QuoteIndia will emerge stronger only when we empower our daughters: PM Modi
QuoteIn almost 70 years of independence, sanitation coverage which was merely 40%, has touched 98% in the last five years: PM
QuoteOur government is extensively working to enhance quality of life for the poor and middle class: Prime Minister

വനിതാ സര്‍പഞ്ചുമാര്‍ക്കു പ്രധാനമന്ത്രി സ്വച്ഛശക്തി – 2019 അവാര്‍ഡുകള്‍ നല്‍കി, ഝജ്ജറിലെ കുരുക്ഷേത്ര ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് രാജ്യത്തിനു സമര്‍പ്പിച്ചു, ഹരിയാനയിലെ വിവിധ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

|

പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഹരിയാനയിലെ കുരുക്ഷേത്ര സന്ദര്‍ശിച്ചു. രാജ്യത്തൊട്ടാകെയുള്ള വനിതാ സര്‍പഞ്ചുകളുടെ കണ്‍വെന്‍ഷന്‍ ആയ സ്വച്ഛ്ശക്തി -2019ല്‍ അദ്ദേഹം പങ്കെടുത്തു. കുരുക്ഷേത്രയില്‍ സ്വച്ഛ്‌സുന്ദര്‍ ശൗചാലയ് പ്രദര്‍ശനം അദ്ദേഹം സന്ദര്‍ശിച്ചു. പ്രധാനമന്ത്രി ഹരിയാനയിലെ നിരവധി വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും നിരവധി വികസന പദ്ധതികള്‍ക്കു തറക്കല്ലിടുകയും ചെയ്തു. ഹരിയാന മുഖ്യമന്ത്രി ലാല്‍ മനോഹര്‍ ഖട്ടര്‍ തുടങ്ങി ഏറെ വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ പങ്കെടുത്തു.

|

ബേഠീ ബച്ചാവോ, ബേഠീ പഠാവോ, ഉജ്വല യോജന, ദേശീയ പോഷകാഹാര മിഷന്‍, 12 മുതല്‍ 26 വരെ ആഴ്ചക്കാലത്തെ പ്രസവാവധി അനുവദിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ സുരക്ഷിത മാതൃത്വ കാമ്പയിന്‍, പ്രധാനമന്ത്രി ആവാസ് യോജനയുടെ കീഴിലുള്ള ആദ്യ വീടുകളുടെ ഉടമസ്ഥാവകാശം സ്ത്രീകള്‍ക്കു ലഭ്യമാക്കല്‍ എന്നിവ സ്ത്രീശാക്തീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ബലാല്‍സംഗത്തിനു വധശിക്ഷ നടപ്പാക്കിയ ആദ്യത്തെ ഗവണ്‍മെന്റാണു തന്റേത്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|

മുദ്ര വായ്പകളില്‍ ഏതാണ് 75% നല്‍കിയിരിക്കുന്നതു വനിതാ സംരംഭകര്‍ക്കാണെന്നു പ്രധാനമന്ത്രി വെളിപ്പെുത്തി. ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതി പ്രകാരം ആറു കോടി വനിതകള്‍ സ്വയംസഹായ സംഘങ്ങളില്‍ ചേര്‍ന്നു. ഇത്തരം സ്വയം സഹായ സംഘങ്ങള്‍ക്ക് 75000 കോടി രൂപ വായ്പയായി അനുവദിച്ചിട്ടുണ്ട്. ഇത് 2014നു മുമ്പുള്ള നാലു വര്‍ഷത്തില്‍ വകയിരുത്തിയതിനേക്കാള്‍ രണ്ടര മടങ്ങ് കൂടുതലാണ്.
‘ശുചിയാര്‍ന്ന ശൗചാലയങ്ങള്‍ ഇല്ലാത്തതിനാല്‍ നമ്മുടെ അമ്മമാരും പെണ്‍മക്കളും നിരന്തരമായി അനുഭവിക്കുന്ന ബുദ്ധിമുട്ട് എന്നെ വിഷമിപ്പിച്ചിരുന്നു. തുടര്‍ന്നാണു ചെങ്കോട്ടയുടെ കൊത്തളങ്ങളില്‍ നിന്നു ഞാന്‍ സ്വച്ഛ്ഭാരത് പ്രതിജ്ഞയെടുത്തത്. സ്വാതന്ത്ര്യം നേടി 70 വര്‍ഷമായിട്ടും ശുചിത്വത്തിന്റെ വ്യാപ്തി 40% ആയിരുന്നു. ഇന്ന് അത് 98 ശതമാനത്തില്‍ എത്തിയിരിക്കുന്നു. നാലര വര്‍ഷത്തിനിടയില്‍ 10 കോടിയിലധികം വിശ്രമമുറികള്‍ നിര്‍മിക്കപ്പെട്ടു. 600 ജില്ലകളിലായി അഞ്ചു ലക്ഷം ഗ്രാമങ്ങള്‍ തുറസ്സായ സ്ഥലത്തുള്ള മലവിസര്‍ജനത്തില്‍നിന്നു മുക്തമായി. ഇത് അവിടങ്ങളിലെ ഗ്രാമീണര്‍ക്ക് അന്തസ്സുറ്റ ജീവിതം നല്‍കി.’

|

കുരുക്ഷേത്ര ഝജ്ജറിലെ ബാദ്‌സ ഗ്രാമത്തില്‍ ദേശീയ ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (എന്‍.സി.ഐ.) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
എല്ലാവരുടെയും, പ്രത്യേകിച്ച് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളവരുടെ, ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ രംഗത്തുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങള്‍ വിശദീകരിക്കവേ, ആരോഗ്യസംരക്ഷണ കേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും എണ്ണം ഗണ്യമായി വര്‍ധിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്താകമാനം 21 എയിംസുകള്‍ പ്രവര്‍ത്തിക്കുകയോ അതിവേഗം നിര്‍മിക്കപ്പെടുകയോ ചെയ്യുന്നുണ്ട്. ഇവയില്‍ 14 എണ്ണം 2014നു ശേഷം ആരംഭിക്കപ്പെട്ടവയാണ്. ഇപ്പോള്‍ ഒന്നര ലക്ഷം ക്ഷേമകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയും ആയുഷ്മാന്‍ ഭാരത് ആരംഭിക്കുകയും വഴി എല്ലാവരുടയും ആരോഗ്യം ഉറപ്പാക്കാനായി നാം പ്രവര്‍ത്തിക്കുകയാണ്. 

|

ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി പഠനവും ചികില്‍സയും സാധ്യമാകുന്ന ലോകത്തിലെ ആദ്യ സര്‍വകലാശാലയായ ശ്രീകൃഷ്ണ ആയുര്‍സര്‍വകലാശാലയ്ക്കു കുരുക്ഷേത്രയില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടു.

|

കര്‍ണാല്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ആരോഗ്യസര്‍വകലാശാല, പഞ്ച്കുല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ, ഫരീദാബാദില്‍ ഇ.എസ.്‌ഐ.സി. മെഡിക്കല്‍ കോളജ്, ആശുപത്രി എന്നിവയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.

|

പാനിപ്പറ്റ് യുദ്ധങ്ങള്‍ സംബന്ധിച്ച മ്യൂസിയത്തിനു തറക്കല്ലിടവേ, പാനിപ്പറ്റ് യുദ്ധം ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരത’ത്തിന്റെ ജീവിക്കുന്ന ഉദാഹരണമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 

|

ഈ പദ്ധതികള്‍ ഹരിയാനയിലെ പൗരന്മാരുടെ ജീവിതം മെച്ചമാര്‍ന്നതും ആരോഗ്യമുള്ളതും സുഗമവും ആക്കിത്തീര്‍ക്കുന്നതോടൊപ്പം ഹരിയാനയിലെ യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചുനല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.
സ്വച്ഛ്ഭാരത് മിഷന്‍ എങ്ങനെ കരുത്താര്‍ജിച്ചുവെന്നും നൈജീരിയയില്‍ ഇത് എങ്ങനെ നടപ്പാക്കാമെന്നും പഠിക്കാന്‍ ഒരു നൈജീരിയന്‍ പ്രതിനിധി സംഘം പഠനയാത്ര നടത്തിവരുന്നു എന്നതിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PM Modi Distributes Over 51,000 Appointment Letters At 15th Rozgar Mela

Media Coverage

PM Modi Distributes Over 51,000 Appointment Letters At 15th Rozgar Mela
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഏപ്രിൽ 27
April 27, 2025

From Culture to Crops: PM Modi’s Vision for a Sustainable India

Bharat Rising: PM Modi’s Vision for a Global Manufacturing Powerhouse