Jhunjhunu: PM Narendra Modi launches expansion of Beti Bachao, Beti Padhao movement and National nutrition Mission
PM Narendra Modi strongly pitches for treating daughters and sons as equal
Daughters are not burden, they are our pride: PM Narendra Modi

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജസ്ഥാനിലെ ജുന്‍ജുനുവില്‍ ദേശീയ പോഷകാഹാര ദൗത്യത്തിനും, ‘പെണ്‍കുട്ടികളെ രക്ഷിക്കൂ പെണ്‍കുട്ടികളെ പഠിപ്പിക്കൂ’ പദ്ധതിയുടെ വ്യാപനത്തിനും തുടക്കമിട്ടു. വികസനം കാംക്ഷിക്കുന്ന ജില്ലകളിലെ കളക്ടര്‍മാരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

‘പെണ്‍കുട്ടികളെ രക്ഷിക്കൂ പെണ്‍കുട്ടികളെ പഠിപ്പിക്കൂ’ പദ്ധതിയുടെ ഗുണഭോക്താക്കളായ പെണ്‍കുട്ടികളുമായും, അമ്മമാരുമായും പ്രധാനമന്ത്രി സംസാരിച്ചു.

‘പെണ്‍കുട്ടികളെ രക്ഷിക്കൂ പെണ്‍കുട്ടികളെ പഠിപ്പിക്കൂ’ പദ്ധതി നടപ്പാക്കുന്നതില്‍ മികച്ച പ്രകടനം കാഴ്ച വച്ച ജില്ലകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി സമ്മാനിച്ചു.

ആണ്‍കുട്ടികളെ പോലെ പെണ്‍കുട്ടികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തു പറഞ്ഞു. പെണ്‍കുട്ടികള്‍ ഒരു ബാധ്യതയല്ലെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം കാഴ്ച വച്ച് കൊണ്ട് അവര്‍ നമ്മുടെ രാജ്യത്തിന് അഭിമാനവും, യശസും നേടിതരുകയാണെന്ന് പറഞ്ഞു. ലിംഗപരമായ വിവേചനം ഒരു തരത്തിലും ഉണ്ടാകാന്‍ പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

സാങ്കേതിക വിദ്യയുടെ ശക്തിയാല്‍ രാജ്യമൊട്ടാകെ ജുന്‍ജുനുവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ‘പെണ്‍കുട്ടികളെ രക്ഷിക്കൂ പെണ്‍കുട്ടികളെ പഠിപ്പിക്കൂ’ പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതില്‍ ജുന്‍ജുനു ജില്ലയെ അദ്ദേഹം അഭിനന്ദിച്ചു.

കുട്ടികള്‍ക്ക് ശരിയായ പോഷകാഹാരം നല്‍കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.

പ്രതിരോധ കുത്തിവയ്പ്പ് സാര്‍വ്വത്രികമാക്കുന്നതിനുള്ള ഇന്ദ്രധനുഷ് ദൗത്യം സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതത്തില്‍ ഗുണപരമായി വളരെയധികം മാറ്റം കൊണ്ട് വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രധാനമായ ഒരു പദ്ധതിക്ക് തുടക്കമിടുന്നതിനും മറ്റൊരു പദ്ധതി വ്യാപകമാക്കുന്നതിനും രാജസ്ഥാനെ തിരഞ്ഞെടുത്തതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് തദവസരത്തില്‍ സംസാരിച്ച രാജസ്ഥാന്‍ മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ പറഞ്ഞു. വനിതാ ശാക്തീകരണത്തിനുള്ള പ്രധാനമന്ത്രിയുടെ എല്ലാ ശ്രമങ്ങള്‍ക്കും രാജസ്ഥാന്‍ എക്കാലവും പിന്‍തുണ നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

Click here to read full text speech

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Double engine govt becoming symbol of good governance, says PM Modi

Media Coverage

Double engine govt becoming symbol of good governance, says PM Modi
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 ഡിസംബർ 17
December 17, 2024

Unstoppable Progress: India Continues to Grow Across Diverse Sectors with the Modi Government