പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാര (പിഎംആർബിപി) അവാർഡ് ജേതാക്കളുമായി വീഡിയോ കോൺഫറൻസിംഗിലൂടെ സംവദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനിയും ചടങ്ങിൽ പങ്കെടുത്തു.

കൊറോണയുടെ ദുഷ്‌കരമായ സമയങ്ങളിൽ നേടിയ പുരസ്ക്കാരമെന്ന നിലയ്ക്ക് ഈ വർഷത്തെ അവാർഡുകൾ പ്രത്യേക തയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആശയവിനിമയത്തിനിടെ, ശുചിത്വ പ്രസ്ഥാനം പോലുള്ള പ്രധാന പെരുമാറ്റ-പരിവർത്തന പ്രചാരണങ്ങളിൽ കുട്ടികളുടെ പങ്ക് പ്രധാനമന്ത്രി എടുത്ത് പറഞ്ഞു. കൊറോണയുടെ കാലഘട്ടത്തിൽ കുട്ടികൾ കൈകഴുകൽ കാമ്പെയ്‌ൻ പോലുള്ളവയിൽ ഏർപ്പെടുമ്പോൾ, ആളുകളുടെ ഭാവനയെ ആകർഷിക്കുകയും വിജയം നേടുകയും ചെയ്തു. ഈ വർഷം അവാർഡുകൾ നൽകിയ മേഖലകളിലെ വൈവിധ്യവും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി

ശരിയായ പ്രവൃത്തി ഒരു ചെറിയ ആശയത്തെ പിന്തുണയ്ക്കുമ്പോൾ ഫലങ്ങൾ ശ്രദ്ധേയമാകുമെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. ആശയങ്ങളുടെയും പ്രവർത്തനത്തിന്റെയും ഈ ഇടപെടൽ ആളുകളെ കൂടുതൽ കാര്യങ്ങൾക്കായി പ്രചോദിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നതിനാൽ പ്രവർത്തനത്തിൽ വിശ്വസിക്കാൻ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളോട് അവരുടെ പ്രശംസകളിൽ വിശ്രമിക്കരുതെന്നും തങ്ങളുടെ ജീവിതത്തിൽ മികച്ച ഫലങ്ങൾക്കായി അവർ തുടർന്നും പരിശ്രമിക്കണമെന്നും പ്രധാനമന്ത്രി കുട്ടികളെ ഉപദേശിച്ചു.

മൂന്ന് കാര്യങ്ങളും , മൂന്ന് പ്രതിജ്ഞകളും മനസ്സിൽ സൂക്ഷിക്കാൻ പ്രധാനമന്ത്രി കുട്ടികളോട് ആവശ്യപ്പെട്ടു. ആദ്യം, സ്ഥിരതയുടെ പ്രതിജ്ഞ. പ്രവർത്തനത്തിന്റെ വേഗത കുറയാൻ പാടില്ല. രണ്ടാമതായി, രാജ്യത്തിനായി പ്രതിജ്ഞ ചെയ്യുക. നമ്മൾ രാജ്യത്തിനുവേണ്ടി പ്രവർത്തിക്കുകയും എല്ലാ ജോലികളെയും രാജ്യത്തിന്റെ അടിസ്ഥാനത്തിൽ പരിഗണിക്കുകയും ചെയ്താൽ ആ ജോലി നമുക്കു വേണ്ടി ചെയ്യുന്നതിനേക്കാൾ വലുതായിരിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിന് എന്ത് ചെയ്യാനാകുമെന്ന് ചിന്തിക്കാൻ അദ്ദേഹം കുട്ടികളോട് ആവശ്യപ്പെട്ടു. മൂന്നാമത്, വിനയത്തിന്റെ പ്രതിജ്ഞ. ഓരോ വിജയവും നമ്മെ കൂടുതൽ വിനയമുള്ളവരായിരിക്കാൻ പ്രേരിപ്പിക്കണം, കാരണം നമ്മുടെ വിനയം മറ്റുള്ളവരെ നമ്മോടൊപ്പം ആഘോഷിക്കാൻ പ്രാപ്തമാക്കും, പ്രധാനമന്ത്രി പറഞ്ഞു.

നൂതനരീതികൾ , വൈജ്ഞാനിക നേട്ടങ്ങൾ, കായികം, കല, സംസ്കാരം, സാമൂഹ്യ സേവനം, ധീരത' എന്നീ മേഖലകളിലെ മികച്ച കഴിവുകളും മികച്ച നേട്ടങ്ങളുമുള്ള കുട്ടികൾക്കാണ് പ്രധാൻ മന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരത്തിന് കീഴിലുള്ള ബാലശക്തി പുരസ്‌കാരം കേന്ദ്ര ഗവൺമെന്റ് സമ്മാനിക്കുന്നത്. ഈ വർഷം രാജ്യത്തുടനീളമുള്ള 32 അപേക്ഷകരെയാണ് പുരസ്ക്കാരത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത് .

പൂർണ്ണ പ്രസംഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Explore More
78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം

ജനപ്രിയ പ്രസംഗങ്ങൾ

78-ാം സ്വാതന്ത്ര്യ ദിനത്തില്‍ ചുവപ്പ് കോട്ടയില്‍ നിന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പ്രസംഗം
PLI, Make in India schemes attracting foreign investors to India: CII

Media Coverage

PLI, Make in India schemes attracting foreign investors to India: CII
NM on the go

Nm on the go

Always be the first to hear from the PM. Get the App Now!
...
സോഷ്യൽ മീഡിയ കോർണർ 2024 നവംബർ 21
November 21, 2024

PM Modi's International Accolades: A Reflection of India's Growing Influence on the World Stage