പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് ഇംഫാല്‍ സന്ദര്‍ശിച്ചു. വമ്പിച്ചൊരു പൊതുയോഗത്തില്‍ അദ്ദേഹം മോറെയിലെ സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. ദോലൈതാബി മണല്‍ത്തിട്ട പദ്ധതി, എഫ്.സി.ഐ.യുടെ സാവോംബുംങ്ങിലെ ഭക്ഷ്യ ഗോഡൗണ്‍ എന്നിവയുടെയും, ജലവിതരണം, വിനോദസഞ്ചാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളുടെയും ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വ്വഹിച്ചു.
സില്‍ച്ചാര്‍ – ഇംഫാല്‍ 400 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈനും അദ്ദേഹം രാഷ്ട്രത്തിന് സമര്‍പ്പിച്ചു.
വിവിധ കായിക പദ്ധതികള്‍ക്കും അദ്ദേഹം തറക്കല്ലിട്ടു.
പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, മണിപ്പൂരിലെ ധീരരായ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക്, പ്രത്യേകിച്ച് വനിതാ സേനാനികള്‍ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. അവിഭക്ത ഇന്ത്യയുടെ ആദ്യ ഇടക്കാല ഗവണ്‍മെന്റ് സ്ഥാപിതമായത് മണിപ്പൂരിലെ മൊയ്‌റാങ്ങിലാണെന്ന് അദ്ദേഹം അനുസ്മരിച്ചു. വടക്ക് -കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങളില്‍ നിന്ന് ആസാദ് ഹിന്ദ് സേനയ്ക്ക് ലഭിച്ചിരുന്ന പിന്‍തുണയും അദ്ദേഹം അനുസ്മരിച്ചു. നവ ഇന്ത്യയുടെ വികസന ഗാഥയില്‍ മണിപ്പൂരിന് സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
1,500 കോടിയിലധികം രൂപ മുതല്‍ മുടക്കുള്ള പദ്ധതികള്‍ക്കാണ് ഇന്ന് തുടക്കം കുറിക്കുകയോ, തറക്കല്ലിടുകയോ ചെയ്തിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികള്‍ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതം കൂടുതല്‍ ആയാസരഹിതമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നാലര വര്‍ഷത്തിനിടെ ഏകദേശം 30 തവണ താന്‍ തന്നെ വടക്ക് കിഴക്കന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രിപറഞ്ഞു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിക്കൊണ്ട് വടക്ക്-കിഴക്ക് പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുകയാണ്.
മൊറെയിലെ സംയോജിത ചെക്ക്‌പോസ്റ്റില്‍ കസ്റ്റംസ് ക്ലിയറന്‍സ്, വിദേശ നാണയ വിനിമയം, ഇമിഗ്രേഷന്‍ ക്ലിയറന്‍സ് മുതലായവയ്ക്കുള്ള സൗകര്യമുണ്ട്.
വികസനത്തോടുള്ള ഗവണ്‍മെന്റിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നതാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട പദ്ധതികളെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദൊലൈതാബി മണല്‍ത്തിട്ട പദ്ധതി 1987 ലാണ് വിഭാവനം ചെയ്‌തെങ്കിലും 2014 ന് ശേഷമാണ് അതിന് ഗതിവേഗം കൈവന്നതും ഇപ്പോള്‍ പൂര്‍ത്തീകരിച്ചതും. ഇന്ന് ഉദ്ഘാടനം ചെയ്ത വിനോദസഞ്ചാര പദ്ധതികളും അദ്ദേഹം പരാമര്‍ശിച്ചു. പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ കൂടുതല്‍ ഊര്‍ജ്ജസ്വലവും, ലക്ഷ്യബോധത്തോട് കൂടിയതുമായ സമീപനത്തെ വിശദീകരിച്ച് കൊണ്ട്, മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിരീക്ഷിക്കുന്ന പ്രധാനമന്ത്രിയുടെ ഓഫീസിലെ പ്രഗതി സംവിധാനം അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഗതി യോഗങ്ങള്‍ ഇതുവരെ മുടങ്ങിക്കിടക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട ഏകദേശം 12 ലക്ഷം കോടി രൂപയുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
സാവോംബുങ്ങിലെ എഫ്.സി.ഐ. ഗോഡൗണിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിസംബര്‍ 2016 ലാണ് തുടങ്ങിലെങ്കിലും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. വിവിധ ജലവിതരണ പദ്ധതികളുടെ സമാനമായ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര ഗവണ്‍മെന്റും, മണിപ്പൂര്‍ ഗവണ്‍മെന്റും പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാന ഗവണ്‍മെന്റിന്റെ 'കുന്നുകളിലേയ്ക്ക് പോകൂ, ഗ്രാമങ്ങളിലേയ്ക്ക് പോകൂ ' പദ്ധതിയെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
'ഗതാഗതത്തിലൂടെ പരിവര്‍ത്തനം' എന്ന മൊത്തത്തിലുള്ള ലക്ഷ്യത്തോടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മെച്ചപ്പെട്ട റോഡ്, റെയില്‍, വ്യോമ കണക്ടിവിറ്റി എങ്ങനെയാണ് ഏര്‍പ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.
ശുചിത്വ ഭാരതം, പൊതുശുചിത്വ നിലവാരം, വികസനം കാംക്ഷിക്കുന്ന ചന്ദേല്‍ ജില്ലയുടെ വികസനം തുടങ്ങിയ മേഖലകളില്‍ മണിപ്പൂര്‍ കൈവരിച്ച പുരോഗതി പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. വനിതാ ശാക്തീകരണത്തിലും മണിപ്പൂര്‍ മുന്‍പന്തിയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരില്‍ നിന്നുള്ള ബോക്‌സിംഗ് താരം മേരി കോമിനെ പരാമര്‍ശിച്ച് കൊണ്ട്, ഇന്ത്യയെ കായിക രംഗത്തെ ഒരു വന്‍ശക്തിയാക്കി മാറ്റുന്നതില്‍ വടക്ക്-കിഴക്കിന് ഒരു സുപ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കായിക താരങ്ങളുടെ തിരഞ്ഞെടുപ്പിലും, പരിശീലനത്തിലുമുള്ള സുതാര്യത അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ ഇന്ത്യയുടെ മികച്ച പ്രകടനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
जिस मणिपुर को, जिस नॉर्थ ईस्ट को नेताजी ने भारत की आज़ादी का गेटवे बताया था, उसको अब New India की विकास गाथा का द्वार बनाने में हम जुटे हुए हैं।
— PMO India (@PMOIndia) January 4, 2019
जहां से देश को आज़ादी की रोशनी दिखी थी, वहीं से नए भारत की सशक्त तस्वीर आप सभी की आंखों में स्पष्ट दिखाई दे रही है: PM
आप सभी साक्षी रहे हैं कि नॉर्थ-ईस्ट के साथ बीते दशकों में पहले की सरकारों ने क्या किया।
— PMO India (@PMOIndia) January 4, 2019
उनके रवैये ने दिल्ली को आपसे और दूर कर दिया था।
पहली बार अटल जी की सरकार के समय, देश के इस अहम क्षेत्र को विकास के रास्ते पर ले जाने की पहल हुई थी।
हम दिल्ली को आपके दरवाजे तक ले आए हैं: PM
मैं खुद बीते साढ़े चार साल में करीब 30 बार नॉर्थ ईस्ट आ चुका हूं।
— PMO India (@PMOIndia) January 4, 2019
आपसे मिलता हूं, बातें करता हूं तो एक अलग ही सुख मिलता है, अनुभव मिलता है।
मुझे अफसर से रिपोर्ट नहीं मांगनी पड़ती, सीधे आप लोगों से मिलती है।
ये फर्क है पहले और आज में: PM
ऐसे निरंतर प्रयासों की वजह से अलगाव को हमने लगाव में बदल दिया है।
— PMO India (@PMOIndia) January 4, 2019
आज इन्हीं कोशिशों की वजह से पूरा नॉर्थ ईस्ट परिवर्तन के एक बड़े दौर से गुजर रहा है।
तीस-चालीस साल से अटके हुए प्रोजेक्ट्स पूरे किए जा रहे हैं।
आपके जीवन को आसान बनाने की कोशिश की जा रही है: PM
देश के जिन 18 हज़ार गांवों को रिकॉर्ड समय में अंधेरे से मुक्ति मिली है, उनमें सबसे आखिरी गांव कांगपोकपी जिले का लेइशांग है।
— PMO India (@PMOIndia) January 4, 2019
जब भी भारत के हर गांव तक बिजली पहुंचाने के अभियान की बात आएगी तो, लेइशांग और मणिपुर का नाम भी आएगा: PM
आज मणिपुर को 125 करोड़ रुपए से अधिक की लागत से बने इंटीग्रेटेड चेकपोस्ट का भी उपहार मिला है।
— PMO India (@PMOIndia) January 4, 2019
ये सिर्फ एक चेक पोस्ट नहीं है दर्जनों सुविधाओँ का केंद्र भी है।
भारत म्यांमार सीमा पर स्थित ये चेकपोस्ट यात्री और व्यापार की सुविधा देगा: PM
दोलाईथाबी बराज की फाइल 1987 में चली थी
— PMO India (@PMOIndia) January 4, 2019
निर्माण का काम 1992 में 19 करोड़ की लागत से शुरु हुआ था
2004 में इसको स्पेशल इक्नॉमिक पैकेज का हिस्सा बनाया गया, लेकिन फिर लटक गया
2014 में इस प्रोजेक्ट पर काम शुरु हुआ और ये प्रोजेक्ट 500 करोड़ रुपए खर्च करने के बाद अब बनकर तैयार है: PM
हम जो संकल्प लेते हैं, उसे सिद्ध करने के लिए जी-जान से मेहनत करते हैं, परिश्रम करते हैं।
— PMO India (@PMOIndia) January 4, 2019
हमें ऐहसास है कि योजनाओं में देरी से सबसे ज्यादा नुकसान देश के गरीब का, सामान्य मानवी का होता है।
मैं आपको कुछ और उदाहरण देना चाहता हूं: PM
मणिपुर की खाद्य सुरक्षा के लिए महत्वपूर्ण Sawombung के FCI गोडाउन का लोकार्पण आज किया गया। 2016 में इस पर काम शुरु हुआ और हमने इसका काम पूरा करके दिखाया है।
— PMO India (@PMOIndia) January 4, 2019
समय पर पूरा होने से ज्यादा खर्च से बचे और अनाज स्टोर करने के लिए 10 हज़ार MT अतिरिक्त व्यवस्था का निर्माण भी हो गया: PM
उखरुल और उसके आसपास के हज़ारों परिवारों की पानी की ज़रूरतों को देखते हुए Buffer Water Reservoir पर काम 2015 में शुरु हुआ।
— PMO India (@PMOIndia) January 4, 2019
ये तैयार भी हो गया है और आज इसका लोकार्पण किया गया। ये प्रोजेक्ट 2035 तक की ज़रूरतों को पूरा करने वाला है: PM
चुराचांदपुर, जोन-थ्री प्रोजेक्ट पर भी 2014 में काम शुरु हुआ और 4 वर्ष बाद आज लोकार्पण भी हो गया है।
— PMO India (@PMOIndia) January 4, 2019
इससे 2031 तक यहां की आबादी की पानी की ज़रूरतें पूरी होंगी: PM
चुराचांदपुर, जोन-थ्री प्रोजेक्ट पर भी 2014 में काम शुरु हुआ और 4 वर्ष बाद आज लोकार्पण भी हो गया है।
— PMO India (@PMOIndia) January 4, 2019
इससे 2031 तक यहां की आबादी की पानी की ज़रूरतें पूरी होंगी: PM
Go To Hills और Go To Village के तहत यहां की राज्य सरकार दूर दराज़ के इलाकों तक पहुंच रही है।
— PMO India (@PMOIndia) January 4, 2019
जनभागीदारी को सरकारी योजनाओं का हिस्सा बनाने के ये प्रयास सराहनीय हैं।
यही कारण है कि आज मणिपुर बंद और ब्लॉकेड के दौर से बाहर निकलकर आशाओं और आकांक्षाओं को पूरा करने में जुटा है: PM
कनेक्टिविटी के साथ-साथ यहां की बिजली व्यवस्था को भी सशक्त किया जा रहा है।
— PMO India (@PMOIndia) January 4, 2019
आज ही 400 केवी की सिल्चर इम्फाल लाइऩ को भी राष्ट्र को समर्पित किया है।
7 सौ करोड़ रुपए से अधिक की लागत से बनी ये लाइन पावर कट की समस्या को दूर करेगी: PM
मणिपुर हर पैमाने पर आज विकास के रास्ते पर चल रहा है।
— PMO India (@PMOIndia) January 4, 2019
स्वच्छ भारत अभियान में भी मणिपुर ने खुद को खुले में शौच से मुक्त कर दिया है।
चंदेल जिला जो देश के 100 से अधिक Aspirational Districts में है, वहां भी तमाम पैरामीटर्स में बहुत अधिक सुधार देखा गया है: PM
आज शिक्षा, स्किल और स्पोर्ट्स से जुड़े प्रोजेक्ट्स का शिलान्यास किया गया है।
— PMO India (@PMOIndia) January 4, 2019
धनमंजूरी विश्वविद्यालय में इंफ्रास्ट्रक्चर से जुड़े प्रोजेक्ट हों, राजकीय इंजीनियरिंग कालेज से जुड़े प्रोजेक्ट हों, ये सभी युवा साथियों को सुविधा देने वाले हैं: PM