പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തര്‍ പ്രദേശിലെ വാരാണസി സന്ദര്‍ശിച്ചു. രവിദാസ് ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഗുരു രവിദാസിന്റെ ജന്‍മസ്ഥല വികസനത്തിനായുള്ള പദ്ധതിക്ക് അദ്ദേഹം തറക്കല്ലിട്ടു.
ഡീസലില്‍ നിന്ന് ഇലക്ട്രിക്കിലേക്ക് പരിവര്‍ത്തിപ്പിച്ച ആദ്യ ലോകോമോട്ടീവ് വാരാണസിയിലെ ഡീസല്‍ ലോകോമോട്ടീവ് വര്‍ക്‌സില്‍ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
നൂറു ശതമാനം വൈദ്യുതീകരണമെന്ന ഇന്ത്യന്‍ റെയില്‍വേയുടെ ദൗത്യത്തിന്റെ ഭാഗമായി വാരാണസിയിലെ ഡീസല്‍ ലോകോമോട്ടീവ്‌സ് വര്‍ക്ക്‌സ് ഡീസല്‍ ലോകോമോട്ടീവില്‍നിന്ന് പരിവര്‍ത്തിപ്പിച്ച ഇലക്ട്രിക് ലോകോമോട്ടീവിന് രൂപം നല്‍കിയിട്ടുണ്ട്.
നിര്‍ബന്ധിത പരിശോധനകള്‍ക്കു ശേഷം പ്രധാനമന്ത്രി ലോകോമോട്ടീവ് പരിശോധിക്കുകയും ഫ്‌ളാഗ് ഓഫ് ചെയ്യുകയും ചെയ്തു. എല്ലാ ഡീസല്‍ ലോകോമോട്ടീവുകളും ഇലക്ട്രിക് ലോകോമോട്ടീവുകളാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
ഊര്‍ജ്ജ ചെലവും കാര്‍ബണ്‍ ബഹിര്‍ഗമനവും കുറക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണിത്. രണ്ട് ഡബ്ലു.ഡി.ജി 3 എ ഡീസല്‍ ലോകോമോട്ടീവുകളെ 10,000 എച്ച്.പിയുടെ ഇരട്ട ഇലക്ട്രിക് ഡബ്ലു.എ.ജി.സി 3 ലോകോമോട്ടീവുകളാക്കുന്ന പ്രവൃത്തി വെറും 69 ദിവസം കൊണ്ടാണ് ഡീസല്‍ ലോകോമോട്ടീവ്‌സ് വര്‍ക്ക്‌സ് പൂര്‍ത്തീകരിച്ചത്.
പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കൂ പദ്ധതിയിലുള്ള ഈ പരിവര്‍ത്തന ഉദ്യമം ലോകത്തിലെ ആദ്യത്തെ ഇന്ത്യന്‍ ഗവേഷണ, വികസന സംരംഭമാണ്.
രവിദാസ് ജയന്തിയില്‍ ശ്രീ. ഗുരു രവിദാസിന്റെ പ്രതിമയില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു. സീര്‍ ഗോവര്‍ദ്ധന്‍പൂരിലെ ശ്രീ. ഗുരു രവിദാസ് ജന്‍മസ്ഥാന്‍ ക്ഷേത്രത്തില്‍ ഗുരു രവിദാസിന്റെ ജന്‍മസ്ഥല വികസനത്തിനുള്ള പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു.
പാര്‍ശ്വവത്കരിക്കപ്പെട്ടവരെ സഹായിക്കുന്നതിനുള്ള തന്റെ ഗവണ്‍മെന്റിന്റെ പദ്ധതികള്‍ വിവരിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു; പാവങ്ങള്‍ക്കായി നാം നിശ്ചിത വിഹിതം (ക്വാട്ട) കൊണ്ടുവന്നു. അതുകൊണ്ട് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് മാന്യതയുള്ള ഒരു ജീവിതം നയിക്കാം. ഈ ഗവണ്‍മെന്റ് അഴിമതിക്കാരെ ശിക്ഷിക്കുകയും സത്യന്ധര്‍ക്ക് ബഹുമതി നല്‍കുകയും ചെയ്യുകയാണ്.
ദാര്‍ശനികനായ കവിയുടെ അധ്യാപനങ്ങള്‍ എല്ലാ ദിവസവും നമ്മെ പ്രചോദിപ്പിക്കുന്നതായി തദവസരത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. ജാതി അധിഷ്ഠിതമായ വേര്‍തിരിവുണ്ടെങ്കില്‍ ജനങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെടാന്‍ സാധിക്കില്ലെന്നും അവിടെ സമത്വമുണ്ടാകില്ലെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
എല്ലാവരോടും ഗുരു രവിദാസിന്‍രെ പാത പിന്തുടരാന്‍ ആവശ്യപ്പെട്ട പ്രധാനമന്ത്രി അതു പിന്തുടര്‍ന്നിരുന്നുവെങ്കില്‍ അഴിമതി തുടച്ചു നീക്കപ്പെട്ടേനേയെന്നും ചൂണ്ടിക്കാട്ടി. ഋഷിയുടെ പ്രതിമ ഉള്‍പ്പെടുന്ന വലിയൊരു പാര്‍ക്ക് നിര്‍മ്മിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തീര്‍ത്ഥാടകര്‍ക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഒരു കേന്ദ്രത്തിലുള്‍പ്പെടുത്തും.