മധുരയിലെയും തമിഴ്‌നാട്ടിലെ അതിനു സമീപമുള്ള മേഖലകളിലെയും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍ക്ക് വലിയ ഉണര്‍വ് നല്‍കിക്കൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് മധുരയിലെ എയിംസിന് തറക്കല്ലിടുകയും നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
മധുരയിലെ തോപ്പൂരിലാണ് പുതിയ എയിംസ് വരുന്നത്. ഈ മേഖലയില്‍ ആധുനിക ആരോഗ്യ സുരക്ഷ, മെഡിക്കല്‍ വിദ്യാഭ്യാസം ഗവഷേണം എന്നിവയ്‌യില്‍ ഇതു നേതൃത്വപരമായ പങ്കു വഹിക്കും. തമിഴ്‌നാട്ടിലെ പിന്നോക്കം നില്‍ക്കുന്ന തെക്കന്‍ ജില്ലകളില്‍ താമസിക്കുന്നവര്‍ക്കാണ് ഇതിന്റെ നേട്ടം പ്രാഥമികമായി ലഭിക്കുക.
ഇന്ന് മധുരയില്‍ ‘ഒരു തരത്തിലല്‍ ഇന്ന് മധുരയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിന്’ തറക്കല്ലിടുന്നത് ഏകഭാരതം ശ്രേഷ്ഠഭാരതം (ഏക് ഭാരത് ശ്രേഷ്ഠഭാരത്) എന്ന ഞങ്ങളുടെ വീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ എയിംസ് ആരോഗ്യ പരിചരണത്തില്‍ തങ്ങളുടേതായ ഒരു ബ്രാന്‍ഡ് നെയിം നേടിയെടുത്തിട്ടുണ്ട്. മധുരയിലെ എയിംസോടെ ആരോഗ്യപരിചരണത്തിലെ ആ പേര് രാജ്യത്തിന്റെ എല്ലാ മൂലകളിലും കൊണ്ടുപോകാനായി എന്നു നമുക്ക് പറയാം-കശ്മീര്‍ മുതല്‍ മധുരവ രെയും ഗോഹട്ടി മുതല്‍ ഗുജറാത്ത് വരെയും.
തമിഴ്‌നാട്ടിലെ മുഴുവന്‍ ജനങ്ങള്‍ക്കും മധുരയിലെ എയിംസ് ഗുണം ചെയ്യും.
രാജ്യത്തെ 73 മെഡിക്കല്‍ കോളജുകളെ നവീകരിക്കുക ലക്ഷ്യമാക്കിയുള്ള പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ ഭാഗമായി നിര്‍മിച്ച മധുരയിലെ രാജാജി മെഡിക്കല്‍ കോളജ്, തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ്, തിരുനെല്‍വേലി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മൂന്ന് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കുകള്‍ ഉദ്ഘാടനം ചെയ്തതിലുള്ള സന്തോഷവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു.
ആരോഗ്യ മേഖലയ്ക്ക് ഗവണ്‍മെന്റ് നല്‍കുന്ന ഊന്നല്‍ ആവര്‍ത്തിച്ചുകൊണ്ട് എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയും ആരോഗ്യ പരിരക്ഷ താങ്ങാവുന്നതാക്കുകയുമാണ് ആശയമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ദ്രധനുസിന്റെ വേഗതയും വളര്‍ച്ചയും പ്രതിരോധ ആരോഗ്യ പരിരക്ഷയില്‍ പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മാതൃവന്ദന്‍ യോജന, പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്‍ എന്നീ പദ്ധതികള്‍ സുരക്ഷിത ഗര്‍ഭം എന്ന ആശയം പ്രചരിപ്പിച്ചിട്ടുണ്ട്. ബിരുദതലത്തിലുള്ള മെഡിക്കല്‍ സീറ്റുകളില്‍ കഴിഞ്ഞ നാലരവര്‍ഷം കൊണ്ട് 30% വര്‍ധന വരുത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് സാര്‍വത്രിക ആരോഗ്യപരിരക്ഷ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതിനുള്ള വലിയ ചുവടുവയ്പ്പാണെന്ന് ആയുഷ്മാന്‍ ഭാരതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടല്‍നിന്നും 1.57 കോടി ജനങ്ങള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നതില്‍ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. വെറും മൂന്നു മാസം കൊണ്ട് തമിഴ്‌നാട്ടില്‍നിന്നുള്ള 89,000 ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചതില്‍ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്കായി 200 കോടിയിലേറെ രൂപ അനുവദിച്ചതിനു പ്രധാനമന്ത്രി അഭിനന്ദിച്ചു. ”തമിഴ്‌നാട് ഇതിനകം തന്നെ 1320 ആരോഗ്യ-ക്ഷേമക്രന്ദങ്ങള്‍ ആരംഭിച്ചുവെന്നതില്‍ എനിക്ക് സന്തോഷമുണ്ട്.” അദ്ദേഹം പറഞ്ഞു.
രോഗ നിയന്ത്രണമേഖലയില്‍ 2025ഓടെ ക്ഷയരോഗം പൂര്‍ണമായി നിര്‍മ്മാര്‍ജനം ചെയ്യുന്നതില്‍ ഗവമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ”ഞങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക, സാങ്കേതിക പിന്തുണ നല്‍കുന്നുണ്ട്. സംസ്ഥാന ഗവണ്‍മെന്റ് ടി.ബി. നിര്‍മ്മാര്‍ജന പരിപാടി കൂടുതല്‍ വേഗത്തിലാക്കിയെന്നതിലും 2023 ഓടെ തന്നെ ടി.ബി. നിര്‍മ്മാര്‍ജനം ചെയ്യാന്‍ ശ്രമിക്കുന്നുവെന്നു കേട്ടതിലും എനിക്ക് സന്തോഷമുണ്ട്.” പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ടി.ബി. പരിപാടി നടപ്പാക്കുന്നതിലുള്ള പങ്കിന് അദ്ദേഹം തമിഴ്‌നാട് ഗവമെന്റിനെ അഭിനന്ദിച്ചു.
സംസ്ഥാനത്ത് 12 പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ”നമ്മുടെ പൗരന്മാര്‍ക്ക് ജീവിതം സുഗമമാക്കുതിനുള്ള ഒരു ഉദാഹരണം കൂടിയാണിത്.” അദ്ദേഹം പറഞ്ഞു.
മധുരയില്‍നിന്നു പ്രധാനമന്ത്രി കൊച്ചിയിലേക്ക് പോയി. അവിടെ അദ്ദേഹം എണ്ണ, പ്രകൃതിവാതക(ഓയില്‍ ആന്റ് ഗ്യാസ്) മേഖലയില്‍ നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും.
AIIMS at Madurai will be constructed at a cost of Rs. 1,200 crores.
— narendramodi_in (@narendramodi_in) January 27, 2019
It will benefit the entire population of Tamil Nadu: PM @narendramodi
The NDA Government is giving great priority to the health sector, so that everyone is healthy and healthcare is affordable.
— narendramodi_in (@narendramodi_in) January 27, 2019
Under the Pradhan Mantri Swasthya Suraksha Yojana, we have supported upgradation of Government Medical Colleges across India: PM @narendramodi
The speed and scale at which Mission Indradhanush is working is setting a new paradigm in preventive healthcare.
— narendramodi_in (@narendramodi_in) January 27, 2019
Pradhan Mantri Matru Vandana Yojana and Pradhan Mantri Surakshit Matritva Abhiyan is making safe pregnancy a mass movement: PM @narendramodi
The launch of Ayushman Bharat is also a big step.
— narendramodi_in (@narendramodi_in) January 27, 2019
It is a carefully thought out approach to ensure achievement of universal health coverage for our country.
Ayushman Bharat seeks to undertake path breaking interventions to holistically address health issues: PM @narendramodi
Our Government is committed to TB elimination by 2025.
— narendramodi_in (@narendramodi_in) January 27, 2019
I am happy to learn that the state Government is up-scaling the TB Free Chennai initiative and seeking to eliminate TB in the state by 2023 itself: PM @narendramodi
Today I am also happy to inaugurate 12 Post Office Passport Sewa Kendras in Tamil Nadu.
— narendramodi_in (@narendramodi_in) January 27, 2019
This initiative is one more example of improving the “ease of living” for our citizens: PM @narendramodi