ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കുന്ന ആദിവാസി അതിഥികൾ, എൻസിസി കേഡറ്റുകൾ, എൻഎസ്‌എസ് വളണ്ടിയർമാർ, നിശ്ചലദൃശ്യങ്ങളിലെ കലാകാരന്മാർ എന്നിവരുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ‘അറ്റ് ഹോം’ പരിപാടിയിൽ സംവദിച്ചു. കേന്ദ്രമന്ത്രിമാരായ ശ്രീ രാജ് നാഥ് സിംഗ്, ശ്രീ അർജുൻ മുണ്ട, ശ്രീ കിരൺ റിജിജു, ശ്രീമതി രേണുക സിംഗ് സരുത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പബ്ലിക് ദിന പരേഡിൽ ഗോത്ര അതിഥികൾ, കലാകാരന്മാർ, എൻഎസ്‌എസ്, എൻസിസി കേഡറ്റുകൾ എന്നിവരുടെ പങ്കാളിത്തം ഓരോ പൗരനും ഊർജ്ജം നിറയ്ക്കുന്നുവെന്ന് തദവസരത്തിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സമ്പന്നമായ വൈവിധ്യത്തെ അവർ പ്രദർശിപ്പിക്കുന്നത് എല്ലാവരിലും അഭിമാനം നിറയ്ക്കുന്നു. റിപ്പബ്ലിക് ദിന പരേഡ് ഇന്ത്യയുടെ മഹത്തായ സാമൂഹിക-സാംസ്കാരിക പൈതൃകത്തിനും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന് ജീവൻ നൽകുന്ന ഭരണഘടനയ്ക്കുമുള്ള ബഹുമതിയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുകയാണെന്നും ഈ വർഷം, ഗുരു തേജ് ബഹാദൂർ ജിയുടെ 400-ാമത്തെ പ്രകാശ് പുരാബ് ആഘോഷിക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, പരാക്രമം ദിവസ് ആയി പ്രഖ്യാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികവും ഈ വർഷം ആഘോഷിക്കുന്നു. ഈ സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്റെ ലക്ഷ്യത്തിനായി സ്വയം സമർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ അതിന്റെ നാട്ടുകാരുടെ അഭിലാഷത്തിന്റെ കൂട്ടായ ശക്തിയുടെ ഒരു രൂപമാണെന്ന് പ്രധാനമന്ത്രി യുവ അതിഥികളോട് പറഞ്ഞു. ഇന്ത്യ എന്നാൽ അർത്ഥമാക്കുന്നത് - പല സംസ്ഥാനങ്ങൾ-ഒരു രാഷ്ട്രം, നിരവധി സമൂഹങ്ങൾ -ഒരു വികാരം, നിരവധി പാതകൾ-ഒരു ലക്ഷ്യം, നിരവധി ആചാരങ്ങൾ-ഒരു മൂല്യം, നിരവധി ഭാഷകൾ-ഒരു പദപ്രയോഗം, നിരവധി നിറങ്ങൾ-ഒരു ത്രിവർണ്ണം. ഈ പൊതു ലക്ഷ്യസ്ഥാനം ‘ഏക് ഭാരത്-ശ്രേഷ്ത് ഭാരത്’ ആണ്. പരസ്പരം ആചാരങ്ങൾ, പാചകരീതികൾ, ഭാഷകൾ, കല എന്നിവയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവ അതിഥികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ‘ഏക് ഭാരത്-ശ്രേഷ്ത് ഭാരത്’ ‘ലോക്കൽ ഫോർ വോക്കൽ’ പ്രസ്ഥാനത്തിന് ശക്തി നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒരു പ്രദേശത്തിന് മറ്റ് പ്രദേശത്തിന്റെ ഉൽപ്പന്നത്തെക്കുറിച്ച് അഭിമാനം തോന്നുകയും അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ, പ്രാദേശിക ഉൽപ്പന്നത്തിന് ദേശീയവും ആഗോളവുമായ എത്തിച്ചേരൽ മാത്രമേ ഉണ്ടാകൂ. ‘ലോക്കൽ ഫോർ വോക്കൽ’, ആത്മനിർഭർ അഭിയാൻ എന്നിവയുടെ വിജയം നമ്മുടെ യുവാക്കളെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ യുവാക്കളിൽ ശരിയായ നൈപുണ്യത്തിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. നൈപുണ്യത്തിന്റെ ഈ പ്രാധാന്യത്തിന് അടിവരയിടുന്നതിനായി, 2014 ൽ നൈപുണ്യ മന്ത്രാലയം നിലവിൽ വന്നതായും 5.5 കോടി ചെറുപ്പക്കാർക്ക് വ്യത്യസ്ത കഴിവുകൾ നൽകുകയും സ്വയം തൊഴിൽ, തൊഴിൽ എന്നിവയിൽ സഹായിക്കുകയും ചെയ്തു.
അറിവിന്റെ പ്രയോഗം ഊന്നിപ്പറയുന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ ഈ നൈപുണ്യ കേന്ദ്രീകരണം പ്രകടമാണ്. ഒരാളുടെ ഇഷ്ടവിഷയം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം നയത്തിന്റെ പ്രധാന വശമാണ്. തൊഴിൽ വിദ്യാഭ്യാസത്തെ, വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള ആദ്യത്തെ ഗണനീയ ശ്രമത്തെ നയം അടയാളപ്പെടുത്തുന്നു. ആറാം ക്ലാസ് മുതൽ, വിദ്യാർത്ഥിക്ക് അവരുടെ താൽപ്പര്യങ്ങൾക്കും പ്രാദേശിക ആവശ്യങ്ങൾക്കും ബിസിനസിനും അനുസൃതമായി ഒരു കോഴ്‌സ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും. പിന്നീട്, മധ്യനിരയിൽ, അക്കാദമിക്, വൊക്കേഷണൽ വിഷയങ്ങളുടെ സംയോജനം നിർദ്ദേശിക്കപ്പെടുന്നു.
ആവശ്യമുള്ള സമയത്ത്, പ്രത്യേകിച്ച് കൊറോണ സമയത്ത്, രാജ്യത്തിന് നൽകിയ സംഭാവനകളെ പ്രധാനമന്ത്രി എൻസിസിയെയും എൻഎസ്‌എസ്സിനെയും അഭിനന്ദിച്ചു. പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിൽ ഇത് മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. വാക്സിനേഷൻ യജ്ഞത്തിൽ സഹായിക്കാൻ മുന്നോട്ട് വരാനും രാജ്യത്തിന്റെ എല്ലാ കോണുകളിലും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും പ്രതിരോധ വാക്സിനിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. “വാക്സിൻ നിർമ്മിക്കുന്നതിലൂടെ, നമ്മുടെ ശാസ്ത്രജ്ഞർ അവരുടെ കടമ നിറവേറ്റി, ഇപ്പോൾ ഇത് നമ്മുടെ ഊഴമാണ്. അസത്യവും കിംവദന്തിയും പ്രചരിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും നാം പരാജയപ്പെടുത്തണം ”, പ്രധാനമന്ത്രി പറഞ്ഞു.