പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്ന് കാണ്‍പൂര്‍ സന്ദര്‍ശിച്ചു. ലക്‌നൗ മെട്രോ റെയില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത അദ്ദേഹം ആഗ്രാ മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിടലും നിര്‍വ്വഹിച്ചു. കാണ്‍പൂരിലെ നിരാലനഗറില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പാന്‍കി താപ വൈദ്യുത നിലയത്തിന് തറക്കല്ലിട്ടു. വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം കുറിച്ച് കൊണ്ട് ഫലകങ്ങള്‍ അനാവരണം ചെയ്തു.
ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്യവെ, രാജ്യത്തിന് അത്യധികം സംഭാവനകള്‍ നല്‍കിയ നിരവധി ധീരനേതാക്കളുടെ ജന്മ സ്ഥലമാണ് കാണ്‍പൂരെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ ഉത്തര്‍ പ്രദേശിലെയും കാണ്‍പൂരിലെയും ജനങ്ങളുടെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.
കാണ്‍പൂരില്‍ വൈദ്യുതി ലഭ്യത മെച്ചപ്പെടുത്താന്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റികള്‍ കഠിനമായി യത്‌നിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. പാന്‍കി താപനിലയം ഉത്തര്‍ പ്രദേശിലെയും, കാണ്‍പൂരിലെയും വൈദ്യുതി കമ്മി എപ്രകാരം നികത്തുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. സൗഭാഗ്യ പദ്ധതിക്ക് കീഴില്‍ ഉത്തര്‍ പ്രദേശില്‍ 76 ലക്ഷത്തിലേറെ സൗജന്യ വൈദ്യുതി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗംഗാനദി ശുചീകരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊണ്ട് വരുന്ന ഉദ്യമങ്ങള്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഗംഗാ നദിയുടെ ശുചീകരണം അനാധ്യമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ ഇന്ന് തന്റെ ഗവണ്‍മെന്റ് അസാധ്യമായതിനെ സാധ്യമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. മലിന ജലം ശുദ്ധീകരിക്കുന്നതിന് നിരവധി നടപടികള്‍ കൈക്കൊണ്ട് വരികയാണെന്ന് പറഞ്ഞ അദ്ദേഹം ഓടകളില്‍ നിന്നുള്ള ജലം നദിയിലെത്തുന്നത് തടഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഉത്തര്‍ പ്രദേശില്‍ നിര്‍മ്മിക്കുന്ന പ്രതിരോധ ഇടനാഴി കാണ്‍പൂരിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആരംഭിച്ച റോഡ്, റെയില്‍, വ്യോമ, മെട്രോ പദ്ധതികളിലൂടെ വമ്പിച്ച് അടിസ്ഥാനസൗകര്യങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പദ്ധതികള്‍ ഉത്തര്‍ പ്രദേശിനെ പരിവര്‍ത്തിപ്പിക്കും, പ്രധാനമന്ത്രി പറഞ്ഞു.
2022 ഓടെ രാജ്യത്തെ ഓരോ കുടുംബത്തിനും ഓരോ വീട് ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പ്രധാനമന്ത്രി ഭവന നിര്‍മ്മാണ പദ്ധതിക്ക് കീഴില്‍ രാജ്യത്ത് ഇതുവരെ ഏകദേശം 1.5 കോടി വീടുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ആക്രമണത്തിലും ബുദ്ഗം വ്യോമ ദുരന്തത്തിലും ജീവന്‍ നഷ്ടപ്പെട്ട കാണ്‍പൂരില്‍ നിന്നുള്ള ധീര സൈനികര്‍ക്ക് പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ഭീകരയ്‌ക്കെതിരെ ശക്തമായ നടപടികളാണ് കേന്ദ്ര ഗവണ്‍മെന്റ് കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഐക്യത്തിന്റെ അന്തരീക്ഷം നിലനില്‍ക്കേണ്ടത് അത്യന്താപേഷിതമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്തിടെ കശ്മീരികളെ ആക്രമിച്ചവര്‍ക്കെതിരെ ഉത്തര്‍ പ്രദേശ് ഗവണ്‍മെന്റ് കൈക്കൊണ്ട സത്വര നടപടികളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അത്തരം പ്രവൃത്തികള്‍ ചെയ്യുന്ന കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളാന്‍ പ്രധാനമന്ത്രി എല്ലാ സംസ്ഥാന ഗവണ്‍മെന്റുകളെയും ആഹ്വാനം ചെയ്തു.
आज से लगभग 6 हज़ार करोड़ रुपए की लागत से पनकी विद्युत परियोजना के विस्तारीकरण का काम शुरु हो जाएगा।
— PMO India (@PMOIndia) March 8, 2019
इससे जो बिजली बनेगी वो आधे से भी कम कीमत में उपलब्ध हो पाएगी और प्रदूषण में भी कमी आएगी: PM
आज से लगभग 6 हज़ार करोड़ रुपए की लागत से पनकी विद्युत परियोजना के विस्तारीकरण का काम शुरु हो जाएगा।
— PMO India (@PMOIndia) March 8, 2019
इससे जो बिजली बनेगी वो आधे से भी कम कीमत में उपलब्ध हो पाएगी और प्रदूषण में भी कमी आएगी: PM
कानपुर में गंगा जी की जो स्थिति को देखकर लोग कहते थे कि स्थिति को बदल पाना नामुमकिन है। लेकिन हमारी सरकार ने ये विश्वास दिलाया है कि नामुमकिन अब मुमकिन है.
— PMO India (@PMOIndia) March 8, 2019
गंगा जी में जो गंदगी नालों के माध्यम से बह रही थी, उसको बंद करने और नालों के पानी को ट्रीट करने का अभियान चलाया है: PM
एशिया के सबसे बड़े नालों में से एक सीसामऊ नाले के गंदे पानी को सीधे गंगा जी में जाने से रोकने का काम पूरा हो गया है।
— PMO India (@PMOIndia) March 8, 2019
जाजमऊ टेनरी के पानी को ट्रीट करने का काम भी आज से शुरु हो रहा है: PM
हमारी सरकार ने नमामि गंगे अभियान के तहत यहां के चमड़ा उद्योग के लिए भी एक विशेष योजना बनाई है।
— PMO India (@PMOIndia) March 8, 2019
इस योजना के तहत आज चमड़ा उद्योगों से निकलने वाले पानी को साफ करने के लिए बहुत बड़े प्लांट की आधारशिला रखी गई है।
इससे हर दिन 2 करोड़ लीटर गंदा पानी गंगा में जाने से रुकेगा: PM
पूरे यूपी में सड़कों, हाईवे, एक्सप्रेसवे, रेलवे, एयरवे का जाल बिछाया जा रहा है।
— PMO India (@PMOIndia) March 8, 2019
वहीं शहरों के भीतर मेट्रो की सुविधाएं तैयार की जा रही हैं।
कानपुर मेट्रो समेत यूपी में अनेक मेट्रो प्रोजेक्ट्स को केंद्र सरकार मंज़ूरी दे चुकी है: PM
पुलवामा हमले के बाद हमारे वीरों ने जो पराक्रम दिखाया, वो देश ने देखा है।
— PMO India (@PMOIndia) March 8, 2019
लेकिन बहुत दुखद है कि हमारे घर में ही सेना के पराक्रम को नीचा दिखाने का लगातार प्रयास किया जा रहा है।
पाकिस्तान को पसंद आएं, ऐसी बातें कही जा रही हैं: PM
आज जब पाकिस्तान पर पूरी दुनिया का दबाव है, तो ऐसे समय में पाकिस्तान की मदद करने वाले बयान क्यों दिए जा रहे हैं?
— PMO India (@PMOIndia) March 8, 2019
क्या उनको ऐसा करना शोभा देता है? मत भूलिए, आपके बयानों को आधार बनाकर पाकिस्तान दुनिया में भ्रम फैला रहा है: PM
सीमापार आतंकियों के खिलाफ निर्णायक लड़ाई के बीच, आतंकी बहुत बौखलाए हुए हैं। इसी का परिणाम है कि जम्मू में फिर आतंकी हमला हुआ है।
— PMO India (@PMOIndia) March 8, 2019
जिस प्रकार हमारी सरकार सख्त कार्रवाई कर रही है, वो और बौखलाएंगे।
हमें सतर्क रहते हुए राष्ट्र के प्रति अपने दायित्वों को निभाने की जरूरत है: PM
देश में एकता का वातावरण बनाए रखना बहुत अहम है।
— PMO India (@PMOIndia) March 8, 2019
लखनऊ में कुछ सिरफिरे लोगों ने हमारे कश्मीरी भाइयों के साथ जो हरकत की थी, उस पर यूपी सरकार ने त्वरित कार्रवाई की है।
मैं अन्य राज्य सरकारों से भी आग्रह करूंगा कि जहां भी ऐसी हरकत करने की कोई कोशिश करे, उस पर कठोर कार्रवाई की जाए:PM