Unity in diversity is our pride, our identity: Prime Minister Modi
Today on the birth anniversary of Sardar Patel, I dedicate the decision to abrogate Article 370 from Jammu and Kashmir, to him: PM Modi
Now there will be a political stability in Jammu and Kashmir: PM Modi

ദേശീയ ഐക്യത്തിനേയും ഐക്യത്തോടെ നിലനില്‍ക്കാനുള്ള നമ്മുടെ പ്രതിജ്ഞയേയൂം സഹായിക്കുന്ന ഇന്ത്യയുടെ സമ്പന്നമായ വൈവിദ്ധ്യത്തേയും ആയിരക്കണക്കിന് വര്‍ഷമായുള്ള സജീവമായ ജീവിതചര്യകളേയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
ഗുജറാത്തിലെ കെവാഡിയയില്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ജന്മശതാബ്ദി ആഘോഷത്തെ അനുസ്മരിച്ചുകൊണ്ടുള്ള രാഷ്ട്രീയ ഏക്താ ദിവസ് വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''നമ്മുടെ നാനാത്വത്തിലെ ഏകത്വത്തില്‍ നാം അഭിമാനിക്കുന്നു. നമ്മുടെ ആദരവും, സ്വത്വവും   ഇതില്‍ നിന്നാണ് നാം ഉത്ഭവിപ്പിക്കുന്നത്.'' അദ്ദേഹം പറഞ്ഞു.
'' നാം നമ്മുടെ നാനാത്വത്തില്‍  ഏകത്വം ആഘോഷിക്കുകയാണ്. നമ്മുടെ വൈവിദ്ധ്യത്തില്‍ ഒരു പരസ്പരവിരുദ്ധതയും നമുക്ക് കാണാന്‍ കഴിയുന്നില്ല, അതിനുപകരം അതില്‍ ഐക്യത്തിന്റെ ശക്തമായ ഒരു നൂലിഴയാണ് കാണാനാകുന്നത്.''

'' വൈവിദ്ധ്യത്തിന്റെ ആഘോഷം, വൈവിദ്ധ്യത്തിന്റെ ഉത്സവം ശരിക്കും നമ്മുടെ ഹൃദയത്തിലെ ഐക്യത്തിന്റെ തന്ത്രികളെയാണ് സ്പര്‍ശിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.
'' നാം നമ്മുടെ വൈവിദ്ധ്യമാര്‍ന്ന ജീവിതരീതിയേയും പാരമ്പര്യത്തേയും എപ്പോഴാണോ ബഹുമാനിക്കുന്നത് അപ്പോള്‍ ഐക്യത്തിന്റേയും സാഹോദര്യത്തിന്റേയും വികാരം കൂടുതല്‍ വികസിക്കുകയും ചെയ്യും. അതുകൊണ്ട് ഓരോ നിമിഷവും നാം വൈവിദ്ധ്യത്തെ ആഘോഷിക്കണം, അതാണ് രാഷ്ട്ര നിര്‍മ്മാണം.''
'' ഈ വൈവിദ്ധ്യമാണ് ഇന്ത്യയുടെ അത്തരത്തിലുള്ള ഒരു ശക്തി, ഇത് ലോകത്ത് മറ്റൊരിടത്തും കാണാനാവില്ല. ദക്ഷിണേന്ത്യയില്‍ നിന്നും വന്ന ശങ്കരന്‍ വടക്ക് മഠങ്ങള്‍ സ്ഥാപിച്ചു, ബംഗാളില്‍ നിന്നും വന്ന സ്വാമി വിവേകാനന്ദന്‍ തെക്ക് കന്യാകുമാരിയില്‍ വച്ചാണ് ജ്ഞാനോദയം നേടിയത്.''അദ്ദേഹം പറഞ്ഞു.
''ഇവിടെ ഗുരുഗോബിന്ദ് സിംഗ് പാട്‌നയില്‍ ജനിക്കുകയും പഞ്ചാബില്‍ ഖല്‍സാപന്ത് സ്ഥാപിക്കുകയും ചെയ്തു. രാമേശ്വരത്ത് ജനിച്ച എ.പി.ജെ. അബ്ദുള്‍കലാം ഡല്‍ഹിയിലാണ് ഏറ്റവും ഉന്നത സ്ഥാനത്ത് എത്തിയത്.''
'' നാം ഇന്ത്യയിലെ ജനങ്ങള്‍''  എന്ന് തുടങ്ങുന്ന ഇന്ത്യന്‍ ഭരണഘടനയിലെ ആമുഖത്തെ പരാമര്‍ശിച്ചുകൊണ്ട് 'ഇത് ഭരണഘടനയുടെ ആമുഖത്തിലുള്ള കേവലം ഒരു ശൈലി മാത്രമല്ല, മറിച്ച് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഇന്ത്യയിലെ ജീവിതത്തിന്റെ ഇഴകളാണ്.'' അദ്ദേഹം പറഞ്ഞു.
'' സര്‍ദാര്‍ പട്ടേല്‍ 500 ലധികം വരുന്ന നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുകയെന്ന അത്യന്തം ദുഷ്‌കരമായ കര്‍ത്തവ്യം നടപ്പാക്കവേ ഈ കാന്തശക്തിയാണ് അവയില്‍ ഭൂരിഭാഗത്തേയും രാജ്യത്തിലേക്ക് ആകര്‍ഷിച്ചത്.''

ഇന്ന് ഇന്ത്യയുടെ സല്‍പ്പേരും, സ്വാധീനവും, രാജ്യങ്ങളുടെ ആദരവ് പിടിച്ചുപറ്റുന്നതും നമ്മുടെ ഐക്യം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.
''ഇന്ന് ലോകമാകെ ഇന്ത്യയെ ഗൗരവമായി എടുക്കുന്നത് നമ്മുടെ ദേശീയ ഐക്യം കൊണ്ടാണ്. ഇന്ത്യ ലോകത്തെ വലിയ സമ്പദ്ഘടനകളില്‍ ഒന്നായിരിക്കുന്നുവെങ്കില്‍ അത് നമ്മുടെ ദേശീയ ഐക്യം കൊണ്ടാണ്.'' അദ്ദേഹം പറഞ്ഞു.
'' നമ്മളുമായി യുദ്ധം ചെയ്ത് ജയിക്കാന്‍ കഴിയാത്തവര്‍ നമ്മുടെ ഐക്യത്തെ വെല്ലുവിളിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങളായി തീവ്രമായ അഭിലാഷമുണ്ടായിട്ടും നമുക്കുള്ളിലുള്ള ഐക്യത്തിന്റെ ആത്മാവിനെ തകര്‍ക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ മറന്നുപോകുന്നു.''
'' ഇത്തരം വിഘടനശക്തികളെ പരാജയപ്പെടുത്തുന്നതിനായി സര്‍ദാര്‍ പട്ടേലിന്റെ അനുഗ്രഹത്തോടെ രാജ്യം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു തീരുമാനം എടുത്തു, അതായത് ഭരണഘടനാ അനുച്‌ഛേദം 370 റദ്ദാക്കുക.''അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയിലെ അനുച്‌ഛേദം 370 ജമ്മുകാശ്മീരിന് വിഘടനവാദവും ഭീകരതയുമാണ് സംഭാവന ചെയ്തത്.
ഈ അനുച്‌ഛേദത്തിന്റെ സാന്നിദ്ധ്യം പതിറ്റാണ്ടുകളായി രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ മതഭിന്നതയുടെ ഒരു കൃത്രിമ മതില്‍ തീര്‍ക്കുകമാത്രമായിരുന്നു.
അനുച്‌ഛേദം 370 വിഘടന മനോഭാവവും ഭീകരവാദവുമല്ലാതെ മറ്റൊന്നും സംഭാവന ചെയ്തിട്ടില്ല, ഈ കൃത്രിമ ഭിത്തിയുടെ മറുവശത്തുള്ള നമ്മുടെ സഹോദരീ സഹോദരന്മാര്‍ ആശയക്കുഴപ്പത്തിലാകുകയും ചെയ്തിരുന്നതായി അദ്ദേഹം പറഞ്ഞു.
ഈ ഭിത്തി ഇന്ന് തകര്‍ക്കപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.
'' രാജ്യത്താകെ ജമ്മു കാശ്മീരില്‍ മാത്രമാണ് അനുച്‌ഛേദം 370 നിലനിന്നിരുന്നത്.'' അദ്ദേഹം ചൂണ്ടിക്കാട്ടി.

'' ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലം കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി 40,000 ലധികം പേര്‍ക്ക് ജീവഹാനി സംഭവിച്ചു. നിരവധി അമ്മമാര്‍ക്ക് അവരുടെ മക്കളേയും സഹോദരിമാര്‍ക്ക് സഹോദരന്മാരേയും കുട്ടികള്‍ക്ക് രക്ഷിതാക്കളേയും നഷ്ടപ്പെട്ടു.'' അദ്ദേഹം പറഞ്ഞു.
'' ജമ്മു കാശ്മീര്‍ പ്രശ്‌നം എന്നെ ഏല്‍പ്പിക്കുകയാണെങ്കില്‍ അത് പരിഹരിക്കാന്‍ ദീര്‍ഘകാലം വേണ്ടിവരില്ലെന്ന് ഒരിക്കല്‍ സര്‍ദാര്‍ പട്ടേല്‍ പ്രസ്താവിച്ചിരുന്നു.'' പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
'' അനുച്‌ഛേദം 370 റദ്ദാക്കിയ തീരുമാനം ഈ ജന്മവാര്‍ഷികദിനത്തില്‍ ഞാന്‍ സര്‍ദാര്‍ വല്ലഭഭായി പട്ടേലിന് സമര്‍പ്പിക്കുകയാണ്.'' അദ്ദേഹം പറഞ്ഞു.
'' ഞങ്ങളുടെ ഈ തീരുമാനം ജമ്മു കാശ്മീരിനേയൂം ലഡാക്കിനേയും ശോഭനമായ ഭാവിയിലേക്കും പുരോഗതിയുടെ പാതയിലേക്കും നയിക്കുമെന്നതില്‍ ഞാന്‍ സന്തോഷവാനാണ്.''

അടുത്തിടെ നടന്ന ബ്ലോക്ക് വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളെ പരാമര്‍ശിക്കവെ, ''98% ലധികം വോട്ടര്‍മാരാണ് വോട്ടുചെയ്യാന്‍ എത്തിയത്. പഞ്ചായത്തംഗങ്ങളും, ഗ്രാമമുഖ്യന്മാരു മായ വോട്ടര്‍മാര്‍ വലിയതോതില്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നതിന് എത്തിയിരുന്നു. ഇത് വലിയ ഒരു സന്ദേശമാണ് നല്‍കിയത്.''   പ്രധാനമന്ത്രി പറഞ്ഞു.
'' ജമ്മു കാശ്മീരില്‍ ഇപ്പോള്‍ രാഷ്ട്രീയ സ്ഥിരതയുടെ കാലം വന്നിരിക്കുന്നു. വ്യക്തികളുടെ സ്വാര്‍ത്ഥ കാരണങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റുകള്‍ രൂപീകരിക്കുന്ന കളികള്‍ അവസാനിക്കുകയും തദ്ദേശീയതയുടെ അടിസ്ഥാനത്തിലുള്ള വിവേചനവും ഇല്ലാതാകും.''പ്രധാനമന്ത്രി പറഞ്ഞു.
''ആ മേഖലയില്‍ പങ്കാളിത്ത സഹകരണത്തിന്റെ ശരിയായ പുതിയ യുഗം ആരംഭിക്കും. പുതിയ ഹൈവേകള്‍, പുതിയ റെയില്‍വേ പാതകള്‍, പുതിയ സ്‌കൂളുകള്‍, പുതിയ കോളജുകള്‍, പുതിയ ആശുപത്രികള്‍, എന്നിവ ജമ്മു കാശ്മീരിനെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.''

'' ഇന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിഘടനത്തിന്റെ പ്രവണത ഏകീകരണത്തിലും പുരോഗതിയിയലേക്കുമായി നീങ്ങുകയാണ്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ഇപ്പോള്‍ പരിഹാരം കണ്ടിരിക്കുന്നു. വടക്ക് – കിഴക്ക് പൂര്‍ണ്ണമായി ഇന്ന് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന അക്രമത്തില്‍ നിന്നും ഉപരോധത്തില്‍ നിന്നും   സ്വയം സ്വതന്ത്രമാവുകയാണ്.'' എന്ന് വടക്ക്-കിഴക്ക് ഉണ്ടാക്കിയ പുരോഗതിയെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി  പറഞ്ഞു.
'' സര്‍ദാര്‍ പട്ടേലിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് രാജ്യത്തിന്റെ സമ്പൂര്‍ണ്ണമായ വൈകാരികവും, സാമ്പത്തികവും, ഭരണഘടനാപരവുമായ ഉദ്ഗ്രഥനത്തിന് നാം പ്രോത്സാഹനം നല്‍കുകയാണ്. ഇത് അത്തരത്തിലുള്ള ഒരു പ്രയത്‌നമാണ്, അതില്ലാതെ നമുക്ക് ഒരു ശക്തമായ ഇന്ത്യയെ ഇരുപത്തിയൊന്നം നൂറ്റാണ്ടില്‍ സങ്കല്‍പ്പിക്കാനാവില്ല.'' അദ്ദേഹം പറഞ്ഞു.

''ഉദ്ദേശ്യത്തിനുള്ള ഐക്യം, പ്രയത്‌നത്തിനുള്ള ഐക്യം, ലക്ഷ്യത്തിനുള്ള ഐക്യം എന്നിവ രാജ്യത്തിന്റെ സ്ഥിരതയ്ക്ക് അനിവാര്യമാണ്, ഇതായിരുന്നു സര്‍ദാര്‍ പട്ടേലിന്റെ ആശയം, നമ്മുടെ ലക്ഷ്യത്തിലും ഉദ്ദേശത്തിലും ലക്ഷ്യത്തിലും അതിലൂടെ ഒരു സമത്വാധിഷ്ഠിത സമീപനം ലഭിച്ചിട്ടുണ്ട്.'' സര്‍ദാര്‍ പട്ടേലിന്റെ ആശയങ്ങളെ പരാമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

ദേശീയ ഐക്യം എന്ന ഈ പാതയിലൂടെ നാം മുന്നോട്ടുപോകുമ്പോള്‍ മാത്രമേ നമുക്ക് '' ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ലക്ഷ്യം കൈവരിക്കാനാകുകയുള്ളുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

PM: अब से कुछ देर पहले ही राष्ट्रीय एकता का संदेश दोहराने के लिए राष्ट्रीय एकता दौड़ संपन्न हुई है।देश के अलग-अलग शहरों में, गावों में, अलग-अलग क्षेत्रों में लोगों ने इसमें हिस्सा लिया है। pic.twitter.com/J1qMwsSItX

— PMO India (@PMOIndia) October 31, 2019

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister greets on the occasion of Urs of Khwaja Moinuddin Chishti
January 02, 2025

The Prime Minister, Shri Narendra Modi today greeted on the occasion of Urs of Khwaja Moinuddin Chishti.

Responding to a post by Shri Kiren Rijiju on X, Shri Modi wrote:

“Greetings on the Urs of Khwaja Moinuddin Chishti. May this occasion bring happiness and peace into everyone’s lives.