PM Narendra Modi lays foundation stones for several development projects in Mumbai
PM Modi lays foundation of the Shiv Smarak, a towering statue in the Arabian Sea in the memory of Maratha king Chhatrapati Shivaji
Even in the midst of struggle, Shivaji Maharaj remained a torchbearer of good governance: PM
Development is the solution to all problems, it is the way ahead: PM
The strength of 125 crore Indians will bring about change in this nation: PM Modi
മുംബൈയില്‍ വിവിധ വികസന പദ്ധതികള്‍ക്കു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു. രണ്ടു മെട്രോ ലൈനുകള്‍, മുംബൈ ട്രാന്‍സ്-ഹാര്‍ബര്‍ ലിങ്ക്, മുംബൈ നഗര ഗതാഗത പദ്ധതി മൂന്നാം ഘട്ടം, രണ്ട് ഉയര്‍ന്ന റോഡുകള്‍ എന്നിവയാണു പദ്ധതികള്‍.
 
നേരത്തേ, അറബിക്കടലിന്റെ മുംബൈ തീരത്തോടു ചേര്‍ന്ന് ഛത്രപതി ശിവജി മഹാരാജ് സ്മാരകത്തിന്റെ ജലപൂജ പ്രധാനമന്ത്രി നിര്‍വഹിച്ചു. 
ഇതുമായി ബന്ധപ്പെട്ടു ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ നടന്ന യോഗത്തെ അഭിസംബോധന ചെയ്യവേ, ഏറ്റുമുട്ടലുകള്‍ക്കിടയിലും സദ്ഭരണത്തിന്റെ പതാകവാഹകനായി തുടരാന്‍ ശിവജി മഹാരാജിനു സാധിച്ചുവെന്നു ശ്രീ. നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശിവജി മഹാരാജെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള്‍ നമ്മെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശിവജി മഹാരാജിന്റെ ധൈര്യത്തെക്കുറിച്ച് അറിവുള്ളതാണ്. പക്ഷേ, ജല നയം, ധനകാര്യ നയം തുടങ്ങി പല കാര്യങ്ങളിലും അദ്ദേഹം പുലര്‍ത്തിയ മികവിനെക്കുറിച്ചു നാം അറിഞ്ഞിരിക്കേണ്ടതാണെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

ശിവജി സ്മാരകത്തിനു ജലപൂജ നടത്തുന്നതു സവിശേഷമാണെന്നും അതു ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തുഷ്ടനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

വികസനമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമെന്നും അതാണു മുന്നോട്ടുള്ള വഴിയെന്നും അദ്ദേഹം വ്യക്തമാക്കി. 125 കോടി ഇന്ത്യക്കാരുടെ കരുത്ത് ഈ രാജ്യത്തു പരിവര്‍ത്തനം സൃഷ്ടിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

അഴിമതിക്കെതിരെയുള്ള യുദ്ധം അധികാരമേറ്റതു മുതല്‍ തുടങ്ങിയതാണെന്നും നവംബര്‍ എട്ടിനു ചരിത്രപരമായ തീരുമാനം കൈക്കൊണ്ടുവെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പേടിപ്പെടുത്താനും ശ്രമങ്ങളുണ്ടായി. എന്നാല്‍, അവര്‍ അഴിമതിക്കും കള്ളപ്പണത്തിനും എതിരെയുള്ള യുദ്ധത്തെ പിന്തുണയ്ക്കുകയാണു ചെയ്തതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യന്‍ ജനത അഴിമതിയെയും കള്ളപ്പണത്തെയും അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'

Media Coverage

'India Delivers': UN Climate Chief Simon Stiell Hails India As A 'Solar Superpower'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
PM Modi condoles loss of lives due to stampede at New Delhi Railway Station
February 16, 2025

The Prime Minister, Shri Narendra Modi has condoled the loss of lives due to stampede at New Delhi Railway Station. Shri Modi also wished a speedy recovery for the injured.

In a X post, the Prime Minister said;

“Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.”