QuoteYoungsters are filled with energy and enthusiasm... What they need is encouragement, mentorship and institutional support: PM Modi 
QuoteIntent leads to ideas, ideas have the power to drive innovation and innovation ultimately will lead to the creation of a New India: PM Modi 
QuoteNever stop dreaming and never let the dreams die. It is good for children to have high curiosity quotient: PM 
QuoteNeed of the hour for is to innovate and come up with solutions to the problems the world faces. Innovate to transform lives of the commons: PM Modi to youngsters 
QuoteThank PM of Israel for the desalinisation motorable machine, it will benefit people in border areas: PM Modi

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐ ക്രിയേറ്റ് സംവിധാനം അഹമ്മദാബാദിനടുത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ചേര്‍ന്ന് രാഷ്ട്രത്തിന് സമര്‍പ്പിച്ചു. സര്‍ഗ്ഗവൈഭവം, നവീനത, എഞ്ചിനീയറിംഗ്, ഉല്‍പ്പന്ന രൂപകല്‍പ്പന, പുതിയ സാങ്കേതിക വിദ്യകള്‍ എന്നിവയുടെ മിശ്രണത്തിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു സ്വതന്ത്ര കേന്ദ്രമാണ് ഐ ക്രിയേറ്റ്. ഭക്ഷ്യസുരക്ഷ, ജലം, കണക്ടിവിറ്റി, സൈബര്‍ സുരക്ഷ, വിവരസാങ്കേതികവിദ്യയും ഇലക്‌ട്രോണിക്‌സും, ഊര്‍ജ്ജം, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ എന്നീ മേഖലയിലുള്ള വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇതുവഴി പരിഹാരം കാണാന്‍ ഉദ്ദേശിക്കുന്നു. ഇന്ത്യയില്‍ നിലവാരമുള്ള സംരംഭകരെ സൃഷ്ടിക്കുന്നതിനുള്ള ഒരു പരിസ്ഥിതി വികസിപ്പിക്കാനും ഐ ക്രിയേറ്റ് ലക്ഷ്യമിടുന്നു.

|

വിവിധ മേഖലകളില്‍ നിന്നുള്ള സാങ്കേതികവിദ്യകളും, നവീന ആശയങ്ങളും പ്രതിഫലിപ്പിക്കുന്ന വിവിധ സ്റ്റാളുകള്‍ ഇരു നേതാക്കളും സന്ദര്‍ശിച്ചു.

|

ഇന്ത്യയിലേയും, ഇസ്രായേലിലെയും ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന് നവീന ആശയങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്ന് സദസിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രാധനമന്ത്രി പറഞ്ഞു. ഇസ്രായേലിന്റെ സാങ്കേതികവിദ്യയുടെ കരുത്തും നിര്‍മ്മാണാത്മകതയും മുഴുവന്‍ ലോകവും അംഗീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

|

ഇന്ത്യയിലെ യുവാക്കള്‍ക്ക് ഊര്‍ജ്ജവും, ആവേശവും ഉണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി അവര്‍ക്ക് ആവശ്യം കുറച്ച് പ്രോത്സാഹനവും, വ്യവസ്ഥാപിത പിന്തുണയുമാണെന്ന് ചൂണ്ടിക്കാട്ടി.

|

മുഴുവന്‍ സംവിധാനവും നവീന ആശയ സൗഹൃദമാക്കുന്നതിന് ഗവണ്‍മെന്റ് പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതുവഴി പുതിയ ആശയങ്ങള്‍ ഉടലെടുക്കും. ആശയങ്ങള്‍ കണ്ടുപിടുത്തങ്ങളിലേയ്ക്ക് നയിക്കും. ഈ കണ്ടുപിടിത്തങ്ങള്‍ നവ ഇന്ത്യയുടെ സൃഷ്ടിക്ക് സഹായിക്കുകയും ചെയ്യും.

|

വിജയത്തിന് ആദ്യം ആവശ്യമുണ്ടായിരിക്കേണ്ട ഘടകം ധൈര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐ ക്രിയേറ്റില്‍ നവീനമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ധീരരായ യുവാക്കളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

|

നടപ്പ് രീതികളും നവീന ആശയങ്ങളും തമ്മിലുള്ള ആശയകുഴപ്പത്തെക്കുറിച്ച് കാളിദാസനെ ഉദ്ധരിച്ചുകൊണ്ട് പ്രധാനമന്ത്രി സംസാരിച്ചു. രാജ്യം ഇന്ന് നേരിടുന്ന വെല്ലുകള്‍ മറികടക്കാനും ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും നവീന ആശയങ്ങള്‍ പ്രയോജനപ്പെടുത്താന്‍ പ്രധാനമന്ത്രി യുവാക്കളോട് ആവശ്യപ്പെട്ടു.

|

ഭക്ഷ്യ, ജല, ആരോഗ്യ, ഊര്‍ജ്ജ മേഖലകളില്‍ നവീന ആശയങ്ങള്‍ക്കായി ഇന്ത്യയും, ഇസ്രായേലും തമ്മിലുള്ള സഹകരണം പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മാനവ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം രചിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

|

 

|

 

|

 

|

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
India’s smartphone exports hit record Rs 2 lakh crore, becomes country’s top export commodity

Media Coverage

India’s smartphone exports hit record Rs 2 lakh crore, becomes country’s top export commodity
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 ഏപ്രിൽ 12
April 12, 2025

Global Energy Hub: India’s Technological Leap Under PM Modi’s Policies