക് തുടക്കം കുറിക്കാനായതില്‍ അദ്ദേഹം പ്രധാനമന്ത്രി ആബെയെ ശ്ലാഖിച്ചു.

അതിവേഗ റെയില്‍ പദ്ധതി രണ്ട് നഗരങ്ങളെ തമ്മില്‍ അടുപ്പിക്കുമെന്ന് മാത്രമല്ല, നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെ കഴിയുന്ന ജനങ്ങളെ പരസ്പരം അടുപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുംബൈ – അഹമ്മദാബാദ് ഇടനാഴിയില്‍ ഒരു പുതിയ സാമ്പത്തിക സംവിധാനം വികസിപ്പിച്ചു വരികയാണെന്നും ഈ മൊത്തം പ്രദേശവും ഒരൊറ്റ സാമ്പത്തിക മേഖലയാവുമെന്നും അദ്ദേഹം പറഞ്ഞു.

സാധാരണക്കാരന് ഗുണഫലങ്ങള്‍ നല്‍കുന്നതാണെങ്കില്‍ മാത്രമേ സാങ്കേതിക വിദ്യകൊണ്ട് പ്രയോജനമുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ള സാങ്കേതിക വിദ്യാ കൈമാറ്റം ഇന്ത്യന്‍ റെയില്‍വേക്ക് ഗുണകരമാവുമെന്നും ഇന്ത്യയില്‍ നിര്‍മ്മിക്കൂ സംരംഭത്തിന് കുതിപ്പേകുമെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി പരിസ്ഥിതി സൗഹാര്‍ദ്ദപരവും മനുഷ്യസൗഹാര്‍ദ്ദപരവുമായിരിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതിവേഗ ഇടനാഴികള്‍ ഭാവിയില്‍ ത്വരിത വളര്‍ച്ചയ്ക്കുള്ള മേഖലകളായിരിക്കുമെന്ന് ശ്രീ. നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

ഭാവിയിലെ ആവശ്യങ്ങള്‍ കണക്കിലെടുത്തായിരിക്കണം അടിസ്ഥാന സൗകര്യ വികസനമെന്ന് ഉറപ്പുവരുത്താന്‍ ഗവണ്‍മെന്റ് ശ്രമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതി സാധ്യമായ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ഏവരും ഒത്തൊരുമിച്ച് യത്‌നിക്കുമെന്ന് അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

നേരത്തേ, ഇന്ത്യ- ജപ്പാന്‍ കൂട്ടുകെട്ട് പ്രത്യേകതയുള്ളതും തന്ത്രപരവും ആഗോളവുമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ബുള്ളറ്റ് ട്രെയിനിലെ ജനാലയിലൂടെ ഇന്ത്യയുടെ ഭംഗി കാണാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text of speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi