പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ അമേഠിയിലെ കൗഹര്‍ സന്ദര്‍ശിച്ചു. കലാഷ്‌നിക്കോവ് അസോല്‍ട്ട് റൈഫിള്‍ ഉല്‍പാദിപ്പിക്കുന്നതിനായുള്ള സംയുക്ത സംരംഭമായ ഇന്‍ഡോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് അദ്ദേഹം രാഷ്ട്രത്തിനു സമര്‍പ്പിച്ചു.

അമേഠിയില്‍ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. 
പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വായിച്ച, തന്റെ സന്ദേശത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പറഞ്ഞു: 'പുതിയ സംയുക്ത സംരംഭത്തില്‍ ലോകപ്രശസ്തമായ കലാഷ്‌നിക്കോവ് അസോള്‍ട്ട് റൈഫിള്‍സിന്റെ ഏറ്റവും പുതിയ 200 പരമ്പര ഉല്‍പാദിപ്പിക്കപ്പെടുകയും ഉല്‍പാദനം പൂര്‍ണമായും പ്രാദേശികവല്‍ക്കരിക്കപ്പെടുകയും ചെയ്യും. ഇതോടെ, ഈ വിഭാഗം ചെറുകിട ആയുധങ്ങള്‍ വേണമെന്ന ദേശീയ സുരക്ഷാ ഏജന്‍സികളുടെ ആവശ്യകത റഷ്യന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി നിറവേറ്റാന്‍ ഇന്ത്യക്കു സാധിക്കും.'

|

പൊതുയോഗത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പങ്കാളിത്തത്തിനു പ്രസിഡന്റ് പുടിനു നന്ദി പറഞ്ഞു. അമേഠിയിലെ ഈ കേന്ദ്രത്തില്‍നിന്നു ലക്ഷക്കണക്കിനു റൈഫിളുകള്‍ നിര്‍മിക്കുമെന്നും ഇതു നമ്മുടെ സുരക്ഷാ ഏജന്‍സികളുടെ കരുത്തു വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ പദ്ധതി ഏറെ വൈകിപ്പോയെന്നു പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ സൈനികര്‍ക്ക് ആധുനിക റൈഫിളുകള്‍ ലഭ്യമാക്കാന്‍ വൈകുന്നതു ഫലത്തില്‍ നമ്മുടെ സൈനികരോടുള്ള അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. വെടിയുണ്ട ഏല്‍ക്കാത്ത ജാക്കറ്റുകള്‍ വേണമെന്ന് 2009ല്‍ ആവശ്യമുയര്‍ന്നിട്ടും 2014 വരെ അവ വാങ്ങാന്‍ നടപടി ഉണ്ടായില്ലെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ ആവശ്യം കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ, മറ്റു പ്രധാന ആയുധങ്ങള്‍ വാങ്ങുന്നതിലും ഇത്തരത്തില്‍ താമസമുണ്ടായിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തില്‍ റഫേല്‍ യുദ്ധവിമാനങ്ങളെക്കുറിച്ചു സൂചിപ്പിച്ച അദ്ദേഹം, കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രമഫലമായി ഇവ ഏതാനും മാസങ്ങള്‍ക്കകം വ്യോമസേനയ്ക്കു ലഭ്യമാകുമെന്നു വ്യക്തമാക്കി. 

|
|
|

നടപ്പാക്കുന്നതില്‍ തടസ്സം നിലനില്‍ക്കുന്ന അമേഠിയിലെ മറ്റു വികസന പദ്ധതികളെപ്പറ്റിയും പ്രധാനമന്ത്രി പരാമര്‍ശിച്ചു. തടസ്സങ്ങള്‍ നീക്കിയെന്നും അതോടെ പദ്ധതികള്‍ നടപ്പാക്കപ്പെടുമെന്നും അതുവഴി ജനങ്ങള്‍ക്കു തൊഴില്‍ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. പിഎം ആവാസ് യോജന, ഉജ്വല യോജന, സൗഭാഗ്യ യോജന, ശൗചാലയ നിര്‍മാണം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കപ്പെടുന്നത് അമേഠിയില്‍ ജനജീവിതം സുഗമമാക്കുന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

|
കേന്ദ്ര ഗവണ്‍മെന്റ് ദരിദ്രരെ ശാക്തീകരിക്കുന്നുവെന്നും ദാരിദ്ര്യത്തില്‍നിന്നു മുക്തരാവാന്‍ അവരെ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമാനമായി കര്‍ഷകരും ശാക്തീകരിക്കപ്പെടുന്നുണ്ടെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. പിഎം കിസാന്‍ നിധിയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു. ഈ പദ്ധതി വഴി അടുത്ത പത്തു വര്‍ഷത്തിനകം 7.5 ലക്ഷം കോടി രൂപ കര്‍ഷകരിലേക്ക് എത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 

|

 

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
Maratha bastion in Tamil heartland: Gingee fort’s rise to Unesco glory

Media Coverage

Maratha bastion in Tamil heartland: Gingee fort’s rise to Unesco glory
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജൂലൈ 21
July 21, 2025

Green, Connected and Proud PM Modi’s Multifaceted Revolution for a New India