ചെറുകിട, ഇടത്തരം സംരംഭകത്വ മേഖലയ്ക്കു പിന്‍തുണയേകുന്നതിനുള്ള ചരിത്രപ്രസക്തമായ പദ്ധതിക്കു പ്രധാനമന്ത്രി തുടക്കമിട്ടു
രാജ്യത്താകമാനം എം.എസ്.എം.ഇ. മേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമാകുന്ന 12 പരിഷ്‌കാരങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
ഈ 12 തീരുമാനങ്ങൾ സർക്കാരിൽ നിന്ന് എം.എസ്.എം.ഇ മേഖലക്കുള്ള 'ദീപാവലി സമ്മാനങ്ങലാണ് ': പ്രധാനമന്ത്രി മോദി
12 പ്രധാന പരിഷ്‌കാരങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ചെറുകിട ഇടത്തരം പദ്ധതികള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിനായി 59 മിനുട്ട് വായ്പാ പോര്‍ട്ടല്‍
സി.പി.എസ്.ഇകള്‍ 25 ശതമാനം സംഭരണം എം.എസ്.എം.ഇകളില്‍നിന്നു നടത്തണമെന്നു നിര്‍ബന്ധമാക്കി
കമ്പനീസ് ആക്ട് പ്രകാരമുള്ള ചെറിയ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കുന്നതിനായി ഓര്‍ഡിനന്‍സ്

ചെറുകിട, ഇടത്തരം സംരംഭകത്വ(എം.എസ്.എം.ഇ.) മേഖലയ്ക്കു പിന്‍തുണയേകുന്നതിനുള്ള ചരിത്രപ്രസക്തമായ പദ്ധതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പുറത്തിറക്കി. രാജ്യത്താകമാനം എം.എസ്.എം.ഇ. മേഖലയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകമാകുന്ന 12 പരിഷ്‌കാരങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. 

ഇന്നു താന്‍ പ്രഖ്യാപിക്കുന്ന 12 തീരുമാനങ്ങള്‍ എം.എസ്.എം.ഇ. രംഗത്തു പുതിയ അധ്യായം തുറക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ പ്രധാന തൊഴില്‍ദാതാക്കളില്‍ ഒന്നാണ് എം.എസ്.എം.ഇ. എന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം, ലുധിയാനയിലെ വസ്ത്ര നിര്‍മാണം, വാരണാസിയിലെ സാരി നിര്‍മാണം തുടങ്ങി ചെറുകിട വ്യവസായ മേഖലയിലെ ശോഭാപൂര്‍ണമായ ഇന്ത്യയുടെ പാരമ്പര്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു. 
ബിസിനസ് എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ഇടം നാലു വര്‍ഷത്തിനിടെ 144ല്‍നിന്ന് 77ലേക്ക് ഉയര്‍ന്നു എന്നതില്‍നിന്നു കേന്ദ്ര ഗവണ്‍മെന്റ് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ വിജയം തിരിച്ചറിയാന്‍ സാധിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. 
എം.എസ്.എം.ഇ. മേഖലയ്ക്കു ഗുണകരമായ അഞ്ചു പ്രധാന വസ്തുതകള്‍ ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വായ്പാലഭ്യത, വിപണിലഭ്യത, സാങ്കേതികവിദ്യ നവീകരിക്കല്‍, ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കല്‍, ജീവനക്കാര്‍ക്കു സുരക്ഷിതത്വ ബോധം പകരല്‍ എന്നിവയാണ് അവ. ഈ കാര്യങ്ങള്‍ക്കെല്ലാം ഗുണകരമാണ് എം.എസ്.എം.ഇ. മേഖലയ്ക്കു ദീപാവലി സമ്മാനമായി താന്‍ നടത്തുന്ന 12 പ്രഖ്യാപനങ്ങള്‍ എന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

വായ്പാലഭ്യത
ആദ്യ പ്രഖ്യാപനമായി, എം.എസ്.എം.ഇ. മേഖലയ്ക്ക് എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിനായി 59 മിനുട്ട് വായ്പാ പോര്‍ട്ടല്‍ ആരംഭിക്കുമെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി. ഈ പോര്‍ട്ടലിലൂടെ 59 മിനുട്ട് കൊണ്ട് വായ്പകള്‍ക്ക് തത്വാധിഷ്ഠിതമായ അംഗീകാരം നല്‍കാന്‍ സാധിക്കുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഈ പോര്‍ട്ടലിന്റെ ലിങ്ക് ജി.എസ്.ടി. പോര്‍ട്ടല്‍ വഴി ലഭ്യമാക്കും. പുതിയ ഇന്ത്യയില്‍ ഒരാളും ആവര്‍ത്തിച്ചു ബാങ്കില്‍ പോകേണ്ടിവരുന്ന സാഹചര്യം ഉണ്ടാവില്ലെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. 
ജി.എസ്.ടി. റജിസ്‌ട്രേഷന്‍ ഉള്ള എല്ലാ എം.എസ്.എം.ഇകള്‍ക്കും പുതിയതോ വര്‍ധിപ്പിക്കപ്പെട്ടതോ ആയ വായ്പകളില്‍ രണ്ടു ശതമാനം പലിശയിളവു ലഭിക്കും എന്നതായിരുന്നു പ്രധാനമന്ത്രിയുടെ രണ്ടാമത്തെ പ്രഖ്യാപനം. കയറ്റുമതിക്കു മുമ്പോ ശേഷമോ വായ്പ നേടുന്ന കയറ്റുമതിക്കാര്‍ക്കുള്ള പലിശയിളവ് മൂന്നില്‍നിന്ന് അഞ്ചു ശതമാനമായി വര്‍ധിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. 
മൂന്നാമത്തെ പ്രഖ്യാപനം 500 കോടി രൂപയിലേറെ വിറ്റുവരവുള്ള കമ്പനികളെല്ലാം ട്രേഡ് റിസീവബിള്‍സ് ഇ-ഡിസ്‌കൗണ്ടിങ് സിസ്റ്റ(ടി.ആര്‍.ഇ.ഡി.എസ്.)ത്തിലേക്കു നിര്‍ബന്ധമായും മാറണം എന്നതാണ്. ഇതു സംരംഭകള്‍ക്ക് എളുപ്പത്തില്‍ ബാങ്ക് വായ്പ ലഭിക്കുന്നതിനു സഹായകമാകും. പണത്തിന്റെ പോക്കുവരവു സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഇതോടെ സുഗമമായിത്തീരും.

വിപണിലഭ്യത
സംരംഭകര്‍ക്കു വിപണിലഭ്യത ഉറപ്പുവരുത്താനായി കേന്ദ്ര ഗവണ്‍മെന്റ് പല നടപടികള്‍ കൈക്കൊണ്ടിട്ടുള്ളതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. പൊതുമേഖലാ കമ്പനികള്‍ നടത്തുന്ന സംഭരണത്തിന്റെ 25 ശതമാനം നിര്‍ബന്ധമായും എം.എസ്.എം.ഇ. മേഖലയില്‍നിന്ന് ആയിരിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. നിലവില്‍ ഇത് 20 ശതമാനമാണ്. 
വനിതാ സംരംഭകരുമായി ബന്ധപ്പെട്ടുള്ളതാണ് പ്രധാനമന്ത്രിയുടെ അഞ്ചാമത്തെ പ്രഖ്യാപനം. എം.എസ്.എം.ഇകളില്‍നിന്നായിരിക്കണം പൊതുമേഖലാ കമ്പനികളുടെ സംഭരണത്തിന്റെ 25 ശതമാനം എന്ന നിഷ്‌കര്‍ഷയ്‌ക്കൊപ്പം അതില്‍ മൂന്നു ശതമാനം വനിതാ സംരംഭകരില്‍നിന്ന് ആയിരിക്കണമെന്നു വ്യവസ്ഥ വെച്ചു. 
ജെമ്മില്‍ 1.5 വിതരണക്കാര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതില്‍ 40,000 എം.എസ്.എം.ഇകള്‍ ഉള്‍പ്പെടുന്നു എന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി. ജെമ്മിലൂടെ ഇതുവരെ 14,000 കോടി രൂപയിലേറെ മൂല്യം വരുന്ന ഇടപാടുകള്‍ നടത്തിക്കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ജെമ്മിന്റെ ഭാഗമാകണമെന്നു നിര്‍ബന്ധിതമാക്കുന്നതാണ് ആറാമത്തെ പ്രഖ്യാപനം. അവയുടെ കീഴിലുള്ള വില്‍പനക്കാര്‍ ജെമ്മില്‍ റജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

സാങ്കേതികവിദ്യ നവീകരണം
സാങ്കേതിക വിദ്യയുടെ നവീകരണത്തെക്കുറിച്ചു പരാമര്‍ശിക്കവേ, രാജ്യത്താകമാനമുള്ള ആയുധശാലകള്‍ ഉല്‍പന്ന രൂപകല്‍പനയില്‍ നിര്‍ണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്താകമാനം 20 പ്രാദേശിക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അവയുടെ ഭാഗമെന്നോണം 100 ആയുധശാലകള്‍ നിര്‍മിക്കുമെന്നും ആയിരുന്നു ഏഴാമത്തെ പ്രഖ്യാപനം.

ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കല്‍
മരുന്നുകമ്പനികളെ ഉദ്ദേശിച്ചുള്ളതാണ് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതു സംബന്ധിച്ച എട്ടാമത്തെ പ്രഖ്യാപനം. ഔഷധമേഖലയിലെ എം.എസ്.എം.ഇകളുടെ സംഘം രൂപീകരിക്കുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഇതിനാവശ്യമായ ചെലവിന്റെ 70 ശതമാനം കേന്ദ്ര ഗവണ്‍മെന്റ് വഹിക്കും. 
ഗവണ്‍മെന്റ് നടപടിക്രമങ്ങള്‍ ലഘൂകരിക്കും എന്നതാണ് ഒന്‍പതാമത്തെ പ്രഖ്യാപനമെന്ന് അദ്ദേഹം പറഞ്ഞു. എട്ടു തൊഴില്‍നിയമങ്ങള്‍ പ്രകാരവും 10 യൂണിയന്‍ നിയന്ത്രങ്ങള്‍ പ്രകാരവും ഉള്ള റിട്ടേണുകള്‍ വര്‍ഷത്തിലൊരിക്കല്‍ ഫയല്‍ ചെയ്താല്‍ മതി എന്നതാണ് ഒന്‍പതാമത്തെ പ്രഖ്യാപനം. 
പത്താമത്തെ പ്രഖ്യാപനം സ്ഥാപനങ്ങള്‍ പരിശോധിക്കുന്നതു സംബന്ധിച്ച് ഉള്ളതാണ്. ഇന്‍സ്‌പെക്ടര്‍മാര്‍ ഏതു സ്ഥാപനം സന്ദര്‍ശിക്കണമെന്നു തീരുമാനിക്കുന്നത് കംപ്യൂട്ടര്‍ സംവിധാനത്തിലൂടെ ആയിരിക്കും. 
ഒരു യൂനിറ്റ് തുടങ്ങാന്‍ ഒരു സംരംഭകന് ആവശ്യം പാരിസ്ഥിതിക അനുമതിയും സ്ഥാപനം ആരംഭിക്കാനുള്ള അനുമതിയും ആണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വായു, ജല മലിനീകരണ നിയമങ്ങള്‍ പ്രകാരം ഇവ രണ്ടും ഒറ്റ അനുമതിയാക്കി മാറ്റി എന്നതായിരുന്നു പതിനൊന്നാമത്തെ പ്രഖ്യാപനം. സ്വയം സാക്ഷ്യപ്പെടുത്തിയ റിട്ടേണുകള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

കമ്പനീസ് ആക്ട് വ്യവസ്ഥകള്‍ ചെറിയ തോതില്‍ ലംഘിക്കപ്പെട്ടാല്‍ കോടതികളില്‍ പോകാതെ, ലഘു നടപടിക്രമങ്ങളിലൂടെ തിരുത്താന്‍ സംരംഭകര്‍ക്കു സാധിക്കും എന്നതാണ് 12ാമത്തെ പ്രഖ്യാപനം.

എം.എസ്.എം.ഇ. മേഖലയിലെ ജീവനക്കാര്‍ക്കു സാമൂഹിക സുരക്ഷ
എം.എസ്.എം.ഇ. മേഖലയിലെ ജീവനക്കാര്‍ക്കു സാമൂഹിക സുരക്ഷ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. അത്തരക്കാര്‍ക്ക് ജന്‍ധന്‍ അക്കൗണ്ടും പ്രോവിഡന്റ് ഫണ്ടും ഇന്‍ഷുറന്‍സും ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ സന്നദ്ധപ്രവര്‍ത്തനം ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. 
ഇപ്പോള്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ഇന്ത്യയിലെ എം.എസ്.എം.ഇ. മേഖലയെ ശക്തിപ്പെടുത്തുന്നതിന് ഏറെ സഹായിക്കുമെന്നു പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതി ശരിയാംവണ്ണം നടപ്പാക്കപ്പെടുന്നുണ്ടോ എന്നു വരുന്ന 100 ദിവസങ്ങളില്‍ കര്‍ശനമായി നിരീക്ഷിക്കപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 

Click here to read full text of speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Cabinet approves minimum support price for Copra for the 2025 season

Media Coverage

Cabinet approves minimum support price for Copra for the 2025 season
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 21
December 21, 2024

Inclusive Progress: Bridging Development, Infrastructure, and Opportunity under the leadership of PM Modi