QuotePM Modi interacts with with NCC Cadets, NSS Volunteers and Tableaux Artists

റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങുകളുടെ ഭാഗമായി ന്യൂഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി എന്‍.സി.സി. കെഡറ്റുകളുമായും നിശ്ചലദൃശ്യ കലാകാരന്‍മാരുമായും സംവദിച്ചു.

തീന്‍മൂര്‍ത്തി മൈതാനത്തു സംഗമിച്ച എന്‍.സി.സി. കെഡറ്റുകള്‍ക്കൊപ്പം സമയം ചെലവിട്ട പ്രധാനമന്ത്രി, ഇന്ത്യയുടെ നാനാത്വത്തെക്കുറിച്ചു വിശദീകരിച്ചു. ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമുക്കു ചുറ്റും സംഭവിക്കുന്ന മാറ്റങ്ങളെ ഉള്‍ക്കൊള്ളുക എന്നതു പ്രധാനമാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

|

നമ്മുടെ യുവാക്കള്‍ക്കു രാജ്യത്തെ പരിഷ്‌കരിക്കരിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|

നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്തു രാജ്യം അഭിമാനിക്കുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. എന്നിരിക്കെ, രാജ്യത്തെ സേവിക്കുന്ന ധീര വ്യക്തിത്വങ്ങളെക്കുറിച്ചു കൂടുതലറിയാന്‍ നാം ശ്രമിക്കണമെന്നും ശ്രീ. നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച എത്രയോ പൊലീസ് ഉദ്യോഗസ്ഥരുണ്ടെന്നും അവരുടെ ത്യാഗത്തെക്കുറിച്ചു മനസ്സിലാക്കുക എന്നതു പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

|

ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. സ്വച്ഛ ഭാരതമെന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കേണ്ടതു നമ്മുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

|

ആഘോഷങ്ങളില്‍ 10 രാഷ്ട്രങ്ങളുടെ നേതാക്കള്‍ പങ്കു ചേരുന്നു എന്നതിനാല്‍ ഇത്തവണത്തെ റിപ്പബ്ലിക് ദിനം വിശേഷപ്പെട്ടതാണെന്നു പ്രധാനമന്ത്രി പറഞ്ഞു.

 

 

 

Explore More
ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി

ജനപ്രിയ പ്രസംഗങ്ങൾ

ഓരോ ഭാരതീയന്റെയും രക്തം തിളയ്ക്കുന്നു: മൻ കി ബാത്തിൽ പ്രധാനമന്ത്രി മോദി
New trade data shows significant widening of India's exports basket

Media Coverage

New trade data shows significant widening of India's exports basket
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2025 മെയ് 17
May 17, 2025

India Continues to Surge Ahead with PM Modi’s Vision of an Aatmanirbhar Bharat