പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഒഡിഷയിലെ ബാരിപ്പഡ സന്ദര്‍ശിച്ചു. 
രസികറായ് ക്ഷേത്രത്തിന്റെയും ഉദ്ഘനനം ചെയ്ത ഹരിപൂര്‍ഗഢിലെ പുരാതന കോട്ടയുടെയും സംരക്ഷണ-വികസന പ്രവൃത്തിയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. 
മൂന്നു ദേശീയ പാതാ പദ്ധതികളുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 
ഐ.ഒ.സി.എല്ലിന്റെ പാരദീപ്-ഹാല്‍ദിയ-ദുര്‍ഗാപൂര്‍ എല്‍.പി.ജി. പൈപ്പ്‌ലൈനിന്റെ ഭാഗമായ ബാലസോര്‍-ഹാല്‍ദിയ-ദുര്‍ഗാപൂര്‍ ലൈന്‍ രാഷ്ട്രത്തിനു സമര്‍പ്പിക്കുകയും ചെയ്തു. ബാലസോറില്‍ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്കിന്റെയും ആറു പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. 
ടാറ്റാനഗറില്‍നിന്നു ബദംപഹറിലേക്കുള്ള രണ്ടാമതു പാസഞ്ചര്‍ ട്രെയിന്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു. 

|

ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടതും തറക്കല്ലിടപ്പെട്ടതുമായ പദ്ധതികള്‍ക്ക് ആകെ നാലായിരം കോടി രൂപയുടെ മൂല്യം വരുമെന്നു പൊതുയോഗത്തില്‍ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. 
സാധാരണക്കാരുടെ ജീവിതത്തില്‍ അടിസ്ഥാനപരമായ മേന്മ ഉറപ്പാക്കുന്ന അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കാണു കേന്ദ്ര ഗവണ്‍മെന്റ് ഊന്നല്‍ നല്‍കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
ഗതാഗതച്ചെലവും സമയവും വെട്ടിച്ചുരുക്കി ഒഡിഷയുടെയും പശ്ചിമ ബംഗാളിന്റെയും ഭാഗങ്ങളില്‍ എല്‍.പി.ജി. എളുപ്പത്തില്‍ ലഭ്യമാക്കാന്‍ ബാലസോര്‍-ഹാല്‍ദിയ-ദുര്‍ഗാപൂര്‍ എല്‍.പി.ജി. ലൈന്‍ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു. 

|

21ാം നൂറ്റാണ്ടില്‍ കണക്റ്റിവിറ്റിക്കുള്ള പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയില്‍ ആധുനിക അടിസ്ഥാന സൗകര്യവും കണക്റ്റിവിറ്റിയും ഒരുക്കുന്നതിനായി മുന്‍പില്ലാത്ത വിധം നിക്ഷേപം നടന്നുവരികയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. റെയില്‍ കണക്റ്റിവിറ്റി വര്‍ധിക്കുന്നതു ജനങ്ങളുടെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനൊപ്പം വ്യവസായ മേഖലയ്ക്കു ധാതുവിഭവ ലഭ്യത നേടിക്കൊടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
അടിസ്ഥാനസൗകര്യ വികസനം ഏറ്റവും ഗുണം ചെയ്യുക മധ്യവര്‍ഗത്തിനും ഇടത്തരം സംരംഭങ്ങള്‍ക്കുമാണെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. നവീന റോഡുകളും ശുചിത്വപൂര്‍ണമായ തീവണ്ടികളും ചെലവു കുറഞ്ഞ വിമാനയാത്രയും മധ്യവര്‍ഗത്തിന്റെ ജീവിതം എളുപ്പമാര്‍ന്നതാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 

|

കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ജനങ്ങള്‍ക്കു പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട് ലഘൂകരിച്ചുകൊണ്ടുവരാന്‍ കേന്ദ്ര ഗവണ്‍മെന്റിനു സാധിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഈ ദിശയിലുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് ഇന്ന് ആറു പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതം സുഗമമാക്കുന്നതിനുള്ള മറ്റൊരു ശ്രമമാണ് ഇതെന്നും ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. 
രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യം സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തിവരുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. വിശ്വാസം, ആത്മീയത, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെയും യോഗ, ആയുര്‍വേദം തുടങ്ങിയ അറിവുകളെയും സംബന്ധിച്ചു നല്ല പ്രചരണം നല്‍കുകയും ഇത്തരം വിഷയങ്ങള്‍ക്കു നല്ല പ്രോല്‍സാഹനം നല്‍കുകയും ചെയ്തുവരികയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. രസിക റായ് ക്ഷേത്രത്തിന്റെയും ഉദ്ഘനനം ചെയ്യപ്പെട്ട ഹരിപൂര്‍ഗഢിലെ പുരാതന കോട്ടയുടെയും സംരക്ഷണ പ്രവൃത്തി ഇന്ന് ആരംഭിക്കുന്ന കാര്യം പ്രധാനമന്ത്രി സൂചിപ്പിച്ചു. ഗവണ്‍മെന്റിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിനോദസഞ്ചാരത്തിനു പ്രോല്‍സാഹനമേകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India dispatches second batch of BrahMos missiles to Philippines

Media Coverage

India dispatches second batch of BrahMos missiles to Philippines
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഏപ്രിൽ 21
April 21, 2025

India Rising: PM Modi's Vision Fuels Global Leadership in Defense, Manufacturing, and Digital Innovation