HIRA model of development - Highway, I Way, Railway, Airway is on in Tripura, says PM

ഹിറ മാതൃകയിലുള്ള വികസനം- ഹൈവേ, ഐ-വേ, റെയില്‍വേ, എയര്‍വേ  വികസനം ത്രിപുരയ്ക്കായി ഒരുങ്ങുന്നുവെന്ന് പ്രധാനമന്ത്രി
അസം, അരുണാചല്‍, ത്രിപുര എന്നിവിടങ്ങളിലേക്കു നടത്തിയ ഏകദിന സന്ദര്‍ശനത്തിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഗര്‍ത്തല സന്ദര്‍ശിച്ചു. ഗാര്‍ജീ-ബെലോണിയ റെയില്‍പ്പാത ഉള്‍പ്പെടെ കാലത്തെ പല വികസനപദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

മഹാരാജ വീര്‍ വിക്രം കിഷോര്‍ മാണിക്യ ബഹദൂറിന്റെ പ്രതിമ അഗര്‍ത്തലയിലെ മഹാരാജ വീര്‍ വിക്രം വിമാനത്താവളത്തില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. വീര്‍ വിക്രം കിഷോര്‍ മഹാരാജാവിന്റെ മഹത്വം എടുത്തുപറഞ്ഞ ശ്രീ. നരേന്ദ്ര മോദി, ത്രിപുരയെക്കുറിച്ച് മഹാരാജാവിനു കൃത്യമായ വീക്ഷണം ഉണ്ടായിരുന്നുവെന്നും അഗര്‍ത്തല നഗരം നിര്‍മിക്കുന്നതിന് അദ്ദേഹം ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട് എന്നും വ്യക്തമാക്കി. മഹാരാജാവിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും പറഞ്ഞു.
ത്രിപുരയിലെ വികസനത്തെക്കുറിച്ച് പരാമര്‍ശിക്കവെ, പുരോഗതിയുടെ ഉയരങ്ങളിലേക്കുള്ള പുതിയ പാതയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ത്രിപുരയുടെ വികസനത്തിനായി കഴിഞ്ഞ നാലര വര്‍ഷമായി ഗവണ്‍മെന്റ് ആവശ്യമായ പണം അനുവദിച്ചിട്ടുണ്ട്. കുറഞ്ഞ തറവില പ്രകാരം കാര്‍ഷികോല്‍പ്പന്നങ്ങള്‍ സംഭരിക്കപ്പെടുന്നത് ചരിത്രത്തിലാദ്യമാണ് എന്നാണു തനിക്ക് അറിയാന്‍ സാധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടെ സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തില്‍ ഫലകം അനാച്ഛാദനം ചെയ്തു കൊണ്ട് ഗാര്‍ഗി-ബെലോണിയ റെയില്‍പ്പാത പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിച്ചു. ഇത് ത്രിപുരയെ ദക്ഷിണ ദക്ഷിണപൂര്‍വ ഏഷ്യയിലേക്കുള്ള പ്രവേശനകവാടമായി മാറ്റും. നര്‍സിങ്ഗഢില്‍ ത്രിപുര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ സമുച്ചയം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പ്രസംഗിക്കവേ, താന്‍ തിരഞ്ഞെടുപ്പുകാലത്ത് ഇവിടെ എത്തിയപ്പോള്‍ ഹൈവേ, ഐ-വേ, റെയില്‍വേ, എയര്‍വേ എന്നിവ ഉള്‍പ്പെടുന്ന ഹിറ മാതൃകയിലുള്ള വികസനത്തെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
അഗര്‍ത്തല സബ്രൂം നാഷണല്‍ ഹൈവേ, ഹംസഫര്‍ എക്‌സ്പ്രസ്, അഗര്‍ത്തല ദേവ്ഗഢ് എക്‌സ്പ്രസ്, അഗര്‍ത്തലയിലെ പുതിയ ടെര്‍മിനല്‍ എന്നിവ ഈ മാതൃകയുടെ ഭാഗമാണ്.
വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കുന്നതിനെക്കുറിച്ചു പരാമര്‍ശിക്കവെ, മുന്‍കാലത്തെ വികസനം കടലാസില്‍ ഒതുങ്ങുന്നതായിരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'ത്രിപുരയില്‍ മാത്രം 62000 ഗുണഭോക്താക്കള്‍ ഉണ്ടെന്നാണ് ഞാന്‍ കേട്ടത്. ഇവര്‍ നിങ്ങളുടെ പണം കൈ പ്പറ്റുകയായിരുന്നു'. ഏതായാലും കഴിഞ്ഞ നാലര വര്‍ഷത്തിനിടെ എട്ടു കോടിയോളം വ്യാജ ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കിയിട്ടുണ്ട്.
കര്‍ഷകരോടും അസംഘടിത മേഖലയോടുമുള്ള തന്റെ പ്രതിബദ്ധത അടിവരയിട്ടു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ശ്രം യോഗി മന്ഥന്‍ പെന്‍ഷന്‍ യോജന വഴി അറുപതു വയസ്സിനു മുകളില്‍ പ്രായമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കുമെന്നു വെളിപ്പെടുത്തി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ യോജന വഴി അഞ്ചേക്കറില്‍ താഴെ കൃഷിയിടം ഉള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ബാങ്ക് അക്കൗണ്ടുകളില്‍ 6000 രൂപ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മത്സ്യബന്ധന മേഖലയ്ക്കായി പ്രത്യേക വകുപ്പ് ആരംഭിക്കുന്നത് മല്‍സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായിത്തീരും.

ഈ ചുവടുകള്‍ ഗവണ്‍മെന്റിന്റെ ലക്ഷ്യത്തെ പ്രതിഫലിപ്പിക്കുന്ന ചുവടുകളാണെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒറ്റ ദിവസംകൊണ്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി ന്യൂഡെല്‍ഹിയിലേക്ക് മടങ്ങി. നാളെ അദ്ദേഹം ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും.

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report

Media Coverage

Bad loans decline: Banks’ gross NPA ratio declines to 13-year low of 2.5% at September end, says RBI report
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 27
December 27, 2024

Citizens appreciate PM Modi's Vision: Crafting a Global Powerhouse Through Strategic Governance