QuoteInnovation, integrity and inclusion have emerged as key mantras in the field of management: PM
QuoteFocus is now on collaborative, innovative and transformative management, says PM
QuoteTechnology management is as important as human management: PM Modi

ഐഐഎം സമ്പൽപൂരിലെ സ്ഥിരം കാമ്പസിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ
തറക്കല്ലിട്ടു. ഗവർണറും ഒഡീഷ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരായ ശ്രീ രമേശ് പോഖ്രിയാൽ ‘നിഷാങ്ക്’, ശ്രീ ധർമേന്ദ്ര പ്രധാൻ, ശ്രീ പ്രതാപ് ചന്ദ്ര സാരംഗി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

|

 ഐഐഎം സംബാൽപൂരിലെ സ്ഥിരം കാമ്പസ് ഒഡീഷയുടെ സംസ്കാരവും വിഭവങ്ങളും പ്രദർശിപ്പിക്കുക മാത്രമല്ല, മാനേജ്മെൻറ് രംഗത്ത് ഒഡീഷയ്ക്ക് ആഗോള അംഗീകാരം നൽകുമെന്നും ചടങ്ങിൽ സംസാരിച്ച പ്രധാനമന്ത്രി പറഞ്ഞു. പുറത്തുനിന്നുള്ള ബഹുരാഷ്ട്ര സ്ഥാപനങ്ങൾ ഇന്ത്യയിലേക്ക് വരുന്ന പ്രവണതയ്ക്ക് വിരുദ്ധമായി ഇന്ത്യൻ ബഹുരാഷ്ട്ര സ്ഥാപനങ്ങൾ മറ്റു രാജ്യങ്ങളിലേക്കു പോകുന്ന പ്രവണതയ്ക്ക് അടുത്തിടെ

രാജ്യം സാക്ഷ്യം വഹിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ടയർ 2, ടയർ 3 നഗരങ്ങൾ സ്റ്റാർട്ടപ്പുകൾ കാണുന്നു, സമീപകാലത്ത് പ്രതിസന്ധി ഘട്ടങ്ങളിൽ ഇന്ത്യ കൂടുതൽ ‘യൂണികോൺസ്’ കണ്ടു, കാർഷിക മേഖലയിൽ അതിവേഗ പരിഷ്കാരങ്ങൾ നടക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ രാജ്യത്തിന്റെ അഭിലാഷവുമായി തങ്ങളുടെ തൊഴിൽ മേഖലയെ സമന്വയിപ്പിക്കാൻ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് പ്രധാന മന്ത്രി ആവശ്യപ്പെട്ടു. ഈ പുതിയ ദശകത്തിൽ ബ്രാൻഡ് ഇന്ത്യയ്ക്ക് ആഗോള അംഗീകാരം നൽകേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 

|

പ്രാദേശിക തലത്തെ ആഗോള തലത്തിലേക്ക് ഉയർത്തുന്നതിൽ വിദ്യാർത്ഥികളുടെ പങ്ക് പ്രധാനമന്ത്രി വിശദീകരിച്ചു. സമ്പൽപൂർ പ്രദേശത്തെ പ്രാദേശിക സാധ്യതകളുടെ വെളിച്ചത്തിൽ ടൂറിസം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങളിൽ പ്രവർത്തിക്കാൻ അദ്ദേഹം വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. പ്രാദേശിക കരകൗശലം, തുണിത്തരങ്ങൾ, ആദിവാസി കലകൾ എന്നിവയ്ക്ക് വലിയ സാധ്യതയുള്ള പ്രാദേശിക ഉൽപ്പന്നങ്ങളുടെ നിർമാണവുമായി ചേർന്നു പ്രവർത്തിക്കാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. ഈ മേഖലയിലെ സമൃദ്ധമായ ധാതുക്കളുടെയും മറ്റ് വിഭവങ്ങളുടെയും മെച്ചപ്പെട്ട നടത്തിപ്പിനായി പ്രവർത്തിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഐ‌ഐഎം വിദ്യാർത്ഥികൾക്ക് പ്രാദേശികത ആഗോളമാക്കുന്നതിന് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ആത്മനിർഭർ ഭാരത മിഷൻ, പ്രാദേശിക ഉൽ‌പ്പന്നങ്ങൾ, അന്താരാഷ്ട്ര സഹകരണം എന്നിവയ്ക്കിടയിലുള്ള ഒരു പാലമായി പ്രവർത്തിക്കാൻ അവർക്ക് കഴിയും. നവീനാശയ ആർജ്ജവത്വം, എല്ലാവരെയും ഉൾക്കൊള്ളൽ എന്നീ മന്ത്രങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ മാനേജ്മെന്റ് കഴിവുകൾ കാണിക്കേണ്ടതുണ്ട്, ശ്രീ മോദി വിദ്യാർഥികളോട് പറഞ്ഞു.

 

|

അഡിറ്റീവ് പ്രിന്റിംഗ്, മാറുന്ന ഉൽ‌പാദന രീതികൾ, ഗതാഗതം, വിതരണ ശൃംഖലാ മാനേജുമെന്റ് തുടങ്ങിയ പുതിയ സാങ്കേതികവിദ്യകളുടെ വെളിച്ചത്തിൽ പ്രധാന മാനേജ്മെൻറ് വെല്ലുവിളികളെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ഈ സാങ്കേതികവിദ്യകളും ഡിജിറ്റൽ പരസ്പര ബന്ധവും എവിടെ നിന്നുമുള്ള ആശയങ്ങളും ഉൾകൊള്ളും വിധം ലോകത്തെ ഒരു ആഗോള ഗ്രാമമാക്കി മാറ്റി. സമീപ മാസങ്ങളിൽ ഇന്ത്യ അതിവേഗ പരിഷ്കാരങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. മാറ്റങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാൻ മാത്രമല്ല, അവയെ മുൻ‌കൂട്ടി അറിയാനും മറികടക്കാനും ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മാറിക്കൊണ്ടിരിക്കുന്ന പ്രവർത്തന ശൈലികൾ മാനേജ്മെൻറ് കഴിവുകളിലെ ആവശ്യങ്ങളെ സ്വാധീനിക്കുന്നുണ്ടെന്നും ടോപ്പ്- ഡൗൺ അല്ലെങ്കിൽ ടോപ്പ്-ഹെവി മാനേജ്മെന്റ് കഴിവുകൾ സഹകരണവും നൂതനവും പരിവർത്തനപരവുമായ മാനേജ്മെൻറ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India Eyes Rs 3 Lakh Crore Defence Production By 2025 After 174% Surge In 10 Years

Media Coverage

India Eyes Rs 3 Lakh Crore Defence Production By 2025 After 174% Surge In 10 Years
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മാർച്ച് 26
March 26, 2025

Empowering Every Indian: PM Modi's Self-Reliance Mission