In an effort to connect all the capitals of North East states, Itanagar has also been connected with the Railways: PM
Not just airports, the lives of people in Arunachal Pradesh will improve vastly with new and improved rail and road facilities: PM Modi
Arunachal Pradesh is India's pride. It is India's gateway, Centre will not only ensure its safety and security, but also fast-track development in the region: PM

ഇറ്റാനഗറില്‍ പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനും സേലാ ടണലിനും തറക്കല്ലിട്ടു, ഡി.ഡി.അരുണ്‍ പ്രഭ ചാനല്‍ ഉദ്ഘാടനം ചെയ്തു, അരുണാചല്‍ പ്രദേശിനായി 4000 കോടി രൂപയുടെ വികസന പദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

അരുണാചല്‍പ്രദേശ്, അസം, ത്രിപുര എന്നീസംസ്ഥാനങ്ങളില്‍ നടത്തുന്ന സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇറ്റാനഗറില്‍ എത്തി. ഇറ്റാനഗറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനും സേല ടണലിനും അദ്ദേഹം തറക്കല്ലിട്ടു. ഡിഡി പ്രഭാ ചാനലിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഇറ്റാനഗറിലെ ഐജി പാര്‍ക്കില്‍ വെച്ച് ഒട്ടേറെ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിച്ചു. ലോയിന്‍ ലൂം പ്രവര്‍ത്തനം അദ്ദേഹം പരിശോധിച്ചു.
ചടങ്ങില്‍ പ്രസംഗിക്കവേ, സൂര്യന്റെ നാടാണ് അരുണാചല്‍ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അതു രാഷ്ട്രത്തിന്റെ ആത്മവിശ്വാസമാണ്.  പ്രധാനമന്ത്രി പറഞ്ഞു: 'ഇന്ന് 4,000 കോടിയിലേറെ രൂപ മൂല്യം വരുന്ന പദ്ധതികള്‍ അനാച്ഛാദനം ചെയ്യാനുള്ള അവസരം എനിക്കു ലഭിച്ചു.' ഇതോടൊപ്പം സംസ്ഥാനത്ത് 13,000 കോടി രൂപയുടെ പദ്ധതികള്‍ പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരുണാചല്‍പ്രദേശിലെയും മറ്റു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും വികസന പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ തന്റെ ഗവണ്‍മെന്റിന്റെ 55 മാസത്തെയും മുന്‍ ഗവണ്‍മെന്റുകളുടെ 55 വര്‍ഷങ്ങളെയും താരതമ്യം ചെയ്യാന്‍ ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.
നടക്കേണ്ട വേഗത്തില്‍ വികസനം ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.  പ്രധാനമന്ത്രി തുടര്‍ന്നു: 'മുന്‍ ഗവണ്‍മെന്റ്  അരുണാചല്‍ പ്രദേശിനെ അവഗണിച്ചു. ആ സ്ഥിതി മാറ്റാന്‍ ആണ് ഞങ്ങള്‍ ഇവിടെയുള്ളത്.'  വടക്കുകിഴക്കന്‍ ഇന്ത്യയില്‍ വികസനം സാധ്യമായാല്‍ മാത്രമേ പുതിയ ഇന്ത്യ സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനങ്ങളെയും പ്രദേശങ്ങളെയും ഒന്നിപ്പിക്കുന്നതിനാണു വികസനം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 55 മാസത്തിനിടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ഒരു വിലങ്ങുതടി ആയിട്ടില്ലെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞു: 'അരുണാചലിന് 44,000 കോടി രൂപ അനുവദിച്ചു. ഇത് മുന്‍ ഗവണ്‍മെന്റ് അനുവദിച്ച തുകയുടെ ഇരട്ടി വരും.'

ഹൊള്ളോങ്കിയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ട പ്രധാനമന്ത്രി, നവീകരിച്ച തേസു വിമാനത്താവളത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. 955 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 4100 ചതുരശ്ര അടി വരുന്ന ഹൊള്ളോംഗി ടെര്‍മിനലില്‍ ഒരു മണിക്കൂറില്‍ പരമാവധി 200 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. ഇന്ന് മുതല്‍ സംസ്ഥാനത്തെ കണക്ടിവിറ്റി മെച്ചപ്പെടുമെന്ന് ചടങ്ങില്‍ പ്രസംഗിക്കവേ അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇറ്റാനഗറില്‍ എത്തിച്ചേരാനുള്ള ഏക വഴി ഗോഹട്ടി വിമാനത്താവളത്തില്‍ വിമാനം ഇറങ്ങി റോഡുമാര്‍ഗമോ ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമോ എത്തുക എന്നുള്ളതാണ്.
അദ്ദേഹം തുടര്‍ന്നു: 'തേസു വിമാനത്താവളം 50 വര്‍ഷം മുന്‍പ് നിര്‍മിക്കപ്പെട്ടുവെങ്കിലും ഈ സംസ്ഥാനത്തെ ജനങ്ങള്‍ക്കു രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവരുമായി ബന്ധപ്പെടുന്നതിന് സൗകര്യമൊരുക്കുന്നതിനെക്കുറിച്ച് ഒരു ഗവണ്‍മെന്റിനും കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. ഈ ചെറിയ വിമാനത്താവളത്തില്‍ 125 കോടി രൂപ ചെലവിട്ടാണ് നാം വികസനം സാധ്യമാക്കിയത്.' തേസു വിമാനത്താവളം അരുണാചലിലെ ജനങ്ങള്‍ക്ക് സേവനം പകരാന്‍ സജ്ജമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. നിരക്ക് കുറഞ്ഞ വിമാനയാത്രയ്ക്കു സൗകര്യമൊരുക്കുക വഴി ഉഡാന്‍ പദ്ധതി ജനങ്ങള്‍ക്ക് ഉപകാരപ്രദമായിത്തീരും. വിമാനത്താവളങ്ങള്‍ മാത്രമല്ല മെച്ചപ്പെട്ട റെയില്‍-റോഡ് സംവിധാനങ്ങള്‍ വഴി അരുണാചല്‍പ്രദേശിലെ ജനങ്ങളുടെ ജീവിതം വളരെയധികം മെച്ചപ്പെടും',  പ്രധാനമന്ത്രി പറഞ്ഞു.
അരുണാചല്‍ പ്രദേശില്‍ സേല ടണലിന് അദ്ദേഹം തറക്കല്ലിട്ടു. ഇതു പൂര്‍ത്തിയാകുന്നതോടെ എല്ലാ കാലാവസ്ഥയിലും തവാങ് താഴ്‌വരയില്‍  എത്തിച്ചേരാന്‍ സാധിക്കുന്നതിനൊപ്പം തവാങ്ങിലേക്കുള്ള യാത്രാസമയം ഒരുമണിക്കൂര്‍ കുറഞ്ഞു കിട്ടുകയും ചെയ്യും. 700 കോടി രൂപ ചെലവുള്ളതാണ് ഈ പദ്ധതി. ബോഗിബീലില്‍ ഉള്ള റെയില്‍-റോഡ് പാലം അരുണാചലിനെ പ്രധാന ഭൂപ്രദേശവുമായി കൂടുതല്‍ അടുപ്പിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിനായി 1000 കോടി രൂപ മൂല്യമുള്ള പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പാക്കിവരികയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി റോഡുകള്‍ വഴി ആയിരത്തോളം ഗ്രാമങ്ങള്‍ ബന്ധപ്പെടുത്തപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അരുണാചലിന് പുറത്തേക്കുള്ള ഹൈവേയുടെ നിര്‍മാണവും പുരോഗമിച്ചുവരികയാണെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തി. എല്ലാ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളും ബന്ധപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ഇറ്റാനഗറും റെയില്‍വേയുമായി ബന്ധപ്പെടുത്തി. നഹര്‍ലഗണ്ണില്‍നിന്ന് ആഴ്ചയില്‍ രണ്ടുതവണ തീവണ്ടി ഓടുന്നു. സംസ്ഥാനത്ത് പുതിയ റെയില്‍പാത  സ്ഥാപിക്കുന്നത് സംബന്ധിച്ച് ആറിടങ്ങളില്‍ സര്‍വ്വേ നടന്നുവരികയാണ്. ഇതില്‍ മൂന്നു സര്‍വ്വേ പൂര്‍ണമായിക്കഴിഞ്ഞു. തവാങ്ങിനെ റെയില്‍മാര്‍ഗം ബന്ധിപ്പിക്കാനുള്ള പദ്ധതിയുമുണ്ട്.

സൗഭാഗ്യ പദ്ധതിപ്രകാരം അരുണാചലിലെ എല്ലാ വീടുകളുടെയും വൈദ്യുതീകരണം പൂര്‍ത്തിയായതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അരുണാചല്‍പ്രദേശിലെ 100 മെഗാവാട്ട് പാരേ ജലവൈദ്യുത പദ്ധതിയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. 'ഊര്‍ജോല്‍പാദനത്തിന് ആണ് നാം ഊന്നല്‍ നല്‍കുന്നത്. ഇന്ന് 110 മെഗാവാട്ടിന്റെ 12 ജലവൈദ്യുത പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇത് അരുണാചല്‍പ്രദേശിനു മാത്രമല്ല സംസ്ഥാനങ്ങള്‍ക്കും ഗുണകരമാകും',  പ്രധാനമന്ത്രി പറഞ്ഞു.
'തങ്ങളുടെ വടക്കുകിഴക്കന്‍ മേഖലാ സന്ദര്‍ശന ഫോട്ടോകള്‍ പങ്കുവെക്കണമെന്ന് ഇന്നലെ ഞാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം വിദേശികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഫോട്ടോകളാണ് ട്വീറ്റ് ചെയ്തത്.' ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികള്‍ ജീവിതം സുഗമമാക്കുക മാത്രമല്ല വിനോദസഞ്ചാരം മെച്ചപ്പെടുത്തുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അരുണാചല്‍ പ്രദേശില്‍ 50 ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ നാം ആരോഗ്യ, ക്ഷേമ കേന്ദ്രങ്ങള്‍ നിര്‍മിക്കുകയാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ കേന്ദ്രങ്ങളിലൂടെ ആരോഗ്യ സേവനം മെച്ചപ്പെടും. പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന(പി.എം.ജെ.എ.വൈ.) വഴി 150 ദിവസത്തിനകം 11 ലക്ഷത്തോളം ദരിദ്രര്‍ക്ക് നേട്ടമുണ്ടായി എന്ന് അദ്ദേഹം വെളിപ്പെടുത്തി.
ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ട പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം അഞ്ചേക്കറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ മൂന്ന് തവണകളായി പ്രതിവര്‍ഷം 6000 രൂപ ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള അരുണാചല്‍പ്രദേശ് ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ സാധ്യമായ വഴികളിലൂടെയെല്ലാം കേന്ദ്ര ഗവണ്‍മെന്റ് പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇറ്റാനഗറിലെ ഐജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ അരുണാചല്‍പ്രദേശിനു മാത്രമായുള്ള ഡിഡി ചാനലായ ഡിഡി അരുണ്‍ പ്രഭ അദ്ദേഹം പ്രകാശിപ്പിച്ചു. ദൂരദര്‍ശന്‍ നടത്തുന്ന ഇരുപത്തിനാലാമത്തെ ചാനല്‍ ആയിരിക്കും ഇത്. ഈ ചാനലിലൂടെ സംസ്ഥാനത്തെ കൂടുതല്‍ അവികസിത പ്രദേശങ്ങളിലെ വാര്‍ത്തകള്‍ ജനങ്ങളിലേക്ക് എത്തുമെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.  ഇതോടൊപ്പം അരുണാചല്‍പ്രദേശിലെ ഛോട്ടില്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(എഫ്.ടി.ഐ.ഐ.)യുടെ  സ്ഥിരം ക്യാമ്പസിനു ശ്രീ. നരേന്ദ്ര മോദി തറക്കല്ലിടുകയും ചെയ്തു.
'അരുണാചല്‍പ്രദേശ് ഇന്ത്യയുടെ അഭിമാനമാണ്. അത് ഇന്ത്യയുടെ പ്രവേശനകവാടമാണ്. അതിന്റെ സുരക്ഷ ഉറപ്പുവരുത്തുക മാത്രമല്ല അതിവേഗ വികസനം സാധ്യമാക്കുക കൂടി ചെയ്യുമെന്ന് ഉറപ്പുതരുന്നു.', അദ്ദേഹം ഉപസംഹരിച്ചു.

Click here to read PM's speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Mutual fund industry on a high, asset surges Rs 17 trillion in 2024

Media Coverage

Mutual fund industry on a high, asset surges Rs 17 trillion in 2024
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 25
December 25, 2024

PM Modi’s Governance Reimagined Towards Viksit Bharat: From Digital to Healthcare