QuoteUjjwala Yojana has positively impacted the lives of several people across India: PM
QuoteUjjwala Yojana has strengthened the lives of the poor, marginalised, Dalits, Tribal communities.
QuoteThis initiative is playing a central role in social empowerment: PM Ujjwala Yojana is leading to better health for India's Nari Shakti: PM Modi

രാജ്യത്തുടനീളമുള്ള ഉജ്ജ്വല ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തി. പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്താന്‍ രാജ്യത്തങ്ങോളമിങ്ങോളമുള്ള 600 കേന്ദ്രങ്ങളില്‍ ഉജ്ജ്വല ഗുണഭോക്താക്കള്‍ ഹാജരായിരുന്നു.

ഏകദേശം 10 ലക്ഷം ജനങ്ങള്‍, നരേന്ദ്ര മോദി ആപ്, വിവിധ ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ മുതലായവ വഴി ആശയ വിനിമയം വീക്ഷിച്ചു.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച നടത്താനും അവരുടെ അനുഭവങ്ങള്‍ പങ്ക് വയ്ക്കാനും കഴിഞ്ഞതില്‍ സന്തോഷം പ്രകടിപ്പിച്ച പ്രധാനമന്ത്രി, പുരോഗതിയുടെ ചിഹ്നമായി ഉജ്ജ്വല പദ്ധതി മാറിക്കഴിഞ്ഞുവെന്ന് അഭിപ്രായപ്പെട്ടു. ഈ പദ്ധതി വഴിയുള്ള സവിശേഷമായ സാമൂഹ്യ പരിവര്‍ത്തനം ഫലത്തില്‍ രാഷ്ട്രത്തിന്റെ സമഗ്രമായ വികസനത്തെ സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉജ്ജ്വല യോജനയിലൂടെ ഇതുവരെ ഗ്രാമീണ മേഖലയിലെ ഏകദേശം നാല് കോടി വനിതകള്‍ക്ക് എല്‍.പി.ജി കണക്ഷന്‍ ലഭിച്ചു കഴിഞ്ഞു. 2014 നുശേഷമുള്ള നാല് വര്‍ഷക്കാലയളവില്‍ മൊത്തം 10 കോടി പുതിയ എല്‍പിജി കണക്ഷനുകള്‍ നല്‍കിയിട്ടുണ്ട്. 1955 മുതല്‍ 2014 വരെയുള്ള ഏകദേശം ആറ് പതിറ്റാണ്ട് കാലത്ത് 13 കോടി കണക്ഷനുകളാണ് നല്‍കിയിരുന്നത്.

വീട്ടമമാരുടെ ജീവിതം സുഗഗമാക്കേണ്ടതിന്റെ പ്രാധാന്യം എടുത്ത് കാട്ടാന്‍ 1933 ല്‍ മുന്‍ഷി പ്രേംചന്ദ് രചിച്ച ഒരു കഥ പ്രധാനമന്ത്രി ഉദ്ധരിച്ചു. വിഷമയമായ പുകയില്‍ നിന്നുള്ള മോചനവും, മെച്ചപ്പെട്ട ആരോഗ്യഫലങ്ങളും, കൂടുതല്‍ ശുദ്ധമായ ഇന്ധനവും ഉജ്ജ്വല പദ്ധതി വഴി കൈവന്ന പ്രയോജനങ്ങളില്‍ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു.
പാചകത്തിനുള്ള സമയം ലാഭിച്ചതിലൂടെ വനിതകള്‍ക്ക് അധിക വരുമാനത്തിന് ഇപ്പോള്‍ വര്‍ദ്ധിച്ച അവസരങ്ങളാണ് കൈവന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഈ പദ്ധതിയില്‍ ഒരു ഇടനിലക്കാരനും ഉള്‍പ്പെട്ടിട്ടില്ലെന്നും, ഗുണഭോക്താക്കള്‍ സുതാര്യമായ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നുവെന്നും ഉറപ്പ് വരുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് ശ്രദ്ധ ചെലുത്തി വരുന്നുണ്ടെന്ന് പ്രധാനമന്ത്രി ഊന്നി പറഞ്ഞു.
രാജ്യത്തെ 69 ശതമാനം ഗ്രാമങ്ങളില്‍ ഇന്ന് 100 ശതമാനവും 81 ശതമാനം ഗ്രാമങ്ങളില്‍ 75 ശതമാനത്തിലധികവും എല്‍പിജി ലഭ്യമാണ്.

പ്രധാനമന്ത്രിയുമായി ആശയവിനിമയം നടത്തവെ, എല്‍പിജി കണക്ഷന്‍ എങ്ങനെയാണ് തങ്ങളുടെ പാചകത്തിന്റെ സമയം കുറച്ചതെന്നും, മുഴുവന്‍ കുടുംബത്തിന്റെയും ജീവിത ഗുണനിലവാരം വര്‍ദ്ധിപ്പിച്ചതെന്നും ഗുണഭോക്താക്കള്‍ വിവരിച്ചു. 

 

 

 

 

 

 

 

 

 

 

 

 

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
Sri Lanka's World Cup-winning stars laud PM Modi after meeting in Colombo: 'Most powerful leader in South Asia'

Media Coverage

Sri Lanka's World Cup-winning stars laud PM Modi after meeting in Colombo: 'Most powerful leader in South Asia'
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
सोशल मीडिया कॉर्नर 6 एप्रिल 2025
April 06, 2025

Citizens Appreciate PM Modi’s Solidarity in Action: India-Sri Lanka Bonds