Quoteജമ്മു കശ്മീരിലുള്ള തീവ്രവാദത്തിന്റെ നട്ടെല്ലു തകര്‍ക്കുക മാത്രമല്ല, എല്ലാ ശക്തിയും ഉപയോഗിച്ചു ഭീകരവാദത്തിനെതിരെ പോരാടുകയും ചെയ്യും: പ്രധാനമന്ത്രി മോദി
Quoteകാശ്മീരി പണ്ഡിറ്റുകളുടെ അന്തസ്സ് വീണ്ടെടുക്കാൻ ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്: പ്രധാനമന്ത്രി മോദി
Quoteജമ്മു കാശ്മീരിനെ വെളിയിട വിസർജ്ജന വിമുക്തമായി പ്രഖ്യാപിച്ചതിൽ സംസ്ഥാനത്തെ ജനങ്ങളെ പ്രധനമന്ത്രി മോദി അഭിനന്ദിച്ചു

ജമ്മു കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് രാജ്യം ശക്തമായ മറുപടി നല്‍കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചു. ശ്രീനഗറില്‍ നടന്ന പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു: ‘ഓരോ ഭീകരവാദിയെയും യോജിച്ച രീതിയില്‍ നാം നേരിടും. ജമ്മു കശ്മീരിലുള്ള തീവ്രവാദത്തിന്റെ നട്ടെല്ലു തകര്‍ക്കുക മാത്രമല്ല, എല്ലാ ശക്തിയും ഉപയോഗിച്ചു ഭീകരവാദത്തിനെതിരെ പോരാടുകയും ചെയ്യും.’

|

ഭീകരര്‍ക്കെതിരെ പോരാടി ജീവന്‍ വെടിഞ്ഞ രക്തസാക്ഷിയായ നസിര്‍ അഹമദ് വാണിക്കു പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു. അദ്ദേഹം പറഞ്ഞു: ‘രാഷ്ട്രത്തിനായി ജീവന്‍ വെടിഞ്ഞ രക്തസാക്ഷിയായ നസീര്‍ അഹമദ് വാണിക്കും മറ്റ് ധീരരായ പടയാളികള്‍ക്കും എന്റെ ആദരാഞ്ജലി. നസീര്‍ അഹ്മദ് വാനിക്ക് അശോക് ചക്ര നല്‍കപ്പെട്ടു. അദ്ദേഹത്തിന്റെ ശൗര്യവും ധീരതയും ജമ്മു-കശ്മീരിലെ മാത്രമല്ല, രാജ്യത്താകമാനമുള്ള യുവജനങ്ങള്‍ക്കു വഴികാട്ടിയാണ്.’

|

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍പഞ്ചുമാരുമായി പ്രധാനമന്ത്രി സംവദിച്ചു. സംസ്ഥാനത്തു നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം പ്രാദേശിക തെരഞ്ഞെടുപ്പ് നടന്നതില്‍ സന്തോഷവാനാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ വിശ്വാസം പ്രകടമാക്കുന്നതും സംസ്ഥാനത്തിന്റെ വികസനത്തിന് ആഗ്രഹിക്കുന്നതുമായ മനസ്സാണു ജനങ്ങളുടേതെന്നു വെളിവാക്കുന്നതാണ് വോട്ടുചെയ്യാന്‍ അവര്‍ തയ്യാറായി എന്നതില്‍നിന്നു വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

|

സമഗ്ര വികസന പദ്ധതികള്‍ക്കു കല്‍പിക്കുന്ന മുന്‍ഗണനകളെക്കുറിച്ചു വിശദീകരിക്കവേ പ്രധാനമന്ത്രി പറഞ്ഞു: ‘6000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. ഈ പദ്ധതികള്‍ ശ്രീനഗറിലും പരിസരങ്ങളിലും ഉള്ള ജനങ്ങളുടെ ജീവിതം സുഗമമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.’

ജമ്മു-കശ്മീരിലെ ഒട്ടേറെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ശ്രീനഗറില്‍ ഉദ്ഘാടനം ചെയ്തു. പുല്‍വാമയിലെ അവന്തിപൊരയില്‍ അദ്ദേഹം ‘എയിംസി’നു തറക്കല്ലിട്ടു. ഇത് സംസ്ഥാനത്തെ ആരോഗ്യ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിന് ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ 10 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുള്ള, ലോകത്തെ ഏറ്റവും വലിയ ആരോഗ്യസേവന പദ്ധതിയായ ആയുഷ്മന്‍ ഭാരതുമായി ബന്ധിപ്പിക്കും. ജമ്മു കശ്മീരില്‍ മാത്രം 30 ലക്ഷം പേര്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്നും ശ്രീ. നരേന്ദ്ര മോദി വെളിപ്പെടുത്തി.

|

ബന്ദിപ്പോറയിലെ ആദ്യത്തെ ഗ്രാമീണ ബി.പി.ഒ. പ്രധാനമന്തി ഉദ്ഘാടനം ചെയ്തു. ഇതു ബന്ദിപ്പോറയിലും സമീപ ജില്ലകളിലുമുള്ള യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. ബന്ദിപ്പോറ ഗ്രാമീണ ബിപിഒ ഈ മേഖലയില്‍ യുവാക്കള്‍ക്കുമുന്നില്‍ അവസരങ്ങള്‍ തുറന്നിടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

കാശ്മീരില്‍നിന്ന് ഒഴിഞ്ഞുപോകേണ്ടിവന്നവര്‍ക്കു തിരിച്ചുവരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്കു തന്റെ ഗവണ്‍മെന്റ് സമ്പൂര്‍ണ സുരക്ഷ നല്‍കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. കാശ്മീരി കുടിയേറ്റ തൊഴിലാളികള്‍ക്ക് ട്രാന്‍സിറ്റ് താമസ സൗകര്യം നല്‍കാനായി 700 ട്രാന്‍സിറ്റ് ഫ്‌ളാറ്റുകള്‍ നിര്‍മിച്ചുവരികയാണ്. അഭയാര്‍ഥി കശ്മീരികള്‍ക്കു 3000 തസ്തികകളില്‍ നിയമനം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ അവസരത്തില്‍ രാജ്യമെമ്പാടുമുള്ള കോളേജ് വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു.

രാഷ്ട്രീയ ഉച്ഛതാര്‍ ശിക്ഷാ അഭിയാ(റൂസ)ന്റെ കീഴില്‍ വിവിധ പദ്ധതികളുടെ ഡിജിറ്റല്‍ ഉദ്ഘാടനം ബട്ടണ്‍ അമര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നിര്‍വഹിച്ചതു മറ്റൊരു ആകര്‍ഷണീയത ആയിരുന്നു. ശ്രീ. നരേന്ദ്ര മോദി ജമ്മുകശ്മീരില്‍ കിസ്ത്വാര്‍, കുപ്‌വാര, ബാരാമുള്ള എന്നിവിടങ്ങളിലെ മൂന്നു മാതൃകാ ഡിഗ്രി കോളേജുകള്‍ക്കു തറക്കല്ലിട്ടു. ജമ്മു സര്‍വകലാശാലയില്‍ നവീനാശയ, സംരംഭകത്വ, കരിയര്‍ ഹബിന് അദ്ദേഹം തറക്കല്ലിട്ടു.

|

400 കിലോവാട്ട് ഡി.സി. ജലന്ധര്‍-സാംബ-രജൗരി- ഷോപിയാന്‍-അമാര്‍ഗര്‍ (സോപോര്‍) പ്രസരണ പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതു ജമ്മു കശ്മീരിലെ ഗ്രിഡ് കണക്ടിവിറ്റി വര്‍ധിപ്പിച്ചു.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നിന്നാണ് മുന്‍ ഗവണ്‍മെന്റിന്റെ പല പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നതെന്നു പൊതുയോഗത്തില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍, എന്‍.ഡി.എ. ഗവണ്‍മെന്റ് വിവിധ പ്രദേശങ്ങളില്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹം പറഞ്ഞു: ‘ആയുഷ്മാന്‍ ഭാരത് പദ്ധഥി ഝാര്‍ഖണ്ഡില്‍നിന്നും ഉജ്വല പദ്ധതി യുപിയില്‍നിന്നും പ്രധാനമന്ത്രിയുടെ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി പശ്ചിമ ബംഗാളില്‍നിന്നും കൈത്തറി പ്രചാരണ പരിപാടി തമിഴ് നാട്ടില്‍നിന്നും ബേഠി ബച്ചാവോ ബേഠി പഠാവോ ഹരിയാനയില്‍ നിന്നും തുടങ്ങി.’

2018 സെപ്റ്റംബറോടെ തുറസ്സായ സ്ഥലത്തു മലവിസര്‍ജനം നടത്തുന്നതു സംസ്ഥാനത്തു പൂര്‍ണമായും ഇല്ലാതായതിനു ജമ്മു കശ്മീരിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

നവീനാശയങ്ങള്‍ക്കും ഇന്‍കുബേഷനും സ്റ്റാര്‍ട്ടപ്പിനും അനുകൂലമായ സാഹചര്യം ഇന്ത്യയില്‍ സംജാതമായി എന്നും സ്റ്റാര്‍ട്ടപ്പ് അഭിയാന്‍ ശ്രദ്ധ പിടിച്ചുപറ്റിയെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പതിനഞ്ചായിരത്തോളം സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ മൂന്നുനാല വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും അവയില്‍ പകുതിയോളം ഒന്നാം നിര, രണ്ടാം നിര നഗരങ്ങളിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|

ഗന്ദേര്‍ബലിലെ, സെഫോറയില്‍ വിവിധോദ്ദേശ്യ ഇന്‍ഡോര്‍ കായിക കേന്ദ്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിച്ചു. ഇന്‍ഡോര്‍ കായിക സൗകര്യങ്ങള്‍ യുവാക്കള്‍ക്കു സൗകര്യമൊരുക്കുകയും അവര്‍ക്ക് ഇന്‍ഡോര്‍ ഗെയിമുകള്‍ കളിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമ്മു കാശ്മീരിലെ 22 ജില്ലകളിലെയും ഉള്‍ക്കൊള്ളിച്ച് ഉള്ളതാണു പ്രതിഭകളെ കണ്ടെത്താനും കായിക മേഖലയിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചുള്ള ഖേലോ ഇന്ത്യ ക്യാംപെയ്ന്‍ എന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രശസ്തമായ ദാല്‍ തടാകം സന്ദര്‍ശിച്ച അദ്ദേഹം അവിടത്തെ സൗകര്യങ്ങള്‍ പരിശോധിച്ചു.

ഏകദിന യാത്രയില്‍ പ്രധാനമന്ത്രി ലേ, ജമ്മു, ശ്രീനഗര്‍ എന്നീ മൂന്നു കേന്ദ്രങ്ങളാണു സന്ദര്‍ശിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
A chance for India’s creative ecosystem to make waves

Media Coverage

A chance for India’s creative ecosystem to make waves
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
Prime Minister condoles the loss of lives in an accident in Nuh, Haryana
April 26, 2025

Prime Minister, Shri Narendra Modi, today condoled the loss of lives in an accident in Nuh, Haryana. "The state government is making every possible effort for relief and rescue", Shri Modi said.

The Prime Minister' Office posted on X :

"हरियाणा के नूंह में हुआ हादसा अत्यंत हृदयविदारक है। मेरी संवेदनाएं शोक-संतप्त परिजनों के साथ हैं। ईश्वर उन्हें इस कठिन समय में संबल प्रदान करे। इसके साथ ही मैं हादसे में घायल लोगों के शीघ्र स्वस्थ होने की कामना करता हूं। राज्य सरकार राहत और बचाव के हरसंभव प्रयास में जुटी है: PM @narendramodi"