പിഎം-കിസാന്‍ യോജന നമ്മുടെ രാജ്യത്തിന് അന്നം നൽകുന്ന ഇൻഡ്യയിലെ കോടിക്കണക്കിന് കഠിനാദ്ധ്വാനികളായ കർഷകരുടെ ആഗ്രഹങ്ങൾക്ക് ചിറക് നൽകും: പ്രധാനമന്ത്രി
2020 ഓടെ വരുമാനം ഇരട്ടിയാക്കാൻ എൻ.ഡി.എ ഗവൺമെന്റ് കർഷകർക്ക് എല്ലാ സൗകര്യങ്ങളും നൽകാൻ പ്രതിജ്ഞാബദ്ധരാണ്: പ്രധാനമന്ത്രി
തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ മാത്രമാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും കർഷകരെക്കുറിച്ച് ഓർമ്മിക്കുന്നത്: പ്രധാനമന്ത്രി മോദി

ഗോരഖ്പൂരില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) ഉദ്ഘാടനം ചെയ്തു.

ഇതോടെ ആദ്യ ഗഡുവായ 2,000 രൂപ തെരഞ്ഞെുക്കപ്പെട്ട ഗുണഭോക്താക്കളായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നേരിട്ടു മാറ്റപ്പെടും.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനം ചെയ്തതിനു കര്‍ഷകരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ലഭ്യമായതിനു ക്ഷീര മേഖലയിലും മല്‍സ്യക്കൃഷിയിലും വ്യാപൃതരായ കര്‍ഷക കുടുംബങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സ്വാതന്ത്ര്യാനന്തരം നടപ്പാക്കപ്പെട്ട കര്‍ഷകര്‍ക്കായുള്ള ഏറ്റവും ബൃഹത്തായ പദ്ധതിയെന്ന നിലയില്‍ ഈ ദിവസം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുമെന്നു പ്രധാനമന്ത്രി പറഞ്ഞു.

കര്‍ഷകരെ പ്രാപ്തരും ശാക്തീകരിക്കപ്പെട്ടവരുമാക്കി മാറ്റാനുള്ള നിശ്ചയദാര്‍ഢ്യത്തിലാണ് ഗവണ്‍മെന്റെന്ന് അദ്ദേഹം വ്യക്തമാക്കി. 2022 ആകുമ്പോഴേക്കും വരുമാനം ഇരട്ടിപ്പിക്കാന്‍ സാധിക്കുന്നതിനായി കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കിനല്‍കാന്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുവരികയാണെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.

പിഎം-കിസാന്‍ ഏതാണ്ട് 12 കോടി കര്‍ഷകര്‍ക്കു ഗുണകരമാകും. ഈ പദ്ധതിയിലൂടെ പ്രതിവര്‍ഷം 75,000 കോടി രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു മാറ്റപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗുണഭോക്താക്കളായ കര്‍ഷകരുടെ പട്ടിക പരമാവധി വേഗത്തില്‍ എത്തിക്കണമെന്നു സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ഥിച്ച പ്രധാനമന്ത്രി, പട്ടിക ലഭ്യമാകുന്നതോടെ പദ്ധതിയുടെ നേട്ടം കര്‍ഷകര്‍ക്കു ലഭിക്കുമെന്നും ചൂണ്ടിക്കാട്ടി.

മുന്‍ ഗവണ്‍മെന്റുകള്‍ ഓരോ കാലത്തു പ്രഖ്യാപിച്ച വായ്പ എഴുതിത്തള്ളലുകള്‍ കര്‍ഷകര്‍ക്കു ദീര്‍ഘകാലത്തേക്കുള്ളതോ സമഗ്രമോ ആയ ആശ്വാസം പകര്‍ന്നുനല്‍കുന്നില്ലെന്നും അതേസമയം, പിഎം-കിസാന്‍ ആശ്വാസം പകരുക മാത്രമല്ല, ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ വന്‍ നിക്ഷേപം സാധ്യമാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

നേരിട്ടുള്ള ആനുകൂല്യ വിതരണ പദ്ധതിയെ ആശ്രയിച്ചാണു പിഎം-കിസാന്‍ നടപ്പാക്കുന്നതെന്നതിനാല്‍ മുഴുവന്‍ തുകയും ഗുണഭോക്താക്കള്‍ക്കു ലഭ്യമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂര്‍ത്തിയാകാനുള്ള ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഗവണ്‍മെന്റ് ഒരു ലക്ഷം കോടിയോളം രൂപ നിക്ഷേപിക്കുകയാണെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള കര്‍ഷകര്‍ക്ക് ഇതു ഗുണകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 17 കോടി സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍, വേപ്പെണ്ണ പൂശിയ യൂറിയ, 22 വിളകള്‍ക്കു ചെലവിന്റെ 50% കൂടുതല്‍ കുറഞ്ഞ തറവില, പിഎം ഫസല്‍ ബീമ യോജന, ഇ-നാം തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം പരാമര്‍ശിച്ചു.

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ 1.60 ലക്ഷം രൂപയോളം വായ്പ നേടാന്‍ കര്‍ഷകര്‍ക്കു സാധിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്കായുള്ള മറ്റു ക്ഷേമപദ്ധതികളും അദ്ദേഹം പരാമര്‍ശിച്ചു.

കിഴക്കന്‍ ഉത്തര്‍പ്രദേശ് മുഴുവന്‍ അതിവേഗം നവീകരിക്കപ്പെടുകയാണെന്നു പ്രധാനമന്ത്രി പറഞ്ഞു. വ്യവസായം, കണക്റ്റിവിറ്റി, ആരോഗ്യ രംഗം എന്നിവയെല്ലാം മാറ്റങ്ങള്‍ക്കു വിധേയമാവുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോരഖ്പൂരിനായി 10,000 കോടി രൂപ മൂല്യം വരുന്ന വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടപ്പെടുകയോ ചെയ്തു. ഈ പദ്ധതികള്‍ ജീവിതം സുഗമമാക്കും. പിഎം ആവാസ് യോജന, ഉജ്വല യോജന, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയം പിന്‍പറ്റിയുള്ളതാണ്.

 

 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet extends One-Time Special Package for DAP fertilisers to farmers

Media Coverage

Cabinet extends One-Time Special Package for DAP fertilisers to farmers
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ജനുവരി 2
January 02, 2025

Citizens Appreciate India's Strategic Transformation under PM Modi: Economic, Technological, and Social Milestones