കന്നുകാലികളിലെ കുളമ്പുരോഗവും ബ്രൂസെല്ലോസിസും നിയന്ത്രിക്കാനും നിര്‍മാര്‍ജനം ചെയ്യാനുമുള്ള ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി (എന്‍.എ.സി.ഡി.പി.) മഥുരയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
12,652 കോടിയുടെ പദ്ധതിക്കുള്ള മുഴുവന്‍ പണവും കേന്ദ്ര ഗവണ്‍മെന്റിന്റേതാണ്. രണ്ടു രോഗങ്ങളും കുറച്ചുകൊണ്ടുവരുന്നതിനായി രാജ്യത്തെ 60 കോടി കന്നുകാലികള്‍ക്കു പ്രതിരോധ കുത്തിവെപ്പു നല്‍കും.
ദേശീയ കൃത്രിമ ബീജാധാന പദ്ധതിയും പ്രതിരോധ കുത്തിവെപ്പ്, രോഗ പരിപാലനം, കൃത്രിമ ബീജാധാനം, ഉല്‍പാദനക്ഷമത എന്നീ വിഷയങ്ങളില്‍ രാജ്യത്തെ 687 ജില്ലകളിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളില്‍ നടത്തുന്ന ശില്‍പശാലയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ചടങ്ങിനെത്തിയ വലിയ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ടു പ്രധാനമന്ത്രി പറഞ്ഞു: ‘പരിസ്ഥിതിയും കന്നുകാലിയും എന്നും ഇന്ത്യയുടെ ധനചിന്തയുടെയും തത്വശാസ്ത്രത്തിന്റെയും കേന്ദ്ര സ്ഥാനത്തുണ്ട്. അതിനാല്‍ത്തന്നെ, സ്വച്ഛ് ഭാരതായാലും ജല്‍ ജീവന്‍ മിഷനായാലും കൃഷിയും മൃഗസംരക്ഷണവും പ്രോല്‍സാഹിപ്പിക്കുന്നതായാലും പ്രകൃതിയും സമ്പദ്‌വ്യവസ്ഥയും തമ്മിലുള്ള സന്തുലനം പാലിക്കാന്‍ നാം എപ്പോഴും ശ്രമിക്കാറുണ്ട്. ഇതാണു ശക്തമായ നവ ഇന്ത്യ നിര്‍മിക്കുന്നതിനു നമ്മെ പ്രാപ്തമാക്കുന്നത്.’
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ സ്വച്ഛതാ ഹീ സേവ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
‘ഈ വര്‍ഷം ഒക്ടോബര്‍ രണ്ട് ആകുമ്പോഴേക്കും നമ്മുടെ വീടുകളും തൊഴിലിടങ്ങളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഇല്ലാത്ത ഇടങ്ങളാക്കി മാറ്റാന്‍ നാം ശ്രമിക്കണം’.
‘എല്ലാ സ്വാശ്രയ സംഘങ്ങളോടും പൗരസമൂഹത്തോടും സര്‍ക്കാരിതര സംഘടനകളോടും യുവ സംഘടനകളോടും കോളജുകളോടും സ്‌കൂളുകളോടും എല്ലാ ഗവണ്‍മെന്റ്, സ്വകാര്യ സംഘടനകളോടും എല്ലാ വ്യക്തികളോടും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രചരണത്തില്‍ പങ്കുചേരണമെന്ന് അഭ്യര്‍ഥിക്കുന്നു.’
‘പോളിത്തീന്‍ ബാഗുകള്‍ക്കു പകരമായി വിലകുറഞ്ഞതും എളുപ്പമേറിയതുമായ പകരം സംവിധാനത്തെക്കുറിച്ച് ആലോചിക്കണം. നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ വഴി പല പരിഹാരങ്ങളും കണ്ടെത്താന്‍ സാധിക്കും.’
കന്നുകാലികളുടെ ആരോഗ്യവും പോഷണവും ക്ഷീരകൃഷിയും സംബന്ധിച്ച പല പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
‘കന്നുകാലി സംരക്ഷണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതില്‍ ഏറെ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. മൃഗസംരക്ഷണം, മല്‍സ്യക്കൃഷി, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയവ കൂടുതല്‍ ആദായകരമാണ്.’
‘കഴിഞ്ഞ അഞ്ചു വര്‍ഷമായി കൃഷിയോടും അനുബന്ധ പ്രവര്‍ത്തനങ്ങളോടും നാം പുതിയ സമീപനം പുലര്‍ത്തിവരികയാണ്. കന്നുകാലികളുടെയും ക്ഷീരോല്‍പന്നങ്ങളുടെയും മേന്‍മ വര്‍ധിപ്പിക്കാനും ഈ രംഗത്തു വൈവിധ്യവല്‍ക്കരണം സാധ്യമാക്കാനും ആവശ്യമായ നടപടികള്‍ നാം കൈക്കൊണ്ടിട്ടുണ്ട്.’
പച്ചിലത്തീറ്റയും പോഷകാഹാരവും കന്നുകാലികള്‍ക്കു സ്ഥിരമായി ലഭ്യമാക്കാന്‍ വഴി കണ്ടെത്തേണ്ടിയിരിക്കുന്നു’.
‘ക്ഷീരമേഖല ഇന്ത്യയില്‍ വികസിപ്പിക്കാന്‍ നൂതനാശയവും നൂതന സാങ്കേതിക വിദ്യയുമാണ് ഇപ്പോള്‍ ആവശ്യം. ‘സ്റ്റാര്‍ട്ടപ്പ് ബ്രാന്‍ഡ് ചാലഞ്ച്’ ആരംഭിച്ച സാഹചര്യത്തില്‍ ഇത്തരം നവീന ആശയങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ ജന്‍മമെടുക്കുമെന്നു പ്രതീക്ഷിക്കാം.’
‘നിങ്ങളുടെ ആശയങ്ങള്‍ക്കു ഗൗരവം കല്‍പിക്കുമെന്നും അവ യാഥാര്‍ഥ്യമാക്കാന്‍ നിക്ഷേപം ലഭ്യമാക്കാന്‍ ഗൗരവമേറിയ നീക്കങ്ങള്‍ ഉണ്ടാകുമെന്നും യുവ സുഹൃത്തുക്കള്‍ക്ക് ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതു കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.’
ब्रजभूमि ने हमेशा से ही पूरे विश्व को, पूरी मानवता को, जीवन को प्रेरित किया है।
— PMO India (@PMOIndia) September 11, 2019
आज पूरा विश्व पर्यावरण संरक्षण के लिए, रोल मॉडल ढूंढ रहा है।
लेकिन भारत के पास भगवान श्रीकृष्ण जैसा प्रेरणा स्रोत हमेशा से रहा है, जिनकी कल्पना ही पर्यावरण प्रेम के बिना अधूरी है: PM
पर्यावरण और पशुधन हमेशा से भारत के आर्थिक चिंतन का बहुत ही महत्वपूर्ण हिस्सा रहा है।
— PMO India (@PMOIndia) September 11, 2019
यही कारण है कि चाहे स्वच्छ भारत हो, जल जीवन मिशन हो या फिर कृषि और पशुपालन को प्रोत्साहन, प्रकृति और आर्थिक विकास में संतुलन बनाकर ही हम सशक्त औऱ नए भारत के निर्माण की तरफ आगे बढ़ रहे हैं: PM
थोड़ी देर पहले ‘स्वच्छता ही सेवा अभियान’ की शुरुआत की गई है।
— PMO India (@PMOIndia) September 11, 2019
नेशनल एनीमल डिजीज़ कंट्रोल प्रोग्राम को भी लॉन्च किया गया है। पशुओं के स्वास्थ्य, संवर्धन, पोषण और डेयरी उद्योग से जुड़ी कुछ अन्य योजनाएं भी शुरू हुई हैं: PM
इसके अलावा मथुरा के इंफ्रास्ट्रक्चर और पर्यटन से जुड़े कई प्रोजेक्ट्स का शिलान्यास और उद्घाटन भी आज हुआ है: PM
— PMO India (@PMOIndia) September 11, 2019
हमें ये कोशिश करनी है कि इस वर्ष 2 अक्तूबर तक अपने घरों को, अपने दफ्तरों को, अपने कार्यक्षेत्रों को सिंगल यूज प्लास्टिक से मुक्त करें: PM
— PMO India (@PMOIndia) September 11, 2019
मैं देश भर में, गांव-गांव में काम कर रहे हर सेल्फ हेल्प ग्रुप से, सिविल सोसायटी से, सामाजिक संगठनों से, युवक मंडलों से, महिला मंडलों से, क्लबों से, स्कूल और कॉलेज से, सरकारी और निजी संस्थानों से, हर व्यक्ति हर संगठन से इस अभियान से जुड़ने का आग्रह करता हूं: PM
— PMO India (@PMOIndia) September 11, 2019
किसानों की आय बढ़ाने में पशुपालन और दूसरे व्यवसायों का भी बहुत बड़ा रोल है। पशुपालन हो, मछली पालन हो या मधुमक्खी पालन, इन पर किया गया निवेश, ज्यादा कमाई कराता है। इसलिए बीते 5 वर्षों में कृषि से जुड़े दूसरे विकल्पों पर हम एक नई अप्रोच के साथ आगे बढ़े हैं: PM
— PMO India (@PMOIndia) September 11, 2019
पशुधन की गुणवत्ता और स्वास्थ्य से लेकर डेयरी प्रोडक्ट्स की वैरायटी को विस्तार देने के लिए जो भी जरूरी कदम थे वो उठाए गए हैं: PM
— PMO India (@PMOIndia) September 11, 2019
भारत के डेयरी सेक्टर को विस्तार देने के लिए, हमें Innovation की ज़रूरत है, नई तकनीक की जरूरत है। ये इनोवेशन हमारे ग्रामीण समाज से भी आए, इसलिए आज Startup Grand Challenge की शुरुआत भी की गई है: PM
— PMO India (@PMOIndia) September 11, 2019
हमें समाधान खोजने हैं कि हरे चारे की उचित व्यवस्था कैसे सुनिश्चित हो, उन्हें भी पोषक आहार कैसे मिले? प्लास्टिक की थैलियों का सस्ता और सुलभ विकल्प क्या हो सकता है? ऐसे अनेक विषयों का हल देने वाले स्टार्ट अप शुरू किए जा सकते हैं: PM
— PMO India (@PMOIndia) September 11, 2019
मैं अपने युवा साथियों को आश्वस्त करता हूं कि उनके Ideas पर गंभीरता से विचार होगा, उन्हें आगे बढ़ाया जाएगा और ज़रूरी निवेश की व्यवस्था भी की जाएगी। इससे रोज़गार के अनेक नए अवसर भी तैयार होंगे: PM
— PMO India (@PMOIndia) September 11, 2019